Month: July 2023
-
Kerala
ആലപ്പുഴ വഴി തിരുവനന്തപുരം-കോയമ്പത്തൂർ റൂട്ടിൽ വന്ദേഭാരത് എത്തുമെന്ന് സൂചന
ആലപ്പുഴ:ഓണസമ്മാനമായി കേരളത്തിന് ഒരു വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ കൂടി ലഭിക്കാൻ സാധ്യത.അങ്ങനെയെങ്കിൽ ഇത് ആലപ്പുഴ വഴി തിരുവനന്തപുരം-കോയമ്പത്തൂർ റൂട്ടിലാകുമെന്നാണ് ലഭിക്കുന്ന സൂചന. തിരുവനന്തപുരത്തു നിന്നും രാത്രിയിൽ പുറപ്പെട്ട് പുലർച്ചെ 5:30 ന് കോയമ്പത്തൂരിലെത്തി തിരികെ രാവിലെ10:30ന് കോയമ്പത്തൂരിൽ നിന്നും പുറപ്പെടുന്ന രീതിയിലാകും സർവീസെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ കേരളത്തിന് അനുവദിച്ച തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് വൻ വിജയമായതിന് പിന്നാലെ ഒരു വന്ദേഭാരത് ട്രെയിൻ കൂടി കേരളത്തിന് അനുവദിക്കുമെന്ന് റയിൽവെ അറിയിച്ചിരുന്നു.ഓണസമ്മാനമായി ഇത് പ്രഖ്യാപിക്കാനാണ് സാധ്യത.തന്നെയുമല്ല അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിൽ ഇത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ബിജെപിയുടെയും പ്രതീക്ഷ. തിരുവനന്തപുരം, തൃശൂർ, പാലക്കാട് ഉൾപ്പെടെ ആറ് മണ്ഡലങ്ങളിലെങ്കിലും ഇത്തവണ ജയിക്കാൻ പറ്റുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.എന്നാൽ തിരുവനന്തപുരം-കാസർകോട് റൂട്ടിൽ തന്നെ പുതിയ ട്രെയിനും അനുവദിക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ ആവശ്യപ്പെടുന്നത്.
Read More » -
Crime
പോലീസിനെ കുഴക്കി അഫ്സാന വീണ്ടും മൊഴിമാറ്റി; നൗഷാദിന്റെ മൃതദേഹം മാറ്റിയത് സുഹൃത്തിന്റെ സഹായത്തോടെ, ഗുഡ്സ് ഓട്ടോയില്‍ കൊണ്ടുപോയി
പത്തനംതിട്ട: ഒന്നര വര്‍ഷം മുന്‍പു കാണാതായ യുവാവിനെ കൊന്നുകുഴിച്ചുമൂടിയെന്ന് കുറ്റസമ്മതം നടത്തിയ ഭാര്യ നിരന്തരം മൊഴി മാറ്റുന്നത് പോലീസിന് തലവേദനയാകുന്നു. സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം ഗുഡ്സ് ഓട്ടോയില്‍ കയറ്റി കൊണ്ടുപോയെന്നാണ് നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അഫ്സാന നല്‍കിയ ഒടുവിലത്തെ മൊഴി. തുടര്‍ച്ചയായി മൊഴി മാറ്റി പറയുന്ന പശ്ചാത്തലത്തില്‍ നൂറനാട് പണയില്‍ സ്വദേശി അഫ്സാനയെ പൊലീസ് നുണ പരിശോധനയ്ക്ക് വിധേയമാക്കും. കൂടുതല്‍ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡി അപേക്ഷ നാളെ നല്‍കും. കലഞ്ഞൂര്‍ പാടം വണ്ടണിപടിഞ്ഞാറ്റേതില്‍ നൗഷാദിനെ കാണാതായ സംഭവത്തില്‍ കഴിഞ്ഞദിവസമാണ് അഫ്സാനയെ പോലീസ് അറസ്റ്റ് ചെയ്തത്. തെളിവു നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. അഫ്സാനയുടെ മൊഴിയനുസരിച്ച് കുടുംബം വാടകയ്ക്കു താമസിച്ചിരുന്ന അടൂര്‍ വടക്കടത്തുകാവ് പരുത്തിപ്പാറയിലെ വീട്ടിലും പറമ്പിലും സമീപത്തെ സെമിത്തേരിയിലും പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായില്ല. ശുചിമുറിയുടെ മാലിന്യക്കുഴിയുടെ സ്ലാബ് മാറ്റിയും മഴക്കുഴികളിലും ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ പരിശോധിച്ചു. മൃതദേഹം എവിടെ കുഴിച്ചിട്ടു എന്നതു സംബന്ധിച്ചു പരസ്പര…
Read More » -
Crime
മകന്റെ കൂട്ടുകാരനായ 12 വയസുകാരന്റെ കൈ തല്ലിയൊടിച്ചു; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ പന്ത്രണ്ടു വയസ്സുകാരനെ മര്‍ദിച്ചു കയ്യൊടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചരിപ്പറമ്പ് വെളുന്തറ മുണ്ടമണ്‍വിള കരിക്കകത്ത് വീട്ടില്‍ രഞ്ജിത്തിനെ(33)യാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ വൈകിട്ടാണു ബാലനു മര്‍ദനമേല്‍ക്കുന്നത്. മര്‍ദനമേറ്റ കുട്ടിയും രഞ്ജിത്തിന്റെ മകനും കൂടി സ്‌കൂളില്‍ നിന്നു കളിക്കാനായി ക്രിക്കറ്റ് ബാറ്റ് കൊണ്ടു വന്നു. കളിച്ച ശേഷം രഞ്ജിത്തിന്റെ മകന്‍ ബാറ്റ് വീട്ടില്‍ സൂക്ഷിച്ചു. വൈകിട്ട് വീട്ടില്‍ എത്തിയ രഞ്ജിത്ത് ബാറ്റ് എവിടെ നിന്നാണെന്നു തിരക്കി. സ്‌കൂളില്‍ നിന്നു ബാറ്റ് എടുത്ത് നല്‍കിയതു കൂട്ടുകാരനാണെന്നു രഞ്ജിത്തിന്റെ മകന്‍ പറഞ്ഞു. രഞ്ജിത്ത് മകനെയും കൂട്ടി പന്ത്രണ്ടുവയസ്സുകാരന്റെ വീട്ടില്‍ എത്തി. വിളിച്ചുകൊണ്ടു പോയി മുറിയില്‍ പൂട്ടിയിട്ടു മര്‍ദിച്ചെന്നാണു പരാതി. സ്‌കൂളില്‍ നിന്നു ബാറ്റ് എടുത്ത് കൊണ്ടു വന്നത് എന്തിനെന്നു ചോദിച്ചായിരുന്നു മര്‍ദനം, കൈയ്ക്കും കാലിനും അടിയേറ്റ കുട്ടിയുടെ വലതു കൈക്ക് പൊട്ടല്‍ ഉണ്ടായി. കുട്ടിയെയും കൊണ്ട് അമ്മൂമ്മ കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. പിന്നീട്…
Read More » -
Kerala
തിരക്കഥ പാളി; വയോധികനെ ഹണിട്രാപ്പിൽ കുടുക്കിയ സീരിയൽ നടി അറസ്റ്റിലായതിങ്ങനെ
വയോധികനെ ഹണി ട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത സീരിയൽ നടിയുടെ കഥ പത്തനംതിട്ട:വയോധികനെ ഹണി ട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതി കുടുംബ കഥ പറയുന്ന സീരിയലിലെ നടി. പത്തനംതിട്ട മലയാലപ്പുഴ അമൃതയില്‍ നിത്യ ശശി(41) ആറു മാസം മുമ്ബാണ് സീരിയല്‍ രംഗത്തേക്ക് എത്തുന്നത്.നിയമ ബിരുദധാരിയാണ് ഇവർ. ഇതിനിടയിലാണ് പരവൂര്‍ കലയ്ക്കോട് ശിവ നന്ദനത്തില്‍ ബിനുവിനെ(46) പരിചയപ്പെടുന്നത്. ഊന്നിൻമൂട്ടില്‍ ഫിഷ് സ്റ്റാള്‍ നടത്തുന്ന ഇയാള്‍ സമീപ സ്ഥലത്ത് താമസിക്കുന്ന നിത്യയുടെ വീട്ടില്‍ മത്സ്യവുമായി എത്തുമായിരുന്നു. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയും ഇരുവരും ചേർന്ന് ബിനുവിന്റെ ബന്ധുവായ വയോധികനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാനുള്ള പദ്ധതി പ്ലാൻ ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടി നിത്യയും സുഹൃത്ത് ബിനുവും പൊലീസിന്റെ പിടിയിലാകുന്നത്.തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന കൊല്ലം പരവൂര്‍ സ്വദേശിയായ എഴുപത്തിനാലുകാരന്റെ പരാതിയെ തുടര്‍ന്നാണ് ഇരുവരും അറസ്റ്റിലായത്. വയോധികന്റെ കലയ്ക്കോട്ടുള്ള വീട് വില്‍ക്കാനുണ്ടെന്നറിഞ്ഞാണ് നിത്യ ബന്ധം സ്ഥാപിച്ചത്.കഴിഞ്ഞ…
Read More » -
Health
ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം
എല്ലാ വർഷവും ജൂലൈ 28നാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. ‘ഒരു ജീവിതം, ഒരു കരള്‍’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം. ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 31ന് രാവിലെ 10.30 ന് തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളജില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഹെപ്പറ്റൈറ്റിസ് എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങള്‍ പ്രകടമാകാൻ ദീര്‍ഘനാള്‍ വേണ്ടി വന്നേക്കാം. ഇത് യഥാസമയം രോഗം തിരിച്ചറിയാതെ പോകുന്നതിന് കാരണമാകുന്നു.പലപ്പോഴും കരള്‍ രോഗങ്ങളോ, അര്‍ബുദമോ ആകുമ്ബോഴാണ് പലരും ഹെപ്പറ്റൈറ്റിസ് ബി-യോ, ഹെപ്പറ്റൈറ്റിസ് സി-യോ ഉണ്ടെന്ന് തിരിച്ചറിയുന്നത്. അതിനാല്‍ തന്നെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും, പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ഹെപ്പറ്റൈറ്റിസ് ബി, സി രോഗനിര്‍ണയവും ചികിത്സയും സൗജന്യമായി ലഭ്യമാണ്.…
Read More » -
Kerala
അമിതവേഗവും അലക്ഷ്യമായ ഡ്രൈവിംഗും; ബൈക്കിടിച്ച് യുവതി മരിച്ച സംഭവത്തിൽ ആൻസണെതിരെ നരഹത്യയ്ക്കും കൊലപാതകശ്രമത്തിനും കേസ്
മൂവാറ്റുപുഴ: അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഏനാനല്ലൂര്‍ കുഴിമ്ബിത്താഴം കിഴക്കേമുട്ടത്ത് ആന്‍സണ്‍ റോയി (22) ക്കെതിരേ കടുത്ത നടപടിയുമായി പോലീസും മോട്ടോര്‍വാഹന വകുപ്പും. യുവാവിനെതിരേ നരഹത്യയ്ക്കും കൊലപാതകശ്രമത്തിനുമാണ് പോലീസ് കേസെടുത്തത്.ആന്‍സണിന്റെ ലൈസന്‍സും ആര്‍സിയും റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പും അറിയിച്ചു. സംഭവത്തില്‍ മൂവാറ്റുപുഴ നിര്‍മല കോളജ് വിദ്യാര്‍ഥിനി ആര്‍. നമിത (20)യാണ് മരണമടഞ്ഞത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിനി അനുശ്രീ രാജി(20)നും സാരമായി പരുക്കേറ്റു. അനുശ്രീയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കു കൊണ്ടുപോയി. 26 നു െവെകിട്ട് ബി.കോം അവസാന വര്‍ഷ പരീക്ഷ എഴുതി പുറത്തുവന്നപ്പോഴാണ് വിദ്യാര്‍ഥിനികള്‍ ദുരന്തത്തിനിരയായത്. അപകടത്തില്‍ പരിക്കേറ്റ ആന്‍സണ്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥ അതിജീവിച്ചിരിക്കുന്ന ഇയാളെ ആശുപത്രി വിട്ടാലുടന്‍ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. സ്ഥിരം കുറ്റവാളിയായ ആന്‍സന്‍ പോലീസിന്റെ ഗുണ്ട, ക്രിമിനല്‍, പൊതുശല്യ രജിസ്റ്ററില്‍ ഉള്‍പ്പെട്ടയാളാണ്. മൂവാറ്റുപുഴ സ്‌റ്റേഷനില്‍ വധശ്രമത്തിനും വാഴക്കുളം സ്‌റ്റേഷനില്‍ മര്‍ദ്ദനത്തിനും ഇയാള്‍ക്കെതിരേ കേസുണ്ട്. വാഴക്കുളത്ത് ബാറിലെ…
Read More » -
India
ഡല്‍ഹിയില്‍ വീട്ടമ്മയെ വെടിവെച്ചു കൊന്നശേഷം യുവാവ് ജീവനൊടുക്കി
ന്യൂഡൽഹി: ഡല്‍ഹിയില്‍ വീട്ടമ്മയെ വെടിവെച്ചു കൊന്നശേഷം യുവാവ് ജീവനൊടുക്കി.ഇയാളും സ്വയം നിറയൊഴിച്ചാണ് ജീവനൊടുക്കിയത്. ഇന്നലെ രാത്രിയിൽ ഡല്‍ഹിയിലെ ദാബ്രി മേഖലയിലായിരുന്നു സംഭവം.രേണു ഗോയല്‍ (40) എന്ന യുവതിയാണ് മരിച്ചത്. ആശിഷ് (23) എന്ന യുവാവാണ് രേണുവിനു നേര്‍ക്ക് നിറയൊഴിച്ചത്. ഏതാനും വര്‍ഷങ്ങളായി ഇരുവരും പരിചയക്കാരായിരുന്നു എന്നാണ് വിവരം. രേണുവിന്‍റെ തലയ്ക്കാണ് വെടിയേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാടൻ തോക്ക് ഉപയോഗിച്ചാണ് ആശിഷ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. രേണുവിന് ഭര്‍ത്താവും മൂന്ന് കുട്ടികളുമുണ്ട്.സംഭവത്തിനു ശേഷം കടന്നുകളഞ്ഞ ആശിഷ് സ്വന്തം വീടിന്‍റെ ടെറസില്‍ സ്വയം നിറയൊഴിച്ചാണ് ജീവനൊടുക്കിയത്.
Read More » -
Kerala
കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞ് പോയതിനെ ചൊല്ലിതര്‍ക്കം; ഹോട്ടലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു
കൊല്ലം:കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞ് പോയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. കുണ്ടറ മാമ്മൂട് ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന കുറ്റിയില്‍ ഹോട്ടല്‍ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിന്‍ (31), മുഹമ്മദ് അസര്‍ (29), തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി പ്രിന്‍സ് (35) എന്നിവര്‍ക്കാണു കുത്തേറ്റത്. സംഘര്‍ഷത്തില്‍ തലയ്ക്ക് കമ്ബി വടി കൊണ്ട് അടിയേറ്റ് പ്രിന്‍സിന്റെ മാതൃ സഹോദരന്‍ റോബിന്‍സണ്‍ (40), സുഹൃത്ത് അംബാസമുദ്രം സ്വദേശി അരുണ്‍ (23) ഷാഫിനിന്റെ ഡ്രൈവര്‍ ഡ്രൈവര്‍ റഷീദിന്‍ ഇസ്ലാം എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. വിളമ്ബിയ ചിക്കന്‍ കറിക്ക് ഉപ്പ് കുറവാണെന്നു പ്രിന്‍സ് റോബിന്‍സണിനോട് പറഞ്ഞു. ഇത് കേട്ട ഹോട്ടല്‍ ജീവനക്കാരന്‍ മുഹമ്മദ് ഷാഫിനെ വിളിച്ച് കൊണ്ടു വരികയും വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. തര്‍ക്കത്തിനിടെ ഷാഫിന്‍ റോബിന്‍സണിനെ മര്‍ദിച്ചു. മര്‍ദനമേറ്റ മൂവരും ഹോട്ടല്‍ വിട്ടു പോയി. ഉടന്‍ അരുണിനെയും കൂട്ടി തിരിച്ചു വന്ന് ഹോട്ടല്‍ ജീവനക്കാരുമായി…
Read More » -
Kerala
നൗഷാദിനെ കാണാതായ സംഭവത്തില്‍ ഭാര്യ അഫ്സാനയെ നുണപരിശോധനയ്ക്ക് വിധേയമാക്കും
പത്തനംതിട്ട: കലഞ്ഞൂർ സ്വദേശി നൗഷാദിനെ കാണാതായ സംഭവത്തില്‍ ഭാര്യ അഫ്സാനയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും. നൗഷാദിനെ താൻ കൊന്ന്, കുഴിച്ചുമൂടിയെന്ന് അഫ്‌സാന കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു.യുവതി പറഞ്ഞ സ്ഥലങ്ങളിലെല്ലാം കുഴിയെടുത്തു നോക്കിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. നിലവില്‍ റിമാൻഡിലുള്ള അഫ്‌സാനയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൃത്യം നടത്താൻ യുവതിയെ ആരെങ്കിലും സഹായിച്ചോയെന്നും പരിശോധിക്കും. പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അടൂര്‍ പരുത്തിപ്പാറ പള്ളിക്ക് സമീപം ഇരുവരും വാടകയ്ക്ക് താമസിച്ച് വരവേ 2021 നവംബര്‍ ഒന്നു മുതലാണ് നൗഷാദിനെ കാണാതായത്. നൗഷാദിന്റെ ബന്ധുവിന്റെ പരാതിയെ തുടര്‍ന്ന് കൂടല്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.ഇതിനിടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കൂടല്‍ എസ് ഐ ഷെമിമോള്‍ക്ക് വിവരം ലഭിച്ചതോടെയാണ് അഫ്സാനയെ ഇന്നലെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. മൂന്ന് ദിവസം മുമ്ബ് നൗഷാദിനെ അടൂരില്‍ വച്ച് താൻ കണ്ടിരുന്നുവെന്ന് ആദ്യം പറഞ്ഞെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇത്…
Read More » -
Kerala
നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ സണ്‍ഷേഡ് തകര്‍ന്നുവീണ് ബംഗാള്‍ സ്വദേശി മരിച്ചു
കണ്ണൂർ:ഇരിക്കൂറിൽ നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ സണ്‍ഷേഡ് തകര്‍ന്നുവീണ് ബംഗാള്‍ സ്വദേശി മരിച്ചു. ചിരംജിത്ത് ബര്‍മന്‍ (30) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു അപകടം സംഭവിച്ചത്. കുയിലൂരിലെ കാളാംവളപ്പില്‍ വിജിലിന്‍റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ സണ്‍ഷേഡിനെ താങ്ങിനിര്‍ത്തിയ തൂണ്‍ മാറ്റുന്നതിനിടെ ചിരഞ്ജിത്തിന്‍റെ തലയിലേക്കു കോണ്‍ക്രീറ്റ് സ്‌ളാബ് തകര്‍ന്നുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിക്കൂര്‍ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
Read More »