Month: July 2023

  • Kerala

    എറണാകുളത്ത് പത്തൊൻപതുകാരൻ കുത്തേറ്റ് മരിച്ചു

    കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ പത്തൊൻപതുകാരൻ കുത്തേറ്റ് മരിച്ചു.തെക്കൻ പറവൂര്‍ സ്വദേശിയായ  വിഷ്ണുവാണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ അയൽവാസിയായ സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സന്തോഷിനെ സംഭവ സ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തും. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന വിഷ്ണുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

    Read More »
  • Kerala

    കൊട്ടിയൂരിലെ അങ്കണവാടിയില്‍നിന്ന് രാജവെമ്ബാലയെ പിടികൂടി

    കണ്ണൂർ:കൊട്ടിയൂരിലെ അങ്കണവാടിയില്‍നിന്ന് രാജവെമ്ബാലയെ പിടികൂടി. ഒറ്റപ്ലാവ് ഈസ്റ്റിലെ അങ്കണവാടിയില്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് പാമ്ബിനെ കണ്ടെത്തിയത്. കുട്ടികള്‍ കളിക്കുകയും ഉറങ്ങുകയും ചെയ്യുന്ന ഹാളിനോട് ചേര്‍ന്നുള്ള അടുക്കളയിലായിരുന്നു പാമ്ബ്. ഹെല്‍പ്പര്‍ അടുക്കള വൃത്തിയാക്കിയപ്പോള്‍ പാല്‍പാത്രത്തിനടുത്ത് അനക്കം കണ്ട് നോക്കിയപ്പോഴാണ് പാമ്ബിനെ കണ്ടത്. ഉടനെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പാമ്ബിനെ പിടികൂടി കാട്ടില്‍ വിട്ടു. മഴ കാരണം കുട്ടികളെ നേരത്തെ വീട്ടില്‍ വിട്ടതുമൂലം വലിയ അപകടമാണ് ഒഴിവായത്.

    Read More »
  • India

    വന്ദേഭാരത് എക്സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റ 

    വന്ദേഭാരത് എക്സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയതായി പരാതി. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് ഗ്വാളിയോറിലേക്കുള്ള യാത്രയിലാണ് യാത്രക്കാരന് ഭക്ഷണത്തില്‍ നിന്ന് പാറ്റയെ ലഭിച്ചത്. സുബോധ് പഹലജൻ എന്നയാളാണ് മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്സില്‍ ഫോട്ടോ സഹിതം ഇക്കാര്യം പങ്കുവെച്ചത്. വന്ദേഭാരതില്‍ വിതരണം ചെയ്ത റൊട്ടിയിലാണ് പാറ്റയെ കണ്ടത്. ഐആര്‍സിടിസിയെ ടാഗ് ചെയ്താണ് യാത്രക്കാരന്‍ ചിത്രം പങ്കുവെച്ചത്. സംഭവത്തിൽ ഐആര്‍സിടിസി ഖേദം പ്രകടിപ്പിച്ചു.- “നിങ്ങള്‍ക്കുണ്ടായ അസുഖകരമായ അനുഭവത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുന്നു.”

    Read More »
  • Kerala

    കാറ്റില്‍ പറന്നുവന്ന തകര ഷീറ്റ് കഴുത്തില്‍ പതിച്ച്‌ വയോധികന് ദാരുണാന്ത്യം

    മലപ്പുറം:കാറ്റില്‍ പറന്നുവന്ന തകര ഷീറ്റ് കഴുത്തില്‍ പതിച്ച്‌ വയോധികന് ദാരുണാന്ത്യം. മേലാറ്റൂര്‍ സ്വദേശി കുഞ്ഞാലനാണ്(73) മരിച്ചത്. മേലാറ്റൂര്‍ ചെമ്മണിയോട് പാലത്തിലെ റോഡിലൂടെ നടന്ന് പോവുകയായിരുന്ന കുഞ്ഞാലന്റെ കഴുത്തിലാണ് ശക്തമായ കാറ്റില്‍ സമീപത്തെ കെട്ടിടത്തില്‍ നിന്ന് വലിയ തകര ഷീറ്റ് വന്ന് പതിച്ചത്. മുറിവേറ്റ് വീണ കുഞ്ഞാലനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

    Read More »
  • Kerala

    എറണാകുളത്ത് രാസ ലഹരിയുമായി യുവാവും യുവതിയും എക്സൈസ് പിടിയില്‍

    കൊച്ചി:എറണാകുളത്ത് രാസ ലഹരിയുമായി യുവാവും യുവതിയും എക്സൈസ് പിടിയില്‍. ഇടുക്കി ഉപ്പുകണ്ടം സ്വദേശി അരവിന്ദ് (32 വയസ്സ് ), കാക്കനാട് സ്വദേശിനിയും ഇപ്പോള്‍ പള്ളിക്കര – പിണര്‍ മുണ്ടയില്‍ താമസിക്കുകയും ചെയ്യുന്ന അഷ്ലി (24 വയസ്സ്) എന്നിവരാണ് എറണാകുളം എക്സൈസ് ഇന്റലിജൻസിന്റെയും, സിറ്റി എക്സൈസ് റേഞ്ചിന്റെയും സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 18.55 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എഡിഎമ്മും, 15 എക്സ്റ്റസി പില്‍സും (1.246 ഗ്രാം) എക്സൈസ് പിടിച്ചെടുത്തു.എറണാകുളം ടൗണ്‍ കേന്ദ്രീകരിച്ച്‌ വൻ തോതില്‍ രാസലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലുള്ളവരാണ് ഇവര്‍. ഒരിടവേളക്കു ശേഷമാണ് അതീവ വിനാശകാരിയ എക്സ്റ്റസി പില്‍സ് ഇത്രയുമധികം പിടിച്ചെടുക്കുന്നത്. എറണാകുളം ടൗണില്‍ വ്യത്യസ്ത ഇടങ്ങളില്‍ ഓണ്‍ലൈനായി മയക്ക് മരുന്ന് വില്‍പ്പന നടത്തി വരികയായിരുന്നു ഇവര്‍. ബാംഗ്ലൂരില്‍ നിന്നാണ് ഇരുവരും മയക്ക് മരുന്ന് എത്തിച്ചിരുന്നത്. ഇടപ്പിള്ളിക്കടുത്ത് മരോട്ടിച്ചുവടില്‍ എ.വി ജോസഫ് ലൈനിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നത്.ഡോഗ് ട്രെയ്നര്‍ എന്ന വ്യാജേനയാണ് ഇരുവരും ഇവിടെ മുറിയെടുത്ത്…

    Read More »
  • Kerala

    കോടീശ്വരനാകാന്‍ കൂട്ടയിടി; ആദ്യ ദിവസം ഓണം ബമ്പറിന് ഞെട്ടിക്കുന്ന വില്‍പ്പന

    തിരുവനന്തപുരം: 25 കോടി ഒന്നാം സമ്മാനമായ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ആദ്യദിനം റെക്കോര്‍ഡ് വില്‍പ്പന. നാലരലക്ഷം ടിക്കറ്റുകളാണ് ഒന്നാം ദിവസം വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഒന്നാം ദിവസം ഒന്നരലക്ഷം ടിക്കറ്റുകള്‍ മാത്രം വിറ്റു പോയപ്പോഴാണ് ഇത്തവണ ഞെട്ടിക്കുന്ന വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച രാവിലെ മുതലാണ് ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ വില്‍പ്പന ആരംഭിച്ചത്. 500 രൂപയാണ് ഓണം ബമ്പര്‍ ടിക്കറ്റിന്റെ വില. ആറുലക്ഷം ടിക്കറ്റുകളാണ് തുടക്കത്തില്‍ ജില്ലാ ഓഫീസുകളില്‍ എത്തിച്ചത്. ഇതില്‍ നാലരലക്ഷം ടിക്കറ്റുകളും വിറ്റുപോയ സ്ഥിതിക്ക് കൂടുതല്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയേക്കും. പരമാവധി 90 ലക്ഷം ടിക്കറ്റുകളോളം പുറത്തിറക്കാന്‍ ലോട്ടറി വകുപ്പിനാകും. ഒന്നാം ദിവസം നാലരലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയതിനാല്‍ ഇത്തവണ തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് ക്ഷാമം ഉണ്ടാകാനുള്ള സാധ്യതയും വിതരണക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് തിരുവോണം ബമ്പര്‍ ലോട്ടറിയുടെ വില്‍പ്പന കുതിച്ചത്. കഴിഞ്ഞവര്‍ഷം 67.50 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചപ്പോള്‍ 66.5 ലക്ഷം…

    Read More »
  • Kerala

    ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച യുവതിയും യുവാവും അറസ്റ്റില്‍

    ആലപ്പുഴ:ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച യുവതിയും യുവാവും അറസ്റ്റില്‍.  തകഴി കുന്നുമ്മ ആക്കളം ഭഗവതിക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച കായംകുളം മാരൂര്‍തട പടീറ്റതില്‍ മുഹമ്മദ് അൻവര്‍ഷാ (24), കായംകുളം പുളിക്കണക്ക് കൃഷ്ണപുരം ശിവജി ഭവനത്തില്‍ സരിത (25 )എന്നിവരെയാണ് അമ്ബലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്ബതിനായിരുന്നു ക്ഷേത്രത്തില്‍ മോഷണം നടന്നത്. പ്രതികള്‍ രാവിലെ ഏഴോടെ ക്ഷേത്രത്തിലെത്തുകയും ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച്‌ കടന്നുകളയുകയുമായിരുന്നു. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികളുടെ പരാതിയിന്മേല്‍ അമ്ബലപ്പുഴ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.അന്വേഷണം നടത്തുന്നതിനിടെ അടൂര്‍ സ്റ്റേഷൻ പരിധിയില്‍ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പോലീസ് പിടിയിലാകുന്നത്.ഇവരുടെ പേരില്‍ വിവിധ ജില്ലകളിലെ  സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു

    Read More »
  • Kerala

    കോളജ് പ്രിന്‍സിപ്പല്‍ നിയമനംത്തില്‍ മന്ത്രി ബിന്ദു ഇടപെട്ടു; അന്തിമ പട്ടിക കരടുപട്ടികയായി, രേഖ പുറത്ത്

    തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തിന് 43 പേരുടെ പിഎസ്സി അംഗീകരിച്ച പട്ടിക കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ചപ്പോള്‍ അതിനെ കരടു പട്ടികയായി പരിഗണിച്ചാല്‍ മതിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നിര്‍ദേശിച്ചെന്ന് വിവരാവകാശ രേഖ. അയോഗ്യരായവരെ വീണ്ടും ഉള്‍പ്പെടുത്തുന്നതിന് അപ്പീല്‍ കമ്മിറ്റിയെ നിയോഗിക്കുന്നതിനു വേണ്ടിയായിരുന്നു മന്ത്രിയുടെ ഇടപെടല്‍ എന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. 2022 മാര്‍ച്ച് രണ്ടിനു സര്‍ക്കാര്‍ ഇറക്കിയ ഉത്തരവനുസരിച്ച് പ്രിന്‍സിപ്പല്‍ നിയമനത്തിനു യോഗ്യതയുള്ളവരുടെ പട്ടിക തയാറാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. 110 പേര്‍ അപേക്ഷിച്ചെങ്കിലും യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചു യോഗ്യതയുള്ള 43 പേരെയാണു കമ്മിറ്റി തെരഞ്ഞെടുത്തത്. ഇതിനു പിഎസ്സി അംഗം അധ്യക്ഷനായ വകുപ്പുതല പ്രമോഷന്‍ കമ്മിറ്റി അംഗീകാരം നല്‍കി. അതിനുശേഷം നിയമനം നല്‍കുന്നതിനായി പട്ടിക സര്‍ക്കാരിനു സമര്‍പ്പിച്ചു. 43 പേരുടെ പട്ടികയില്‍നിന്ന് നിയമനം നടത്താതെ അയോഗ്യരായവരെ ഉള്‍ക്കൊള്ളിക്കുന്നതിലേക്ക് നയിച്ച അപ്പീല്‍ കമ്മിറ്റി രൂപവത്കരിക്കാന്‍ മന്ത്രി തന്നെ ഇടപെട്ടതായി വ്യക്തമാകുന്ന വിവരാവകാശ…

    Read More »
  • Kerala

    തൃശൂരില്‍ ഇന്ന് നഴ്സുമാരുടെ പണിമുടക്ക്, ആശുപത്രികള്‍ കരിദിനം ആചരിക്കും

    തൃശൂര്‍: തൃശൂരില്‍ ഇന്ന് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പണിമുടക്കും. നൈല്‍ ആശുപത്രിയിലെ നാലു നഴ്‌സുമാരെ ഉടമയായ ഡോക്ടര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഡോ.അലോഗിനെ അറസ്റ്റു ചെയ്യുന്നതു വരെ സമരമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. രാവിലെ 10 മണിക്ക് പടിഞ്ഞാറെ കോട്ടയില്‍ നിന്നും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. അത്യാവശ്യ സേനവങ്ങള്‍ക്കു മാത്രം നേഴ്‌സുമാരെ അനുവദിക്കും. എന്നാല്‍, ഇന്ന് കരിദിനം ആചരിക്കുമെന്ന് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ മാനേജ്മെന്റുകളും പ്രഖ്യാപിച്ചു. ഡോ. അലോഗിനെ നഴ്‌സുമാര്‍ മര്‍ദിച്ചുവെന്നാണ് ഇവരുടെ ആരേപണം. നഴ്സുമാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചക്കിടെയാണ് തര്‍ക്കവും കയ്യാങ്കളിയുമുണ്ടായത്. ചര്‍ച്ചക്കിടെ ആശുപത്രി ഉടമ ഡോക്ടര്‍ അലോക് മര്‍ദ്ദിച്ചെന്നാണ് നഴ്‌സുമാരുടെ ആരോപണം. എന്നാല്‍, ചര്‍ച്ച മതിയാക്കി പുറത്തുപോകാന്‍ ശ്രമിച്ച തന്നേയും ഭാര്യയേയും നഴ്‌സുമാര്‍ ആക്രമിച്ചെന്ന് ഡോക്ടര്‍ ആരോപിച്ചു. കൈക്ക് പരിക്കേറ്റ ഡോക്ടറും ഭാര്യയും വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുകൂട്ടരുടേയും പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.  

    Read More »
  • Kerala

    റാഗിംഗ്;എം ഇ എസ് കോളേജിൽ നിന്നും അഞ്ച് വിദ്യാര്‍ത്ഥികളെ  പുറത്താക്കി

    കോഴിക്കോട്:കളൻതോട് എം ഇ എസ് കോളേജിലെ റാഗിംഗുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കി. രണ്ട് വിദ്യാര്‍ത്ഥികളെ അഞ്ചാം സെമസ്റ്ററില്‍ നിന്ന് സസ്പെൻ്റും ചെയ്തു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് നടപടിക്ക് വിധേയമായത്. കോളേജിലെ അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

    Read More »
Back to top button
error: