Month: July 2023

  • India

    ചന്ദ്രയാന്‍ വിക്ഷേപണ തീയതി നീട്ടി; റോക്കറ്റ് വിക്ഷേപണത്തറയിലേയ്ക്ക് മാറ്റിത്തുടങ്ങി

    തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ഒരു ദിവസം വൈകും. ജൂലായ് 13ന് വിക്ഷേപിക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ജൂലായ് 14ന് വിക്ഷേപിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വിക്ഷേപണത്തിന് മുന്നോടിയായി റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേയ്ക്ക് മാറ്റിത്തുടങ്ങി. 14ന് ഉച്ചയ്ക്ക് 2.30നാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കുക. ഇതിനായുള്ള റോക്കറ്റ് തയ്യാറായി. ചന്ദ്രയാന്‍ മൂന്നിനെ റോക്കറ്റുമായി കൂട്ടിച്ചേര്‍ത്തു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് ആണ് ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ ലക്ഷ്യം. പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ അടങ്ങുന്നതാണ് ദൗത്യം. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. അതിനാല്‍ മൂന്നാം ദൗത്യത്തില്‍ ഓര്‍ബിറ്ററില്‍ കാര്യമായ പരീക്ഷണ ഉപകരണങ്ങള്‍ ഇല്ല. ലാന്‍ഡറിനെ ചാന്ദ്ര ഭ്രമണപഥത്തില്‍ എത്തിക്കുകയാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്റെ ലക്ഷ്യം. കഴിഞ്ഞ തവണത്തെ പരാജയത്തില്‍ നിന്ന് പഠിച്ച വിലപ്പെട്ട പാഠങ്ങളാണ് ഐഎസ്ആര്‍ഒയുടെ ഇത്തവണത്തെ മൂലധനം. ലാന്‍ഡറിന്റെ ഘടന മുതല്‍ ഇറങ്ങല്‍ രീതി വരെ വീണ്ടും…

    Read More »
  • Kerala

    തിരുവനന്തപുരത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം

    തിരുവനന്തപുരം:മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം.തിരുവനന്തപുരത്താണ് രണ്ട് മരണവും സംഭവിച്ചത്. ആര്യനാട് മലയടിയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു.ആരോമല്‍ എന്ന അക്ഷയ് ആണ് മരിച്ചത്. രാവിലെ തൊഴിലുറപ്പ് പദ്ധിപ്രകാരം നിര്‍മിച്ച കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. വിതുര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 10 ക്ലാസ് വിദ്യാര്‍ഥിയാണ് ആരോമല്‍. പാറശാലയില്‍ വീടിനുമുകളില്‍ വീണ മരക്കൊമ്ബ് വെട്ടിമാറ്റുന്നതിടെ കാല്‍ വഴുതിവീണ് വയോധികന്‍ മരിച്ചതാണ് രണ്ടാമത്തെ സംഭവം. ചെറുവാര ബ്രൈറ്റ് നിവാസില്‍ ചന്ദ്രൻ(68) ആണ് മരിച്ചത്.

    Read More »
  • Kerala

    കണ്ണൂര്‍ കാപ്പിമലയിൽ ഉരുള്‍പൊട്ടി;ആളുകളെ ഒഴിപ്പിക്കുന്നു

    ആലക്കോട്: കണ്ണൂര്‍ കാപ്പിമലയില്‍  ഉരുള്‍പൊട്ടി. വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് ഉരുള്‍പൊട്ടിയതെന്നാണ് വിവരം.ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേത്തുടർന്ന്  ആലക്കോട്, കരുവഞ്ചാല്‍, മുണ്ടച്ചാല്‍ ഭാഗത്ത് വീടുകളില്‍ വെള്ളംകയറി. ദുരന്ത സാധ്യത കണക്കിലെടുത്ത് നിരവധി ആളുകളെ വീടുകളില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വ്യാപക കൃഷിനാശം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.

    Read More »
  • NEWS

    മുട്ടയുടെ ആയുസ്സ് 10 ദിവസം; അറിയാം മുട്ട കേടായിട്ടുണ്ടോന്ന്

    മുട്ട ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല.ചോറുണ്ണാന്‍ കറിയൊന്നും ഇല്ലെങ്കില്‍ ഒരു ഓംലറ്റുണ്ടാക്കി ഭക്ഷണം കഴിക്കുന്നവരാണ് നമ്മളില്‍ കൂടുതല്‍ പേരും. അതിനാല്‍ തന്നെ വീട്ടിലെ ഫ്രിഡ്ജില്‍ എപ്പോഴും കോഴിമുട്ടയോ താറാമുട്ടയോ സ്ഥിരം സൂക്ഷിക്കാനും നാം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍, എത്ര ദിവസം വരെ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കാം? ഫ്രിഡ്ജില്‍ നിന്ന് എടുക്കുന്ന മുട്ട കേടായിട്ടുണ്ടോ എന്ന് എങ്ങനെ അറിയാന്‍ സാധിക്കും? ഇതാ ചില പൊടിക്കൈകള്‍. ഏകദേശം 10 ദിവസം വരെയാണ് മുട്ട കേടാകാതെയിരിക്കുക. അതിനാല്‍ പത്ത് ദിവസത്തില്‍ കൂടുതല്‍ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അത്ര നല്ല കാര്യമല്ല. മാത്രമല്ല, ഫ്രിഡ്ജില്‍ നിന്ന് എടുക്കുന്ന മുട്ട കേടായിട്ടുണ്ടോ എന്നറിയാന്‍ ഒരു എളുപ്പവഴിയുണ്ട്. ഒരു ഗ്ലാസ് വെള്ളം മാത്രം മതി ഇതിന്.   ആദ്യം ചെയ്യേണ്ടത് ഒരു ഗ്ലാസില്‍ നിറച്ച്‌ വെള്ളമെടുക്കുകയാണ്. ഇനി ഈ വെള്ളത്തിലേക്ക് ഓരോ മുട്ടയായി ഇട്ടു നോക്കുക. വെള്ളത്തില്‍ മുട്ടയുടെ കിടപ്പു ശ്രദ്ധിച്ചാല്‍ തന്നെ വളരെ കൃത്യമായി ഓരോ മുട്ടയുടെയും പഴക്കം നമുക്ക് കണ്ടെത്താം.…

    Read More »
  • Kerala

    മറുനാടന്‍ മലയാളിക്ക് കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ

    തിരുവനന്തപുരം:മറുനാടന്‍ മലയാളിക്ക് കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.മാധ്യമവേട്ടയ്‌ക്കെതിരെ ജൂലൈ 26 ന് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തുമെന്നും കെ സുധാകരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, പി.വി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ മറുനാടന്‍ ഓണ്‍ലൈന്‍ മേധാവി ഷാജന്‍ സ്‌കറിയ ഒളിവിലാണ്. ഷാജന്‍ സ്‌കറിയക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷാജന്‍ ബംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയെത്തി അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഘം പൂനെയിലും തെരച്ചില്‍ നടത്തുന്നുണ്ട്. മറുനാടന്‍ മലയാളിയുടെ ഓഫീസുകളില്‍നിന്ന് പിടിച്ചെടുത്ത കംപ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, മൊബൈല്‍ഫോണുകള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുകയാണ്. ഷാജനെ ഉടന്‍ പിടികൂടുമെന്നാണ് സൂചന.

    Read More »
  • Kerala

    റെയില്‍വേ ട്രാക്കിലേക്ക് മരംവീണു; ആലപ്പുഴയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

