Month: July 2023
-
Kerala
തൃശൂർ ചേർപ്പ് സ്റ്റേഷനിൽ അബദ്ധത്തിൽ വെടിപൊട്ടി; സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി
തൃശൂർ: തൃശൂർ ചേർപ്പ് സ്റ്റേഷനിൽ അബദ്ധത്തിൽ വെടിപൊട്ടി. ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഇൻസ്പെകടറുടെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. പൊലീസുകാരെ തോക്ക് പരിശീലിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. വെടിപൊട്ടിയതിനെ തുടർന്ന് സ്റ്റേഷൻ തറയിലെ രണ്ട് ടൈലുകൾ പൊട്ടി. ഇൻസ്പെക്ടർ സന്ദീപ് കുമാറിന്റെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. അതേസമയം, സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെയാണ് സംഭവം. പൊലീസുകാർക്ക് പരിശീലനം നൽകുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പിയും സ്റ്റേഷനിലെത്തി പരിശോധനകൾ നടത്തിവരികയാണ്.
Read More » -
Crime
വഴിത്തിരിവായത് സിവില്‍ പോലീസുകാരന്റെ ഇടപെടല്‍; നൗഷാദ് തിരോധാനത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ
ഇടുക്കി: പത്തനംതിട്ടയില്‍നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ കണ്ടെത്താന്‍ സഹായമായത് തൊടുപുഴ ഡി.വൈ.എസ്.പി: ഓഫീസിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ജയ്‌മോന്റെ സമയോചിതമായ ഇടപെടല്‍. ജയ്മോന്റെ ബന്ധു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം നടത്തിയ അന്വേഷണമാണ് നൗഷാദിനെ കണ്ടെത്തുന്നതിലേക്ക് പോലീസിനെ നയിച്ചത്. ജയ്‌മോന്റെ ബന്ധുവാണ് ഇടുക്കി തൊമ്മന്‍ക്കുത്തില്‍ നൗഷാദിനെ പോലെ ഒരാളുണ്ടെന്ന വിവരം അദ്ദേഹത്തിന് കൈമാറുന്നത്. ലഭിച്ച വിവരം സ്ഥിരീകരിക്കുന്നതിനായി പ്രദേശത്ത് എത്തിയതായിരുന്നു അദ്ദേഹം. ആളെ കണ്ടതോടെ തന്റെ മുന്നിലുള്ളത് നൗഷാദാണെന്ന് തിരിച്ചറിഞ്ഞ ജയ്‌മോന്‍ അവിടെ നിന്നും ഇയാളെ ജീപ്പില്‍ കൊണ്ടു വരികയായിരുന്നു. കേസെടുത്ത കാര്യങ്ങളൊന്നും നൗഷാദിന് അറിയില്ലെന്നായിരുന്നു വിവരം. പരുത്തിപ്പാറയില്‍നിന്ന് നൗഷാദിനെ കാണാതായെന്ന് കാട്ടി ഇയാളുടെ അച്ഛന്‍ പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ സുബൈര്‍ 2021 നവംബര്‍ അഞ്ചിനാണ് കൂടല്‍ പോലീസില്‍ പരാതി നല്‍കിയത്. അന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. എന്നാല്‍ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന മൊഴിനല്‍കിയത് വലിയ കോളിളക്കം സൃഷ്ടിച്ചു. മൃതദേഹം ആറ്റിലെറിഞ്ഞെന്നും…
Read More » -
Kerala
സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ നിയമവിരുദ്ധമായി യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: സർക്കാർ ആർട്സ് ആൻറ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ നിയമവിരുദ്ധമായി യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പ്രിൻസിപ്പൽ നിയമന പട്ടികയിലേക്ക് 67 പേരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കിയത്. ആകെ 55 ഒഴിവുകളാണ് ഉണ്ടായിരുന്നത്. എന്നാൽ സെലക്ഷൻ കമ്മിറ്റിയുടെ വിശകലനത്തിൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പട്ടിക 43 ആക്കി ചുരുക്കിയെന്നും അതിലുയർന്ന പരാതികൾ പരിഹരിക്കാനാണ് ശ്രമിച്ചതെന്നും അവർ പറഞ്ഞു. ’55 പേരുടെ ഒഴിവിലേക്ക് 67 പേരുടെ ലിസ്റ്റാണ് ആദ്യം തയ്യാറാക്കിയത്. 2019 ലാണ് യുജിസിയുടെ ചെയർ ലിസ്റ്റ് വന്നത്. അതിന് മുൻപുള്ള പ്രസിദ്ധീകരണങ്ങൾ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ പേരിലാണ് പട്ടികയിൽ നിന്ന് പേരുകൾ തള്ളിപ്പോയത്. 43 പേരുടെ പട്ടികയാക്കി പ്രിൻസിപ്പൽ പട്ടിക ചുരുക്കി. ഒഴിവാക്കപ്പെട്ടവർ പരാതിയുമായി രംഗത്ത് വന്നു. മന്ത്രിയെന്ന നിലയിൽ തനിക്കും പരാതികൾ ലഭിച്ചു. പരാതികൾ പരിഗണിച്ച് ലിസ്റ്റ് അന്തിമമാക്കാൻ നിർദ്ദേശം നൽകിയിരുന്നു. 43 പേരുടെ ലിസ്റ്റ് തള്ളാതെ കമ്മിറ്റിയെ നിയോഗിച്ച് പരാതി പരിശോധിക്കാൻ…
Read More » -
Kerala
സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കൾ നടത്തുന്ന കൊലവിളി പ്രസംഗങ്ങൾക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുന്നില്ല, സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ കുടപിടിക്കുന്നു: കെ സുധാകരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ മുഖ്യമന്ത്രി കുടപിടിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കൾ നടത്തുന്ന കൊലവിളി പ്രസംഗങ്ങൾക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുന്നില്ലെന്നും സമാധാന അന്തരീക്ഷം തകരുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നും കണ്ണൂർ എംപി കൂടിയായ അദ്ദേഹം കുറ്റപ്പെടുത്തി. മൈക്ക് നിലവിളിച്ചാൽ കേസെടുക്കുന്ന പിണറായിയുടെ പോലീസ്, നാടിന്റെ സമാധാനം തകർക്കുന്ന പ്രകോപനപരമായ പ്രസ്താവനകളെ കണ്ടില്ലെന്നു നടിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട ജനകീയ പ്രശ്‌നത്തിൽ സംസാരിച്ചതിന് തന്റെ പേരിൽ കലാപാഹ്വാനത്തിന് കേസെടുത്ത പൊലീസ് ഇപ്പോൾ മൗനം ഭജിക്കുന്നത്. കണ്ണൂരിൽ വീണ്ടും കൊലപാതക പരമ്പര സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ് സിപിഎം – ബിജെപി നേതാക്കളുടെ കൊലവിളികൾക്ക് പിന്നിലെന്ന് സംശയിക്കുന്നുവെന്നും കെ സുധാകരൻ വിമർശിച്ചു. രക്തസാക്ഷികളെയും ബലിദാനികളെയും സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ഗൂഢനീക്കം സിപിഎം -ബിജെപി അച്ചുതണ്ടിനുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. അണികളെ ബലിനൽകി വളർന്ന പ്രസ്ഥാനങ്ങളാണ് സിപിഎമ്മും ബിജെപിയും. രണ്ട് പാർട്ടികളെയും നിലയ്ക്ക് നിർത്താൻ പോലീസിന് കഴിയുന്നില്ലെങ്കിൽ…
Read More » -
Crime
വിയ്യൂരിൽ കെഎസ്ഇബി തൊഴിലാളിയെ സഹപ്രവർത്തകൻ കുത്തി കൊന്നു
തൃശൂർ: വിയ്യൂരിൽ കെഎസ്ഇബി തൊഴിലാളി കുത്തേറ്റ് കൊല്ലപ്പെട്ടു. വിയ്യൂർ കെഎസ്ഇബിയിലെ കരാർ തൊഴിലാളി മാരിയാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയും കെഎസ്ഇബിയുടെ വിയ്യൂരിലെ മറ്റൊരു കരാർ തൊഴിലാളിയുമായ മുത്തുവാണ് ക്രൂരകൃത്യം നടത്തിയത്. ഇരുവരും തമ്മിൽ മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി. കുത്തേറ്റ മാരിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മുത്തു പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read More » -
Crime
വൈക്കത്ത് 15 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വിമുക്തഭടനായ ജ്യോത്സ്യന്‍ പിടിയില്‍
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിമുക്ത ഭടനായ ജോത്സ്യന്‍ അറസ്റ്റില്‍. വൈക്കം ടിവി പുരം സ്വദേശി സുദര്‍ശന്‍ (56) ആണ് അറസ്റ്റിലായത്. 15 വയസുകാരിയായ പെണ്‍കുട്ടിയെ 2022 നവംബര്‍ മുതല്‍ ഇയാള്‍ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. വിവരം പുറത്തുപറഞ്ഞാല്‍ അതിജീവതയുടെ കുടുംബത്തെ കൊന്നുകളയുമെന്നും ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. മാനസികമായി തളര്‍ന്ന പെണ്‍കുട്ടി ഈ വിവരം കൂട്ടുകാരികളോടും ക്ലാസ് ടീച്ചറോട് പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരാണ് പട്ടികജാതി വകുപ്പിലും വൈക്കം പോലീസിലും വിവരം അറിയിച്ചത്. ജൂലായ് 12-ന് പോലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി. വിവരം അറിഞ്ഞ പ്രതി ഒളിവില്‍ പോകുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ അതിജീവിതയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Read More » -
Crime
നവജാത ശിശുവിന്റെ മരണം കൊലപാതകം; കൊന്നത് അപമാനം ഭയന്നെന്ന് അമ്മയുടെ മൊഴി
തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ജൂലി(40)യെ പോലീസ് അറസ്റ്റ് ചെയ്തു. പരിഹാസം സഹിക്കാനാവാതെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ജൂലിയുടെ പ്രാഥമിക മൊഴി. 12 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചുപോയ ജൂലിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ആ ബന്ധത്തിലാണ് ഗര്‍ഭിണിയായത്. എന്നാല്‍, വിധവയായിരുന്നതിനാല്‍ കുട്ടിയുണ്ടാവുന്നതില്‍ അവര്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരോടും കവാമുകനോടും മറച്ചുവെച്ചു. തുടര്‍ന്ന് കുട്ടി ജനിച്ചയുടനെ വായും മുഖവും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തന്നെ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. കടലിലൂടെ ഒഴുകിവന്ന മൃതദേഹം എന്ന നിലയിലാണ് പോലീസ് അന്വേഷണം തുടങ്ങിയതെന്ന് എ.എസ്.പി. സുള്‍ഫിക്കര്‍ എം.കെ. മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അന്വേഷണം മുന്നോട്ടുപോകുമ്പോള്‍ ഇതൊരു കൊലപാതകമാണെന്ന് സംശയിക്കുകയും ഒരാളെ ചോദ്യംചെയ്യുകയുമുണ്ടായി. അവര്‍ പക്ഷേ കുറ്റം സമ്മതിച്ചില്ല. ഇതോടെ പോലീസ് മറ്റൊരു വഴിതേടി. ഡോക്ടറാണെന്ന വ്യാജേന സി.ഐ. അവരോട് ഫോണില്‍ സംസാരിച്ചു. ഡോക്ടറാണെന്ന് വിശ്വസിച്ച് അവര്‍ സംസാരിച്ചപ്പോഴുള്ള ഏറ്റുപറച്ചിലിലാണ് പ്രതി…
Read More » -
Business
പുതിയ രൂപത്തിലും ഭാവത്തിലും ഇന്നോവയുടെ വല്ല്യേട്ടൻ വരുന്നു, ഇനി ദിവസങ്ങൾ മാത്രം!
പുതിയ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ 2023 ഓഗസ്റ്റ് 1-ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. യുഎസിൽ അനാച്ഛാദനം ചെയ്യുന്ന പുതിയ പ്രാഡോയുടെ ലോക പ്രീമിയർ തീയതി കമ്പനി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ലാൻഡ് ക്രൂയിസർ പ്രാഡോ വടക്കേ അമേരിക്കയിൽ വിൽപ്പനയ്‌ക്കെത്തുന്നത്. അഞ്ചാം തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ 1980 കളിൽ നിർമ്മിച്ച J60 തലമുറ ലാൻഡ് ക്രൂയിസറിൽ നിന്ന് നിരവധി ഡിസൈൻ സൂചകങ്ങൾ സ്വീകരിക്കും. അഞ്ചാം തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ വടക്കേ അമേരിക്കൻ വിപണികളിൽ ‘ലാൻഡ് ക്രൂയിസർ’ ആയി ബാഡ്‍ജ് ചെയ്യപ്പെടും. അതേസമയം ഇന്ത്യ ഉൾപ്പെടെ മറ്റെല്ലാ വിപണികളും പ്രാഡോയുടെ പേര് ഉപയോഗിക്കുന്നത് തുടരും. ഏറ്റവും പുതിയ ടീസർ പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയുടെ ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, എഗ് ഗ്രേറ്റ് ഡിസൈനോടുകൂടിയ ചതുരാകൃതിയിലുള്ള ഗ്രിൽ, മധ്യഭാഗത്ത് ‘ടൊയോട്ട’ ബാഡ്‍ജിംഗ് എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിശദമായ രൂപം വെളിപ്പെടുത്തുന്നു. ഈ വർഷം ആദ്യം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ലെക്സസ്…
Read More » -
LIFE
‘ഭോലാ ശങ്കറി’ൽ പ്രതിഫലം വാങ്ങിക്കാതെ ചിരഞ്‍ജീവി! ചിത്രം ലാഭമായെങ്കിൽ മാത്രം ഒരോഹരി സ്വീകരിക്കും
തെലുങ്കിൽ യുവ നടൻമാരെയും പിന്നിലാക്കി ചിത്രം വൻ വിജയത്തിലേക്ക് എത്തിച്ച് വിസ്‍മയിപ്പിക്കുകയാണ് ഇപ്പോഴും ചിരഞ്‍ജീവി. ചിരഞ്‍ജീവിയുടെ മാസ്‍മകരികത വിജയങ്ങളെ നിർണയിക്കുന്നു. അതുകൊണ്ടാണ് ചിരഞ്‍ജീവിയുടെ ഓരോ പുതിയ ചിത്രങ്ങളും ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത്. ‘ഭോലാ ശങ്കർ’ എന്ന പുതിയ ചിത്രം റിലീസ് ചെയ്യാനിരിക്കേ ചിരഞ്‍ജീവിയുടെ പ്രതിഫലമാണ് ആരാധകരുടെ ചർച്ചകളിൽ നിറയുന്നത്. ‘ഭോലാ ശങ്കറി’ൽ പ്രതിഫലം വാങ്ങിക്കാതെയാണ് താരം എത്തുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. ചിത്രം ലാഭമായെങ്കിൽ മാത്രം ഒരോഹരി താരം സ്വീകരിക്കും. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ചിരഞ്‍ജീവി നായകനായ ‘ഭോലാ ശങ്കർ’. മെഹർ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. രമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിർമിക്കുന്നത്. കീർത്തി സുരേഷ് ചിത്രത്തിൽ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തിൽ എത്തുമ്പോൾ നായികയാകുന്നത് തമന്നയാണ്. ഡൂഡ്‍ലി ആണ് ചിരഞ്‍ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചിരഞ്‍ജീവിയുടെ ‘ഭോലോ ശങ്കർ’ സിനിമയുടെ ട്രെയിലർ ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ‘ഭോലാ ശങ്കറെ’ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് മാർത്താണ്ഡ് കെ വെങ്കടേഷ് ആണ്.…
Read More »