Month: July 2023
-
Crime
വടക്കഞ്ചേരിയില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്താന്‍ ശ്രമം; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
പാലക്കാട്: വടക്കഞ്ചേരിയില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഭാര്യയ്ക്കും ഭര്‍ത്താവിനും പൊള്ളലേറ്റു, ഭര്‍ത്താവിന്റെ പൊള്ളല്‍ ഗുരുതരമാണ്. മഞ്ഞപ്ര സ്വദേശിനി കാര്‍ത്തികയെ (30) ആണ് ഭര്‍ത്താവ് പ്രമോദ് (36) കൊലപ്പെടുത്താന് ശ്രമിച്ചത്. കാര്‍ത്തികയെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയിലും പ്രമോദിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. പാലക്കാട് ബേക്കറിയില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക രാവിലെ മഞ്ഞപ്ര ബസ് സ്റ്റാന്‍ഡില്‍ ബസ് കയറാന്‍ എത്തിയപ്പോള്‍ ഒളിഞ്ഞുനിന്ന ഭര്‍ത്താവ് ആക്രമിക്കുകയായിരുന്നു. കാര്‍ത്തികയെ പിടിച്ചുനിര്‍ത്തിയ പ്രമോദ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ അടങ്ങിയ കുപ്പി തുറന്ന് ഇരുവരുടെയും ദേഹത്തേക്ക് ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. കുതറിമാറിയതിനാല്‍ കാര്‍ത്തികയ്ക്ക് കാര്യമായി പൊള്ളലേറ്റില്ല. 60% പൊള്ളലേറ്റ പ്രമോദിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മൂന്നു വര്‍ഷമായി പ്രമോദും കാര്‍ത്തികയും അകന്നു താമസിക്കുകയാണ്. ഒരു വര്‍ഷം മുന്‍പു പ്രമോദ് കാര്‍ത്തികയെ കുത്തി പരുക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
India
വ്യോമസേനയിൽ ജോലി;ജൂലായ് 27 മുതല്‍ ഓഗസ്റ്റ് 17 വരെ അപേക്ഷ സമര്‍പ്പിക്കാം
ന്യൂഡൽഹി: വ്യോമസേനയിൽ അഗ്നിപഥ് സ്കീമിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പിന് (അഗ്നിവീര്‍വായു-01/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നാലുവര്‍ഷത്തേക്കാണ് തിരഞ്ഞെടുപ്പ്.ആദ്യവര്‍ഷം 30,000 രൂപ രണ്ടാംവര്‍ഷം 33,000 രൂപ, മൂന്നാംവര്‍ഷം 36,500 രൂപ, നാലാംവര്‍ഷം 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസം അനുവദിക്കുക. ഇതില്‍ 30 ശതമാനം തുക അഗ്നിവീര്‍ കോര്‍പ്പസ് ഫണ്ടിലേക്ക് നീക്കിവെക്കും. ഇതുപ്രകാരം ആദ്യവര്‍ഷം 9000, രണ്ടാംവര്‍ഷം 9900 രൂപ, മൂന്നാംവര്‍ഷം 10,950 രൂപ, നാലാംവര്‍ഷം 12,000 രൂപ എന്നിങ്ങനെ പ്രതിമാസം നീക്കിവെക്കും. ഈ തുക കൂട്ടിയാല്‍ കിട്ടുന്ന 5.02 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിക്കുന്ന മറ്റൊരു 5.02 ലക്ഷം രൂപയും ചേര്‍ത്ത് ഉദ്ദേശം 10.04 ലക്ഷം രൂപ നാലുവര്‍ഷത്തിനുശേഷം ലഭിക്കും. സര്‍വീസ് ചെയ്യുന്ന നാലു വര്‍ഷത്തിനുള്ളില്‍ ഓരോവര്‍ഷവും 30 ദിവസം ലീവാണ് അനുവദിക്കുക. മെഡിക്കല്‍ ലീവിനും അര്‍ഹതയുണ്ടാവും. നാലുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് പിന്നീട് എയര്‍മെൻ റെഗുലര്‍ കേഡറിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാം. 25 ശതമാനം പേരെയായിരിക്കും അതില്‍ ഉള്‍പ്പെടുത്തുക. അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും agnipathvayu.cdac.in സന്ദര്‍ശിക്കുക.…
Read More » -
Kerala
ഓട്ടോഡ്രൈവര്‍ കുളത്തില്‍ വീണ് മരിച്ചു
കോട്ടയം:ഓട്ടോഡ്രൈവര്‍ കുളത്തില്‍ വീണ് മരിച്ചു. തോട്ടയ്ക്കാട് സ്വദേശി അജേഷ് വിജയനാണ് (34) മരിച്ചത്. ഇന്നലെ രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ തോട്ടയ്ക്കാട് പാറയ്ക്കാമലയില്‍ കുളത്തില്‍ വീണായിരുന്നു അപകടം. പുല്ലിനുമുകളില്‍ കൂടി വാഹനം കയറിയപ്പോള്‍, വെട്ടിച്ചതിനെ തുടര്‍ന്ന് കുളത്തിലേക്ക് വീണതാണെന്നാണു സംശയം. അഗ്നിരക്ഷാസേനയും സ്കൂബാ ടീമും ചേര്‍ന്ന് ഇന്നു രാവിലെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Read More » -
Kerala
കോട്ടയത്ത് വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കോട്ടയം: ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വൈക്കം ചെമ്ബ് മുറിഞ്ഞപുഴ സ്വദേശി അജേഷ് കെ.ആര്‍ (42) ആണ് അറസ്റ്റിലായത്.കടുത്തുരുത്തി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഇതിനിടെ പ്രതി വീട്ടമ്മയുമായി സൗഹൃദത്തിലായി. തുടര്‍ന്നാണ് വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.പിന്നീട് ഇയാൾ വിവാഹവാഗ്ദാനത്തില്‍നിന്ന് പിൻമാറിയതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.
Read More » -
India
കാര്‍ഗിൽ മാരത്തോണ്‍; മലയാളികള്‍ക്ക് അഭിമാനമായി സുബേദാര്‍ ഷാനവാസ്
ന്യൂഡൽഹി:കാര്‍ഗില്‍ വിജയ് ദിവസിന്റെ ആഘോഷത്തിന്റെ ഭാഗമായി കാര്‍ഗിലില്‍ നടത്തിയ മാരത്തോണ്‍ മത്സരത്തില്‍ ഒന്നാമതെത്തി മലയാളികള്‍ക്ക് അഭിമാനമായി സുബേദാര്‍ ഷാനവാസ്. കാര്‍ഗിലിലെ ഹെലിപാഡ് ഗ്രൗണ്ടില്‍നിന്നും ആരംഭിച്ച് ദ്രാസ് വരെയുള്ള 54 കിലോമീറ്ററാണ് ഓടിത്തീര്‍ത്താണ് ഷാനവാസിന്‍റെ നേട്ടം. കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ഓടി റെക്കോഡിട്ട മാരത്തോണ്‍ താരം കുമാര്‍ അജ്വനിയടക്കം നിരവധി പ്രഗത്ഭര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. കാര്‍ഗിലില്‍ താന്‍ നേടിയ ഈ വിജയം മാതൃരാജ്യത്തിനുവേണ്ടി കാര്‍ഗിലില്‍ ജീവന്‍ നല്‍കിയ സഹോദരങ്ങളായ ധീരജവാന്മാര്‍ക്ക് സമര്‍പ്പിക്കുന്നതായി ഷാനവാസ് പറഞ്ഞു.തൃശൂര്‍ പാവറട്ടി സ്വദേശിയാണ് ഷാനവാസ്.
Read More » -
Kerala
സംസ്ഥാനത്ത് വ്യാപകമായി മദ്യമൊഴുക്കാൻ ഉദാരനയവുമായി സര്‍ക്കാര്‍
തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപകമായി മദ്യമൊഴുക്കാൻ ഉദാരനയവുമായി സര്‍ക്കാര്‍. ഇന്ത്യൻ നിര്‍മിത വിദേശ മദ്യം, ബിയര്‍, കള്ള്, പഴവര്‍ഗങ്ങളില്‍ നിന്നുള്ള വീര്യം കുറഞ്ഞ മദ്യം, വൈൻ ഉള്‍പ്പെടെയുള്ളവയുടെ ഉല്‍പാദനവും വിതരണവും വര്‍ധിപ്പിക്കുന്ന മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ലഹരിപാനീയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രാഥമിക അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ തന്നെ ഉല്‍പാദിപ്പിച്ച് വിദേശമദ്യ ഉല്‍പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കാനാണ് തീരുമാനം. അടഞ്ഞുകിടക്കുന്ന 250 ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറന്ന് വിതരണ ശൃംഖലയും ഇതോടൊപ്പം ശക്തമാക്കും.ടൂറിസം സീസണില്‍ വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെ റസ്റ്റാറന്റുകള്‍ക്ക് ബിയറും വൈനും വില്‍പന നടത്താൻ പ്രത്യേക ലൈസൻസും നല്‍കും.
Read More » -
Kerala
വൈക്കത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച വിമുക്തഭടൻ ഒളിവില്‍
കോട്ടയം :വൈക്കത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച വിമുക്തഭടനെ പിടികൂടാനാവാതെ പോലീസ്.ഇയാൾ ഹൈക്കോടതിയിൽ മുൻകൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. ദളിത് വിഭാഗത്തില്‍പ്പെട്ട നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ അസുഖ ബാധിതനായ പിതാവിനെ സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടിയാണ് ടി.വി പുരം സ്വദേശിയായ വിമുക്തഭടൻ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ നവംബര്‍ 22ന് അഷ്ടമി ഉത്സവത്തിനിടയില്‍ ജോത്സ്യൻ കൂടിയായ വിമുക്ത ഭടൻ തന്റെ കടയിലെത്തിയ പതിനഞ്ചുകാരിയെ ജ്യൂസ് നല്‍കി ബോധരഹിതയാക്കിയശേഷമാണ് പീഡിപ്പിച്ചത്. ബോധം വന്നപ്പോള്‍ കടയോട് ചേര്‍ന്ന മുറിയില്‍ പെണ്‍കുട്ടി കിടക്കുകയായിരുന്നുവെന്നാണ് മൊഴി. പിന്നീട് പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോയും ഫോട്ടോയും തന്റെ പക്കലുണ്ടെന്നും സംഭവം പുറത്ത് പറഞ്ഞാല്‍ അതെല്ലാം പുറത്തുവിടുമെന്നും വീട്ടുകാരെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ പിറ്റേന്ന് സ്കൂളിലെത്തിയ പെൺകുട്ടി സഹപാഠികളോട് ഇക്കാര്യം പറഞ്ഞതോടെ കുട്ടികൾ അദ്ധ്യാപകരെ വിവരം അറിയിക്കുകയും സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് കേസെടുത്തിനെ തുടര്‍ന്ന് കോടതി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസെടുത്ത വിവരമറിഞ്ഞതോടെ പ്രതി ഒളിവില്‍ പോകുകയായിരുന്നു. അതേ സമയം പൊലീസ്…
Read More » -
Kerala
കോണ്‍ഗ്രസ് നേതാക്കളാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയത്: പി സി ചാക്കോ
തൃശൂർ:സോളാര്‍ കേസില്‍ സുപ്രധാന വെളിപ്പെടുത്തലുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ. ഉമ്മന്‍ ചാണ്ടി മാറണമെന്ന് ആഗ്രഹിച്ച ചില കോണ്‍ഗ്രസ് നേതാക്കളാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയതെന്ന് പി സി ചാക്കോ പറഞ്ഞു. ഗൂഢാലോചനക്കാരില്‍ ഒരാള്‍ ഇന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലെത്തിയതായും പി സി ചാക്കോ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരെ സരിത എഴുതിയതെന്ന പേരില്‍ പുറത്തു വന്ന കത്ത് തയ്യാറാക്കിയത് അതേ മന്ത്രിസഭയിലെ ഒരംഗമായിരുന്നുവെന്നും പി സി ചാക്കോ വെളിപ്പെടുത്തി. ഇത്തരം കുതികാല്‍ വെട്ട് കോണ്‍ഗ്രസില്‍ പുതിയതല്ല. കെ കരുണാകരനെതിരെ ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ നടത്തിയ ഗൂഢാലോചനയുടെ ഉത്പന്നമാണ് ചാരക്കേസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമ്മന്‍ ചാണ്ടിക്കെതിരായി നടന്ന ഗൂഢാലോചനയില്‍ മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ക്ക് പങ്കില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയ ആരോപണം അവര്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കായി കണ്ണീര്‍ പൊഴിക്കുന്ന ചില നേതാക്കളുടെ തനിനിറം പുറത്തു വന്നാല്‍ കേരളം ഞെട്ടുമെന്നും പി സി ചാക്കോ പറഞ്ഞു. സോളാര്‍ വിവാദ കാലത്തടക്കം കോണ്‍ഗ്രസിലെ…
Read More » -
India
മണിപ്പൂരിലേത് ആസൂത്രിത കലാപം; ഭരണകൂടത്തിന്റെ മൗനവും നിസ്സംഗതയും അത്ഭുതപ്പെടുത്തുന്നത്
ന്യൂഡൽഹി:രണ്ടര മാസത്തിലേറെയായി മണിപ്പൂരില്‍ ക്രൂരമായ വംശഹത്യയും പൈശാചികമായ പീഡനങ്ങളും അരങ്ങേറുമ്പോൾ ഭരണകൂടത്തിന്റെ മൗനവും നിസ്സംഗതയും അത്ഭുതപ്പെടുത്തുന്നതാണ്. മേയ് മാസം ആദ്യത്തില്‍ ആരംഭിച്ച ആസൂത്രിത കലാപങ്ങളോട് ക്രൂരമായ മൗനവും നിസ്സംഗതയും പുലര്‍ത്തിയ പ്രധാനമന്ത്രി മേയ് നാലിന് നടന്ന കൊടിയ സ്ത്രീപീഡനങ്ങളുടെ ചിത്രം ലോകത്തിനുമുന്നില്‍ അനാവൃതമായപ്പോള്‍ മാത്രമാണ് പാര്‍ലമെന്റിനുപുറത്ത് ചില വാചോടാപങ്ങള്‍ നടത്തിയത്. രാജസ്ഥാനിലോ ഛത്തിസ്ഗഢിലോ മണിപ്പൂരിലോ രാജ്യത്തിന്റെ ഏത് പ്രദേശത്തായാലും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കുകയില്ല എന്നതായിരുന്നു മോദിയുടെ വാക്കുകള്‍. പ്രതിപക്ഷ ഭരണമുള്ള രണ്ട് സംസ്ഥാനങ്ങളുടെ പേര് മുമ്ബേപറഞ്ഞ് മണിപ്പൂരിനെ വെള്ളപൂശാനുള്ള ദുഷ്ടലാക്ക് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ആയിരത്തിലേറെ വരുന്ന സായുധ കലാപകാരികളുടെ ആക്രമണത്തില്‍നിന്ന് ജീവനുംകൊണ്ട് വനത്തിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച അഞ്ചുപേരടങ്ങുന്ന ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച ശേഷം നഗ്നരാക്കി തെരുവില്‍ നടത്തിച്ച സംഭവം എന്തുകൊണ്ട് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടില്ല എന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ടെലിഫോണ്‍ അഭിമുഖത്തിലെ ചോദ്യത്തിന്, സമാനമായ നൂറുകണക്കിന് കേസുകള്‍ ഇവിടെ നടന്നിട്ടുണ്ട് എന്ന മുഖ്യമന്ത്രി ബിരേൻസിങ് നല്‍കിയ മറുപടി…
Read More » -
India
മഴക്കാലത്ത് ചെങ്കണ്ണ് പടർന്നു പിടിക്കാനുള്ള സാധ്യതകൾ ഏറെ : കുട്ടികള്‍ക്ക് പ്രത്യേക കരുതല്‍ വേണം
മഴക്കാല രോഗങ്ങള്‍ക്കൊപ്പം ഭീഷണിയാകാവുന്ന ഒരു രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചുവപ്പ്, തടിപ്പ്, കണ്ണില്‍ നിന്ന് തുടരെ വെള്ളം വരുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. വളരെയധികം തീവ്രതയുള്ള രോഗമായതിനാല്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പടരുകയും ചെയ്യും. സ്കൂള്‍ പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ വ്യാപനസാധ്യത കൂടുതലായതിനാല്‍ കുട്ടികള്‍ ഏറെ കരുതല്‍ പുലർത്തണം. പലരും സ്വയം ചികിത്സ നടത്തിയാണ് ഈ രോഗത്തെ നേരിടുന്നത്. എന്നാല്‍, ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന അസുഖമാണ് ഇതെന്നാണ് നേത്രരോഗവിദഗ്ധര്‍ പറയുന്നത്. മഴക്കാലത്ത് ചെങ്കണ്ണ് പ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കുക. എന്താണ് ചെങ്കണ്ണ് ? കണ്ണിന്റെ മുന്നിലുള്ള നേര്‍ത്ത പാടയായ കണ്‍ജങ്ടൈവയില്‍ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ചെങ്കണ്ണ്. ബാക്ടീരിയ, വൈറസ്, അലര്‍ജി തുടങ്ങിയവയാണ് രോഗകാരണം. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാല്‍ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങള്‍ കണ്ണിലെ ചുവപ്പ്…
Read More »