KeralaNEWS

റെയില്‍വേ ട്രാക്കിലേക്ക് മരംവീണു; ആലപ്പുഴയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ആലപ്പുഴ: അരൂരിൽ റെയില്‍വേ ട്രാക്കിലേക്ക് മരം ഒടിഞ്ഞുവീണു.സിഗ്നൽ  പോസ്റ്റുകള്‍ ഉൾപ്പെടെയാണ് ഒടിഞ്ഞു വീണത്.ഇതേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
ആലപ്പുഴ അരൂര്‍ അമ്മനേഴം ക്ഷേത്രത്തിനു സമീപമാണ്  റെയില്‍വേ ട്രാക്കിലേക്ക് വലിയ മരം മറിഞ്ഞുവീണത്.ശക്തിയായ കാറ്റിലും മഴയിലും പെട്ട് മരം ട്രാക്കിലേക്ക് വീഴുകയായിരുന്നു.

വഴിവിളക്കുകള്‍ സ്ഥാപിച്ചിരുന്ന രണ്ടു പോസ്റ്റുകളും ഒടിഞ്ഞ് വൈദ്യുതി ലൈനുകള്‍ പൊട്ടി വീണു. വൈദ്യുതി നിലച്ചിരുന്നതിനാല്‍ അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടൻ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. പിന്നാലെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ മരം വെട്ടിമാറ്റുകയുമായിരുന്നു. കെ.എസ്.ഇ.ബി അധികൃതര്‍ വൈദ്യുതി ബന്ധവും പുനഃസ്ഥാപിച്ചു.

Back to top button
error: