IndiaNEWS

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; കാലുകള്‍ കഴുകി മാപ്പു പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മേല്‍ മൂത്രമൊഴിച്ച ക്രൂരതയില്‍ ക്ഷമചോദിച്ച് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്‍. അതിക്രമം നേരിട്ട യുവാവിന്റെ കാല്‍ കഴുകുകയും തന്റെ സുഹൃത്തെന്ന് വിളിച്ച് അഭിസംബോധന ചെയ്യുകയും ചെയ്താണ് മുഖ്യമന്ത്രി ക്ഷമ ചോദിച്ചത്. കരൗണ്ടിയില്‍ നിന്നുള്ള 36കാരനായ ദസ്മത് റാവത്തിന്റെ കാലുകള്‍ ആദരസൂചകമായി കഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

Signature-ad

ദസ്മതിനോട് മുഖ്യമന്ത്രി സംവദിക്കുകയും ചെയ്തു. എങ്ങനെയാണ് ജീവിക്കുന്നതെന്നും അദ്ദേഹത്തിനും കുടുംബത്തിനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടോയെന്നും ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് നിങ്ങളിപ്പോള്‍ തന്റെ സുഹൃത്താണെന്ന് ചൗഹാന്‍ ദസ്മതിനോട് പറഞ്ഞത്. ‘നിങ്ങളുടെ വേദന പങ്കിടാനുള്ള ശ്രമമാണിത്. ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എനിക്ക് പൊതുജനമാണ് ദൈവം’- ദസ്മതിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ചൗഹാന്‍ കുറിച്ചു. അദ്ദേഹം എന്റെ കുടുംബത്തോട് വിളിച്ച് സംസാരിച്ചു. എനിക്ക് വളരെ സന്തോഷം തോന്നി’- മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദസ്മത് പറഞ്ഞു.

അതേസമയം, ആദിവാസി യുവാവിന് മേല്‍ മൂത്രമൊഴിച്ച പ്രതി പ്രവേശ് ശുക്ലയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രതിയുടെ വീട് പൊലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്നാണ് വീട് തകര്‍ത്തത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വീട് തകര്‍ത്തത്. സംഭവം മുമ്പ് നടന്നതാണെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിവാദത്തിന് വേണ്ടിയാണ് പ്രതിയുടെ വീട്ടുകാര്‍ ആരോപിച്ചു.

ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. വീഡിയോ ഷൂട്ട് ചെയ്ത ആളെയും അറസ്റ്റ് ചെയ്തിരുന്നു.

 

 

Back to top button
error: