KeralaNEWS

സംസ്ഥാനത്ത് ഗുട്കയുടെയും പാൻമസാലയുടെയും വിൽപ്പന നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുട്കയുടെയും പാൻമസാലയുടെയും ഉത്പാദനം, സംഭരണം, വിതരണം എന്നിവ പൂര്‍ണ്ണമായി നിരോധിച്ച്‌ സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി ആര്‍ വിനോദ് ഉത്തരവിട്ടു.
നിരോധിച്ച ഉല്പന്നം വിപണിയില്‍ ലഭ്യമല്ലായെന്ന് ഉറപ്പ് വരുത്തുവാൻ 14 ജില്ലകളിലെയും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കും ഉത്തര, മധ്യ, ദക്ഷിണ മേഖല ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിരോധിച്ച ഉല്പന്നം വിപണിയില്‍ ലഭ്യമാണെങ്കില്‍ ജില്ലകളിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെ ഫോണ്‍ നമ്ബറുകളിലോ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്ബറിലോ അറിയിക്കണം.
തിരുവനന്തപുരം: (8943346181), കൊല്ലം: (8943346182), പത്തനംതിട്ട: (8943346183), ആലപ്പുഴ: (8943346184), കോട്ടയം: (8943346185), ഇടുക്കി: (8943346186), എറണാകുളം: (8943346187), തൃശ്ശൂര്‍: (8943346188), പാലക്കാട്: (8943346189), മലപ്പുറം: (8943346190), കോഴിക്കോട്: (8943346191), വയനാട്: (8943346192), കണ്ണൂര്‍: (8943346193), കാസര്‍ഗോഡ്: (8943346194), ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് തിരുവനന്തപുരം: (8943346195), എറണാകുളം: (8943346196), കോഴിക്കോട്: (8943346197).

Back to top button
error: