Month: July 2023

  • Kerala

    സംസ്ഥാനത്ത് ഗുട്കയുടെയും പാൻമസാലയുടെയും വിൽപ്പന നിരോധിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് ഗുട്കയുടെയും പാൻമസാലയുടെയും ഉത്പാദനം, സംഭരണം, വിതരണം എന്നിവ പൂര്‍ണ്ണമായി നിരോധിച്ച്‌ സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി ആര്‍ വിനോദ് ഉത്തരവിട്ടു. നിരോധിച്ച ഉല്പന്നം വിപണിയില്‍ ലഭ്യമല്ലായെന്ന് ഉറപ്പ് വരുത്തുവാൻ 14 ജില്ലകളിലെയും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കും ഉത്തര, മധ്യ, ദക്ഷിണ മേഖല ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരോധിച്ച ഉല്പന്നം വിപണിയില്‍ ലഭ്യമാണെങ്കില്‍ ജില്ലകളിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെ ഫോണ്‍ നമ്ബറുകളിലോ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്ബറിലോ അറിയിക്കണം. തിരുവനന്തപുരം: (8943346181), കൊല്ലം: (8943346182), പത്തനംതിട്ട: (8943346183), ആലപ്പുഴ: (8943346184), കോട്ടയം: (8943346185), ഇടുക്കി: (8943346186), എറണാകുളം: (8943346187), തൃശ്ശൂര്‍: (8943346188), പാലക്കാട്: (8943346189), മലപ്പുറം: (8943346190), കോഴിക്കോട്: (8943346191), വയനാട്: (8943346192), കണ്ണൂര്‍: (8943346193), കാസര്‍ഗോഡ്: (8943346194), ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് തിരുവനന്തപുരം: (8943346195), എറണാകുളം: (8943346196), കോഴിക്കോട്: (8943346197).

    Read More »
  • Crime

    ഗര്‍ഭിണിയെ തലയ്ക്കടിച്ച് കൊന്ന് വയലില്‍ത്തള്ളി; കാമുകനും സുഹൃത്തുക്കളും പിടിയില്‍

    ലഖ്നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്ന് വയലില്‍ തള്ളിയ സംഭവത്തില്‍ കാമുകനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. മീററ്റ് സ്വദേശിനിയായ രാംബിരി(30)യെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ ആദേശ്, ഇയാളുടെ സുഹൃത്തുക്കളായ ദീപക്, ആര്യന്‍, സന്ദീപ്, രോഹിത് എന്നിവരെ പോലീസ് പിടികൂടിയത്. കാമുകനില്‍നിന്ന് ഗര്‍ഭം ധരിച്ചതോടെ എത്രയുംവേഗം വിവാഹം നടത്തണമെന്ന് രാംബിരി ആവശ്യപ്പെട്ടെന്നും ഇതില്‍ പ്രകോപിതനായാണ് കാമുകനും സുഹൃത്തുക്കളും യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നുമാണ് പോലീസിന്റെ വിശദീകരണം. ജൂലൈയ് മൂന്നിയാണ് ഗര്‍ഭിണിയായ രാംബിരിയുടെ മൃതദേഹം കൃഷിയിടത്തില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ പോലീസിന് വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനായ ആദേശും കൂട്ടാളികളും വലയിലായത്. രണ്ടാം തീയതിയാണ് പ്രതികള്‍ യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. 2015-ല്‍ രാംബിരിയും വിനോദ് എന്നയാളും തമ്മില്‍ വിവാഹിതരായിരുന്നു. എന്നാല്‍, അധികം വൈകാതെ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്നു യുവതിയുടെ താമസം. ഇതിനിടെയാണ് ആദേശുമായി അടുപ്പത്തിലായത്. പിന്നാലെ കാമുകനില്‍നിന്ന് യുവതി ഗര്‍ഭം ധരിക്കുകയും ചെയ്തു. ഗര്‍ഭിണിയായതോടെ…

    Read More »
  • Kerala

    ഓണ്‍ലൈനില്‍ പണം നഷ്ടമായോ? ഉടന്‍ വിളിക്കൂ 1930ലേക്ക്

    തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. അബദ്ധത്തില്‍ തട്ടിപ്പില്‍ വീണുപോകുകയാണെങ്കില്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആയ 1930ല്‍ വിളിക്കണമെന്നും പോലീസ് അറിയിച്ചു. സൈബര്‍ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍. പൊതുജനങ്ങള്‍ക്ക് അവരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്. സൈബര്‍ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കില്‍, അത് റിപ്പോര്‍ട്ട് ചെയ്യാന്‍ സൈബര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ആയ 1930 ല്‍ വിളിക്കാവുന്നതാണ്. പരാതികള്‍ നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലിലൂടെയും (https://cybercrime.gov.in) റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്നും പോലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.  

    Read More »
  • Crime

    കര്‍ണാടകയില്‍ വന്ദേഭാരത് എക്സ്പ്രസിന് നേരേ കല്ലേറ്; രണ്ടുകുട്ടികള്‍ പിടിയില്‍

    ബംഗളൂരു: ധാര്‍വാഡ്-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിനുനേരേ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ദാവണഗെരെയില്‍ പിടിയില്‍. എസ്.എസ്. നഗര സ്വദേശികളായ കുട്ടികളാണ് റെയില്‍വേ സംരക്ഷണസേനയുടെ പിടിയിലായത്. ഇവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും രണ്ടുപേരെയും ചിത്രദുര്‍ഗയിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. ജൂലൈയ് ഒന്നിന് ധാര്‍വാഡ്നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നതിനിടെ ദാവണഗെരെ സ്റ്റേഷന്‍ പിന്നിട്ടയുടനെയാണ് വന്ദേഭാരത് എക്സ്പ്രസിനുനേരെ കല്ലേറുണ്ടായത്. സി. ഫോര്‍ എക്സിക്യുട്ടീവ് കോച്ചിന്റെ ചില്ല് കല്ലേറില്‍ പൊട്ടി. സംഭവത്തില്‍ യാത്രക്കാര്‍ക്ക് പരിക്കില്ല. കാര്യമായ കേടുപാടുകളില്ലാത്തതിനാല്‍ ്രെടയിന്‍ സമയക്രമം പാലിച്ച് യാത്രതുടര്‍ന്നിരുന്നു. വന്ദേഭാരത് എക്സ്പ്രസിന്റെ ഒരു ചില്ല് മാറ്റിയിടാന്‍ 22,000 രൂപയാണ് ചെലവ്. അതേസമയം, ബംഗളൂരു-ധാര്‍വാഡ് വന്ദേഭാരത് എക്സ്പ്രസിനുനേരെ ബുധനാഴ്ചയും കല്ലേറുണ്ടായി. ചിക്കമഗളൂരു ജില്ലയിലെ കഡൂര്‍-ബീരൂര്‍ സെക്ഷനില്‍ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. സി.അഞ്ച് കോച്ചിന് നേരെവന്ന കല്ലേറില്‍ ഒരു ജനല്‍ച്ചില്ല് തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    എഴുത്തുകാരിയും ആദ്യകാല സാമൂഹിക പ്രവര്‍ത്തകയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

    തൃശൂര്‍: സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തിരൂരിലെ വസതിയില്‍ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം. ബ്രാഹ്‌മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ശക്തമായ സ്ത്രീശബ്ദമായിരുന്നു. 75 ാം വയസില്‍ പുറത്തിറക്കിയ നഷ്ടബോധങ്ങളില്ലാതെ, ഒരു അന്തര്‍ജനത്തിന്റെ ആത്മകഥ ഏറെ പ്രസിദ്ധമായ കൃതിയാണ്. പുസ്തകങ്ങള്‍ വായിക്കാനും എഴുതാനും കഴിയാതിരുന്ന കാലത്ത് നിന്ന് മനസില്‍ ഓര്‍ത്തുവെച്ച അക്ഷരങ്ങളായിരുന്നു സ്ത്രീ ജീവിതങ്ങളുടെ ദുരിതം വിവരിച്ചത്. നമ്പൂതിരി സ്ത്രീകളുടെ ദുരിത ജീവിതങ്ങള്‍ പുറത്തെത്തിച്ചതായിരുന്നു ദേവകി നിലയങ്ങോടിന്റെ ജനനം. 1928 ല്‍ മലപ്പുറം ജില്ലയിലെ മുക്കുതല പകരാവൂര്‍ മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും 12ാ മത്തെ പുത്രിയായിട്ടായിരുന്നു ജനനം. ദേവകിയുടെ ജനന സമയത്ത് അച്ഛന് പ്രായം 68 വയസായിരുന്നു. മണ്ണിലെഴുതിയാണ് ദേവകി അക്ഷരങ്ങള്‍ പഠിച്ചത്. കഴിഞ്ഞയാഴ്ച അന്തരിച്ച പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ ചിത്രന്‍ നമ്പൂതിരിപ്പാട് സഹോദരനാണ്. പതിനാറാം വയസില്‍ വിവാഹിതയായി. പിന്നീട് വായനയിലേക്ക്…

    Read More »
  • India

    മദ്യപിച്ച് റോഡിൽ കിടന്ന യുവാവിനെ മാറ്റിക്കിടത്തവേ വാനിടിച്ച്‌ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

    മദ്യപിച്ച്‌ അവശനായി റോഡില്‍ കിടന്ന യുവാവിനെ മാറ്റിക്കിടത്തവെ അമിത വേഗതയില്‍ എത്തിയ ടെമ്ബോ വാനിടിച്ച്‌ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹത് ജില്ലയിലെ അക്ബര്‍പൂര്‍ മേഖലയിലാണ് സംഭവം.വിവേക് കുമാർ (26) എന്ന പൊലീസുകാരനാണ് ജീവൻ നഷ്ടമായത്.മൂന്നു പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.  സബ് ഇൻസ്‌പെക്ടര്‍ മഥുര പ്രസാദ്, ഹെഡ് കോണ്‍സ്റ്റബിള്‍ അരവിന്ദ് കുമാര്‍, കോണ്‍സ്റ്റബിൾ സൗരഭ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. റോഡില്‍ കിടന്ന മദ്യപനെ പോലീസുകാര്‍ സഹായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

    Read More »
  • India

    തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടി;ഏക എംപിയെ കോടതി അയോഗ്യനാക്കി

    ചെന്നൈ: അണ്ണാ ഡിഎംകെ എം പി:  പി രവീന്ദ്രനാഥിന്റെ വിജയം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. കോടതി വിധി തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഒ പനീര്‍സെല്‍വത്തിന്റെ മകനും തമിഴ് നാട്ടില്‍ എഐഎഡിഎംകെയുടെ ഏക എം പിയുമാണ് പി രവീന്ദ്രനാഥ്. മണ്ഡലത്തിലെ വോട്ടര്‍ നല്‍കിയ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്നാണ് കണ്ടെത്തല്‍. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിന് ശേഷമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. അതേസമയം, അയോഗ്യത നടപ്പിലാകുന്നതിന് മുപ്പത് ദിവസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്. വിജയം റദ്ദാക്കിയതോടെ കനത്ത തിരിച്ചടിയാണ് പനീര്‍സെല്‍വത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ തമിഴ്‌നാട്ടിലെ ഏക എഐഎഡിഎംകെ എംപിയേയും നഷ്ടപ്പെടുന്ന സാഹചര്യമാണ്.

    Read More »
  • India

    മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; സ്‌കൂളിനു പുറത്തു സ്ത്രീ വെടിയേറ്റു മരിച്ചു

    ഇംഫാല്‍:  മണിപ്പുരില്‍ സ്‌കൂളിനു പുറത്തു സ്ത്രീ വെടിയേറ്റു മരിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ഇന്നു രാവിലെയാണ് സംഭവം. അതിരൂക്ഷമായ സംഘര്‍ഷം അരങ്ങേറുന്ന മണിപ്പുരില്‍ ഒരു ദിവസം മുന്‍പാണ് സ്‌കൂളുകള്‍ തുറന്നത്. സ്ത്രീ വെടിയേറ്റു മരിച്ചതിനെ തുടര്‍ന്നു മേഖലയില്‍ വീണ്ടും സംഘര്‍ഷം ശക്തമായി. തൗബൂല്‍ ജില്ലയില്‍ അര്‍ധസൈനിക വിഭാഗത്തില്‍പെട്ട സൈനികന്റെ വീട് അക്രമികള്‍ തീവച്ചു നശിപ്പിച്ചു. കഴിഞ്ഞ ദിവസം മണിപ്പുരില്‍ ഹമാര്‍ യുവാവിന്റെ തലവെട്ടിയെടുത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. ബിഷ്ണുപുരിനും ചുരാചന്ദ്പുരിനും മധ്യേയുള്ള ഹമാര്‍-കുക്കി ഗ്രാമമായ ലങ്സയ്ക്കു കാവല്‍ നില്‍ക്കുകയായിരുന്ന ഡേവിഡ് ടീക്കിനെയാണ് വെടിവച്ചുകൊന്ന ശേഷം തലയറുത്ത് പ്രദര്‍ശിപ്പിച്ചത്. മെയ്തെയ് ഭൂരിപക്ഷപ്രദേശത്തിനു സമീപത്തുള്ള ലങ്സയിലെ മിക്ക വീടുകള്‍ക്കും നേരത്തേ തീയിട്ടിരുന്നു. ജനങ്ങള്‍ മുഴുവന്‍ പലായനം ചെയ്തതിനെത്തുടര്‍ന്ന് ബാക്കി വീടുകള്‍ക്ക് കാവല്‍നില്‍ക്കുകയായിരുന്നു ഡേവിഡ് ഉള്‍പ്പെടെയുള്ള നാലംഗ കുക്കി-ഹമാര്‍ ഗ്രാമ സംരക്ഷണ സേന. ഇതേസമയം, കാങ്പോക്പി ജില്ലയിലെ ഗംഗിഫായിയില്‍ തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലും കുക്കി ഗ്രാമ വോളണ്ടിയര്‍മാരും തമ്മില്‍ വെടിവയ്പുണ്ടായി. ഇരുഭാഗത്തും ആളപായമില്ല. കാങ്പോക്പിയിലും ബിഷ്ണുപുരിലും…

    Read More »
  • India

    ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; കാലുകള്‍ കഴുകി മാപ്പു പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി

    ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മേല്‍ മൂത്രമൊഴിച്ച ക്രൂരതയില്‍ ക്ഷമചോദിച്ച് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്‍. അതിക്രമം നേരിട്ട യുവാവിന്റെ കാല്‍ കഴുകുകയും തന്റെ സുഹൃത്തെന്ന് വിളിച്ച് അഭിസംബോധന ചെയ്യുകയും ചെയ്താണ് മുഖ്യമന്ത്രി ക്ഷമ ചോദിച്ചത്. കരൗണ്ടിയില്‍ നിന്നുള്ള 36കാരനായ ദസ്മത് റാവത്തിന്റെ കാലുകള്‍ ആദരസൂചകമായി കഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. यह वीडियो मैं आपके साथ इसलिए साझा कर रहा हूँ कि सब समझ लें कि मध्यप्रदेश में शिवराज सिंह चौहान है, तो जनता भगवान है। किसी के साथ भी अत्याचार बर्दाश्त नहीं किया जायेगा। राज्य के हर नागरिक का सम्मान मेरा सम्मान है। pic.twitter.com/vCuniVJyP0 — Shivraj Singh Chouhan (@ChouhanShivraj) July 6, 2023 ദസ്മതിനോട് മുഖ്യമന്ത്രി സംവദിക്കുകയും ചെയ്തു. എങ്ങനെയാണ് ജീവിക്കുന്നതെന്നും അദ്ദേഹത്തിനും കുടുംബത്തിനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടോയെന്നും ചോദിച്ചറിഞ്ഞു.…

    Read More »
  • India

    ക്ഷേത്ര പരിസരത്തെ പ്രണയാഭ്യര്‍ത്ഥന വീഡിയോ വൈറലായി; കര്‍ശന നടപടിയുമായി പോലീസ്

    ഡെറാഡൂണ്‍: കഴിഞ്ഞദിവസം കേദാര്‍നാഥ് ക്ഷേത്ര പരിസരത്ത നടന്ന പ്രണയാഭ്യര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതിന് പിന്നാലെ കര്‍ശന നടപടിയുമായി ഉത്തരാഖണ്ഡ് പോലീസ്. ദൃശ്യങ്ങളില്‍ ബദ്രി-കേദാര്‍നാഥ് ക്ഷേത്രകമ്മിറ്റി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. കേദാര്‍നാഥ് ക്ഷേത്രത്തിനുള്ളില്‍ ദൃശ്യങ്ങളും റീലുകളും ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. ക്ഷേത്രപരിസരത്ത് വീഡിയോകള്‍ ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കമ്മിറ്റി പോലീസിന് കത്ത് നല്‍കിയിരുന്നു. ഇത്തരം വീഡിയോകള്‍ ക്ഷേത്രത്തിന്റെ മതപരമായ പവിത്രതയെ പ്രതികൂലമായി ബാധിക്കുമെന്നും ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുമെന്നും കമ്മിറ്റി പരാതിപ്പെട്ടു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ വീഡിയോയെക്കുറിച്ച് പരാതിയില്‍ പരാമര്‍ശിച്ചില്ല. കേദാര്‍നാഥ് ക്ഷേത്രത്തില്‍ കാമുകനുമൊത്ത് നടക്കുകയായിരുന്ന യുട്യൂബറായ യുവതി പെട്ടെന്ന് മുട്ടുക്കുത്തി നിന്ന് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചുറ്റുമുള്ളവര്‍ അത്ഭുതത്തോടെ നോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ജൂണ്‍ 30ന് നടന്ന ദൃശ്യങ്ങളുടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ അനേകം പേര്‍ ഇവരുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചിരുന്നു.

    Read More »
Back to top button
error: