തിരുവനന്തപുരം:മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം.തിരുവനന്തപുരത്താണ് രണ്ട് മരണവും സംഭവിച്ചത്. ആര്യനാട് മലയടിയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു.ആരോമല്‍ എന്ന അക്ഷയ് ആണ് മരിച്ചത്.
രാവിലെ തൊഴിലുറപ്പ് പദ്ധിപ്രകാരം നിര്‍മിച്ച കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. വിതുര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 10 ക്ലാസ് വിദ്യാര്‍ഥിയാണ് ആരോമല്‍.
പാറശാലയില്‍ വീടിനുമുകളില്‍ വീണ മരക്കൊമ്ബ് വെട്ടിമാറ്റുന്നതിടെ കാല്‍ വഴുതിവീണ് വയോധികന്‍ മരിച്ചതാണ് രണ്ടാമത്തെ സംഭവം. ചെറുവാര ബ്രൈറ്റ് നിവാസില്‍ ചന്ദ്രൻ(68) ആണ് മരിച്ചത്.