MovieNEWS

‘കിംഗ് ഓഫ് കൊത്ത’ റെഡി; ‘കലാപകാരാ’യും റെഡി!

ദുല്‍ഖര്‍ സല്‍മാനും റിതികാ സിങ്ങും തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ഒരുമിക്കുന്ന ‘കിംഗ് ഓഫ് കൊത്ത’യിലെ ‘കലാപകാരാ’ ഗാനമെത്തുന്നു

ഓണം റിലീസായി ഈ ആഗസ്റ്റില്‍ തിയേറ്ററിലേക്കെത്തുന്ന കിംഗ് ഓഫ് കൊത്തയിലെ ഐറ്റം നമ്പര്‍ ഗാനത്തിന് ചുവടുകള്‍ വയ്ക്കുന്നത് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും റിതികാ സിങ്ങുമാണ്. ചിത്രത്തിലെ ഗാനം ദുല്‍ഖറിന്റെ പിറന്നാള്‍ ദിനമായ നാളെ റിലീസാകും. മലയാളത്തില്‍ കലാപക്കാരാ എന്നാരാഭിക്കുന്ന ഗാനം തെലുഗില്‍ ഹല്ലാ മച്ചാരെ, തമിഴില്‍ കലാട്ടക്കാരന്‍, ഹിന്ദിയില്‍ ജല ജല ഹായ് എന്നിങ്ങനെയാണ് ആരംഭിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായ കിംഗ് ഓഫ് കൊത്ത ഓണത്തിന് പ്രേക്ഷകര്‍ക്കുള്ള വിഷ്വല്‍ ട്രീറ്റ് ആണെന്ന കാര്യമുറപ്പാണ്.

അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച് സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ,സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

 

Back to top button
error: