തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി ബസുകളില്‍ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി.
വലിയ വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് കെഎസ്‌ആര്‍ടിസിയും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത്.
ഇത് സെപ്റ്റംബര്‍ ഒന്നു മുതല്‍ നടപ്പാക്കും. എല്ലാ ബസുകളിലും ഡ്രൈവര്‍ സീറ്റില്‍ ബെല്‍റ്റ് സ്ഥാപിക്കാൻ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.