Month: July 2023
-
Kerala
രാജ്യത്തെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിരയിൽ കോഴഞ്ചേരി സെൻ്റ് തോമസ് കോളേജും
പത്തനംതിട്ട:രാജ്യത്തെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിരയിൽ കോഴഞ്ചേരി സെൻ്റ് തോമസ് കോളേജും ഇടംപിടിച്ചു.നാക് അക്രഡിറ്റേഷനിൽ A++ നേടിയാണ് കോളജ് കേരളത്തിന് അഭിമാനമായി മാറിയിരിക്കുന്നത്. 1953ൽ സ്ഥാപിതമായ കോളേജിന് ലഭിച്ച സപ്തതി സമ്മാനം കൂടിയാണ് ഈ അംഗീകാരം. നാക് അക്രഡിറ്റേഷൻ മൂന്നാംതലത്തിൽ എ ഗ്രേഡ് നേടിയ കലാലയം നാലാംതലത്തിൽ 3.67 പോയിന്റോടെയാണ് A++ സ്വന്തമാക്കിയിരിക്കുന്നത്. മികച്ച അദ്ധ്യയന നിലവാരവും റിസർച്ച് പബ്ളിക്കേഷൻ, പ്രോജക്ടുകൾ, പുസ്തക പ്രസിദ്ധീകരണങ്ങൾ, കമ്മ്യൂണിറ്റി ഡവലപ്മെൻ്റ് പ്രാോഗ്രാമുകൾ തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളും കോളേജിനെ മികവിൻ്റെ കേന്ദ്രമായി ഉയരുന്നതിൽ പ്രധാന പങ്കുവഹിച്ചു. അന്താരാഷ്ട്ര നിലവാരമുളള മ്യൂസിയവും ന്യൂയോർക്ക് ഹെർബേറിയൻ സൊസൈറ്റിയുടെ അംഗീകാരമുളള ഹെർബേറിയവും കോളേജിന് അംഗീകാരത്തിന് വഴിയൊരുക്കി. സംസ്ഥാനത്തുള്ള എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന സർക്കാരിന്റെ ലക്ഷ്യത്തിനു പിന്നെയും ഊർജ്ജം പകരുന്ന നേട്ടമാണിത്.
Read More » -
Crime
ഈയ്യക്കട്ടയ്ക്ക് സ്വര്‍ണം പൂശി ബാങ്കില്‍ പണയം വെച്ചു; ഏഴുലക്ഷം തട്ടിയത് 22 വയസുകാരന്‍
കണ്ണൂര്‍: ഈയ്യക്കട്ടയ്ക്ക് സ്വര്‍ണം പൂശി വ്യാജ സ്വര്‍ണമുണ്ടാക്കി ബാങ്കില്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത 22കാരനെ തളിപ്പറമ്പ് പോലീസ് വിദഗ്ധമായി പിടികൂടി. പിലാത്തറ പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന തലയില്ലത്ത് ഹവാസ് ഹമീദിനെ (22) യാണ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ വി ദിനേശ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2018-19 കാലഘട്ടത്തില്‍ തളിപ്പറമ്പിലെ ബാങ്കിലാണ് ഇയാള്‍ സ്വര്‍ണവുമായി എത്തിയത്. ഈയ്യക്കട്ടയ്ക്ക് സ്വര്‍ണം പൂശി സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പണയപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാനും ഇയാള്‍ വന്നില്ല. സ്വര്‍ണം ലേലത്തില്‍ പോകുമെന്ന് അറിയിച്ച് നോട്ടീസുകള്‍ ബാങ്ക് ഇയാള്‍ക്ക് അയച്ചിരുന്നു. ബാങ്കിനെ കബളിപ്പിച്ച് ഇയാള്‍ ഏഴുലക്ഷം രൂപയാണ് തട്ടിയെടുത്തത്. പിന്നീട് സംശയം തോന്നിയാണ് അപ്രൈസര്‍ സ്വര്‍ണം എടുത്ത് വിശദമായി പരിശോധിച്ചത്. രണ്ടിലധികം ലയറുകളിലായാണ് സ്വര്‍ണം പൂശിയത്. അതുകൊണ്ടുതന്നെ ആദ്യ പരിശോധനയില്‍ വ്യാജസ്വര്‍ണമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബാങ്കില്‍ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് തട്ടിപ്പ് നടത്തിയ ആളെ കണ്ടെത്തിയത്. ഇയാള്‍ക്ക് ആഭരണം തയ്യാറാക്കി…
Read More » -
India
അജിത് പവാര്‍ പണിപ്പുരയിലായിരുന്നു; പാര്‍ട്ടി പിളര്‍ത്തുന്നതിന് മുന്നേ ചിഹ്നത്തിനും പേരിനും അവകാശവാദം ഉന്നയിച്ചു
മുംബൈ: ബിജെപി-ഷിന്‍ഡെ ഭരണസഖ്യത്തില്‍ ചേരുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ എന്‍സിപിയുടെ പേരും ചിഹ്നവും ആവശ്യപ്പെട്ട് അജിത് പവാര്‍ ഇലക്ഷന്‍ കമ്മീഷന് കത്തയച്ചു. ജൂണ്‍ 30നായിരുന്നു അജിത് പവാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. എംപിമാരും എംഎല്‍എമാരും എംഎല്‍സിമാരും ഉള്‍പ്പെടെ 43 പേര്‍, ജൂണ്‍ 30ന് ഒപ്പിട്ട സത്യവാങ്ങ് മൂലവും ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിച്ചാണ് അജിത് പവാര്‍ എന്‍സിപി പിളര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് ഇതോടെ വ്യക്തമാകുന്നത്. നേരത്തെ സുപ്രിയ സുലെയെ അടക്കം പങ്കെടുപ്പിച്ച് നടത്താന്‍ ശ്രമിച്ച യോഗത്തിനൊടുവിലാണ് അജിത് പവാര്‍ വിഭാഗം ബിജെപിക്കൊപ്പം ചേരുന്നുവെന്ന ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. ഇതിന് മുമ്പായി തന്നെ എന്‍സിപിയുടെ പേരും ചിഹ്നവും ആവശ്യപ്പെട്ട് അജിത് പവാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. ജൂലൈ 3 നാണ് പവാര്‍ വിഭാഗത്തിന്റെ കത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്നത്. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ ഇമെയിലായാണ് ശരത് പവാര്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ്…
Read More » -
Kerala
തിരൂരങ്ങാടിക്കടുത്ത് കക്കാട് ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്;. ഒരാളുടെ നില ഗുരുതരം
മലപ്പുറം:തിരൂരങ്ങാടിക്കടുത്ത് കക്കാട് ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നുരാവിലെയായിരുന്നു ദേശീയ പാതയില്‍ അപകടമുണ്ടായത്. തൃശ്ശൂര്‍ കോഴിക്കോട് ബസും മഞ്ചേരി പരപ്പനങ്ങാടി ബസും തമ്മിലാണ് കക്കാട് വെച്ച് കൂട്ടിയിടിച്ചത്.യാത്രക്കാരിയായ ഒരു സ്ത്രീയാണ്ഗുരുതരാവസ്ഥയിലുള്ളത്. സ്ത്രീ ഉള്‍പ്പെടെ പലരുടേയും മുഖത്തിനാണ് പരിക്കുകളുളളത്. ബസിന്റെ ചില്ലുഗ്ലാസ് തകര്‍ന്നാണ് ഇവര്‍ക്ക് പരുക്കേറ്റത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
Crime
പിടികൂടിയ 22 കിലോ കഞ്ചാവില്‍ തൊണ്ടിയായി അവശേഷിച്ചത് 100 ഗ്രാം! എലി തിന്നെന്ന് പോലീസ്; പ്രതികളെ റെവുതേവിട്ട് കോടതി
ചെന്നൈ: പിടിച്ചെടുത്ത 22 കി.ഗ്രാം കഞ്ചാവില്‍ 21.9 കി.ഗ്രാം കഞ്ചാവും എലികള്‍ ഭക്ഷിച്ചതായി പോലീസ് കോടതിയില്‍. ചെന്നൈ മറീന പോലീസാണ് തൊണ്ടിമുതല്‍ നഷ്ടപ്പെട്ടതിന് വിചിത്രമായ കാരണം അറിയിച്ചത്. ഇതോടെ കഞ്ചാവ് കേസിലെ പ്രതികളായ രണ്ടുപേരെയും കോടതി വെറുതേവിട്ടു. 2020-ലാണ് രാജഗോപാല്‍, നാഗേശ്വര റാവു എന്നിവരെ 22 കിലോ കഞ്ചാവുമായി ചെന്നൈ മറീന പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരേ എന്‍.ഡി.പി.എസ്. കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. എന്നാല്‍, 50 ഗ്രാം കഞ്ചാവാണ് പോലീസ് തൊണ്ടിമുതലായി കോടതിയില്‍ സമര്‍പ്പിച്ചത്. ബാക്കി 50 ഗ്രാം കഞ്ചാവ് ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചതായും കോടതിയെ അറിയിച്ചു. ഇതോടെയാണ് പിടിച്ചെടുത്ത കഞ്ചാവില്‍ ബാക്കി 21.9 കിലോ എവിടെപ്പോയെന്ന് കോടതി ചോദിച്ചത്. പോലീസ് സ്റ്റോറില്‍ സൂക്ഷിച്ച 21.9 കിലോ കഞ്ചാവും എലികള്‍ കഴിച്ചുതീര്‍ത്തെന്നായിരുന്നു പോലീസിന്റെ പ്രതികരണം. ഇതോടെ കുറ്റപത്രത്തില്‍ പരാമര്‍ശിച്ച അത്രയും അളവ് കഞ്ചാവ് ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പ്രതികളായ രണ്ടുപേരെയും കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.
Read More » -
Kerala
റാന്നിയില്‍ നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു
റാന്നി:നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു.പത്ര ഏജന്റായ സജു ഓടിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം.റാന്നിയിൽ നിന്ന് പത്രം ശേഖരിച്ച് വാളക്കുഴിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡില്‍ ഉണ്ടായിരുന്ന സംരക്ഷണവേലി തകര്‍ത്ത് മറിയുകയായിരുന്നു.വെള്ളിയറ പ്ലാച്ചേരിയിൽ ആയിരുന്നു അപകടം.ചുഴന സ്വദേശിയാണ് സജു. വാഹനത്തില്‍ സജു മാത്രമാണ് ഉണ്ടായിരുന്നത്.ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാരമായ പരിക്കുകളില്ലെന്നാണ് വിവരം.
Read More » -
NEWS
കുതിച്ചുയര്‍ന്ന് ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക്; കൈയൊഴിഞ്ഞ് കേന്ദ്രം
ന്യൂഡല്‍ഹി: ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ ഇടപെടാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോഴത്തെ നിരക്ക് കൂടാന്‍ യാത്രക്കാരുടെ തിരക്കും വിമാന ഇന്ധനവില വര്‍ധനയും കാരണമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. അടൂര്‍ പ്രകാശ് എംപിയുടെ കത്തിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. കുതിച്ചുയരുന്ന ഫ്‌ളൈറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. പ്രവാസികള്‍ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ് ഓണം സീസണ്‍. ആഘോഷങ്ങള്‍ക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കും കനത്ത ആഘാതമാണ് ഈ വര്‍ധന. കുതിച്ചുയരുന്ന ഫ്‌ളൈറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കുന്ന സാഹചര്യം വന്നിരിക്കുന്നു. അതിനാല്‍ ഈ വിഷയത്തിലടിയന്തിരമായി ഇടപെടണം. ആവശ്യമെങ്കില്‍ ആഗസ്ത് 15…
Read More » -
Kerala
ഇടുക്കി പനംകുട്ടിയില്‍ വീടിന് മുകളിലേക്ക് മറിഞ്ഞ കെഎസ്‌ഇബിയുടെ കരാര്‍ ലോറി അഞ്ച് ദിവസമായിട്ടും മാറ്റിയില്ല; വീട്ടുകാരോട് ഇറങ്ങിപ്പോകാൻ പോലീസ്
ഇടുക്കി: പനംകുട്ടിയില്‍ വീടിന് മുകളിലേക്ക് കെഎസ്‌ഇബിയുടെ കരാര്‍ ലോറി മറിഞ്ഞിട്ട് അഞ്ച് ദിവസമായെങ്കിലും നീക്കാൻ നടപടിയില്ല.സംഭവത്തിൽ പോലീസിനെ സമീപിച്ചതോടെ വീട്ടിൽ നിന്നും മാറിത്താമസിക്കാൻ നിർദ്ദേശം. വീടിന് മുകളിലേക്ക് മറിഞ്ഞ കെഎസ്‌ഇബി ലോറി അഞ്ച് ദിവസമായിട്ടും മാറ്റാത്തതോടെ ദുരിതത്തില്‍ ആയിരിക്കുകയാണ് ഇടുക്കി പനംകുട്ടിയിലെ വിശ്വംഭരനും കുടുംബവും.പോലീസിനെ സമീപിച്ചതോടെ വീട്ടില്‍ നിന്നും മറ്റെങ്ങോട്ടെങ്കിലും താമസം മാറ്റാൻ ആവശ്യപ്പെട്ടെന്ന് വിശ്വംഭരൻ പറയുന്നു. കഴിഞ്ഞ അഞ്ചു ദിവസവും വിശ്വംഭരനും കുടുംബവും കഴിഞ്ഞത് ഇടിഞ്ഞ് പൊളിഞ്ഞ വീട്ടിനുള്ളിലായിരുന്നു.വീടിന് മുകളിലേക്ക് വീണ ലോറി ഇതുവരെ മാറ്റിയിട്ടില്ല. മതിയായ നഷ്ടപരിഹാരം നല്‍കാൻ കെഎസ്‌ഇബിയും കരാറുകാരും തയ്യാറാകുന്നില്ലെന്നാണ് വിശ്വംഭരൻ പറയുന്നത്. ലോറി കരാറുകാരന്റെതാണെന്ന് പറഞ്ഞ കെഎസ്‌ഇബി കൈയൊഴിഞ്ഞപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്ന വീടിനുള്ളില്‍ ഈ മഴയില്‍ എങ്ങനെ കഴിയും എന്നാണ് വിശ്വംഭരന്റെ ചോദ്യം. ലോറി കൊണ്ടുപോകേണ്ട കരാറുകാരൻ ആണെങ്കില്‍ ഇതുവരെ എത്തിയിട്ടുമില്ല.പോലീസിനെ സമീപിച്ചപ്പോൾ മറ്റെങ്ങോട്ടെങ്കിലും മാറി താമസിക്കാനായിരുന്നു നിർദ്ദേശമെന്നും വിശ്വംഭരൻ പറയുന്നു.
Read More » -
Kerala
ജലനിരപ്പ് ഉയര്‍ന്നു; പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ‘ബ്ലൂ’ അലേര്‍ട്ട്
തൃശൂര്‍: ശക്തമായ മഴയെത്തുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 421 മീറ്ററായെന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ജലാശയത്തിന്റെ പരമാവധി ജലവിതാനനിരപ്പ് 424 മീറ്റര്‍ ആണ്. മഴയുടെ തോതും ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതിനാല്‍ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം, കനത്ത മഴ തുടരുകയാണ്. കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്തുടനീളം കാലവര്‍ഷക്കെടുതികളും വ്യാപകമാണ്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് മഴ മുന്നറിയിപ്പുകളില്ലാത്തത്. സംസ്ഥാനത്ത് എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. ഇതിനകം 50 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മലയോര മേഖലയിലും തീരമേഖലയിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 50…
Read More »
