Month: July 2023
-
Business
മൂന്ന് ദിവസത്തിനുള്ളിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം; ഇല്ലെങ്കിൽ പിഴ ഇങ്ങനെ
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ശേഷിക്കുന്ന സമയം മൂന്ന് ദിവസം മാത്രമാണ്. അവസാന തിയതി ആദായ നികുതി വകുപ്പ് നീട്ടാനുള്ള സാധ്യത വളരെ കുറവാണ്. ആ സ്ഥിതിക്ക് ഇനിയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ ഇനിയും വൈകിപ്പിക്കാതിരിക്കുക. ശേഷിക്കുന്ന മൂന്ന് ദിവസത്തിൽ ഒന്ന് ഞായറാഴ്ചയുമാണ് എന്നത് ഓർക്കേണ്ടതാണ്. ഓൺലൈൻ വഴി നികുതി റിട്ടേൺ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. അവസാന നിമിഷത്തെ തിരക്ക് കാരണം ആദായ നികുതി വകുപ്പിന്റെ പോർട്ടലിൽ തകരാറുകൾ സംഭവിച്ചാൽ അവസാന തിയതിക്ക് മിൻപ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കുന്നതായിരിക്കില്ല. ഇങ്ങനെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായാൽ ഐ-ടി നിയമങ്ങൾ അനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961-ലെ സെക്ഷൻ 234 എയിലെ വ്യവസ്ഥകൾ അനുസരിച്ച്, മറ്റ് പിഴകൾക്ക് പുറമെ നികുതി ചുമത്താവുന്ന…
Read More » -
Kerala
വേലി തന്നെ വിളവ് തിന്നു; മന്ത്രി ബിന്ദു ഉന്നത വിദ്യാഭ്യാസമേഖല എകെജി സെന്ററാക്കി മാറ്റി: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോളേജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടികയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ നിർദേശത്തോടെ അട്ടിമറിനടന്നത് വേലി തന്നെ വിളവ് തിന്നുന്നതിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അധികാരം ദുരുപയോഗം ചെയ്ത ബിന്ദു ഉന്നത വിദ്യാഭ്യാസമേഖല എകെജി സെന്ററാക്കി മാറ്റി കഴിഞ്ഞുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പാർട്ടി കേഡർമാരായ സ്വന്തക്കാർക്ക് മെറിറ്റിന്റെ അടിസ്ഥാനത്തിൽ നിയമനം കിട്ടാതായപ്പോൾ പട്ടിക തിരുത്തിച്ച് അനർഹരെ കുത്തി നിറച്ച മന്ത്രിക്ക് ഇനിയും ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിച്ച് നിയമനത്തിനായി സമർപ്പിച്ച ശുപാർശ ഫയലിലെ 43 പേരുടെ നിയമനം നടത്താതെ തടഞ്ഞുവെക്കാൻ ബിന്ദുവിന് അധികാരമില്ല. മന്ത്രി നടത്തിയത് നഗ്നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാത സമീപനവുമാണെന്നും സുരേന്ദ്രൻ പറഞ്ഞു. മാർക്ക് ലിസ്റ്റ് തട്ടിപ്പും വ്യാജ സർട്ടിഫിക്കറ്റ് വിതരണങ്ങളും അടക്കം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ നാണംകെടുത്തുമ്പോഴാണ് മന്ത്രി തന്നെ നേരിട്ട് ഇറങ്ങി അഴിമതിക്ക് ചുക്കാൻ പിടിക്കുന്നത്. കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ…
Read More » -
Kerala
പി ജയരാജന്റെ ‘മോർച്ചറി’ പ്രയോഗം: പിജെയുടേത് പ്രാസഭംഗിയുള്ള പ്രയോഗമെന്നും ഇപി
