KeralaNEWS

കാറ്റില്‍ പറന്നുവന്ന തകര ഷീറ്റ് കഴുത്തില്‍ പതിച്ച്‌ വയോധികന് ദാരുണാന്ത്യം

മലപ്പുറം:കാറ്റില്‍ പറന്നുവന്ന തകര ഷീറ്റ് കഴുത്തില്‍ പതിച്ച്‌ വയോധികന് ദാരുണാന്ത്യം. മേലാറ്റൂര്‍ സ്വദേശി കുഞ്ഞാലനാണ്(73) മരിച്ചത്.

മേലാറ്റൂര്‍ ചെമ്മണിയോട് പാലത്തിലെ റോഡിലൂടെ നടന്ന് പോവുകയായിരുന്ന കുഞ്ഞാലന്റെ കഴുത്തിലാണ് ശക്തമായ കാറ്റില്‍ സമീപത്തെ കെട്ടിടത്തില്‍ നിന്ന് വലിയ തകര ഷീറ്റ് വന്ന് പതിച്ചത്.

Signature-ad

മുറിവേറ്റ് വീണ കുഞ്ഞാലനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: