KeralaNEWS

തെരുവ് കച്ചവടക്കാർക്ക് എസ്.ബി.ഐ യുടെ സഹായഹസ്തം,  പി എം സ്വനിധി മേള തിരുവനന്തപുരത്ത് ചീഫ് ജനറൽ മാനേജർ എ ഭുവനേശ്വരി ഉദ്ഘാടനം ചെയ്തു

   കേരളത്തിലുടനീളമുള്ള നഗരങ്ങളിലെ തെരുവ് കച്ചവടക്കാർക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുടുംബശ്രീ മിഷനുമായി സഹകരിച്ച് പ്രധാനമന്ത്രി സ്വനിധി വായ്പ മേള സംഘടിപ്പിച്ചു. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.ബി.ഐ തിരുവനന്തപുരം സർക്കിളിൾ ചീഫ് ജനറൽ മാനേജർ എ ഭുവനേശ്വരി  തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിർവഹിച്ചു. അവിടെയുള്ള ഇരുപത്തിരണ്ടോളം വരുന്ന തെരുവ് കച്ചവടക്കാർ ഈ സ്കീമിൽ ചേരുവാൻ സന്നദ്ധരായി.

മേളയുടെ ആദ്യ ദിവസം തന്നെ കേരളത്തിലുടനീളം വരുന്ന ആയിരക്കണക്കിന് തെരുവ് കച്ചവടക്കാർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി. കോവിഡ് അനുബന്ധ ലോക്‌ഡൌൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായിഏർപ്പെടുത്തിയതാണ് പി എം സ്വനിധി. ആദ്യഘട്ടത്തിൽ 10000 രൂപയും, രണ്ടാം ഘട്ടത്തിൽ 20000 രൂപയും മൂന്നാം ഘട്ടത്തിൽ 50000 രൂപയും അങ്ങനെ ആകെ 80000 രൂപ വരെ വായ്പയായി അനുവദിക്കും. വായ്പക്ക് 7 ശതമാനം പലിശ സബ്‌സിഡി ലഭ്യമാണ്. ഓരോ ഘട്ടത്തിലും കൃത്യമായ തിരിച്ചടവ് ഉറപ്പാക്കുന്നവർക്കാണ് അടുത്തഘട്ട വായ്പ ലഭ്യമാക്കുന്നത്. ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ പണമിടപാട് നടത്തുന്നവർക്ക് വായ്പാ കാലയളവിൽ ബോണസും ലഭ്യമാക്കും. ആധാർ കാർഡ്, ഫോട്ടോ, തെരുവുകച്ചവടക്കാരെന്ന് തെളിയിക്കുന്ന നഗരസഭ രേഖ (ഓൺലൈനിൽ ലഭ്യം) എന്നിവ മാത്രമാണ് വായ്പയ്ക്കായി സമർപ്പിക്കേണ്ട രേഖകൾ. മൊബൈൽ നമ്പറുമായി ആധാർ ബന്ധിപ്പിക്കേണ്ടതാണ്.

Back to top button
error: