Month: July 2023

  • Crime

    ചൂണ്ടയിട്ടിരുന്ന യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കൊച്ചിയിൽ രണ്ട് പേർ അറസ്റ്റിൽ; ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി

    കൊച്ചി: യുവാക്കളെ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വടക്കേക്കര പുല്ലൂറ്റ് പറമ്പ് അമ്പലത്തിന് സമീപം വട്ടത്തറ വീട്ടിൽ മുന്ന എന്ന പ്രജിത്ത് (31), അയ്യമ്പിള്ളി ഗവ. ആശുപത്രിക്ക് സമീപം നികത്തിത്തറ വീട്ടിൽ നന്ദു സരസൻ (28) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. മനു നവീൻ, നാം ദേവ് എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പ്രജിത്തും മനു നവീനും സുഹൃത്തുകളായിരുന്നു. ഇവർ തമ്മിലുണ്ടായ വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. കഴിഞ്ഞ 16 ന് അയ്യമ്പിള്ളി തറവട്ടം ഭാഗത്തുള്ള കെട്ടിനടുത്ത് വച്ചാണ് ആക്രമണമുണ്ടായത്. ചൂണ്ടയിട്ടു കൊണ്ടിരിക്കുകയായിരുന്ന മനു നവീനേയും സുഹൃത്തായ നാം ദേവിനേയും ഓട്ടോറിക്ഷയിലെത്തിയ പ്രജിത്തും സംഘവും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് അക്രമം നടത്തിയവർ ഒളിവിൽപ്പോയി. പിടിയിലായവർ നിരവധി കേസിലെ പ്രതിയാണ്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം വിശ്വംഭരൻ, എസ് ഐമാരായ ടി എസ് സനീഷ്, എം അനീഷ്, എ…

    Read More »
  • Environment

    ആഘോഷങ്ങളിൽ പാലിക്കേണ്ട ഹരിത ചട്ടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഭരണങ്ങാനം പള്ളിയിൽ ഹരിത ഭവനം സ്ഥാപിച്ച് പഞ്ചായത്ത്

    കോട്ടയം: ആഘോഷങ്ങളിൽ പാലിക്കേണ്ട ഹരിത ചട്ടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് വിശുദ്ധ അൽഫോൻസ പള്ളിയുമായി സഹകരിച്ചു പള്ളിയങ്കണത്തിൽ ഹരിത ഭവനം സ്ഥാപിച്ചു. ആഘോഷങ്ങളിൽ രൂപപ്പെടുന്ന മാലിന്യങ്ങളെ തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുക, പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ അളവും ഉപയോഗവും കുറയ്ക്കുക പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെ വിപണനം പ്രോത്സാഹിപ്പിക്കുക അതുവഴി മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ടു വച്ചാണ് ജില്ലാ ശുചിത്വമിഷൻ, കുടുംബശ്രീ എസ്.ഇ.യു.എഫ്, ഹരിതകർമസേന എന്നിവരുടെ സഹായത്തോടെ സ്റ്റാൾ പ്രവർത്തിപ്പിക്കുന്നത്. ഹരിതസ്റ്റാളും ജൈവമാലിന്യ സംസ്ക്കരണ ഉപാധികളുടെ പ്രദർശനവും കുരുത്തോല മുറിച്ചു ഭരണങ്ങാനം പള്ളി വികാരി ഫാ സക്കറിയാ അട്ടപ്പാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ലിസമ്മ സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡൻ്റ് വിനോദ് ചെറിയാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാഹുൽ ജി കൃഷ്ണൻ, എൻ.എം.ബിജു, ജോസുകുട്ടി അമ്പലമറ്റം, സെക്രട്ടറി സജിത് മാത്യൂസ്, അസി.സെക്രട്ടറി രശ്മി മോഹൻ, കുടുംബശ്രീ ചെയർപേഴ്സൺ സിന്ധു പ്രദീപ്, അസിസ്റ്റന്റ് വികാരി ഫാ. ജിബിൻ ആനിതോട്ടത്തിൽ, സോഷ്യോ…

    Read More »
  • Crime

    നൂറോളം മോഷണ കേസുകളിൽ പ്രതി; കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലി കോട്ടയത്ത് പോലീസ് പിടിയിൽ

    കോട്ടയം: കുപ്രസിദ്ധ കുറ്റവാളിയും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയുമായ ഫാന്റം പൈലി എന്ന് വിളിക്കുന്ന തിരുവനന്തപുരം മടവൂർ ഭാഗത്ത് സജ്‌നമൻസിൽ വീട്ടിൽ ഷാജി (41) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇയാൾ കഴിഞ്ഞയാഴ്ച വർക്കലയിലെ ഒരു കൊലപാതകശ്രമ കേസിൽ ഉൾപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയത്ത് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇയാൾ കോട്ടയത്ത് എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കോടിമത ബോട്ട് ജെട്ടി ഭാഗത്ത് നിന്നും അതി സാഹസികമായി പോലീസ് സംഘം പിടികൂടുന്നത്. പോലീസിനെ കണ്ട് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതി സാഹസികമായി പിന്തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ സജികുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഷാജിക്ക് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളായി നൂറോളം മോഷണ കേസുകൾ നിലവിലുണ്ട്. ഇയാളെ…

    Read More »
  • Kerala

    ലയൺസ് ഡിസ്ട്രിക് 318 ബിയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും നാളെ

    കോട്ടയം: കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്റ്റിക്ക് 318 ബിയുടെ 2023-2024 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പദ്ധതികളുടെ ഉദഘാടനവും നാളെ 4ന് ചങ്ങനാശ്ശേരി കോണ്ടൂർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഡിസ്ട്രിക്ട് ഗവർണർ ബിനോ ഐ കോശി, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ആർ. വെങ്കിടാചലം, സെക്കൻഡ് വൈസ് ഡിസ്ട്രിക് ഗവർണർ വിന്നി ഫിലിപ്പ്, ഡിസ്ട്രിക് ക്യാബിനറ്റ് ഭാരവാഹികൾ എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങുകൾ ലയൺസ് ക്ലബ്ബ്സ് ഇന്റർനാഷ്ണൽ ഡയറക്ടർ പങ്കജ് മേത്ത ഉദ്ഘാടനം ചെയ്യും. ലയൺസ് ഡിസ്ട്രിക് ഗവർണർ ബിനോ ഐ കോശി അധ്യക്ഷത വഹിക്കും. 2023-24ൽ നടപ്പാക്കുന്ന വിവിധ സേവനപദ്ധതികളുടെ ഉദ്ഘാടനം സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാർ മുഖ്യാതിഥിയായിരിക്കും. വൃക്ക രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിർധനരായ വൃക്ക രോഗികളെ സഹായിക്കുന്നതിനായി ഈ വർഷം 2,000 രോഗികൾക്ക്…

    Read More »
  • India

    വിമാനത്തില്‍ വച്ച് 24 കാരിയായ വനിതാ ഡോക്ടറെ പീഡിപ്പിച്ച 50 കാരനായ പ്രഫസര്‍ അറസ്റ്റില്‍

        വിമാനത്തില്‍ വച്ച് വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രഫസര്‍ അറസ്റ്റില്‍. പട്‌ന സ്വദേശിയായ രോഹിത് ശ്രീവാസ്തവയാണ് (50) അറസ്റ്റിലായത്. ഡെല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡികോ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം.   ബുധനാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് ഡെല്‍ഹിയില്‍ നിന്ന് ഇന്‍ഡികോ വിമാനം പുറപ്പെട്ടത്. പ്രഫസറുടെ സീറ്റിനടുത്താണ് 24 കാരിയായ ഡോക്ടര്‍ ഇരുന്നത്. മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് നിരവധി തവണ പ്രഫസര്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചു എന്നാണ് ഡോക്ടറുടെ പരാതി. രണ്ടു പേരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതോടെ ജീവനക്കാര്‍ ഇടപെട്ടു. മുംബൈ വിമാനത്താവളത്തില്‍ വിമാനം എത്തിയ ശേഷം പൊലീസ് പ്രതിയെ സഹാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രൊഫസർക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

    Read More »
  • Kerala

    ആലുവയിൽ വെള്ളം വാങ്ങി തിരികെ കയറുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം, വടകരയിൽ ട്രെയിൻ തട്ടി 42 കാരൻ  മരിച്ചു

        ആലുവ:  റെയില്‍വേ സ്റ്റേഷനില്‍നിന്ന് വെള്ളം വാങ്ങി തിരികെ ഓടി കയറുന്നതിനിടെ ട്രെയിന്‍ നീങ്ങി, ഓടിക്കയറുന്നതിനിടെ കാൽ വഴുതി പാളത്തില കുരുങ്ങിയ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ജിബിന്‍ ഫിലിപ്പാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം തൃശൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. നിര്‍ത്തിയിട്ടപ്പോള്‍ വെള്ളം വാങ്ങാന്‍ ആലുവ സ്റ്റേഷനില്‍ ഇറങ്ങിയ ജിബിന്‍ തിരിച്ച് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് സംഭവം. അപ്പോഴേക്കും ട്രെയിന്‍ ഓടിത്തുടങ്ങിയിരുന്നു. ഇതിനിടെ ജിബിന്‍ നിലതെറ്റി താഴെ വീഴുകയായിരുന്നു. ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റ ജിബിനെ ഉടന്‍തന്നെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അതേസമയം വടകര പൂവാടൻ ഗേറ്റിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. കുരിയാടി കോയന്റവളപ്പിൽ രജീഷ് (42) മരിച്ചു. ഇന്ന് (വെള്ളി) രാവിലെ എട്ടു മണിയോടെ പൂനെ എക്സ്പ്രസ് തട്ടിയാണ് അപകടം. തെറിച്ചു വീണ രജീഷിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂവാടൻ ഗേറ്റിൽ അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ മറ്റൊരു വഴിയിലൂടെ…

    Read More »
  • Kerala

    ലഹരിയുടെ മാരക വിപത്തിനെതിരെ ബോധവൽക്കരണം, ഓട്ടൻ തുള്ളലുമായി ഏഴാം ക്ലാസ്സുകാരി നക്ഷത്ര

       ലഹരിക്കടിമപ്പെട്ട് സ്വബോധം നഷ്ടപ്പെട്ട് സ്വന്തം കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന അച്ഛനും യുവ ഡോക്ടറെ മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയ അദ്ധ്യാപകനുമടക്കം പ്രായഭേദമില്ലാതെ സമൂഹത്തെ ഗ്രസിച്ച ലഹരിയുടെ മാരക വിപത്തിനെതിരെ പരിഹാസശരങ്ങൾ ഉയർത്തുകയാണ് പയ്യന്നൂർ എച്ചിലാം വയൽ സ്വദേശി നക്ഷത്ര പ്രമോദ് എന്ന 12 വയസുകാരി ഒന്നിനുപിറകെ ഒന്നായി വരുന്ന ദുരന്തങ്ങളിൽ ലഹരിയുടെ സ്വാധീനം രേഖപ്പെടുത്തുന്ന ഈ കാലത്ത് കലയാണ് മികച്ച ആയുധമെന്ന് വെള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ ഏഴാം ക്ലാസ്സുകാരി തന്റെ പ്രകടനത്തിലൂടെ തെളിയിക്കുകയാണ്. ലഹരിക്കെതിരെയുള്ള സർക്കാരിന്റെയും മറ്റ് കൂട്ടായ്മകളുടേയും പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കേണ്ടത് ഉത്തരവാദിത്വമാണ് എന്ന ബോധ്യമുള്ളതുകൊണ്ടാണ് താൻ ഇങ്ങനെയൊരു ദൗത്യവുമായി ഇറങ്ങിത്തിരിച്ചതെന്ന് നക്ഷത്ര പറയുന്നു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26നായിരുന്നു ‘ലഹരിയിൽ പൊലിയുന്ന സ്വപ്നങ്ങൾ’ എന്ന പേരിൽ ആദ്യാവതരണം നടത്തിയത്. ക്ലബ്ബുകളും വായനശാലകളും ഉൾപ്പെടെ സംസ്ഥാനത്തുടനീളം നിരവധി കേന്ദ്രങ്ങളിൽ നിന്ന് നക്ഷത്രയ്ക്ക് ഓട്ടൻതുള്ളൽ അവതരണത്തിന് ക്ഷണം ലഭിക്കുന്നുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി കൂടുതൽ വേദികളിൽ ഓട്ടൻതുള്ളൽ…

    Read More »
  • Kerala

    തെരുവ് കച്ചവടക്കാർക്ക് എസ്.ബി.ഐ യുടെ സഹായഹസ്തം,  പി എം സ്വനിധി മേള തിരുവനന്തപുരത്ത് ചീഫ് ജനറൽ മാനേജർ എ ഭുവനേശ്വരി ഉദ്ഘാടനം ചെയ്തു

       കേരളത്തിലുടനീളമുള്ള നഗരങ്ങളിലെ തെരുവ് കച്ചവടക്കാർക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുടുംബശ്രീ മിഷനുമായി സഹകരിച്ച് പ്രധാനമന്ത്രി സ്വനിധി വായ്പ മേള സംഘടിപ്പിച്ചു. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.ബി.ഐ തിരുവനന്തപുരം സർക്കിളിൾ ചീഫ് ജനറൽ മാനേജർ എ ഭുവനേശ്വരി  തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിർവഹിച്ചു. അവിടെയുള്ള ഇരുപത്തിരണ്ടോളം വരുന്ന തെരുവ് കച്ചവടക്കാർ ഈ സ്കീമിൽ ചേരുവാൻ സന്നദ്ധരായി. മേളയുടെ ആദ്യ ദിവസം തന്നെ കേരളത്തിലുടനീളം വരുന്ന ആയിരക്കണക്കിന് തെരുവ് കച്ചവടക്കാർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി. കോവിഡ് അനുബന്ധ ലോക്‌ഡൌൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായിഏർപ്പെടുത്തിയതാണ് പി എം സ്വനിധി. ആദ്യഘട്ടത്തിൽ 10000 രൂപയും, രണ്ടാം ഘട്ടത്തിൽ 20000 രൂപയും മൂന്നാം ഘട്ടത്തിൽ 50000 രൂപയും അങ്ങനെ ആകെ 80000 രൂപ വരെ വായ്പയായി അനുവദിക്കും. വായ്പക്ക് 7 ശതമാനം പലിശ സബ്‌സിഡി ലഭ്യമാണ്. ഓരോ ഘട്ടത്തിലും കൃത്യമായ തിരിച്ചടവ് ഉറപ്പാക്കുന്നവർക്കാണ് അടുത്തഘട്ട വായ്പ ലഭ്യമാക്കുന്നത്. ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ പണമിടപാട് നടത്തുന്നവർക്ക് വായ്പാ കാലയളവിൽ…

    Read More »
  • Kerala

    കുളത്തുപ്പുഴ – ഗുരുവായൂർ റൂട്ടിൽ പുതിയ കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്നു

    പുനലൂർ:30/07/2023 മുതൽ കുളത്തൂപ്പുഴ-ഗുരുവായൂർ റൂട്ടിൽ പുതിയ കെഎസ്ആർടിസി ആരംഭിക്കുന്നു… via : പത്തനാപുരം – പത്തനംതിട്ട – കോഴഞ്ചേരി – മല്ലപ്പള്ളി – കോട്ടയം – കാഞ്ഞിരമറ്റം –  വൈറ്റില – നോർത്ത് പറവൂർ, കൊടുങ്ങല്ലൂർ വഴി ■പത്തനംതിട്ട – ഗുരുവായൂർ ●04.45AM കുളത്തുപ്പുഴ ●05.30AM പുനലൂർ ●06.30AM പത്തനംതിട്ട ●07.20AM മല്ലപ്പള്ളി ●08.00AM കോട്ടയം ●10.15AM വൈറ്റില ●12.35PM ഗുരുവായൂർ ■ഗുരുവായൂർ – പത്തനംതിട്ട ●02.00PM  ഗുരുവായൂർ ●04.20PM വൈറ്റില ●06.35PM കോട്ടയം ●07.25PM മല്ലപ്പള്ളി ●08.20PM പത്തനംതിട്ട ●09.25PM പുനലൂർ ●10.10PM കുളത്തുപ്പുഴ

    Read More »
  • Kerala

    പോലീസ് കല്യാൺ ഭണ്ഡാറിൽ അക്കൗണ്ട്സ്  ഓഫീസർ  നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

    കേരള പോലീസിന്റെ കീഴിലുളള തിരുവനന്തപുരത്തെ സബ്സിഡിയറി പോലീസ് കല്യാൺ ഭണ്ഡാറിൽ അക്കൗണ്ട്സ്  ഓഫീസർ  നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത : CA / ICWA /MCom / MBA (Finance ) പ്രവൃത്തി പരിചയം : അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്തിരിക്കണം. , ബന്ധപ്പെട്ട ഏതെങ്കിലും സ്ഥാപനത്തിലെ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 16.8.2023 വിജ്ഞാപനവും അപേക്ഷാഫോറത്തിന്റെ മാതൃകയും https://keralapolice.gov.in/page/notification എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. #keralapolice #policecanteen

    Read More »
Back to top button
error: