KeralaNEWS

കണ്ണൂരിൽ ഉഴിച്ചില്‍ കേന്ദ്രത്തിലെ ജീവനക്കാരിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; മാനേജർ അടക്കം രണ്ടു പേർ പിടിയിൽ

തലശ്ശേരി: നഗരത്തിലെ തിരുമ്മല്‍, ഉഴിച്ചില്‍ കേന്ദ്രത്തില്‍ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മാനേജർ അടക്കം രണ്ടു പേർ പിടിയിൽ.വിധേയയാകാന്‍ വിസമ്മതിച്ച്‌ ചെറുത്തു നിന്ന തെറാപ്പിസ്റ്റായ ജീവനക്കാരിയെ  മുറിയില്‍ പൂട്ടിയിട്ടായിരുന്നു പീഡനം.

തലശ്ശേരി ലോഗന്‍സ് റോഡില്‍ ഡാലിയ ആര്‍ക്കേഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ലോട്ടസ് സ്പാ എന്ന മസാജ് കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.അടുത്തിടെ ഇവിടെ ജോലിക്കെത്തിയ ആലപ്പുഴ സ്വദേശിനിയായ 45 കാരിയെയാണ് മാനേജരുടെ ഒത്താശയോടെ ഇടപാടുകാരന്‍ ഉപദ്രവിച്ചത്. തെറാപ്പിസ്റ്റ് എതിര്‍ത്തതോടെ മാനേജറും ചെമ്ബ്ര സ്വദേശിയായ ഇടപാടുകാരനും ചേർന്നാണ് ഇവരെ പീഡിപ്പിച്ചത്.

Signature-ad

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ജീവനക്കാരിയെ മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മസാജ് കേന്ദ്രത്തിന്റെ മാനേജരെയും, ഇടപാടുകാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോന്ന് അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Back to top button
error: