IndiaNEWS

വന്ദേഭാരത് എക്സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റ 

ന്ദേഭാരത് എക്സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയതായി പരാതി.

മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് ഗ്വാളിയോറിലേക്കുള്ള യാത്രയിലാണ് യാത്രക്കാരന് ഭക്ഷണത്തില്‍ നിന്ന് പാറ്റയെ ലഭിച്ചത്.

സുബോധ് പഹലജൻ എന്നയാളാണ് മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്സില്‍ ഫോട്ടോ സഹിതം ഇക്കാര്യം പങ്കുവെച്ചത്. വന്ദേഭാരതില്‍ വിതരണം ചെയ്ത റൊട്ടിയിലാണ് പാറ്റയെ കണ്ടത്. ഐആര്‍സിടിസിയെ ടാഗ് ചെയ്താണ് യാത്രക്കാരന്‍ ചിത്രം പങ്കുവെച്ചത്.

Signature-ad

സംഭവത്തിൽ ഐആര്‍സിടിസി ഖേദം പ്രകടിപ്പിച്ചു.- “നിങ്ങള്‍ക്കുണ്ടായ അസുഖകരമായ അനുഭവത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുന്നു.”

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: