KeralaNEWS

വ്യാജ പാസ്പോര്‍ട്ടുമായി ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ

കൊച്ചി: വ്യാജ പാസ്പോര്‍ട്ട് തരപ്പെടുത്തി ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി നെടുമ്പാശ്ശേരി ‍ വിമാനത്താവളത്തിൽ പിടിയിലായി.

ബംഗ്ലാദേശ് സ്വദേശിയായ അബൂര്‍ ബര്‍വയാണ് (22) എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്.

Signature-ad

ഒരു വര്‍ഷം മുമ്ബ് അനധികൃതമായി കര്‍ണാടകയിലെത്തിയ ഇയാള്‍ അവിടെ ഒരു ആശ്രമത്തില്‍ തങ്ങുകയായിരുന്നു. ഇവിടെ വച്ചാണ് കര്‍ണാടകയിലുള്ള അബൂര്‍ ബോറോയ് എന്നയാളുടെ വിലാസത്തില്‍ വ്യാജ പാസ്പോര്‍ട്ട് തരപ്പെടുത്തിയത്.

എമിഗ്രേഷന്‍ അധികൃതര്‍ക്ക് സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പാസ്പോര്‍ട്ടാണെന്നത് വ്യക്തമായത്. അബൂര്‍ ബര്‍വയെ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

Back to top button
error: