Month: July 2023
-
Kerala
സർവീസിൽ നിന്ന് വിരമിക്കുന്നതിന് പിന്നാലെ സിനിമയിൽ സജീവമാകാൻ ഡിജിപി ടോമിൻ തച്ചങ്കരി
തിരുവനന്തപുരം:സർവീസിൽ നിന്ന് വിരമിക്കുന്നതിന് പിന്നാലെ സിനിമാ മേഖലയിലേക്ക് പ്രവേശിക്കാൻ ഡിജിപി ടോമിൻ തച്ചങ്കരി.നാളെയാണ് അദ്ദേഹം സർവീസിൽ നിന്നും വിരമിക്കുന്നത്. സര്‍വീസ് കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്താണ് ആദ്യ സിനിമ.ഇതിന്റെ തിരക്കഥാ രചന ഏറെക്കുറെ പൂർത്തിയായതായും സംവിധായകനെയും താരങ്ങളെയും ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം പറയുന്നു. ഇതിന്റെ ഭാഗമായി ഭാര്യ അനിതയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന റിയാൻ സ്‌റ്റുഡിയോയുടെ പ്രവർത്തനം സജീവമാക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. പൊലീസ് സേനയ്ക്കുള്ള ആദരമായി വിരമിക്കൽ സമയത്ത് പാടുവാനായി ഒരു ഗാനവും തച്ചങ്കരി ചിട്ടപ്പെടുത്തുന്നുണ്ട്. കുസൃതിക്കാറ്റ്, ബോക്സർ, മാന്ത്രികക്കുതിര തുടങ്ങിയ മലയാളചലച്ചിത്രങ്ങളുടെയും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും സംഗീതസംവിധാനം തച്ചങ്കരി മുൻപ് നിർവഹിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനം എഡിജിപി, ക്രൈംബ്രാഞ്ച് മേധാവി, ഫയർഫോഴ്സ് മേധാവി തുടങ്ങിയ പദവികൾ വഹിച്ച തച്ചങ്കരി 1987 ഐ പി എസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്. വചനം എന്ന ആൽബത്തിലെ രക്ഷകാ എന്റെ പാപഭാരം എല്ലാം നീക്കണെ എന്ന ഗാനരചനയിലൂടെ ശ്രദ്ധേയനായി. പിന്നീട് ഒരുപാട് ക്രിസ്റ്റ്യൻ ഭക്തിഗാനങ്ങൾക്ക് രചനയും…
Read More » -
Kerala
റെയിൽവേ ട്രാക്കിന് സമീപം കാർ പാർക്ക് ചെയ്ത ഉടമയ്ക്കെതിരെ കേസ്
നീലേശ്വരം:റെയിൽവേ ട്രാക്കിന് സമീപം കാർ പാർക്ക് ചെയ്ത ഉടമയ്ക്കെതിരെ കേസ്.റയിൽവെ സ്റ്റേഷന്റെ കിഴക്കു ഭാഗത്തായി അലക്ഷ്യമായി കാർ പാർക്ക് ചെയ്ത ഉടമയ്ക്കെതിരെയാണ് റയിൽവെ പോലീസ് കേസെടുത്തിരിക്കുന്നത്. റെയിൽവേയുടെ .ഇലക്ട്രിക്കൽ മെയിന്റനൻസിനായി ഓടി കൊണ്ടിരിക്കുന്ന ടവർ കാർ എൻജിൻ ട്രാക്കിനോട് ചേർന്ന് കാർ പാർക്ക് ചെയ്തിരുന്നതിനാൽ മുന്നോട്ട് പോകാൻ കഴിയാത്ത വിധം നിർത്തിയിടേണ്ടി വന്നതിനെ തുടർന്നാണ് ഉടമയ്ക്കെതിരെ കേസ് എടുത്തത്.വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read More » -
Kerala
മാനന്തവാടി പാൽചുരത്തിൽ ചരക്ക് ലോറി അപകടത്തിൽപ്പെട്ടു
വയനാട്: മാനന്തവാടി പാൽചുരത്തിൽ ചരക്ക് ലോറി നിയന്ത്രണം വിട്ടെങ്കിലും മണ്ണിൽ പുതഞ്ഞു നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം. ആലപ്പുഴയിൽ നിന്നും മംഗലാപുരത്തേക്ക് പോയിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്ത്. ആലപ്പുഴ സ്വദേശിയായ ബിന്ദുലാലാണ് വാഹനം ഓടിച്ചിരുന്നത്.ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.നിയന്ത്രണംവിട്ടശേഷം ലോറി മൺതിട്ടയിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
Read More » -
Kerala
എഐ കാമറ സംവിധാനം പകർത്താൻ കർണാടകത്തിന് പിന്നാലെ തമിഴ്‌നാടും കേരളത്തിലേക്ക്
തിരുവനന്തപുരം: റോഡ് അപകടങ്ങൾ കുറയ്‌ക്കാൻ ലക്ഷ്യമിട്ട് ‘സേഫ് കേരള’ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച എഐ കാമറ സംവിധാനം പകർത്താൻ തമിഴ്‌നാട്. കർണാടക ടീമിന് പിന്നാലെയാണ് തമിഴ്‌നാട് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ എ എ മുത്തുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം കേരളത്തിലെത്തിയത്. കൺട്രോൾ റൂം, ചലാൻ അയക്കുന്ന സംവിധാനം എന്നിവ സംഘം പരിശോധിച്ച് ബോധ്യപ്പെട്ടു. ആർടിഒ (എൻഫോഴ്‌സ്മെന്റ്) അധികൃതരുമായി കാമറ സ്ഥാപിച്ച സ്ഥലങ്ങളിൽ സംഘം സന്ദർശനം നടത്തി. അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറുമായും ഗതാഗതമന്ത്രി ആന്റണി രാജുവുമായും ചർച്ചയും നടന്നു. എൻഫോഴ്‌സ്മെന്റ് ഉപകരണങ്ങൾ നിർമിക്കുന്ന മൺവിളയിലെ കെൽട്രോൺ യൂണിറ്റും സംഘം സന്ദർശിച്ചു. ദേശീയപാതയിൽ ഏറ്റവുംകൂടുതൽ അപകടങ്ങൾ നടക്കുന്നത് തമിഴ്‌നാട്ടിലാണ്. 16869 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. 5263 മരണവുമുണ്ട്. ഉത്തർപ്രദേശിൽ 14540 അപകടങ്ങളും 8506 മരണവും സംഭവിക്കുന്നത്. ആന്ധ്രപ്രദേശാണ് മൂന്നാമത് സ്ഥാനത്ത്. 8241 അപകടങ്ങളും 3602 മരണവും. കേരളത്തിൽ 8048 അപകടങ്ങൾ നടക്കുമ്പോൾ മരണം 975 മാത്രമാണ്. വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാൻ കഴിയുന്നതും ട്രോമകെയർ…
Read More » -
Kerala
കർഷകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
വയനാട്:മീനങ്ങാടിയിൽ കർഷകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മീനങ്ങാടി മുരണി കുണ്ടുവയല്‍ കീഴാനിക്കല്‍ സുരേന്ദ്രന്റെ (59) മൃതദേഹമാണ് സംഭവം നടന്നതിന് നാലു കിലോമീറ്ററോളം അകലെ നിന്ന് കണ്ടെടുത്തത്. ശരീരത്തില്‍ ക്ഷതമേറ്റ പാടുകളില്ല. മരണം നടന്നത് വെള്ളം ഉളളില്‍ ചെന്നാണെന്നും അസ്വാഭാവികത ഇല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവികളുടെ ആക്രമണം നടന്നതിന് തെളിവുകളൊന്നുമില്ല. ശക്തമായ ഒഴുക്കില്‍പ്പെട്ട് മരിച്ചതാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. സുരേന്ദ്രനെ മുതലയോ മറ്റേതെങ്കലും ജീവിയോ വലിച്ചുകൊണ്ടുപോയതാണെന്ന അഭ്യൂഹം കാണാതായ ബുധനാഴ്ച മുതല്‍ നാട്ടില്‍ പരന്നിരുന്നു. വീടിന് സമീപത്തുനിന്ന് സുരേന്ദ്രന്റേതെന്ന് കരുതുന്ന വസ്ത്രങ്ങള്‍ രാവിലെ തിരച്ചില്‍ സംഘം കണ്ടെടുത്തിരുന്നു. ഇതു സുരേന്ദ്രന്റെ വസ്ത്രമാണെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചതോടെയാണ് മുതല കടിച്ചെന്ന അഭ്യൂഹം പരന്നത്. എന്നാല്‍, പ്രാഥമിക പരിശോധനയിലും മൃതശരീരത്തില്‍ വന്യജീവി ആക്രമിച്ചതായ പരിക്കുകളോ മറ്റു ഗുരുതര മുറിവുകളോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുര്‍ക്കി ജീവൻ രക്ഷാസമിതി അംഗങ്ങള്‍, ബത്തേരി അഗ്നിരക്ഷ സേനാംഗങ്ങള്‍, പള്‍സ്…
Read More » -
NEWS
ഷാര്‍ജയില്‍ മലയാളി യുവതി തൂങ്ങിമരിച്ച നിലയില്‍;ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
കൊല്ലം:ഷാര്‍ജയില്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കല്ലുവാതുക്കല്‍ മേവനക്കോണം ശങ്കരമംഗലത്തില്‍ സുരാജ് -റീജ ദമ്ബതികളുടെ മകള്‍ റാണി ഗൗരി (29) യാണ് ഷാര്‍ജയിലെ മൂവൈലയില്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ചിരുന്ന ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ആറ്റിങ്ങള്‍ ഓം കാരത്തില്‍ വൈശാഖാണ് ഭര്‍ത്താവ്. കഴിഞ്ഞ ബുധനാഴ്ച ദുബായ് സമയം രാത്രി ഏഴോടെ കൂടിയാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു. റാണി ഗൗരിയുടെ ഭര്‍ത്താവ് സ്വകാര്യ കമ്ബനിയില്‍ ജോലി നോക്കി വരുന്നു. റാണി ഗൗരി മൂന്നു മാസങ്ങള്‍ക്ക് മുമ്ബാണ് ഭര്‍ത്താവിനോടൊപ്പം ഷാര്‍ജയില്‍ എത്തുന്നത്. തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടായി ജോലി ചെയ്തു വരികയായിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന വൈശാഖിന്‍റെ അമ്മ മിനി വിജയൻ റാണി ഗൗരിയുടെ ഏക മകള്‍ നാലു വയസുള്ള ദേവനെയും കൊണ്ട് സ്കൂള്‍ അവധിക്ക് ഒരാഴ്ച മുമ്ബ് നാട്ടിലെത്തി. 2018 ഫെബ്രുവരി 18ന് ആയിരുന്നു ഇവരുടെ വിവാഹം. 135 പവനോളം സ്വര്‍ണാഭരണങ്ങള്‍ നല്‍കിയാണ് റാണി ഗൗരിയെ വൈശാഖിന് വിവാഹം…
Read More » -
Fiction
ജീവിതത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടവർക്ക് മിന്നാമിനുങ്ങിന്റെ വെട്ടമെങ്കിലും പകരാൻ നമുക്കും ശ്രമിക്കാം
വെളിച്ചം അന്നും പതിവുപോലെ അമ്മയ്ക്കുള്ള മണിയോഡറുമായി ആ പോസ്റ്റ്മാൻ എത്തി. ആയിരം രൂപ കൈമാറിയ ശേഷം, പണം അയച്ച മകനുമായി സംസാരിക്കാന്‍ സ്വന്തം ഫോണും നല്‍കി. ഫോണ്‍ ചാര്‍ജ്ജായി അമ്മ നൂറ് രൂപ നല്‍കിയെങ്കിലും അയാള്‍ അത് വാങ്ങിയില്ല. മൊബൈല്‍കട നടത്തുന്ന സുഹൃത്ത് അയാളോട് ചോദിച്ചു: “നിങ്ങളെന്തിനാണ് എല്ലാ മാസവും ഈ അമ്മയ്ക്ക് സ്വന്തം കയ്യില്‍ നിന്നും പണം നല്‍കുന്നത്. മാത്രമല്ല, ആ അമ്മയുടെ മകനെന്ന പേരില്‍ സംസാരിക്കാന്‍ എനിക്കും നൂറ് രൂപ നല്‍കുന്നുണ്ടല്ലോ…? ” അയാള്‍ പറഞ്ഞു: “ആ അമ്മയുടെ മകന്‍ വിദേശത്ത് നിന്ന് സ്ഥിരമായി ആയിരം രൂപ അയക്കുമായിരുന്നു. ഒന്നരവര്‍ഷം മുമ്പ് മകന്‍ മരിച്ചു. ഇത് അമ്മ അറിഞ്ഞിട്ടില്ല. ഞാന്‍ ചെറുതായിരിക്കുമ്പോള്‍ എന്റെ അമ്മ മരിച്ചതാണ്. ഇപ്പോള്‍ എനിക്കൊരു അമ്മയായി.” ഇത് കേട്ടപ്പോള്‍ മകനായി അഭിനയിച്ചതിന് വാങ്ങിയ പണമെല്ലാം സുഹൃത്ത് അയാള്‍ക്ക് തിരികെ കൊടുത്തു. അന്യന്റെ ജീവിതത്തിലെ സൂര്യോദയങ്ങള്‍ നിഷേധിക്കാത്തവരാണ് അനുഗ്രഹീതര്‍. അവനനവന്റെ തുരുത്തുകളില്‍ ഒറ്റപ്പെട്ടുപോയ പലരേയും നമ്മള്‍…
Read More » -
Crime
ആലുവയിൽ അഞ്ച് വയസുകാരിയായ അതിഥിത്തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയത് അസം സ്വദേശി; സിസിടിവി ദൃശ്യം പുറത്ത്
കൊച്ചി: ആലുവയിൽ തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിയെ കണ്ടെത്താനായി വ്യാപക തിരച്ചിൽ. ആലുവ ചൂർണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശികളുടെ മകളായ ചാന്ദ്നിയെയാണ് വൈകിട്ട് മുതൽ കാണാതായത്. തായിക്കാട്ടുകര യു.പി.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സമീപത്തെ വാടക വീട്ടിൽ താമസിച്ചിരുന്ന അസം സ്വദേശിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ട് 5 മണിക്ക് ആലുവ സീമാസ് പരിസരത്ത് കുട്ടിയുമായി പ്രതി എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. ബസിൽ കയറിയെങ്കിലും ആലുവയിൽ തന്നെ പ്രതി കുട്ടിയുമായി ഇറങ്ങിയെന്നാണ് കെഎസ്ആർടിസി ബസ് ജീവനക്കാർ മൊഴി നൽകിയത്. തായിക്കാട്ടുകര യു.പി.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ചാന്ദ്നി. കുട്ടിയെ കാണാതായെന്ന പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു. രക്ഷിതാക്കൾ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ നിലയിൽ ഇന്നലെ മുതൽ താമസത്തിന് വന്ന അസം സ്വദേശിയാണ് കുട്ടിയെ കൊണ്ടുപോകുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 3…
Read More » -
Crime
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഭിന്നശേഷിക്കാരിയായ യുവതിക്ക് വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും അപഹരിച്ച പ്രതി കൊച്ചിയിൽ പിടിയിൽ
കൊച്ചി: വിവാഹ വാഗ്ദാനം നൽകി ഭിന്നശേഷിക്കാരിയായ യുവതിയിൽ നിന്ന് സ്വർണവും പണവും അപഹരിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ തലശ്ശേരി എസ്എ വീട്ടിൽ മുഹമ്മദ് റിസ്വാൻ (26) ആണ് പിടിയിലായത്. ഏലൂർ സ്വദേശിനിയായ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് സൗഹൃദത്തിൽ ആയതിനുശേഷമായിരുന്നു തട്ടിപ്പ്. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പെൺകുട്ടിയുടെ കൈയ്യിൽ നിന്നും പലതവണകളായി നാലു പവൻ സ്വർണവും പണവും കൈപ്പറ്റിയ ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയിൽ ഏലൂർ പൊലീസ് ഇൻസ്പെക്ടർ കെ ബാലന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അമൽ, ഷെജിൽ കുമാർ സിവിൽ പൊലീസ് ഓഫീസർമാരായ ജിജോ, ബിജു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി സമാന കുറ്റകൃത്യങ്ങൾ മുൻപ് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
Read More » -
Crime
നേമത്ത് കെഎസ്ആർടിസി ബസിന് കല്ലെറിയുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതി ബൈക്ക് മോഷണത്തിന് പിടിയിൽ
തിരുവനന്തപുരം: നേമത്ത് കെഎസ്ആർടിസി ബസിന് കല്ലെറിയുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതി ബൈക്ക് മോഷണത്തിന് പിടിയിൽ. അരിക്കടമുക്ക് വെള്ളക്കെട്ടുവിള മീരാൻ ഹൗസിൽ മുഹമ്മദ് കൈഫിനെ (21) ആണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 22ന് രാത്രിയാണ് വീട്ടുപരിസരത്ത് പാർക്ക് ചെയ്തിരുന്ന മലയിൻകീഴ് മച്ചേൽ ഇരച്ചോട്ടുകോണം മിനിയുടെ പേരിലുള്ള ബൈക്ക് മോഷണം പോയത്. മിനിയുടെ മകനാണ് ബൈക്ക് ഉപയോഗിച്ചിരുന്നത്. ബൈക്ക് നെയ്യാർ ഡാം പൊലീസ് കണ്ടെത്തി എങ്കിലും പ്രതിയെ കണ്ടെത്തിയിരുന്നില്ല. വ്യാഴാഴ്ച രാത്രി മലയിൻകീഴ് ഇൻസ്പെക്ടർ ടിവി ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം നേമത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ജൂൺ 21ന് നേമം സ്റ്റേഷൻ പരിധിയിലെ വെള്ളായണി ജങ്ഷനിൽ കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി കല്ലെറിയുകയും ഡ്രൈവറെ കയ്യേറ്റവും ചെയ്ത കേസിലെ പ്രതിയാണ് മുഹമ്മദ് കൈഫ് എന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More »