    ആലപ്പുഴ: അരൂരിൽ റെയില്‍വേ ട്രാക്കിലേക്ക് മരം ഒടിഞ്ഞുവീണു.സിഗ്നൽ  പോസ്റ്റുകള്‍ ഉൾപ്പെടെയാണ് ഒടിഞ്ഞു വീണത്.ഇതേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ആലപ്പുഴ അരൂര്‍ അമ്മനേഴം ക്ഷേത്രത്തിനു സമീപമാണ്  റെയില്‍വേ ട്രാക്കിലേക്ക് വലിയ മരം മറിഞ്ഞുവീണത്.ശക്തിയായ കാറ്റിലും മഴയിലും പെട്ട് മരം ട്രാക്കിലേക്ക് വീഴുകയായിരുന്നു. വഴിവിളക്കുകള്‍ സ്ഥാപിച്ചിരുന്ന രണ്ടു പോസ്റ്റുകളും ഒടിഞ്ഞ് വൈദ്യുതി ലൈനുകള്‍ പൊട്ടി വീണു. വൈദ്യുതി നിലച്ചിരുന്നതിനാല്‍ അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടൻ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. പിന്നാലെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ മരം വെട്ടിമാറ്റുകയുമായിരുന്നു. കെ.എസ്.ഇ.ബി അധികൃതര്‍ വൈദ്യുതി ബന്ധവും പുനഃസ്ഥാപിച്ചു.

    Read More »
  • NEWS

    ഓണം അടുത്തു;മഞ്ഞപ്പട്ടുടുത്ത് തെങ്കാശിയിലെ സൂര്യകാന്തിപ്പാടങ്ങൾ

    സുന്ദരമാണ് തെങ്കാശിയിലെ സുന്ദരപാണ്ഡ്യപുരം. ആഗസ്റ്റ് മാസമാകുമ്പോഴേക്കും സുന്ദരപാണ്ഡ്യപുരത്തെ പാടങ്ങളില്‍ സൂര്യനെ മാത്രം ധ്യാനിച്ച് സൂര്യകാന്തിപൂക്കള്‍ വിരിഞ്ഞ് നില്‍ക്കും. ഓണം ആകുമ്പോഴേക്കും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്ന്  ഓരോ ദിവസവും അതിര്‍ത്തി കടന്ന് സുന്ദരപാണ്ഡ്യപുരത്തേക്ക് പോകുന്നത് നൂറ് കണക്കിന് വാഹനങ്ങളാണ്.പൂത്ത് നില്‍ക്കുന്ന പാടത്ത് പിന്നെ സെല്‍ഫികളും ഫോട്ടോഷൂട്ടും വീഡിയോ ചിത്രീകരണവും തകൃതി. കേരളത്തിന്‍റെ സ്വന്തം ഓണക്കാലം പൊടിപൊടിക്കാന്‍ അധ്വാനിക്കുന്നത് തമിഴ്നാട്ടുകാരാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ തമിഴ്നാട്ടില്‍ നിന്നും കൊണ്ട് വന്നിട്ട് വേണം മലയാളിക്ക് ഓണമാഘോഷിക്കാന്‍. പൂക്കളുടെ ഉത്സവകാലമായ ഓണക്കാലത്ത് പാടവരമ്പത്തും പറമ്പുകളിലും തൊടികളിലും വിരിഞ്ഞ് നില്‍ക്കുന്ന പേരറിഞ്ഞതും അറിയാത്തതുമായ പൂവുകളായിരുന്നു മുറ്റങ്ങളിലെ ഓണപ്പൂക്കളങ്ങളില്‍ നിറഞ്ഞിരുന്നത്. എന്നാല്‍, കാലം മാറി, കഥ മാറി. പൂക്കളങ്ങളില്‍ നിന്ന് നാടന്‍ പൂക്കളിറങ്ങിപ്പോയി. പകരം തമിഴ്നാട്ടില്‍ നിന്നും കടും നിറങ്ങളുള്ള ജമന്തിപൂക്കളെത്തി മലയാളിയുടെ മുറ്റങ്ങളില്‍  പൂക്കളങ്ങളുടെ വളയങ്ങള്‍ തീര്‍ത്തു. ഓണക്കാലങ്ങളില്‍ പൂ പാടങ്ങള്‍ കാണാന്‍ സഹ്യനെ വകഞ്ഞ് മാറ്റി മലയാളി തമിഴ്നാട്ടിലേക്കും കടന്നു. അവിടെ ജമന്തിയും ചെണ്ട്മല്ലിയും…

    Read More »
  • Kerala

    കെഎസ്‌ആര്‍ടിസി ബസുകളില്‍ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി

    തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി ബസുകളില്‍ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. വലിയ വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് കെഎസ്‌ആര്‍ടിസിയും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത്. ഇത് സെപ്റ്റംബര്‍ ഒന്നു മുതല്‍ നടപ്പാക്കും. എല്ലാ ബസുകളിലും ഡ്രൈവര്‍ സീറ്റില്‍ ബെല്‍റ്റ് സ്ഥാപിക്കാൻ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

    Read More »
  • Crime

    എത്തിയത് മകളുടെ ഉപരിപഠനത്തിന്റെ വിവരങ്ങള്‍ അറിയാന്‍! മതില്‍ ചാടി വീട്ടില്‍ അതിക്രമച്ചു കയറിയ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ വിജയകുമാര്‍

    തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന മകളുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ വിജയകുമാര്‍. ഇളയ മകളുടെ ഉപരിപഠനത്തിന്റെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടില്‍ എത്തിയത്. കഴിഞ്ഞ ദിവസമാണ് വിജയകുമാറിന്റെ മകള്‍ അര്‍ഥന വിജയകുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത് വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നാണ് അര്‍ഥന ആരോപിച്ചത്. വിജയകുമാര്‍ ജനല്‍ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതില്‍ ചാടി പോകുന്ന വീഡിയോ അര്‍ഥന സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അമ്മയെയും സഹോദരിയെയും തന്നെയും ഭീഷണിപ്പെടുത്തുന്നതിനെതിരെ പൊലീസില്‍ കേസ് നിലനില്‍ക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്നും അര്‍ഥന വിശദമാക്കുന്നത്. അര്‍ഥനയുടെ വാക്കുകള്‍ ഏകദേശം 9:45 ന് ഞങ്ങള്‍ സഹായത്തിനായി പൊലീസ് സ്റ്റേഷനില്‍ വിളിച്ചിട്ടും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. മലയാള ചലച്ചിത്ര നടന്‍ കൂടിയായ എന്റെ അച്ഛന്‍ വിജയകുമാറാണ് വീഡിയോയിലുള്ളത്. അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ശേഷം മതില്‍ ചാടിക്കടന്ന് പോകുന്നതാണ് ഈ വീഡിയോയില്‍ കാണുന്നത്. എനിക്കും…

    Read More »
  • Kerala

    നിയമസഭാ കൈയാങ്കളിയില്‍ തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി; മൂന്നാഴ്ച കൂടുമ്പോള്‍ പുരോഗതി അറിയിക്കണം

    തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസില്‍ തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി. രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി. കുറ്റപത്രം പ്രതികള്‍ക്ക് വായിച്ച് കേള്‍പ്പിച്ച് വിചാരണ നടപടിയിലേക്ക് കടക്കാനിരിക്കെയാണ് വീണ്ടും അന്വേഷണമെന്ന പൊലീസ് ആവശ്യം കോടതിക്ക് മുന്നിലെത്തിയത്. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും വരെ വിചാരണ നിര്‍ത്തിവെക്കണമെന്നാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ പൊലീസ് ആവശ്യപ്പെട്ടത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ തീയ്യതി നിശ്ചയിക്കാനിരിക്കെയാണ് പൊലീസ് നീക്കം നടത്തിയത്. മന്ത്രി ശിവന്‍കുട്ടി അടക്കം നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍ക്ക് സഹായകരമായി രീതിയില്‍ തുടരന്വേഷണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം. തുടരന്വേഷണത്തിന് ഇഎസ് ബിജിമോളും ഗീതാഗോപിയും നല്‍കിയ ഹര്‍ജി അവര്‍ തന്നെ പിന്‍വലിച്ചിരുന്നു. ഇതാണ് അന്വേഷണ സംഘം തന്നെ മുന്നോട്ട് വെച്ചത്. സിജെഎം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് ഹര്‍ജിയോട് പ്രതികരിച്ചത്. തുടരന്വേഷണത്തില്‍ പുതുതായി എന്തെങ്കിലും കണ്ടെത്തിയാല്‍ മാത്രമല്ലേ അനബന്ധ കുറ്റപത്രത്തിന്…

    Read More »
Back to top button
error: