കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ മൈക്ക് പണിമുടക്കിയതും ആ സമയത്ത് തന്നെ യൂത്ത് കോൺഗ്രസുകാർ മുദ്രാവാക്യം വിളിച്ചതും തികച്ചും യാദൃശ്ചികമൊന്നുമല്ല.. അത് ആസൂത്രിതമായി ചില യൂത്തൻമാർ ചെയ്ത പണി തന്നെയാണ് ..
സജീവ കോൺഗ്രസ് പ്രവർത്തകനും സുധാകര ബ്രിഗേഡുകാരനുമായ വട്ടിയൂർക്കാവിലെ രഞ്ജിത്തിന്റെയാണ് യോഗത്തിന് ഉപയോഗിച്ച മൈക്ക് സെറ്റ്.. യോഗത്തിലേക്ക് പിണറായിയെ ക്ഷണിച്ചതിൽ കെപിസിസി പ്രസിഡന്റ് സുധാകരനും സുധാകരന്റെ അനുയായികൾക്കും കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നു. ആ വിയോജിപ്പ് മൈക്ക് പണി മുടക്കിച്ച് അവരങ്ങ് തീർത്തു..
കേന്ദ്ര ഏജൻസികളുടെ നിർദ്ദേശപ്രകാരം Z+ കാറ്റഗറി സുരക്ഷയുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ .. സംസ്ഥാനത്ത് മുഖ്യമന്ത്രിയ്ക്കും ഗവർണ്ണർക്കും മാത്രമാണ് Z+ സുരക്ഷയുള്ളത്. അങ്ങിനെയുള്ള സുരക്ഷാ കാറ്റഗറിയിൽ ഉള്ള മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ മൈക്ക് പണി മുടക്കിയതിന് പിന്നിൽ പിണറായിയെ ഇകഴ്ത്താനുള്ള കഞ്ഞിക്കുഴിത്തരത്തിന് അപ്പുറത്ത് മറ്റെന്തെങ്കിലും അട്ടിമറി ശ്രമം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം പോലീസിന് ഉണ്ട് .. പോലീസ് ആ പണി ചെയ്യാൻ ശ്രമിച്ചതിനെ ട്രോളി ചെറുതാക്കേണ്ട കാര്യമില്ല… ഏതായാലും അതിന്റെ പേരിൽ കേസ് ഒന്നും വേണ്ട എന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്…
എവിടെയാണ്
കോണ്ഗ്രസുകാർക്ക് പിഴച്ചത്
മുഖ്യമന്ത്രിയെ ഉമ്മൻ ചാണ്ടി
അനുസ്മരണ യോഗം
ഉദ്ഘാടനം ചെയ്യാൻ വിളിച്ചതിലാണോ…
അല്ല…..!
പിന്നെ
പിണറായി പങ്കെടുത്തു കളയുമെന്ന ചിന്തയില്ലാത്തിടത്താണ് അവർ പരാജയപ്പെട്ടു പോയത്.
അവർ മാക്സിമം പങ്കെടുപ്പിക്കാതിരിക്കാൻ നോക്കി അതിന്റെ തുടക്കമായിരുന്നു ഡോക്ടർ സരിൻ തുടങ്ങിവെച്ചത്
മുഖ്യമന്ത്രി പങ്കെടുത്താൽ ഉമ്മൻ ചാണ്ടിയോട് അത്രയും കാലം ചെയ്ത
പാപങ്ങൾ കഴുകി കളയുമെന്ന് വരെ പറഞ്ഞു നോക്കി
മുഖ്യമന്ത്രി കേട്ട ഭാവം നടിക്കാതെ യോഗത്തിൽ പങ്കെടുത്തു
യോഗത്തിൽ സുധാകരൻ ഒളിയമ്പ് ചെയ്തു
മുഖ്യമന്ത്രി കേട്ട ഭാവം നടിച്ചില്ല
മൈക്ക് തകരാറിലാക്കി
മുഖ്യമന്ത്രി അല്പം മൗനം തൂകി….
ശേഷം തുടർന്നു
കോണ്ഗ്രസിലെ ചലിക്കുന്ന നേതാവാണ്
ഉമ്മൻ ചാണ്ടി എന്ന് പറഞ്ഞു വെച്ച്
അയാളാ യോഗം ഉദ്ഘാടനം ചെയ്തു
ധിക്കാരമോ ധാർഷ്ട്യമോയില്ലാതെ മടങ്ങി
നിങ്ങൾ പഠിച്ച ഹൈസ്കൂളിലെ
ഹെഡ്മാസ്റ്റാണ് കോണ്ഗ്രസുകാരെ പിണറായി.
മൈക്ക് സെറ്റുകാരന്റെ പ്രൊഫൈൽ ചിത്രമാണ് പോസ്റ്റിൽ ഉള്ളത്.
(സോഷ്യൽ മീഡിയയിൽ വായിച്ചത്)