KeralaNEWS

അവഗണനയുടെ ട്രാക്കിൽ ഇന്നും തൃശൂർ റെയിൽവേ സ്റ്റേഷൻ

കാസറഗോഡ്, നിലംബൂർ, പാലക്കാട്‌, ഗുരുവായൂർ തുടങ്ങിയവിടങ്ങളിൽനിന്നെല്ലാം തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന ‌ട്രെയിനുകൾ സംഗമിക്കുന്ന ഒരു റയിൽവെ സ്റ്റേഷനാണ് തൃശൂർ.സമയത്തിന് ട്രെയിനുകൾ ഇല്ലാത്തതുകാരണം തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളെ ആശ്രയിക്കുന്നവരും  തൃശൂരിലെത്തിയാണ് ട്രെയിൻ പിടിക്കുന്നത്.
ഒല്ലൂർ, പുതുക്കാട്, കൊരട്ടി എന്നിവ ചെറിയ സ്റ്റേഷനായതിനാൽ ഇവിടെയുള്ളവരും ആശ്രയിക്കുന്നത് തൃശൂർ സ്റ്റേഷനെയാണ്.കേരള കാർഷിക സർവകാലശാല പോലെയുള്ള  സ്‌ഥാപനങ്ങളും നിരവധി വ്യാപാര/വ്യവസായ ശാലകളും  സ്‌ഥിതി ചെയ്യുന്നതു മൂലവും തൃശൂർ സ്റ്റേഷനിൽ യാത്രക്കാർ വർധിക്കുന്നു.എന്നാൽ സ്റ്റേഷനിൽ ആകെയുള്ളത്
മൂന്നു പ്ലാറ്റ്ഫോമുകളാണ്.തൃശൂരിന്റെ പകുതി പോലും തിരക്കില്ലാത്ത സ്റ്റേഷനുകളിൽ പോലും നാല് പ്ലാറ്റ്ഫോം ഉണ്ടെന്നിരിക്കെയാണ് ഇത്.അതേപോലെ ഇത്ര തിരക്കുള്ള സ്റ്റേഷനായിട്ടും തൃശൂരിനെ ഇനിയും ഹാൾട്ട് സ്റ്റേഷൻ ആക്കിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.കോവിഡിന് മുൻപ് കോയമ്പത്തൂർക്കും മറ്റും ഇവിടെ നിന്നും ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു.
കോ​വി​ഡി​ന് മു​മ്പ് ഓ​ടി​യി​രു​ന്ന മു​ഴു​വ​ൻ ട്രെ​യി​നു​ക​ളും  പു​ന​രാ​രം​ഭി​ക്കു​കയും  പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ ഹാ​ൾ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ലെ സ്റ്റോ​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ക്കുകയും ചെയ്യാൻ റയിൽവേ തയ്യാറാകണം.എ​റ​ണാ​കു​ള​ത്തു​നി​ന്നും ഷൊ​ർ​ണൂ​ർ വ​രെ​യു​ള്ള മൂ​ന്നാം പാ​ത​യു​ടെ അ​ന്തി​മ ലൊ​ക്കേ​ഷ​ൻ സ​ർ​വേ ന​ട​ന്നു​വ​രി​ക​യാ​ണ്.ഇത് കൂടി കണക്കിലെടുത്തായിരിക്കണം തൃശൂർ റെയിൽവേ സ്റ്റേഷനിലെ വികസനം നടത്തേണ്ടത്.
തൃശൂർ-കോഴിക്കോട്, തൃശൂർ-പൊള്ളാച്ചി, തൃശൂർ-കോട്ടയം തുടങ്ങിയ റൂട്ടുകളിൽ പാസഞ്ചർ/മെമു ട്രെയിനുകൾ ഓടിക്കാവുന്നതേയുള്ളൂ.സൂപ്പർമാർക്കറ്റ് വിശ്രമ സങ്കേതം എന്നിവ ഉൾപ്പെടെ വിശാലമായ സൗകര്യങ്ങൾ  റെയിൽവെ സ്റ്റേഷനിൽ ഒരുക്കിയാൽ അതും നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടും.
തൃശൂരിന്‍റെ സാംസ്കാരിക പാരമ്പര്യവും തൃശൂർ പൂരത്തിന്‍റെ പ്രാധാന്യവും കണക്കിലെടുത്ത് അമൃത് നഗരം സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ റെയിൽവേ സ്റ്റേഷന്റെ വികസനം സാധ്യമാക്കണം.ഇതിനായി 300 കോടി രൂപ വകയിരുത്തിയതായി വാർത്തകൾ വന്നിരുന്നെങ്കിലും തുടർനടപടികൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല.എറണാകുളം, കൊല്ലം റെയിൽവെ സ്റ്റേഷനുകളിൽ  ടെൻഡർ നടപടികൾ പൂർത്തിയാക്കി ആധുനികവത്കരണത്തിലേക്ക്  കടന്നപ്പോഴാണ് മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനായ തൃശൂർ ഇന്നും അവഗണിക്കപ്പെട്ടു കിടക്കുന്നത്.ഇതിനോടൊപ്പം തന്നെ ഗുരുവായൂർ, ഇരിങ്ങാലക്കുട, ഒല്ലൂർ, പൂങ്കുന്നം, പുതുക്കാട്, നെല്ലായി സ്റ്റേഷനുകളുടെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യപ്പെടേണ്ടി ഇരിക്കുന്നു.

Back to top button
error: