Month: July 2023

  • Crime

    ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ചവരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി; പ്രതികൾ റിമാന്റിൽ

    മേപ്പാടി: സൗത്ത് വയനാട് ഡിവിഷൻ മേപ്പാടി റെയ്ഞ്ചിലെ വിത്തുകാട് നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മേപ്പാടി ചന്തക്കുന്ന് മഹേശ്വരൻ (19), മേപ്പാടി സ്വദേശി ബബീഷ് (21), മേപ്പാടി പാറക്കുന്ന് വീട്ടിൽ നിഖിൽ (20), എടയൂർ ഉമ്മാട്ടിൽ മുഹമ്മദ് ബിലാൽ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് മരങ്ങൾ മുറിക്കുന്നതിന് ഉപയോഗിച്ച ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വൈത്തിരി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അരവിന്ദാക്ഷൻ കണ്ടേത്തുപാറ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സുരേഷ് കുമാർ, മനോജ്, സുധാകരൻ, കെ.വി. സജി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ദീപ്തി, വിഷ്ണു, അനീഷ്, ഫോറസ്റ്റ് വാച്ചർമാരുമാണ് പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതികൾ സമാനകുറ്റകൃത്യങ്ങളിൽ മുമ്പ് ഇടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വനം ഉദ്യോഗസ്ഥർ അന്വേഷിക്കും.

    Read More »
  • India

    മൂന്നാം തവണയും എൻഡിഎ സർക്കാർ, താൻ തന്നെ നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

    ദില്ലി: അടുത്ത എൻഡിഎ സർക്കാരിനെയും താൻ തന്നെ നയിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൻറെ നേതൃത്വത്തിലുള്ള മൂന്നാം സർക്കാർ ഇന്ത്യയെ മൂന്നാം സാമ്പത്തിക ശക്തിയാക്കും. ഇന്ത്യയിൽ വിപ്ലവകരമായ മാറ്റം നടക്കുന്നുവെന്നും മോദി പറഞ്ഞു. ദില്ലിയിൽ ജി 20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനിടെയാണിത്. വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ കൂടി പങ്കുവച്ചത്. അതേസമയം പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ തുടരുന്ന മൗനം വിമർശിച്ച് മുന്നോട്ട് പോവുകയാണ് ഐക്യ പ്രതിപക്ഷ മുന്നണിയായ ഇന്ത്യ. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കർ ഓം ബിർള അംഗീകരിച്ചിട്ടുണ്ട്. പ്രമേയത്തിൽ അടുത്തയാഴ്ച ചർച്ച നടക്കും. ഇന്ത്യ സഖ്യം നൽകിയ നോട്ടീസിന് ബിആർഎസും പിന്തുണ നൽകിയിട്ടുണ്ട്. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയി ബിആർഎസ് എംപി നമോ നാഗേശ്വർ റാവു എന്നിവരാണ്…

    Read More »
  • Kerala

    ചെറുപുഴക്കാരുടെ ഉറക്കം കെടുത്തി മുഖം മൂടി ധരിച്ച അജ്ഞാതൻ! രാത്രിയിലെത്തി വീടിന്റെ വാതിലില്‍ മുട്ടും, ചുവരിൽ കൈയടയാളം പതിക്കും; പോലീസും നാട്ടുകാരും ഒന്നിച്ച് തിരച്ചിലിനിറങ്ങിയിട്ടും “നൈറ്റ്മാൻ” ഇരുട്ടി​ന്റെമറവിൽ

    കണ്ണൂർ: ചെറുപുഴക്കാരുടെ ഉറക്കം കെടുത്തി മുഖം മൂടി ധരിച്ച അജ്ഞാതൻ. രാത്രിയിലെത്തി വീടിന്റെ വാതിലിൽ മുട്ടും. വീടിൻറെ ചുവരിൽ കൈയടയാളം പതിക്കും. പോലീസും നാട്ടുകാരും ഒന്നിച്ച് തിരച്ചിലിനിറങ്ങിയിട്ടും ഇതുവരെ അജ്ഞാതനെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. ചെറുപുഴ ആലക്കോട് തേർത്തല്ലിയിലായിരുന്നു ആദ്യം അജ്ഞാതനെ കണ്ടത്. സന്ധ്യ മയങ്ങിയാൽ പിന്നെ അടിവസ്ത്രം ധരിച്ച് ദേഹത്ത് കരിയോയിലൊഴിച്ചാണ് മുഖം മൂടിധാരിയെത്തുന്നത്. കണ്ടവർ പലരുമുണ്ട്. പക്ഷെ ആർക്കും ഇയാൾ പിടി കൊടുത്തില്ല. വീടുകളുടെ കതകിൽ മുട്ടി ഭീതി വിതച്ച് രാത്രി മുഴുവൻ കറങ്ങി നടക്കും. പൈപ്പ് തുറന്നിടും. അങ്ങനെ വിക്രിയകൾ പലതായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അജ്ഞാതൻറെ ശല്യം ആലക്കോട് പോലീസ് സ്റ്റേഷന് പരിധിയിൽ അവസാനിച്ചു. പിന്നാലെ അജ്ഞാതൻ എത്തിയത് ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു. പ്രൊപ്പൊയിൽ, കക്കോട്, കന്നിക്കടവ് ഭാഗത്താണ് അജ്ഞാതനെത്തി ഭീതി വിതക്കുന്നത്. വീടുകളുടെ കതകിൽ മുട്ടിയ ശേഷം ആളുകൾ ഉണരുമ്പോൾ സ്ഥലത്ത് നിന്നും രക്ഷപ്പെടും. വീടുകളുടെ ഭിത്തിയിൽ കൈയടയാളം പതിപ്പിച്ചാണ് അടുത്ത വീട്ടിലേക്ക് യാത്രയാകുന്നത്.…

    Read More »
  • LIFE

    ഹലബല്ലൂ ഹലബല്ലൂ…’റോബര്‍ട്ടും ഡോണിയും സേവ്യറും’; ‘ആര്‍ഡിഎക്സി’ലെ ആദ്യഗാനം എത്തി

    ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ആർഡിഎക്സ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ഹലബല്ലൂ എന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മഞ്ജു മഞ്ജിത്ത് ആണ്. സാം സി എസ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ബെന്നി ദയാൽ, രഞ്ജിത്ത് കെ ഗോവിന്ദ്, നരേഷ് അയ്യർ, സാം സി എസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫാമിലി ആക്ഷൻ വിഭാഗത്തിൽ പെടുന്ന ചിത്രം നിർമ്മിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആണ്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ…

    Read More »
  • Crime

    സ്വകാര്യ ബസിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും

    കണ്ണൂർ: സ്വകാര്യ ബസിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും ശിക്ഷ. കണ്ണൂർ പയ്യാവൂർ സ്വദേശി ജയിംസിനെയാണ് ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠാപുരത്തു നിന്നും പയ്യാവൂരിലേക്ക് അമ്മയോടൊപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്ന പതിനൊന്നുകാരന് നേരെയായിരുന്നു അതിക്രമം. മധ്യവയസ്ക്കനായ പ്രതി തൊട്ടടുത്ത സീറ്റിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ ഉപദ്രവിച്ചു. നഗ്നതാ പ്രദർശനം നടത്തിയ പ്രതി കുട്ടി ശബ്ദമുണ്ടാക്കിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചു. ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ജയിംസിനെ പിടികൂടി, പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പയ്യാവൂർ പൊലീസ് ആൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷിച്ചു. കേസിൽ തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയാണ് വാദം കേട്ട് ശിക്ഷ വിധിച്ചത്. രണ്ടു വകുപ്പുകളിലായി അഞ്ചു വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.

    Read More »
  • Local

    എട്ടാം ക്ലാസ് വിദ്യാർഥിയെ വീടിന് സമീപത്തെ ഷെഡ്ഡിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി, വയനാട് ചീരാലിലാണ് സംഭവം

       ബത്തേരി : ചീരാലിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചീരാൽ താഴത്തൂർ പാടിയേരി നാലുസെന്റ് കോളനിയിലെ കുമാർ – ചിത്ര ദമ്പതികളുടെ രണ്ടാമത്തെ മകൻ മുകുന്ദൻ (13) ആണ് മരിച്ചത്. ഇന്ന് (ബുധൻ) ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ ഷെഡ്ഡിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബത്തേരി സെന്റ് മേരീസ് സ്കൂൾ എട്ടാം ക്ലാസ്സ്‌ വിദ്യാർഥിയാണ് മുകുന്ദൻ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. ഇതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • India

    ജാർഖണ്ഡിൽ സിപിഐഎം നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി

    റാഞ്ചി:ജാർഖണ്ഡിൽ സിപിഐഎം നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. സിപിഐ എം ജാർഖണ്ഡ്‌ സംസ്ഥാന കമ്മിറ്റിയംഗം സുഭാഷ് മുണ്ടയെ ആണ് ഇന്ന് വൈകിട്ട് ഒരു സംഘം ഓഫീസിൽ കയറി വെടിവച്ച്‌ കൊലപ്പെടുത്തിയത്.  ഇന്ന്‌ വൈകിട്ട് എട്ടോടെ റാഞ്ചി ജില്ലയിലെ ദലദല്ലിയിലെ ഓഫീസിൽ കയറിയായിരുന്നു‌ അക്രമം. അക്രമികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട്‌ നൂറുകണക്കിന് നാട്ടുകാരും പാർട്ടി അനുഭാവികളും ചേർന്ന് ദലദല്ലിയിലേക്കുള്ള പ്രധാന റോഡ്‌ ഉപരോധിച്ചു.  ഗോത്രവർഗത്തിൽ നിന്നുളള നേതാവായ മുണ്ടയ്‌ക്ക്‌ വർധിച്ചുവരുന്ന ജനപ്രീതി പ്രാദേശിക മാഫിയകൾക്കും രാഷ്‌ട്രീയ എതിരാളികൾക്കും അലോസരമുണ്ടാക്കിയിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    കൃത്രിമക്കാലുമായി പർവ്വതങ്ങൾ കയറിയിറങ്ങിയ സജേഷ് കൃഷ്ണൻ എന്ന സാഹസികന്റെ ആവേശഭരിതമായ ജീവിത കഥ

          പരിമിതികളിൽ തളർന്നുപോകുന്നവർക്ക് ഇതൊരു പാഠമാണ്. മനക്കരുത്തിന്റെ ബലം കൊണ്ട് വെല്ലുവിളികളെ അതിജീവിച്ച ഈ ചെറുപ്പക്കാരന്റെ ജീവിത കഥ ആരെയും  ആവേശഭരിതരാക്കും. ഇത് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശി സജേഷ് കൃഷ്ണൻ. വിധി തളര്‍ത്തിയ ജീവിതത്തിനു മുന്നില്‍ പകച്ചു നില്‍ക്കാതെ ആത്മവിശ്വാസവും തളരാത്ത ധൈര്യവുമായി വെല്ലുവിളികള്‍ നേട്ടമാക്കിയ കഥയാണ് ഈ യുവാവിനു  പറയാനുള്ളത്. കേരളത്തിലെ ആദ്യത്തെ ബ്ലേഡ് റണ്ണറാണ് ഇദ്ദേഹം. കൃത്രിമക്കാൽ ഉപയോഗിച്ച് നിരവധി പർവതങ്ങൾ കീഴടക്കിയ സാഹസികൻ. പാരാ ആംപ്യൂട്ട് ഫുട്ബാളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത കളിക്കാരനായ ഇദ്ദേഹം ബാഡ്മിന്റൺ താരവുമാണ്.  ഇപ്പോൾ എറണാകുളം റിസംബിൾ സിസ്റ്റംസ് കമ്പനിയുടെ എച്ച്.ആർ മാനേജരായി ജോലി ചെയ്യുന്ന സജേഷ് കൃഷ്ണൻ  മനക്കരുത്തിന്റെ പ്രതീകമാണ്. ജീവിതം മാറ്റിമറിച്ച അപകടം എൻജിനീയറിങ്ങിനു പഠിക്കുമ്പോൾ 2005ൽ ബൈക്കപകടത്തിൽ സജേഷിന് ഇടതുകാൽ നഷ്ടമായി. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോൾ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സജേഷിന്റെ കാല്‍പാദത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. ഇടതു…

    Read More »
  • Kerala

    രാഹുല്‍ ഗാന്ധിക്ക്  എം ടി വാസുദേവന്‍ നായർ പേന സമ്മാനിച്ചു, നിധി പോലെ സൂക്ഷിക്കുമെന്ന്  രാഹുൽ

       നവതിയാഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ വച്ച്   കൂടിക്കാഴ്ച നടത്തി. കോട്ടക്കൽ ആയൂർവേദ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു എം ടി. രാഹുൽ ​ഗാന്ധിയും കോട്ടയ്ക്കൽ ആയൂർവേദ ശാലയിൽ ചികിത്സയിലാണ്. എം.ടിയും രാഹുലും കണ്ടുമുട്ടിയപ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാലും രാഹുലിനൊപ്പം ഉണ്ടായിരുന്നു. രാഹുൽ ​ഗാന്ധിക്ക് എം ടി ഒരു സമ്മാനവും നൽകി, ഒരു പേനയാണ് രാഹുലിന് എം ടി നൽകിയത്. എം ടിയുടെ പുസ്തങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും രാഹുൽ സംസാരിച്ചു. എം ടിയുടെ പ്രസിദ്ധ ചലച്ചിത്രമായ നിർമാല്യത്തെക്കുറിച്ചും വിഖ്യാത നോവൽ രണ്ടാമൂഴത്തെക്കുറിച്ചും രാഹുൽ അദ്ദേഹത്തോട് സംസാരിച്ചു . ആരോഗ്യവും പൊതുവിഷയവുമെല്ലാം ചർച്ചയിൽ വന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഫെയ്സ്‌ബുക്കിലെ ഔദ്യോഗിക പേജിൽ രാഹുൽ പങ്കുവച്ചു. എം ടി സമ്മാനിച്ച പേന നിധി പോലെ സൂക്ഷിക്കുമെന്ന്  രാഹുൽ പറഞ്ഞു. സർഗാത്മകതയുടെയും അറിവിന്റെയും പ്രതീകമാണ് എം.ടിയെന്നും രാഹുൽ പറഞ്ഞു. എല്ലാ വർഷവും കർക്കട…

    Read More »
  • Kerala

    റോഡ് മുറിച്ചു കടക്കുന്നതിനിടെ പാഞ്ഞു വന്ന ബൈക്കിടിച്ച് നിർമല കോളജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

        റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാർത്ഥിനി മരിച്ചു. മൂവാറ്റുപുഴ നിര്‍മ്മല കോളജിന് മുന്നില്‍ ഇന്ന് വൈകിട്ട് 5 മണിയോടെ  നടന്ന അപകടത്തില്‍ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം രഘുവിന്റെ മകള്‍ നമിത ആര്‍ (20)ആണ് മരിച്ചത്.   നമിതയുടെ കൂടെ ഉണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയില്‍ എം.ഡി ജയരാജന്റെ മകള്‍ അനുശ്രീ രാജിന് അപകടത്തില്‍ പരിക്കേറ്റു. തിരക്കേറിയ ജംഗ്ഷനിൽ  ഇരുവശവും നോക്കി ശ്രദ്ധയോടെ നോക്കി റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർഥികളെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിർമല കോളജിന് മുന്നിൽ ഈ സംഭവം നടക്കുമ്പോൾ നിരവധി വിദ്യാർഥികൾ ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. ബൈക്ക് യാത്രക്കാരനായ ഏനാനെല്ലൂര്‍ സ്വദേശി അന്‍സണ്‍ റോയിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെയും, ബൈക്ക് യാത്രക്കാരനായ അന്‍സണ്‍ റോയിയെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാൾ അമിത ലഹരിയിലായിരുന്നു എന്നും ആശുപത്രിയിൽ ഡോക്ടർമാരോടും മറ്റും പുലഭ്യം പറയുകയും തട്ടിക്കയറുകയും…

    Read More »
Back to top button
error: