Month: July 2023
-
Crime
നൗഷാദിനെ ഭാര്യ കൊലപ്പെടുത്തിയിട്ടില്ല! തൊടുപുഴയില്‍നിന്ന് കണ്ടെത്തി
പത്തനംതിട്ട: ഒന്നര വര്‍ഷത്തോളമായി കാണാതായ നൗഷാദിനെ കണ്ടെത്തി. തൊടുപുഴയില്‍നിന്നാണ് കണ്ടെത്തിയത്. നേരത്തേ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന മൊഴിനല്‍കിയിരുന്നു. തൊടുപുഴ പോലീസിന്റെ കൂടി സഹായത്തോടെ കോന്നി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉച്ചയോടെ കോന്നിയിലെത്തിച്ചേരും. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് അഫ്സാനയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതായി മൊഴിനല്‍കുകയും ചെയ്‌തെന്നാണ് പോലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. പിന്നീട് ആറ്റിലെറിഞ്ഞെന്നും മറ്റും മൊഴി മാറ്റിമാറ്റിപ്പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയെന്ന് പോലീസ് വ്യക്തമാക്കുന്നത്. പരുത്തിപ്പാറയില്‍നിന്ന് നൗഷാദിനെ കാണാതായെന്ന് കാട്ടി ഇയാളുടെ അച്ഛന്‍ പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ സുബൈര്‍ 2021 നവംബര്‍ അഞ്ചിനാണ് കൂടല്‍ പോലീസില്‍ പരാതി നല്‍കിയത്. അന്ന് പോലീസ് അന്ന് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. അടുത്ത കാലത്ത് അഫ്‌സാന, അടൂരില്‍വെച്ച് നൗഷാദിനെ കണ്ടതായി പോലീസിനോട് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള അന്വേഷണമാണ് കൊലപാതകമെന്ന സംശയത്തിലേക്ക് എത്തിയത്. നൗഷാദിനെ കണ്ടുവെന്ന് പറയുന്ന സ്ഥലത്തെ സി.സി.ടി.വി. ഉള്‍പ്പടെയുള്ളവ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പിന്നീട്…
Read More » -
Kerala
മദ്യ’നീരോ’ധനം! സംസ്ഥാനത്ത് പ്രതിദിനം വില്‍ക്കുന്നത് 5.95 ലക്ഷം ലിറ്റര്‍; രണ്ടു വര്‍ഷത്തെ വരുമാനം 35,000 കോടി!
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രണ്ടു വര്‍ഷം മദ്യവില്‍പ്പനയിലൂടെ ലഭിച്ചത് 35,000 കോടി രൂപ! 2021 മേയ് മുതല്‍ ഇക്കഴിഞ്ഞ മേയ് വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് 41.68 കോടി ലിറ്റര്‍ വിദേശമദ്യം വിറ്റെന്ന് വിവരാവകാശ രേഖയില്‍ അധികൃതര്‍ അറിയിച്ചു. ഇതേ കാലയളവില്‍ 16.67 കോടി ലിറ്റര്‍ ബിയറാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റഴിച്ചതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ മദ്യത്തിന്റെ വില്‍പ്പനയിലൂടെ 31,911.77 കോടി രൂപയും ബിയര്‍, വൈന്‍ എന്നിവയില്‍നിന്ന് 3,050.44 കോടിയുമാണ് ലഭിച്ചത്. 24,539.72 കോടി രൂപയാണ് നികുതിയായി ബെവ്കോ ഖജനാവിലേക്കു നല്‍കിയത്. സംസ്ഥാനത്ത് പ്രതിദിനം 5.95 ലക്ഷം ലിറ്റര്‍ വിദേശമദ്യം വില്‍ക്കുന്നുണ്ടെന്ന് സന്നദ്ധ സംഘടനയായ പ്രോപ്പര്‍ ചാനലിലെ എംകെ ഹരിദാസിനു വിവരാവകാശം വഴി ലഭിച്ച രേഖയില്‍ പറയുന്നു. ബിയര്‍, വൈന്‍ വിഭാഗത്തിലെ പ്രതിദിന വില്‍പ്പന 2.38 ലക്ഷം ലിറ്ററാണ്. കോവിഡിനെ തുടര്‍ന്നു ലോക്ഡൗണ്‍ പ്രഖ്യാപിച്ച 2019-20 വര്‍ഷത്തില്‍ ബെവ്കോയ്ക്ക് 41.95 കോടി നഷ്ടം സംഭവിച്ചു. മറ്റു…
Read More » -
India
”മണിപ്പുര്‍ വീഡിയോ പുറത്തെത്തിയതില്‍ ഗൂഢാലോചന, ലക്ഷ്യം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തല്‍”
ന്യൂഡല്‍ഹി: മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്തതിന്റെ വീഡിയോ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് പുറത്തെത്തിയത് പ്രഥമദൃഷ്ട്യാ നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് ഷായുടെ പ്രതികരണം. മേയ് നാലാം തീയതിയാണ് മണിപ്പുരില്‍ രണ്ട് കുക്കി യുവതികള്‍ക്കു നേരെ അതിക്രമമുണ്ടായത്. എന്നാല്‍, ഇതിന്റെ വീഡിയോ പുറത്തെത്തിയത് കഴിഞ്ഞയാഴ്ചയാണ്. കേസ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയത് കൂടാതെ മണിപ്പുര്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പക്ഷപാതിത്വം ഒഴിവാക്കുന്നതിന്റെ ഭാഗമായാണിതെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു. യുവതികളെ നഗ്‌നരാക്കി നടത്തുന്നതിന്റെ വീഡിയോ ചിത്രീകരിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തതായും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായും അമിത് ഷാ പറഞ്ഞു. മണിപ്പുരില്‍ 1990 മുതല്‍ രൂപംകൊണ്ട കുക്കി-മെയ്ത്തി സംഘര്‍ഷത്തെ കുറിച്ചും സംസ്ഥാനത്തെ ഇന്നത്തെ സാഹചര്യത്തെ കുറിച്ചും മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. ആറ് കേസുകള്‍ സി.ബി.ഐയ്ക്ക്…
Read More » -
NEWS
കുറ്റബോധം ആ ഫോട്ടാഗ്രാഫറെ വേട്ടയാടിക്കൊന്നിട്ട് ഇന്നേക്ക് 29 വര്‍ഷം
കുറ്റബോധം കെവിൻ കാർട്ടർ എന്ന ആ മനുഷ്യനെ വേട്ടയാടിക്കൊന്നിട്ട് ഇന്നേക്ക് 29 വർഷങ്ങൾ. മനസ്സ് നീറിയ ചിത്രങ്ങളില്‍ ഇന്നും കിടപ്പുണ്ട് ക്ലാവ് പിടിച്ച് ആ ചിത്രം. വയറു വിശന്ന്, വറ്റിയ കുടലും, ഉന്തി തുളഞ്ഞ എല്ലുകളുമായി പൊരിവെയിലത്ത് തലയമര്‍ത്തി കിടന്ന് ഉരുകിയൊലിക്കുന്ന സുഡാനി പെണ്‍കുട്ടിയും അവളെ കാത്തിരിക്കുന്ന ശവംതീനി കഴുകനും. ആ ചിത്രത്തെയും ഫോട്ടോഗ്രാഫറെയും മനുഷ്യമനസുകള്‍ അത്രപെട്ടെന്ന് മറന്നിരിക്കില്ല. ഒരൊറ്റ സ്നാപ്പില്‍ മരണം കൊണ്ട് വിധിയെഴുതിയ ഫോട്ടോഗ്രാഫര്‍. കെവിൻ കാര്‍ട്ടര്‍.ഒറ്റ ഫോട്ടോ കൊണ്ട് കെവിൻ കാര്‍ട്ടറുടെ ജീവിതം മാറിമറിഞ്ഞു. അഭിനന്ദനങ്ങളും അംഗീകാരങ്ങളും തേടിയെത്തിയ കൂട്ടത്തില്‍ കനമുള്ളൊരു ചോദ്യം കെവിന്‍റെ പ്രാണനെടുത്തു. ” അവള്‍ എന്നിട്ട് എവിടെയാണ്? അവള്‍ സുഖമായി ഇരിക്കുന്നില്ലെ… നിങ്ങള്‍ അവളെ രക്ഷിച്ചിരിക്കുമല്ലെ…” ഉത്തരം നല്‍കാനാകാത്ത ചോദ്യങ്ങളിലേക്ക് വഴുതിവീണ കെവിൻ വളരെ വൈകാതെ തന്നെ മനുഷ്യമനസുകളിലെ കഴുകനായി. 1993കളില്‍ കടുത്ത ദാരിദ്ര്യവും വരള്‍ച്ചയും ബാധിച്ച സുഡാനില്‍ ഐക്യരാഷ്ട്രസഭയുടെ സഹായവുമായി എത്തിയ കൂട്ടത്തിലെ ഫോട്ടോ ജേര്‍ണലിസ്റ്റായിരുന്നു ദക്ഷിണാഫ്രിക്കക്കാരനായ കെവിന്‍ കാര്‍ട്ടര്‍. ഭക്ഷണങ്ങള്‍…
Read More » -
Crime
പ്രസവിച്ചയുടന്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നുകുഴിച്ചുമൂടി; ഒരു വര്‍ഷം മുമ്പ് വിധവയായ അമ്മ അറസ്റ്റില്‍
തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്റെ മൃതദേഹം കടല്‍ത്തീരത്തുനിന്ന് കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പ്രസവിച്ച ഉടന്‍ അഞ്ചുതെങ്ങ് സ്വദേശി ജൂലി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ശൗചാലയത്തിനു പിന്നില്‍ കുഴിച്ചിട്ട ജഡം നായ്ക്കള്‍ കടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും പോലീസ് പറയുന്നു. പതിനെട്ടാം തീയതിയാണ് നവജാതശിശുവിന്റെ മൃതദേഹം കടപ്പുറത്ത് നായ്ക്കള്‍ കടിച്ചുകൊണ്ടുപോകുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. സമീപത്തെ എല്ലാ ആശുപത്രികളിലും പോലീസ് പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുതെങ്ങ് സ്വദേശിയായ ജൂലിയിലേക്ക് അന്വേഷണം എത്തിയത്. ജൂലിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയപ്പോള്‍ സമീപസമയത്ത് അവര്‍ പ്രസവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതായി യുവതി പൊലീസിനോട് സമ്മതിച്ചു. പ്രസവിച്ച ഉടനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ശൗചാലയത്തിന്റെ സമീപത്തു മറവ് ചെയ്തതായി ജൂലി പോലീസിന് മൊഴി നല്‍കി. ജൂലിയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ഇവര്‍ക്ക് പതിമൂന്ന് വയസുള്ള മറ്റൊരു കുട്ടിയും ഉണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും…
Read More » -
Crime
യൂണിഫോം ധരിക്കാത്തത് ചോദ്യംചെയ്തു, സ്വകാര്യഭാഗത്ത് പിടിച്ചു; പി.ടി.എ. പ്രസിഡന്റിനെതിരേ പോക്സോ കേസ്
പത്തനംതിട്ട: അടൂരില്‍ പി.ടി.എ. പ്രസിഡന്റ് ക്ലാസില്‍ കയറി വിദ്യാര്‍ഥിയെ ഉപദ്രവിച്ചുവെന്ന് പരാതി. യൂണിഫോം ധരിക്കാത്തതിന് ഏഴാം ക്ലാസുകാരനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പത്തനംതിട്ട ഏനാത്ത് പോലീസ് കേസെടുത്തു. കടമ്പനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.ഐ. പ്രദേശിക നേതാവുമായ എസ്. രാധാകൃഷ്ണനെതിരെയാണ് പരാതി. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാധാരമായ സംഭവം. പരാതിക്കാരനായ വിദ്യാര്‍ഥി അന്നേദിവസം സ്‌കൂളില്‍ യൂണിഫോമിന്റെ ഭാഗമായ ഷര്‍ട്ട് അല്ല ധരിച്ചിരുന്നത്. വരാന്തയിലൂടെ പോവുകയായിരുന്ന പി.ടി.എ. പ്രസിഡന്റ് രാധാകൃഷ്ണനെ ക്ലാസ് എടുക്കുകയായിരുന്ന അധ്യാപിക വിളിച്ചുവരുത്തി, യൂണിഫോം ധരിക്കാത്തവരോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ക്ലാസില്‍ രണ്ടുവിദ്യാര്‍ഥികള്‍ യൂണിഫോം ധരിക്കാതെ വന്നെങ്കിലും പരാതിക്കാരനായ വിദ്യാര്‍ഥിക്ക് നേരെ പി.ടി.എ. പ്രസിഡന്റ് അതിക്രമം കാണിച്ചുവെന്നാണ് പരാതി. സ്വകാര്യഭാഗത്ത് പിടിച്ചുവെന്നും അതിക്രമം കാണിച്ചുവെന്നുമാണ് രാധാകൃഷ്ണനെതിരായ കേസിലെ എഫ്.ഐ.ആറില്‍ പറയുന്നത്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിനിടെ, സംഭവത്തിന് ശേഷം കുട്ടിയുടെ രക്ഷിതാവ് രാധാകൃഷ്ണനുമായി സംസാരിച്ചതിന്റെ ശബ്ദശകലം പുറത്തുവെന്നു. കുട്ടിയെ അറിയാവുന്നതുകൊണ്ടാണ് പരിശോധിച്ചതെന്നും തെറ്റ് ആവര്‍ത്തിക്കില്ലെന്നും ഇയാള്‍ രക്ഷിതാവിനോട് പറയുന്നതായി ശബ്ദശകലത്തിലുണ്ട്. മകന്റെ…
Read More » -
Kerala
റാന്നി പാലം തകർന്നു വീണിട്ട് 27 വർഷങ്ങൾ
1996 ജൂലൈ 29 നാണ് റാന്നി വലിയപാലം തകർന്നു വീണത് റാന്നി വലിയപാലം പമ്പാനദിയിൽ തകർന്നു വീണിട്ട് നാളെ (ജൂലൈ-29) 27 വർഷങ്ങൾ. പഴയ പാലം കാടുമൂടി വിസ്മൃതിയിലാകുമ്പോൾ പുത്തൻ നിറങ്ങളാൽ തിളങ്ങി നിൽക്കുകയാണ് പുതിയ പാലം. 1996 ജൂലൈ 29ന് ഉച്ചകഴിഞ്ഞ് 3.25നാണ് പമ്പാ നദിക്കു കുറുകെയുള്ള റാന്നി വലിയപാലം തകർന്നത്.റാന്നി-തിരുവല്ല റൂട്ടിലോടുന്ന സ്വകാര്യ ബസ് കടന്നു പോയതിനു പിന്നാലെ വലിയ ശബ്ദത്തോടെ പാലം തകർന്നു വീഴുകയായിരുന്നു.നിറയെ യാത്രക്കാരുമായി ഈ പാലത്തിൽ കയറിയ ബസ്, ഡ്രൈവറുടെ (മാടോലിൽ വീട്ടിൽ മോഹനൻ) വിപതിധൈര്യം ഒന്നുകൊണ്ടു മാത്രം രക്ഷപ്പെടുകയായിരുന്നു. മൂവാറ്റുപുഴ – പുനലൂർ സംസ്ഥാനപാതയിൽ പമ്പാനദിക്കു കുറുകെ സ്ഥിതിചെയ്യുന്ന പാലമാണ് ഇത്.മുപ്പത്താറ് വർഷം മാത്രം പഴക്കമുള്ള പാലം നദിയിലെ അനിയന്ത്രിതമായ മണൽ വാരൽ മൂലമാണ് തകർന്നു വീണതെന്നാണ് നിഗമനം.പിന്നീട് അഞ്ചു ദിവസം കൊണ്ട് സൈന്യം ബെയ്‌ലി പാലം നിർമ്മിച്ചാണ് താൽക്കാലിക യാത്രാ സൗകര്യം ഇവിടെ ഒരുക്കിയത്.പാലത്തിന്റെ തകർച്ചയെപ്പറ്റി അന്വേഷണം നടത്തുമെന്ന് അന്നു…
Read More » -
Kerala
പോലീസുകാരുടെ കപ്പ തീറ്റ;വൈറല്‍ വീഡിയോയില്‍ ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടി
പത്തനംതിട്ട: പോലീസ് സ്റ്റേഷനിൽ കപ്പയും ചിക്കനും പാചകം ചെയ്ത് കഴിച്ച ഉദ്യോഗസ്ഥരുടെ വൈറല്‍ വീഡിയോയില്‍ ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടി. ജില്ലാ പോലീസ് മേധാവിയോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ഡ്യൂട്ടിസമയത്ത് പാചകം ചെയ്തതിലും, വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിലും അച്ചടക്കം ലംഘനമുണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. രണ്ടാഴ്ച മുമ്ബാണ് പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കപ്പയും ചിക്കന്‍കറിയും തയ്യാറാക്കിയത്. സ്റ്റേഷനിലുള്ളവര്‍ ചേര്‍ന്ന് കപ്പയും ചിക്കന്‍ കറിയും തയ്യാറാക്കുന്നതും ഇലയില്‍ വിളമ്ബി കഴിക്കുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇലവുംതിട്ട ചന്തയില്‍ചെന്ന് ചിക്കന്‍ വാങ്ങിക്കൊണ്ടുവന്ന് തയ്യാറാക്കുന്നതും കപ്പ വേവിക്കുന്നതും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം. 85 ലക്ഷത്തോളം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.
Read More » -
India
മണിപ്പൂരിലെ വീഡിയോ നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന: ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ട വീഡിയോ നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്തതിന്റെ വീഡിയോ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് പുറത്തെത്തിയത് ഗൂഡാലോചനയുടെ ഫലമാണെന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാക്കാൻ സാധിക്കും.സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് ഷായുടെ പ്രതികരണം. മേയ് നാലാം തീയതിയാണ് മണിപ്പുരില്‍ രണ്ട് കുക്കി യുവതികള്‍ക്കു നേരെ അതിക്രമമുണ്ടായത്. എന്നാല്‍ ഇതിന്റെ വീഡിയോ പുറത്തെത്തിയത് കഴിഞ്ഞയാഴ്ചയാണ്. കേസ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയത് കൂടാതെ മണിപ്പുര്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പക്ഷപാതിത്വം ഒഴിവാക്കുന്നതിന്റെ ഭാഗമായാണിതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Read More »