കണ്ണൂർ: ‘മോർച്ചറി’ പ്രയോഗത്തിൽ പി ജയരാജനെ ന്യായീകരിച്ച് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ രംഗത്ത്. പി ജയരാജന്റേത് ഭാഷാ ചാതുര്യത്തിൻറെ ഭാഗമായുള്ള പ്രയോഗമാണെന്നും മോർച്ചയോട് ചേർത്ത് മോർച്ചറി പറഞ്ഞത് ഭാഷാ പ്രയോഗമാണെന്നും ഇ പി അഭിപ്രായപ്പെട്ടു. പി ജയരാജന്റേത് പ്രാസഭംഗിയുള്ള പ്രയോഗമാണെന്നും അതിന്റെ പേരിൽ വർഗീയ പ്രചരണം നടത്തുകയാണ് ചിലരെന്നും ഇ പി കൂട്ടിച്ചേർത്തു. പി ജയരാജൻ മോർച്ചറി പ്രയോഗം അവതരിപ്പിച്ചത് തമാശ രൂപേണയാണെന്നും എൽ ഡി എഫ് കൺവീനർ അഭിപ്രായപ്പെട്ടു. ആളുകളെ വെട്ടിയും കൊന്നും ഒരു പ്രശ്നത്തിനും പരിഹാരം കാണാൻ കഴിയില്ല എന്ന് എല്ലാവരും മനസിലാക്കണം. ആർ എസ് എസിൻറെ ക്രൂരത നേരിട്ടയാളാണ് പി ജയരാജൻ. അതിൻറെ വികാരം അദ്ദേഹത്തിൻറെ പ്രസംഗത്തിലുണ്ടാകുമെന്നും ഇ പി വിവരിച്ചു. സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസംഗം തെറ്റല്ലെന്നും ഇ പി പറഞ്ഞു. ഒരു ദൈവത്തെയും ഷംസീർ ആക്ഷേപിച്ചിട്ടില്ലെന്നും മുസ്ലിം വിരുദ്ധ നിലപാടാണ് ഷംസീറിനെതിരെ യുവമോർച്ച എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം…
Read More » -
Food
തക്കാളി വേണ്ടേ വേണ്ട ! വറുത്തരച്ച ഉള്ളിത്തീയലിന് എന്തൊരു രുചി !!
വറുത്തരച്ച ഉള്ളിത്തീയല്‍ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല.വളരെയെളുപ്പം ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്. വറുത്തരച്ച ഉള്ളിത്തീയല്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ ചെറിയ ഉള്ളി – അര കിലോ തേങ്ങാ – ഒന്ന് വറ്റല്‍ മുളക് -12 മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് വെളിച്ചെണ്ണ – 4 ടേബിള്‍ സ്പൂണ്‍ വാളൻപുളി – ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തില്‍ തയ്യാറാക്കുന്ന വിധം ഉള്ളി കനംകുറച്ച് വട്ടത്തില്‍ അരിഞ്ഞ് എണ്ണചേര്‍ക്കാതെ വഴറ്റുക. നന്നായി വഴന്ന് കഴിയുമ്ബോള്‍ പൊടിച്ച് എടുക്കാൻ പാകത്തിന് നാല് സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് വറുക്കുക. അത് വറുത്ത് പൊടിച്ച് മാറ്റിവയ്ക്കുക. അതിന് ശേഷം തേങ്ങയും പത്തു വറ്റല്‍ മുളകും മല്ലിപ്പൊടിയും കൂടെ വറുത്തരക്കാനായി മൂപ്പിച്ചെടുക്കുക. അരയ്ക്കാൻ മാത്രമുള്ള വെള്ളം ചേര്‍ത്ത് കുഴമ്ബ് പരുവത്തില്‍ അരച്ചെടുക്കുക. ആ അരപ്പിലേക്ക് വറുത്തുപൊടിച്ചു വച്ച ഉള്ളി ചേര്‍ക്കണം. അല്‍പ്പം വെള്ളത്തില്‍ പുളി പിഴിഞ്ഞ് അതും ഈ കൂട്ടില്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത്…
Read More » -
India
മണിപ്പുരില്‍ സ്ത്രീകളുടെ നഗ്‌ന വീഡിയോ പകര്‍ത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്തു
ഇംഫാൽ:മണിപ്പുരില്‍ സ്ത്രീകളുടെ നഗ്‌ന വീഡിയോ പകര്‍ത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്തു.ഇയാളുടെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. മേയ് നാലിന് കുകി മേഖലയായ കാംഗ്‌പൊക്പി ജില്ലയിലായിരുന്നു സംഭവം.ഏതാനും യുവാക്കള്‍ ചേര്‍ന്നു രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു. ഇരയാക്കപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍റെ ഭാര്യയായിരുന്നു.അക്രമം തടയാന്‍ ശ്രമിച്ച സ്ത്രീകളില്‍ ഒരാളുടെ സഹോദനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തുകയും ഇയാളുടെ വെട്ടിയെടുത്ത തല ഗ്രാമത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കുകി വിഭാഗക്കാരായ സ്ത്രീകളെ നഗ്നരാക്കി മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ട ഒരുസംഘം യുവാക്കള്‍ നടത്തിക്കുന്നതിന്‍റെ വീഡിയോ പുറത്തായതോടെയാണ് പോലീസ് കേസെടുത്തത്.സംഭവം നടന്ന് രണ്ടു മാസങ്ങൾക്ക് ശേഷമായിരുന്നു ഇത്.മുഖ്യപ്രതി ഹുയിറെം ഹെരൊദാസ് മെയ്തി (32) അടക്കം ഏഴൂപേരെയാണ് പോലീസ് പിടികൂടിയത്.ഇയാൾ രോഹിങ്ക്യൻ മുസ്ലിം ആണെന്ന രീതിയിലായിരുന്നു ആദ്യഘട്ടത്തിൽ പ്രചാരണം. അതിനിടെ, സ്ത്രീകളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്ത കേസ് മണിപ്പുരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാംഗ്മൂലം സമര്‍പ്പിച്ചു.സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം…
Read More » -
Kerala
കണ്ണൂരിൽ ഉഴിച്ചില്‍ കേന്ദ്രത്തിലെ ജീവനക്കാരിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; മാനേജർ അടക്കം രണ്ടു പേർ പിടിയിൽ
തലശ്ശേരി: നഗരത്തിലെ തിരുമ്മല്‍, ഉഴിച്ചില്‍ കേന്ദ്രത്തില്‍ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മാനേജർ അടക്കം രണ്ടു പേർ പിടിയിൽ.വിധേയയാകാന്‍ വിസമ്മതിച്ച് ചെറുത്തു നിന്ന തെറാപ്പിസ്റ്റായ ജീവനക്കാരിയെ മുറിയില്‍ പൂട്ടിയിട്ടായിരുന്നു പീഡനം. തലശ്ശേരി ലോഗന്‍സ് റോഡില്‍ ഡാലിയ ആര്‍ക്കേഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ലോട്ടസ് സ്പാ എന്ന മസാജ് കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.അടുത്തിടെ ഇവിടെ ജോലിക്കെത്തിയ ആലപ്പുഴ സ്വദേശിനിയായ 45 കാരിയെയാണ് മാനേജരുടെ ഒത്താശയോടെ ഇടപാടുകാരന്‍ ഉപദ്രവിച്ചത്. തെറാപ്പിസ്റ്റ് എതിര്‍ത്തതോടെ മാനേജറും ചെമ്ബ്ര സ്വദേശിയായ ഇടപാടുകാരനും ചേർന്നാണ് ഇവരെ പീഡിപ്പിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ജീവനക്കാരിയെ മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മസാജ് കേന്ദ്രത്തിന്റെ മാനേജരെയും, ഇടപാടുകാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോന്ന് അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Read More » -
Movie
‘കിംഗ് ഓഫ് കൊത്ത’ റെഡി; ‘കലാപകാരാ’യും റെഡി!
ദുല്‍ഖര്‍ സല്‍മാനും റിതികാ സിങ്ങും തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ഒരുമിക്കുന്ന ‘കിംഗ് ഓഫ് കൊത്ത’യിലെ ‘കലാപകാരാ’ ഗാനമെത്തുന്നു ഓണം റിലീസായി ഈ ആഗസ്റ്റില്‍ തിയേറ്ററിലേക്കെത്തുന്ന കിംഗ് ഓഫ് കൊത്തയിലെ ഐറ്റം നമ്പര്‍ ഗാനത്തിന് ചുവടുകള്‍ വയ്ക്കുന്നത് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും റിതികാ സിങ്ങുമാണ്. ചിത്രത്തിലെ ഗാനം ദുല്‍ഖറിന്റെ പിറന്നാള്‍ ദിനമായ നാളെ റിലീസാകും. മലയാളത്തില്‍ കലാപക്കാരാ എന്നാരാഭിക്കുന്ന ഗാനം തെലുഗില്‍ ഹല്ലാ മച്ചാരെ, തമിഴില്‍ കലാട്ടക്കാരന്‍, ഹിന്ദിയില്‍ ജല ജല ഹായ് എന്നിങ്ങനെയാണ് ആരംഭിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായ കിംഗ് ഓഫ് കൊത്ത ഓണത്തിന് പ്രേക്ഷകര്‍ക്കുള്ള വിഷ്വല്‍ ട്രീറ്റ് ആണെന്ന കാര്യമുറപ്പാണ്. അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച് സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ…
Read More » -
Crime
”നാടുവിട്ടത് ഭാര്യയെ പേടിച്ച്; തിരികെ പോകാന്‍ താല്‍പര്യമില്ല”
ഇടുക്കി: കൊന്നു കുഴിച്ചുമൂടിയെന്ന ഭാര്യ അഫ്‌സയുടെ മൊഴിയില്‍ പോലീസ് അന്വേഷിച്ച നൗഷാദ് ജീവനോടെ തൊടുപുഴയില്‍! തൊമ്മന്‍കുത്ത് ഭാഗത്തുനിന്നു കണ്ടെത്തിയ നൗഷാദ് പോലീസ് സ്റ്റേഷനില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ഭയന്നിട്ടാണ് താന്‍ നാട്ടുവിട്ടത് എന്നു പറഞ്ഞു. ”ഭാര്യ വിളിച്ചുകൊണ്ടു വന്ന ആളുകള്‍ മര്‍ദിച്ചു. ഭാര്യയുമായി വഴക്കുണ്ടായിരുന്നു. പേടിച്ചാണ് നാടുവിട്ടത്. ഇനി തിരികെ പോകാനും പേടിയാണ്” -ഇതായിരുന്നു നൗഷാദിന്റെ വാക്കുകള്‍. ഇനി ഭാര്യയുടെ അടുത്തേക്കു തിരികെ പോകാന്‍ താല്‍പര്യമില്ലെന്നും ഇയാള്‍ വ്യക്തമാക്കി. ”തൊമ്മന്‍കുത്തില്‍ പറമ്പില്‍ പണിയെടുക്കുകയാണ്. ഇവിടെ വന്നതിനുശേഷം ആരുമായും ബന്ധപ്പെട്ടിട്ടില്ല, ഫോണുമില്ല. ഭാര്യ എന്തുകൊണ്ടാണു കൊന്നു കുഴിച്ചുമൂടി എന്നൊരു മൊഴി നല്‍കിയതെന്ന് അറിയില്ല” -നൗഷാദ് പറഞ്ഞു. ഭാര്യയ്ക്ക് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിനു ”കാണുമായിരിക്കും, എനിക്ക് തോന്നിയിട്ടുണ്ട്” എന്ന മറുപടിയാണ് നൗഷാദ് നല്‍കിയത്. ഇന്നലെയാണ് പോലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞതെന്നും നൗഷാദ് പറഞ്ഞു. ഭാര്യയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് തൊടുപുഴയിലെ തൊമ്മന്‍കുത്തിലെത്തി അവിടെ ഒന്നര വര്‍ഷമായി താമസിച്ചു വരികയായിരുന്നു. ഇന്നലെ മുതല്‍ നൗഷാദിന്റെ…
Read More » -
Kerala
ജയരാജനും ഷംസീറിനുമെതിരെ കൊലവിളിയുമായി ബിജെപി
കണ്ണൂര്‍: സിപിഐഎം സംസ്ഥാന സമിതി അംഗം പി.ജയരാജനും സ്പീക്കര്‍ എ.എന്‍.ഷംസീറിനും എതിരെ കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍. കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്ന കൊലവിളി മുദ്രാവാക്യമാണു ബിജെപി പ്രവര്‍ത്തകര്‍ മുഴക്കിയത്. തലശ്ശേരിക്കടുത്തുള്ള മാഹി പള്ളൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു കൊലവിളി മുദ്രാവാക്യം വിളി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞദിവസം ജയരാജന്‍ നടത്തിയ വിവാദ പ്രസംഗത്തിനു പിന്നാലെയാണു ബിജെപി പ്രവര്‍ത്തകരുടെ കൊലവിളി. ഗണപതിയെ അപമാനിച്ചെന്ന് ആരോപിച്ച് ഷംസീറിന്റെ എംഎല്‍എ ക്യാംപ് ഓഫിസിലേക്കു യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷ് നടത്തിയ വെല്ലുവിളി പ്രസംഗമാണു സംഭവങ്ങളുടെ തുടക്കം. ഗണപതിയെ അപമാനിച്ചതില്‍ മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു യുവമോര്‍ച്ച നേതാവിന്റെ പ്രഖ്യാപനം. കോളജ് അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്നു കരുതരുതെന്നും കെ.ഗണേഷ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. പിന്നാലെ ഗണേഷിന്റെ പ്രസംഗത്തിനു മറുപടിയായി ജയരാജന്‍ എത്തി. ഷംസീറിനു…
Read More » -
Crime
നിത്യയുടെ വീട്ടില്‍ മീന്‍ എത്തിച്ചുള്ള പരിചയം; ബിനുവുമായി ചേര്‍ന്ന് കൂടുതല്‍പ്പേരെ ഹണിട്രാപ്പില്‍ കുടുക്കിയോ?
കൊല്ലം: സീരിയല്‍ നടിയും സുഹൃത്തും പ്രതിയായ ഹണിട്രാപ്പ് കേസില്‍ വിശദമായ അന്വേഷണത്തിന് പോലീസ്. പ്രതികള്‍ കൂടുതല്‍പ്പേരെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയിട്ടുണ്ടോയെന്ന് കൊല്ലം പരവൂര്‍ പോലീസ് അന്വേഷിക്കും. 75 വയസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയെന്ന കേസില്‍ അറസ്റ്റിലായ പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി (32), പരവൂര്‍ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവര്‍ റിമാന്‍ഡിലാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യാനാണ് പോലീസ് തീരുമാനം. മുന്‍ സൈനികനും കേരള സര്‍വകലാശാല ജീവനക്കാരനുമായിരുന്ന തിരുവനന്തപുരം പട്ടം സ്വദേശിയായ 75കാരനെയാണ് നിത്യയും ബിനുവും ചേര്‍ന്ന് ഹണിട്രാപ്പില്‍ കുടുക്കിയത്. വയോധികന്റെ നഗ്‌നചിത്രം പകര്‍ത്തിയ പ്രതികള്‍ ഇയാളെ ഭീഷണിപ്പെടുത്തി 11 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ബിനുവാണെന്ന നിഗമനത്തിലാണ് പോലീസെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആറുമാസം മുന്‍പാണ് നിത്യയും ബിനുവും പരിയപ്പെടുന്നത്. ജില്ലാ അതിര്‍ത്തിയായ ഊന്നിമൂട്ടില്‍ ഫിഷ് സ്റ്റാള്‍ നടത്തുകയാണ് ബിനു. സമീപത്തെ വീട്ടിലായിരുന്നു നിത്യയുടെ താമസം. നിത്യയുടെ വീട്ടില്‍ മത്സ്യം എത്തിച്ചാണ്…
Read More »