KeralaNEWS

കണ്ണൂര്‍ കാപ്പിമലയിൽ ഉരുള്‍പൊട്ടി;ആളുകളെ ഒഴിപ്പിക്കുന്നു

ആലക്കോട്: കണ്ണൂര്‍ കാപ്പിമലയില്‍  ഉരുള്‍പൊട്ടി. വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് ഉരുള്‍പൊട്ടിയതെന്നാണ് വിവരം.ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതേത്തുടർന്ന്  ആലക്കോട്, കരുവഞ്ചാല്‍, മുണ്ടച്ചാല്‍ ഭാഗത്ത് വീടുകളില്‍ വെള്ളംകയറി. ദുരന്ത സാധ്യത കണക്കിലെടുത്ത് നിരവധി ആളുകളെ വീടുകളില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വ്യാപക കൃഷിനാശം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Back to top button
error: