Month: July 2023

  • Crime

    കാസര്‍കോട് ബദിയടുക്കയിലെ തോമസ് ക്രാസ്റ്റയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസ്, രണ്ടുപേര്‍ അറസ്റ്റില്‍

    കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സീതാംഗോളി സ്വദേശി തോമസ് ക്രാസ്റ്റ(63)യെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി മുനീര്‍ (39), മുനീറിന്റെ ഭാര്യയുടെ ബന്ധു അഷ്‌റഫ് (39) എന്നിവരെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് ചീഫ് ഡോ. വൈഭവ് സക്‌സേന, ഡിവൈ.എസ്.പി പി.കെ സുധാകരന്‍, വിദ്യാനഗര്‍ സി.ഐ പി പ്രമോദ്, ബദിയടുക്ക എസ്.ഐ വിനോദ് കുമാര്‍ എന്നിവ് അറിയിച്ചു. അഷ്‌റഫിനെ ചിക്കമംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. തോമസ് ക്രാസ്റ്റ അണിഞ്ഞിരുന്ന സ്വര്‍ണ്ണാഭരണം കവരാന്‍ വേണ്ടിയാണ് കൊലപാതകമെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. തോമസ് ക്രാസ്റ്റയുടെ മൃതദേഹം വീട്ടില്‍ നിന്നും അല്‍പ്പം മാറി തൊഴിലാളികള്‍ താമസിക്കുന്ന ഷെഡ്ഡിന് സമീപത്തെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് കണ്ടെത്തിയത്. ചാക്കില്‍ കെട്ടി സെപ്റ്റിക്ക് ടാങ്കില്‍ തള്ളിയ നിലയിലായിരുന്നു മൃതദേഹം. തലയിലും കൈയിലും കാലിലും മാരകമായി പരിക്കേറ്റതായി പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി. നാല് ദിവസമായി തോമസ് ക്രാസ്റ്റയെ കാണാനില്ലായിരുന്നു. പ്രദേശവാസികള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് സെപ്റ്റിക്ക് ടാങ്കിന്റെ സ്ലാബ് ഇളകിയ നിലയിലും അകത്ത്…

    Read More »
  • Kerala

    പത്തനംതിട്ടയിലെ പമ്ബ, മണിമല നദികളില്‍ ഓറഞ്ച് അലര്‍ട്ട്

    പത്തനംതിട്ട:കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ നദികളില്‍ കേന്ദ്ര ജല കമ്മീഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ടയിലെ പമ്ബ, മണിമല നദികളിലാണ് മുന്നറിയിപ്പ്.രണ്ടു നദികളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.   പമ്ബയിലും മണിമല നദിയിലും ജലനിരപ്പ് അപകടനില തരണം ചെയ്തതിനെ തുടർന്നാണിത്.പമ്ബയില്‍ മാടമണ്‍ സ്റ്റേഷനിലും മണിമലയാറിൽ കല്ലൂപ്പാറ സ്റ്റേഷനിലുമാണ് ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിട്ടുള്ളത്.രണ്ടാം ഘട്ട മുന്നറിയിപ്പിന്റെ ഭാഗമായാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.ഇരു നദികളുടെയും തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു

    Read More »
  • India

    ആര് പ്രധാനമന്ത്രിയായാലും വിവാഹം കഴിച്ചിരിക്കണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്

    പാറ്റ്ന:ആര് പ്രധാനമന്ത്രിയായാലും വിവാഹം കഴിച്ചിരിക്കണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ‘ഭാര്യയില്ലാതെ പ്രധാനമന്ത്രിയുടെ വസതിയില്‍ താമസിക്കുന്നത് ശരിയല്ല. ഇത് ഒഴിവാക്കണം’- ലാലു പ്രസാദ് യാദവ് പറഞ്ഞു. പട്‌നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ വിവാഹം കഴിക്കണമെന്ന് ലാലു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ഉപദേശിച്ചിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിലാണ് പ്രധാമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പരിഹസിച്ച്‌ അദ്ദേഹം മറുപടി നല്‍കിയത്. പട്‌നയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ലാലു, രാഹുലിന്റെ വിവാഹ കാര്യം എടുത്തിട്ടത്. ‘രാഹുല്‍ താങ്കള്‍ ഒരു വിവാഹം കഴിക്കണം. സമയം ഇനിയും വൈകിയിട്ടില്ല. താടിയൊക്കെ വടിച്ചു കളയണം. വിവാഹത്തെക്കുറിച്ചു പറയുമ്ബോള്‍ താങ്കള്‍ കേള്‍ക്കുന്നില്ലെന്ന് അമ്മ ഞങ്ങളോടു പരാതി പറയുന്നു. താങ്കളുടെ വിവാഹ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്കൊക്കെ ആഗ്രഹമുണ്ട്. അതിനായി കാത്തിരിക്കുകയാണ്. കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ, ഇനിയും സമയമുണ്ട്. അതിപ്പോള്‍ ഉറപ്പിക്കൂ. ഞങ്ങള്‍ പറയുന്നത് കേള്‍ക്കൂ’- എന്നായിരുന്നു പട്‌നയില്‍ മാധ്യമങ്ങളുടെ മുന്നില്‍ ലാലുവിന്റെ ഉപദേശം.  …

    Read More »
  • Kerala

    രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം; യുവാവ് അറസ്റ്റിൽ

    കോട്ടയം: പാലായിൽ‍ വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ളാലം പയപ്പാര്‍ ഭാഗത്ത് വട്ടമറ്റത്തില്‍ വീട്ടില്‍ റോയി ജോര്‍ജ്ജ് (40) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി പാലാ സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കടന്ന് പിടിച്ച്‌ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി ഇയാളെ പിടികൂടുകയായിരുന്നു.   തുടർന്ന് വീട്ടമ്മയുടെ പരാതിയിൽ  പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ പോലീസ് സ്റ്റേഷൻ എസ്.എച്ച്‌.ഓ കെ.പി ടോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

    Read More »
  • Health

    സ്തനാര്‍ബുദം നേരത്തെ കണ്ടെത്താം, നൂതന സംവിധാനവുമായി എച്ച്.എല്‍.എല്ലും അമേരിക്ക ആസ്ഥാനമായ യു.ഇ ലൈഫ്‌സയന്‍സസും

    കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.ഇ ലൈഫ്‌ സയന്‍സസ്സും കൈകോര്‍ത്തു. സ്തനാര്‍ബുദം നേരത്തെ നിര്‍ണ്ണയിക്കുന്നതിനുള്ള നൂതന സ്‌ക്രീനിംഗ് സംവിധാനം ‘ഐബ്രസ്റ്റ് എക്‌സാം’. (ibreastexam) രാജ്യമെമ്പാടും അവതരിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടി എച്ച്.എല്‍.എല്‍ 5 വര്‍ഷത്തേയ്ക്ക് യു.ഇ ലൈഫ്‌സയന്‍സസ് എന്ന അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയെ എംപാനല്‍ ചെയ്തു. സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള നവീനമായ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന സ്ഥാപനമാണ് യു.ഇ ലൈഫ് സയന്‍സസ്. ഗ്ലോബല്‍ കാന്‍സര്‍ ഒബ്‌സര്‍വേറ്ററിയുടെ പഠനമനുസരിച്ച് മറ്റേതൊരു രാജ്യത്തെക്കാളും ഇന്ത്യയില്‍ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട മരണനിരക്ക് വളരെ കൂടുതലാണ്. 50 വയസ്സിനുള്ളിലുള്ള സ്ത്രീകളാണു ഇതിലേറെയും. വൈകിയുള്ള രോഗനിര്‍ണയമാണ് സ്തനാര്‍ബുദത്തിന്റെ മരണ നിരക്ക് ഉയരാനുള്ള പ്രധാനകാരണം എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗം പ്രാരംഭ ദിശയില്‍ തന്നെ കണ്ടു പിടിക്കുന്നതിനു വേണ്ടിയുള്ള എളുപ്പവും ഫലപ്രദവുമായ മാര്‍ഗ്ഗമാണ് ‘ഐബ്രസ്റ്റ് എക്‌സാം’. സൗകര്യങ്ങള്‍ കുറഞ്ഞ ആരോഗ്യ കേന്ദ്രങ്ങളില്‍ മാമോഗ്രാമിനു പകരമായി ഉപയോഗിക്കാവുന്ന ഫലപ്രദമായ…

    Read More »
  • Kerala

    ആലപ്പുഴയിൽ അടിയന്തിര സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ്

    ആലപ്പുഴ: കുട്ടനാടന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിനായി പ്രത്യേക സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. വെള്ളത്തില്‍ സഞ്ചരിക്കുന്ന 3 മൊബൈല്‍ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ആംബുലന്‍സ്, കരയില്‍ സഞ്ചരിക്കുന്ന മൊബൈല്‍ യൂണിറ്റ് എന്നിവയാണ് സജ്ജമാക്കിയത്.ഇന്നു മുതല്‍ ഇവ പ്രവര്‍ത്തനം ആരംഭിച്ചു. ഈ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മൊബൈല്‍ യൂണിറ്റുകളില്‍ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബോട്ടുകളിലാണ് ആരോഗ്യവകുപ്പിന്റെ കീഴിലുള്ള മൊബൈല്‍ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികള്‍ സജ്ജമാക്കിയിരിക്കുന്നത്. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെത്തി രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണിവരെയാണ് സേവനം ലഭ്യമാക്കുന്നത്. ചമ്ബക്കുളം, കാവാലം, കുപ്പപുറം ആരോഗ്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മൂന്ന് ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികളിലും ഡോക്ടര്‍, നഴ്സ്, ഫര്‍മസിസ്റ് എന്നിവരുടെ സേവനം ലഭ്യമാണ്. പനി, മറ്റ് അസുഖങ്ങള്‍ തുടങ്ങിയവയ്ക്കുള്ള…

    Read More »
  • India

    വിവാഹം കഴിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായി;6 ലക്ഷം തട്ടിയെടുത്ത് കാമുകൻ കടന്നുകളഞ്ഞു

    ഗാസിയാബാദ്: വിവാഹം കഴിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായതിനു പിന്നാലെ തന്നെ കാമുകൻ ഉപേക്ഷിച്ചെന്ന പരാതിയുമായി ട്രാൻസ് വുമണ്‍. കൂട്ടുകാരനെ വിവാഹം കഴിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതിനു പിന്നാലെ താൻ കബളിപ്പിക്കപ്പെട്ടതായിട്ടാണ് യുവതി പറയുന്നത്. ഉത്തര്‍പ്രദേശിലെ കൗശുമ്പി ജില്ലയിലെ ദുല്‍ഹനിയപൂര്‍ ഗ്രാമത്തിലാണ് സംഭവം.   അടുത്ത കൂട്ടുകാരനെ വിവാഹം കഴിക്കാനാണ് ദുല്‍ഹനിയപൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന രാഹുല്‍ കുമാര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.2016 ലാണ് ഹിസാംപൂര്‍ ഗ്രാമത്തിലെ സന്തോഷ് എന്ന സതീഷിനെ രാഹുല്‍ പരിചയപ്പെട്ടത്. ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. സതീഷിന്റെ നിര്‍ദേശപ്രകാരം ഏകദേശം 8 ലക്ഷം രൂപ ഉപയോഗിച്ച്‌ രാഹുല്‍ ലിംഗമാറ്റം നടത്തി പെണ്‍കുട്ടിയായി രാഗിണിയെന്ന് പേരും മാറ്റി.ഇതിന് പിന്നാലെ യുവാവ് കടന്നുകളയുകയായിരുന്നു.   സതീഷിനെ കാണാൻ  വീട്ടിൽ ചെന്ന തനിക്ക് ‍മർദ്ദനമേറ്റുവെന്നും സതീഷിന്റെ അച്ഛനും അമ്മാവനും തന്നെ ഭീഷണിപ്പെടുത്തിയെന്നും രാഗിണി പറഞ്ഞു. 8 ലക്ഷം രൂപ മുടക്കിയാണ് ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്.ഇത് കൂടാതെ 6 ലക്ഷം രൂപ സതീഷ്…

    Read More »
  • Kerala

    ചങ്ങനാശ്ശേരിയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

    കോട്ടയം: ചങ്ങനാശ്ശേരിയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു.ചങ്ങനാശേരി തൃക്കൊടിത്താനം മണികണ്ഠവയല്‍ സ്വദേശി ആദിത്യ ബിജു (17) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് കുളിക്കാനിറങ്ങിയ ആദിത്യ ബിജുവിനെ കാണാതാവുന്നത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്.

    Read More »
  • Kerala

    ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ; സൈക്കിളിൽ അമിതവേഗത്തിലെത്തിയ വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    അമിതവേഗതയിൽ എത്തിയ സൈക്കിള്‍ സ്‌കൂള്‍ ബസിനടിയിലേക്ക് ഇടിച്ചുകയറി അപകടം   മലപ്പുറം:നിയന്ത്രണംവിട്ട സൈക്കിള്‍ സ്‌കൂള്‍ ബസിനടിയിലേക്ക് ഇടിച്ചുകയറി അപകടം.മലപ്പുറത്താണ് സംഭവം.വിദ്യാര്‍ത്ഥി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കരുളായി കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആതിഥ് (14)ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മെയിന്‍ റോഡിന്റെ ഇടത് വശത്തൂടെയുള്ള റോഡിലൂടെ അമിത വേഗത്തിലെത്തിയ സൈക്കിള്‍ നിയന്ത്രണം വിട്ട് പ്രധാന റോഡിലൂടെ വരികയായിരുന്ന സ്‌കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നു.  ബസിനടിയില്‍പ്പെട്ട ആതിഥിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.ആതിഥിന്റെ പരുക്ക് ഗുരുതരമല്ല.സ്കൂൾ ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ കൊണ്ടാണ് വിദ്യാർത്ഥി രക്ഷപ്പെട്ടത്.

    Read More »
  • Kerala

    വൈദ്യുതി പോസ്റ്റിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷപെടുത്തി കെഎസ്ഇബി ജീവനക്കാർ

    ലൈനിലെ തകരാർ പരിഹരിക്കാൻ എത്തിയതാണ് കെ എസ് ഇ ബി വെള്ളയമ്പലം സെക്ഷനിലെ ജീവനക്കാർ. പോസ്റ്റിനു മുകളിൽ കുടുങ്ങിപ്പോയ പൂച്ചക്കുട്ടിയെ കണ്ടത് ഇതിനിടയിലാണ്. കുറച്ചു ബുദ്ധിമുട്ടി ആളെ ഒന്നു താഴെയിറക്കാൻ. ഓരോ ജീവനും വിലപ്പെട്ടതാണ്…. Big Salute ….

    Read More »
Back to top button
error: