Month: July 2023
-
Kerala
തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പാലക്കാട്:തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് നെന്മാറ വിത്തിനശേരിയില്‍ സരസ്വതി(60) ആണ് മരിച്ചത്. രണ്ടു മാസം മുൻപാണ് സരസ്വതിയെ വീടിനടുത്തുവച്ച് തെരുവുനായ ആക്രമിച്ചത്.തുടര്‍ന്ന്, തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു.കഴിഞ്ഞദിവസം പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതോടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
Read More » -
Kerala
മംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
കാസർകോട്:മംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. ഉപ്പള മണ്ണംകുഴിയില്‍ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂര്‍ മുഹമ്മദ്-താഹിറ ദമ്ബതികളുടെ മകൻ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്. മംഗളൂരു ശ്രീദേവി എൻജിനീയറിങ് കോളജ് വിദ്യാര്‍ഥിയാണ്. കോളജിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. സഹോദരങ്ങള്‍: നഹീം (സൗദി), നുഹ, നുബ്‌ല
Read More » -
Kerala
വൻ ജനാവലി; ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര മൂന്ന് മണിക്കൂര്‍ കൊണ്ട് പിന്നിട്ടത് 15 കിലോമീറ്റര്‍ ദൂരംമാത്രം
തിരുവനന്തപുരം:ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയില്‍ വൻ ജനക്കൂട്ടം.മൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനായി റോഡിന് ഇരുവശത്തും ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയിട്ടുള്ളത്. രാവിലെ ഏഴ് മണിക്ക് പുതുപ്പള്ളി ഹൗസില്‍ നിന്ന് പുറപ്പെട്ട വിലാപയാത്ര മൂന്ന് മണിക്കൂര്‍ കൊണ്ട് 15 കിലോമീറ്റര്‍ ദൂരംമാത്രമാണ് പിന്നിട്ടത്.വൈകിട്ട് ഏഴുമണിയോടെ കോട്ടയം തിരുനക്കര മൈതാനത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും വൈകാനാണ് സാധ്യത. ഇവിടുത്തെ പൊതു ദർശനത്തിന് ശേഷമാണ് മൃതദേഹം പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കുക. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ ആരംഭിക്കുന്ന അന്ത്യ ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷൻ നേതൃത്വം നല്‍കും. തിരുവനന്തപുരത്ത് പുതുപ്പള്ളി വീട്ടില്‍ നിന്നാണ് വിലാപ യാത്ര തുടങ്ങിയത്. കോട്ടയത്തെ പുതുപ്പള്ളിയാണ് ലക്ഷ്യം. അതിവേഗം ബഹുദൂരമെന്ന മുദ്രാവാക്യം മലയാളിക്ക് നല്‍കിയ നേതാവാണ് ഉമ്മൻ ചാണ്ടി.വേഗത ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ അന്ത്യയാത്രയില്‍ അത്രവേഗം കടന്നു പോകാൻ പ്രിയ നേതാവിനെ സാധാരണക്കാര്‍ അനുവദിക്കുന്നില്ല. അവര്‍ കണ്ണുകള്‍…
Read More » -
Crime
ബി.ജെ.പി. നേതാവിന്റെ അശ്ലീല വീഡിയോ വിവാദം: അന്വേഷണം പ്രഖ്യാപിച്ച് ഫഡ്നാവിസ്
മുംബൈ: ബി.ജെ.പി. നേതാവും മുന്‍ ലോക്‌സഭാംഗവുമായ കിരിത് സോമയ്യയുടേതായി പ്രചരിച്ച അശ്ലീലവീഡിയോ വിവാദമായതിനു പിന്നാലെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈ ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. അതിനിടെ വീഡിയോയുടെ ആധികാരികത പരിശോധിക്കണമെന്നാവശ്യപ്പെട്ട് സോമയ്യ ഫഡ്നാവിസിന് കത്തയച്ചു. അശ്ലീല വീഡിയോ സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ ബഹളംവെച്ചതിനെത്തുടര്‍ന്നാണ് ഫഡ്‌നവിസ് അന്വേഷണം പ്രഖ്യാപിച്ചത്. ഒരു മറാത്തി വാര്‍ത്താചാനല്‍ പുറത്തുവിട്ട വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കിരിട് സോമയ്യയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ബി.ജെ.പി. തയ്യാറാകണമെന്ന് ശിവസേന(ഉദ്ധവ്) വിഭാഗവും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ബി.ജെ.പി. മഹാരാഷ്ട്ര ഉപാധ്യക്ഷന്‍കൂടിയായ കിരിത് സോമയ്യ രണ്ടുതവണ ലോക്‌സഭാംഗമായിരുന്നു. പ്രതിപക്ഷനേതാക്കള്‍ക്കെതിരേ, പ്രത്യേകിച്ച് ശിവസേനാ നേതാക്കള്‍ക്കെതിരേ ആരോപണവുമായി സോമയ്യ രംഗത്തുവന്നതിനുപിന്നാലെ പലര്‍ക്കെതിരേയും ഇ.ഡി. അന്വേഷണം ആരംഭിച്ചിരുന്നു. സോമയ്യയുടെ അശ്ലീലവീഡിയോ ചോര്‍ന്നതിനുപിന്നാലെ, ‘ഇനിയും വരാനുണ്ട് കാത്തിരുന്ന് കാണാം’ എന്ന മുന്നറിയിപ്പുമായി ഉദ്ധവ്വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് രംഗത്തെത്തി.…
Read More » -
Health
മുയൽ ചെവിയന്റെ ഔഷധഗുണങ്ങൾ
തൊണ്ട സംബന്ധമായ സകല രോഗങ്ങൾക്കും നല്ലതാണ്. നേത്ര കുളിർമ്മക്കും രക്താർശസ്സ് കുറക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, നീരിറക്കം, പനി, ടോൺസിലൈറ്റിസ്, കരൾ ദഹനേന്ദ്രിയവ്യവസ്ഥയെ ഉത്തേജിപ്പിക്കുവാനും അതിസാരത്തിനും ഫലപ്രദമാണ്. ഈ സസ്യത്തിന്റെ എല്ലാ ഭാഗവും ഔഷധമായി ഉപയോഗിക്കുന്നു. മുയൽചെവിയൻ സമൂലമെടുത്ത് വൃത്തിയായി കഴുകി വെള്ളത്തിൽ ഇട്ട് ജീരകവും ചേർത്ത് തിളപ്പിച്ച് ആ വെള്ളം കുടിച്ചാൽ പനിക്ക് മുമ്പുള്ള മേൽ വേദന പൂർണ്ണമായും മാറിക്കിട്ടും. മുയൽചെവിയൻ സമൂലം തൊട്ടുരിയാടാതെ പറിച്ചെടുത്ത് ചതച്ചുപിഴിഞ്ഞ് നീരെടുത്ത് രാസ്നാദി ചൂർണ്ണം ചലിച്ച് നിറുകയിൽ തളം വെച്ചാൽ കഴുത്ത്, പിടലി വേദന പൂർണ്ണമായും മാറിക്കിട്ടും. കോളർ ഉപയോഗിക്കുന്നവർക്ക് 21 ദിവസത്തെ ഈ പ്രയോഗം കൊണ്ട് കോളർ മാറ്റാൻ പറ്റും. തൊണ്ടവേദനയ്ക്ക് മുയൽചെവിയൻ അരച്ച് തൊണ്ടയുടെ പുറത്തിട്ടാൽ പൂർണ്ണമായും മാറിക്കിട്ടും. • മഞ്ഞൾ, ഇരട്ടിമധുരം എന്നിവ കൽക്കമായും മുയൽചെവിയൻ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് വെള്ളമായും എടുത്ത് വിധി പ്രകാരം എണ്ണ കാച്ചി കർപ്പൂരവും മെഴുകും ചേർത്ത് വ്രണത്തിൽ പുരട്ടിയാൽ വ്രണം കരിഞ്ഞ്…
Read More » -
Kerala
കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു
കൊല്ലം: കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. കാവാലം ചെറുകര എത്തിത്തറ സാബുവിന്റെ മകൾ ശ്രുതി (25), കോഴിക്കോട് നൻമണ്ട ചീക്കിലോട് മേലേ പിലാത്തോട്ടത്തിൽ മുഹമ്മദ് നിഹാൽ (25) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ ഇരുവരും കൊല്ലത്തെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. കാവനാട് ആൽത്തറമൂട് ജങ്‌ഷനിൽ പുലർച്ചെ നാലരയോടെയാണ് സംഭവം.എറണാകുളത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ആൽത്തറമൂട് ജങ്‌ഷനിൽ മുന്നോട്ടുപോയി ചുറ്റിവരേണ്ടതിനു പകരം ഡിവൈഡറിനു സമീപം വലത്തോട്ടുതിരിഞ്ഞതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ഉടൻതന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ശക്തികുളങ്ങര പോലീസ് കേസെടുത്തു.
Read More » -
Crime
കോളിംഗ് ബെല്‍ അടിച്ചതിന് മൂന്ന് കുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തി; ഇന്ത്യന്‍ വംശജന് ആജീവനാന്ത തടവ്
ന്യൂയോര്‍ക്ക്: കൗമാരക്കാരായ മൂന്ന് ആണ്‍കുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് ആജീവനാന്ത തടവ്. വീടിന്റെ കോളിംഗ് ബെല്‍ അടിച്ച് പ്രാങ്ക് ചെയ്തതില്‍ പ്രകോപിതനായാണ് കാലിഫോര്‍ണിയയില്‍ താമസിക്കുന്ന അനുരാഗ് ചന്ദ്ര (45) കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. 2020 ജനുവരി 19ന് രാത്രി ടെമെസ്‌കാല്‍ കാന്യോണ്‍ റോഡിലാണ് സംഭവം നടന്നത്. 16 വയസുള്ള മൂന്ന് ആണ്‍കുട്ടികള്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഈ കുട്ടികള്‍ പ്രതിയുടെ വീട്ടില്‍ ചെന്ന് കോളിംഗ് ബെല്ല് അടിച്ച് പ്രാങ്ക് ചെയ്യുകയായിരുന്നു. അനുരാഗ് വാതില്‍ തുറന്നപ്പോള്‍ ഇവര്‍ തങ്ങളുടെ കാറുമായി രക്ഷപ്പെട്ടു. ഇതില്‍ പ്രകോപിതാനായ പ്രതി തന്റെ കാറെടുത്ത് അവരെ പിന്തുടരുകയും അവരുടെ വാഹനത്തെ ഇടിച്ച് വീഴ്ത്തുകയുമായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൊലപാതകം, കൊലപാതകശ്രമം തുടങ്ങി ഒന്നിലധികം കുറ്റങ്ങളായിരുന്നു അനുരാഗ് ചന്ദ്രയ്‌ക്കെതിരേ ചുമത്തിയിരുന്നത്. സംഭവം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് കേസില്‍ കോടതി ശിക്ഷ വിധിച്ചത്.
Read More » -
Kerala
പാടത്ത് വളം ഇടുന്നതിനിടെ കര്‍ഷകന്‍ പാമ്പ് കടിയേറ്റ് മരിച്ചു
കോട്ടയം: പാടത്ത് വളം ഇടുന്നതിനിടെ കര്‍ഷകന്‍ പാമ്പ് കടിയേറ്റ് മരിച്ചു. കുടവെച്ചൂര്‍ ചക്കനാങ്കത്തറയില്‍ ബഷീര്‍ (62) ആണ് മരിച്ചത്. വലിയപുതുക്കരി പാടശേഖരത്തില്‍ തിങ്കളാഴ്ച രാവിലെ വളം ഇട്ടു കൊണ്ടിരിക്കുന്നതിനിടെയാണ് കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി 11.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സോഫിയ. മക്കള്‍: ഷാമര്‍, ബീമ, ഷഫീക്ക്. മരുമക്കള്‍: നിസ, ഫാത്തിമുത്ത്. അതേസമയം, ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ സംസ്‌കാരത്തിനെത്തിയ ആളും പാമ്പുകടിയേറ്റ് മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ഓഗസ്്റ്റിലായിരുന്നു സംഭവം. ഭവാനിപൂര്‍സ്വദേശിയായ അരവിന്ദ് മിശ്ര (38) പാമ്പ് കടിയേറ്റ് മരിച്ചത്. ഇദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങിന് എത്തിയതാണ് സഹോദരനായ ഗോവിന്ദ് മിശ്ര. സംസ്‌കാരത്തിന് ശേഷം രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന ഗോവിന്ദ് മിശ്രയെ ഉറക്കത്തിനിടെ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോവിന്ദ് വൈകാതെ തന്നെ മരണത്തിന് കീഴടങ്ങി.
Read More » -
Kerala
ആംബുലൻസ് ഡ്രൈവർ കഞ്ചാവുമായി പിടിയില്‍
കാസർകോട്:ആംബുലൻസ് ഡ്രൈവർ കഞ്ചാവുമായി പിടിയില്‍. മടിക്കൈ മൂന്ന റോഡ് നെല്ലാം കുഴി ഹൗസില്‍ മനോജ് തോമസ് (43) ആണ് പിടിയിലായത്.വാഹനത്തിൽ നിന്ന് 1.3കിലോ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ദേശീയ പാതയില്‍ ക്രൈസ്റ്റ് സ്കൂളിന് സമീപം നടത്തിയ പരിശോധനയിലാണിയാള്‍ ഇയാള്‍ കുടുങ്ങിയത്.കാസര്‍കോട് ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഓപ്റേഷൻ ക്ലീൻ കാസര്‍കോടിെന്റെ ഭാഗമായായിരുന്നു പരിശോധന.
Read More » -
Crime
സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാക്കള്‍ പിടിയില്‍
കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാക്കള്‍ പിടിയില്‍. കണ്ണമാലി പുത്തന്‍ത്തോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്റ്റു വിദ്യാര്‍ത്ഥിയും ചെല്ലാനം മാവിന്‍ച്ചോട് സ്വദേശിയുമായ ആഞ്ചലോസസിന്റെ മകന്‍ അനോഗ് ഫ്രാന്‍സീസി(16)നെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പള്ളിയോട് സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായത്. തിങ്കള്‍ രാത്രി ഒമ്പതോടെയാണ് സംഭവം. പള്ളിത്തോട് സ്വദേശികളായ പുന്നക്കല്‍ അമലേഷ് (19) പുത്തന്‍പുരക്കല്‍ ആഷ്ബിന്‍ (18), പ്രായപൂര്‍ത്തിയാകാത്ത കുട്ടി എന്നിവരെയാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്. ആക്രമണത്തില്‍ അനോഗിന്റെ മുതുകിന് പരിക്കേറ്റിരുന്നു.
Read More »