KeralaNEWS

ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച യുവതിയും യുവാവും അറസ്റ്റില്‍

ആലപ്പുഴ:ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച യുവതിയും യുവാവും അറസ്റ്റില്‍.

 തകഴി കുന്നുമ്മ ആക്കളം ഭഗവതിക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച കായംകുളം മാരൂര്‍തട പടീറ്റതില്‍ മുഹമ്മദ് അൻവര്‍ഷാ (24), കായംകുളം പുളിക്കണക്ക് കൃഷ്ണപുരം ശിവജി ഭവനത്തില്‍ സരിത (25 )എന്നിവരെയാണ് അമ്ബലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒമ്ബതിനായിരുന്നു ക്ഷേത്രത്തില്‍ മോഷണം നടന്നത്. പ്രതികള്‍ രാവിലെ ഏഴോടെ ക്ഷേത്രത്തിലെത്തുകയും ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച്‌ കടന്നുകളയുകയുമായിരുന്നു. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികളുടെ പരാതിയിന്മേല്‍ അമ്ബലപ്പുഴ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Signature-ad

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.അന്വേഷണം നടത്തുന്നതിനിടെ അടൂര്‍ സ്റ്റേഷൻ പരിധിയില്‍ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പോലീസ് പിടിയിലാകുന്നത്.ഇവരുടെ പേരില്‍ വിവിധ ജില്ലകളിലെ  സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: