Month: July 2023

  • Feature

    ലോക്കൽ ട്രെയിനിലെ നന്മകൾ

    എണീക്കുന്നത് ഒന്നാം സീറ്റുകാരനായാലും മൂന്നാം സീറ്റുകാരനായാലും ആദ്യം വന്നവന് സീറ്റ് നൽകുന്ന എവിടേയും എഴുതാത്ത സ്വയം ലിഖിത നന്മ !! ഇരിക്കുന്നവൻ ബാഗ് മടിയിൽ വച്ച് നിൽക്കുന്നവന്റെ ബാഗിന് സ്ഥലമൊരുക്കുന്ന സഹനത്തിന്റെ നന്മ !! വാതിൽക്കൽ ഏറ്റവും പുറകിൽ തൂങ്ങി നിൽക്കുന്നവനെ ഇടതുകൈ കൊണ്ട് താങ്ങി നിർത്തുന്ന പേരറിയാത്ത മനുഷ്യത്വത്തിന്റെ നന്മ !! വൃദ്ധർക്കും സ്ത്രീകൾക്കും സീറ്റൊഴിഞ്ഞു കൊടുക്കുന്ന അടയാളപ്പെടുത്താത്ത സഹജീവി സ്നേഹത്തിന്റെ നന്മ !! കോച്ചിനുള്ളിൽ വരുന്ന വിൽപ്പനക്കാരിൽ നിന്നും വേണ്ടെങ്കിലും എന്തെങ്കിലുമൊന്ന് വാങ്ങി സഹായിക്കുന്ന കരുണ വറ്റാത്ത നന്മ !! ഭിക്ഷക്കാർക്ക് നേരെ മുഖം തിരിക്കാതെ ഏത് തിരക്കിലും പോക്കറ്റിനുള്ളിലെ ചില്ലറതുട്ടുകൾ പരതുന്ന സ്നേഹം ചുരത്തുന്ന നന്മ !! മുംബൈയെ നന്മകളുടെ മഹാനഗരമാക്കിയത് കാഴ്ചയിൽ ക്രൂരരായ ഉരുക്ക് ഹൃദയമുള്ള ലോക്കൽ ട്രെയിനുകളാണ് !! :::::: രാജൻ കിണറിങ്കര

    Read More »
  • Food

    ബ്രൗൺ ബ്രെഡ് അപകടകാരി, തവിട്ടുനിറമാക്കാൻ ഉപയോഗിക്കുന്ന ‘കാരമൽ’ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും  

    നിത്യജീവിതത്തിൽ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു ആഹാര പദാർത്ഥമാണ് ബ്രെഡ്. മൈദ ഉപയോഗിച്ച് നിർമ്മിക്കുന്ന ബ്രെഡുകൾ ആശുപത്രിയിലെ രോഗികൾ മുതൽ സ്‌കൂൾ കുട്ടികൾ വരെ ആസ്വദിച്ചു കഴിക്കുന്നു. എന്നാൽ വൈറ്റ് ബ്രെഡ് അപകടകാരിയാണ് എന്ന പഠനങ്ങൾ പുറത്തു വന്നപ്പോൾ വിപണിയിൽ ബ്രൗൺ ബ്രെഡുകളുടെ വരവ് കൂടുകയും അത് ആരോഗ്യകരമാണെന്ന് വിലയിരുത്തപ്പെടുകയും ചെയ്തു. . ഇപ്പോഴിതാ ബ്രൗൺ ബ്രെഡ്ഡുകളിലെ അപകടം തുറന്നു കാട്ടുകയാണ് ഫുഡ് ഫാർമർ എന്ന ട്വിറ്റർ ഉപയോക്താവായ രേവന്ത് ഹിമത്‌സിങ്ക. മുൻപ് ബോൺവിറ്റയിലെ മായങ്ങൾ തുറന്നു കാണിച്ച് രംഗത്തെത്തിയ വ്യക്തിയാണ് രേവന്ത് ഹിമത്‌സിങ്ക. അന്ന് സിങ്കയുടെ കണ്ടെത്തലിനെ തുടർന്ന് ബോൺവിറ്റ കേസിൽ ഉൽപ്പന്നത്തിലെ എല്ലാ തെറ്റിദ്ധരിപ്പിക്കുന്ന പാക്കേജിംഗും ലേബലുകളും പരസ്യങ്ങളും പിൻവലിക്കാൻ ബോൺവിറ്റ നിർമ്മാണ കമ്പനിയോട് ദേശീയ ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ബ്രൗൺ ബ്രെഡിനെതിരെയും രേവന്ത് ഹിമത്‌സിങ്ക രംഗത്തെത്തിയതോടെ അതിലെ മായങ്ങളെ കുറിച്ചാണ് പലരും ഇപ്പോൾ  ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ‘ഇന്ത്യയിലെ റൊട്ടികൾ രസകരമാണ്. ഇവിടെ രണ്ട് തരം റൊട്ടി ഉണ്ട്. പരസ്യമായി…

    Read More »
  • Kerala

    അവഗണനയുടെ ട്രാക്കിൽ ഇന്നും തൃശൂർ റെയിൽവേ സ്റ്റേഷൻ

    കാസറഗോഡ്, നിലംബൂർ, പാലക്കാട്‌, ഗുരുവായൂർ തുടങ്ങിയവിടങ്ങളിൽനിന്നെല്ലാം തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന ‌ട്രെയിനുകൾ സംഗമിക്കുന്ന ഒരു റയിൽവെ സ്റ്റേഷനാണ് തൃശൂർ.സമയത്തിന് ട്രെയിനുകൾ ഇല്ലാത്തതുകാരണം തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളെ ആശ്രയിക്കുന്നവരും  തൃശൂരിലെത്തിയാണ് ട്രെയിൻ പിടിക്കുന്നത്. ഒല്ലൂർ, പുതുക്കാട്, കൊരട്ടി എന്നിവ ചെറിയ സ്റ്റേഷനായതിനാൽ ഇവിടെയുള്ളവരും ആശ്രയിക്കുന്നത് തൃശൂർ സ്റ്റേഷനെയാണ്.കേരള കാർഷിക സർവകാലശാല പോലെയുള്ള  സ്‌ഥാപനങ്ങളും നിരവധി വ്യാപാര/വ്യവസായ ശാലകളും  സ്‌ഥിതി ചെയ്യുന്നതു മൂലവും തൃശൂർ സ്റ്റേഷനിൽ യാത്രക്കാർ വർധിക്കുന്നു.എന്നാൽ സ്റ്റേഷനിൽ ആകെയുള്ളത് മൂന്നു പ്ലാറ്റ്ഫോമുകളാണ്.തൃശൂരിന്റെ പകുതി പോലും തിരക്കില്ലാത്ത സ്റ്റേഷനുകളിൽ പോലും നാല് പ്ലാറ്റ്ഫോം ഉണ്ടെന്നിരിക്കെയാണ് ഇത്.അതേപോലെ ഇത്ര തിരക്കുള്ള സ്റ്റേഷനായിട്ടും തൃശൂരിനെ ഇനിയും ഹാൾട്ട് സ്റ്റേഷൻ ആക്കിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.കോവിഡിന് മുൻപ് കോയമ്പത്തൂർക്കും മറ്റും ഇവിടെ നിന്നും ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു. കോ​വി​ഡി​ന് മു​മ്പ് ഓ​ടി​യി​രു​ന്ന മു​ഴു​വ​ൻ ട്രെ​യി​നു​ക​ളും  പു​ന​രാ​രം​ഭി​ക്കു​കയും  പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ ഹാ​ൾ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ലെ സ്റ്റോ​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ക്കുകയും ചെയ്യാൻ റയിൽവേ തയ്യാറാകണം.എ​റ​ണാ​കു​ള​ത്തു​നി​ന്നും ഷൊ​ർ​ണൂ​ർ വ​രെ​യു​ള്ള മൂ​ന്നാം പാ​ത​യു​ടെ…

    Read More »
  • Food

    വാഴപ്പിണ്ടിയുടെ ഗുണങ്ങള്‍

    നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നതാണ്‌ വാഴപ്പിണ്ടി. എന്നാല്‍ ഇത്‌ ആരോഗ്യത്തിന്‌ അങ്ങേയറ്റം ഗുണം ചെയ്യുമെന്ന്‌ പലര്‍ക്കും അറിയില്ല. വാഴുടെ കുല വെട്ടിയതിന്‌ ശേഷമുള്ള തടയില്‍ നിന്നാണ്‌ പിണ്ടി എടുക്കുന്നത്‌. പ്രധാനമായി തോരന്‍ അഥവ ഉപ്പേരിക്കായി ഉപയോഗിക്കാം. ഞാലിപ്പൂവന്‍ വാഴയുടെ പിണ്ടിയാണ്‌ കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും ചിലയിടങ്ങളില്‍ ഏത്തവാഴയും ഉപയോഗിക്കാറുണ്ട്‌. ഇത്‌ ചെറുതായി നുറുക്കി എണ്ണ ഉപയോഗിച്ച്‌ നാരുകള്‍ കളഞ്ഞുവേണം പാകം ചെയ്യാന്‍. നാരുകളാല്‍ സമ്പന്നമായ വാഴപ്പിണ്ടിയുടെ ആരോഗ്യവശങ്ങള്‍ എന്തോക്കെയാണെന്ന് നമുക്ക് നോക്കാം 1, മൂത്രശയക്കല്ല്‌ മാറാന്‍ സ്‌ഥിരമായി വാഴപ്പിണ്ടി ഉപയോഗിച്ചാല്‍ മതി. 2, പ്രമേഹം നിയന്ത്രിക്കാന്‍ വഴപ്പിണ്ടിക്ക്‌ ഒരു അത്ഭുത സിദ്ധിയുണ്ട്‌. ഇത്‌ സ്‌ഥിരമായി കഴിക്കുന്നത്‌ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറച്ച്‌ നിര്‍ത്താന്‍ സഹായിക്കും. 3, മലബന്ധത്തിനുള്ള മികച്ച മരുന്നുകൂടിയാണ്‌ ഇത്‌. വാഴപ്പിണ്ടിയില്‍ സമൃദ്ധമായുള്ള നാരുകള്‍ മലബന്ധം മാറാന്‍ സഹായിക്കും. 4, വാഴപ്പിണ്ടി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ അമിതവണ്ണം കുറയ്‌ക്കും. 5, വാഴപ്പിണ്ടി ജ്യൂസ്‌ കുടിക്കുന്നത്‌ അസിഡിറ്റിമാറാന്‍ സഹായിക്കുമെന്ന്‌ നാട്ടുവൈദ്യം.

    Read More »
  • Kerala

    ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ യൂത്തൻമാർ ചെയ്ത പണി !

    കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി  പിണറായി വിജയൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ മൈക്ക് പണിമുടക്കിയതും ആ സമയത്ത് തന്നെ യൂത്ത് കോൺഗ്രസുകാർ മുദ്രാവാക്യം വിളിച്ചതും തികച്ചും യാദൃശ്ചികമൊന്നുമല്ല.. അത് ആസൂത്രിതമായി ചില യൂത്തൻമാർ ചെയ്ത പണി തന്നെയാണ് .. സജീവ കോൺഗ്രസ് പ്രവർത്തകനും സുധാകര ബ്രിഗേഡുകാരനുമായ വട്ടിയൂർക്കാവിലെ രഞ്ജിത്തിന്റെയാണ് യോഗത്തിന് ഉപയോഗിച്ച മൈക്ക് സെറ്റ്.. യോഗത്തിലേക്ക് പിണറായിയെ ക്ഷണിച്ചതിൽ കെപിസിസി പ്രസിഡന്റ്  സുധാകരനും സുധാകരന്റെ അനുയായികൾക്കും കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നു. ആ വിയോജിപ്പ് മൈക്ക് പണി മുടക്കിച്ച് അവരങ്ങ് തീർത്തു.. കേന്ദ്ര ഏജൻസികളുടെ നിർദ്ദേശപ്രകാരം Z+ കാറ്റഗറി സുരക്ഷയുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ  ..  സംസ്ഥാനത്ത് മുഖ്യമന്ത്രിയ്ക്കും ഗവർണ്ണർക്കും മാത്രമാണ് Z+ സുരക്ഷയുള്ളത്. അങ്ങിനെയുള്ള സുരക്ഷാ കാറ്റഗറിയിൽ ഉള്ള മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ മൈക്ക് പണി മുടക്കിയതിന് പിന്നിൽ  പിണറായിയെ ഇകഴ്ത്താനുള്ള കഞ്ഞിക്കുഴിത്തരത്തിന് അപ്പുറത്ത് മറ്റെന്തെങ്കിലും അട്ടിമറി ശ്രമം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം പോലീസിന് ഉണ്ട്…

    Read More »
  • Kerala

    യാത്രക്കാരെ വലച്ച് റാന്നി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ

    റാന്നി:യാത്രക്കാരെ വലച്ച് റാന്നി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ.മഴയത്തും വെയിലത്തും സ്റ്റാൻഡിൽ കയറാനാകില്ല. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിനോടു ചേർന്ന് പഴവങ്ങാടി പഞ്ചായത്ത് താൽക്കാലികമായി വിട്ടുകൊടുത്ത സ്ഥലത്താണ് ബസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.പത്തനംതിട്ട ഡിപ്പോയുടെ സബ് സെന്റർ മാത്രമാണിത്. സെന്റർ ഉദ്ഘാടനം ചെയ്തപ്പോൾ യാഡിൽ ടാറിങ് നടത്തിയിരുന്നു. പിന്നീട് യാതൊരു അറ്റകുറ്റപ്പണിയും ഇതുവരെ നടത്തിയിട്ടില്ല. വയൽ‌ മണ്ണിട്ടു നികത്തിയ സ്ഥലത്താണ് സെന്ററിന്റെ പ്രവർത്തനം. മഴയിൽ ബസുകൾ കയറിയിറങ്ങി അടിത്തട്ടിലെ ചെളിയെല്ലാം ഉപരിതലത്തിലെത്തിയപ്പോൾ ടാറിങ് തകർന്നതാണ്. പിന്നാലെ കുഴികൾ രൂപപ്പെട്ടു തുടങ്ങി. ഇപ്പോൾ ഇഡലിത്തട്ടുപോലെ കിടക്കുകയാണ് യാഡ്. ബസുകൾ ആടിയുലഞ്ഞാണ് ഇതിനുള്ളിലൂടെ കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ ഭൂരിപക്ഷം ബസുകളും സ്റ്റാൻഡിൽ കയറാറില്ല. സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർ‌ത്തി യാത്രക്കാരെ കയറ്റി പോകുകയാണ്. മഴ പെയ്തതോടെ യാഡ് പൂർണമായും ചെളിയിലുമായി. വെയിലുദിക്കുമ്പോൾ കുഴികളിലെ വെള്ളം വറ്റും. പിന്നീട് പൊടി പറന്നു തുടങ്ങും. കണ്ണിൽ പൊടി നിറയാതെ യാത്രക്കാർ ഓടിമാറുകയാണ്. യാത്രക്കാർക്കു കയറി നിൽക്കാൻ കാത്തരിപ്പു കേന്ദ്രവുമില്ല.കടതിണ്ണകളാണ്…

    Read More »
  • Kerala

    ആളുകൾ ഒഴിയുന്നില്ല;ഒമ്ബതാം ഓര്‍മദിനത്തിലും ജനത്തിരക്കില്‍ ഉമ്മൻ ചാണ്ടിയുടെ കബറിടം

    കോട്ടയം:ഒമ്ബതാം ഓര്‍മദിനത്തിലും ജനത്തിരക്കില്‍ ഉമ്മൻ ചാണ്ടിയുടെ കബറിടം. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിനുപേരാണ് ബുധനാഴ്ച ഉമ്മന്‍ ചാണ്ടിയുടെ കല്ലറക്കരികില്‍ പ്രാര്‍ഥനകളുമായി എത്തിയത്. ഒമ്ബതാം ചരമദിനാചരണത്തിന്‍റെ ഭാഗമായി പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ പ്രത്യേക പ്രാര്‍ഥന ചടങ്ങുകളും നടന്നു. രാവിലെ നടന്ന കുര്‍ബാനക്ക് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് സഹകാര്‍മികത്വം വഹിച്ചു. കബറിടത്തില്‍ ധൂപപ്രാര്‍ഥനയും നടന്നു. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി. വിഷ്ണുനാഥ്, ഉമ തോമസ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ് തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖരും ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

    Read More »
  • NEWS

    സൗദിയിൽ ‍ ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റ്

    തിരുവനന്തപുരം:സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തില്‍ വിവിധ സ്പെഷാലിറ്റികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ [email protected] എന്ന ഇ-മെയില്‍ മുഖേന അപേക്ഷിക്കണം. വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റിലും wwww.norkaroots.org, നോര്‍ക്ക റൂട്ട്സിന്റെ ലാംഗ്വേജ് സ്കൂളിന്റെ വെബ്സൈറ്റിലും www.nifl.norkaroots.org ലഭിക്കും. ജൂലൈ 31 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 1800 425 3939 (ഇന്ത്യയില്‍നിന്ന്) +91-8802 012 345 (വിദേശത്തുനിന്ന് മിസ്ഡ് കോള്‍ സര്‍വിസ്).

    Read More »
  • NEWS

    അബൂദബി രാജകുടുംബാഗം ശൈഖ് സഈദ് ബിൻ സായിദ് ആല്‍ നഹ്യാൻ അന്തരിച്ചു

    അബുദാബി:അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സഹോദരനുമായ ശൈഖ് സഈദ് ബിൻ സായിദ് ആല്‍ നഹ്യാൻ അന്തരിച്ചു. ഇതേ തുടര്‍ന്ന് യു എ ഇയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.രോഗബാധിതനായി ചികില്‍സയിലായിരുന്നു.

    Read More »
  • LIFE

    പെൺസുഹൃത്തിനെയും കാമുകനെയും തേടി റേച്ചൽ! കാസ്റ്റിം​ഗ് കാൾ

    ഹണി റോസ് നായികയായി എത്തുന്ന പുതിയ ചിത്രം ആണ് ‘റേച്ചൽ’. ചിത്രം പ്രഖ്യാപിച്ച് കൊണ്ടുള്ള ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു. കയ്യിൽ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തിൽ ഇറച്ചി നുറുക്കുന്ന ‘റേച്ചലാ’യെത്തിയ ഹണി റോസിനെ ഏവരും ഏറ്റെടുത്തു. ഇപ്പോഴിതാ റേച്ചലിന് ഒരു കാമുകനെ തേടിയുള്ള കാസ്റ്റിംഗ് കോൾ പുറത്തിറങ്ങിയിരിക്കുകയാണ്. സ്ക്രീൻ ഏജ് 28നും 30നും ഇടയിലാണ് ഈ കാമുക കഥാപാത്രത്തിന് വേണ്ടത്. കൂടാതെ 40 – 45 വയസ്സ് പ്രായം വരുന്ന റേച്ചലിൻ്റെ സുഹൃത്തിൻ്റെ റോളിലേക്കും ഒരു സ്ത്രീയെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 9074817162, 9048965955, 7907831279 എന്നീ നമ്പറുകളിൽ കോൺടാക്ട് ചെയ്യുക. ഓഗസ്റ്റ് 2,3 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കൊച്ചി വെണ്ണലയിലുള്ള ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപമുള്ള മാറ്റിനി ലൈവിൽ വെച്ചാണ് ഓഡിഷൻ നടത്തുക.   View this post on Instagram   A post shared by Honey Rose…

    Read More »
Back to top button
error: