Month: July 2023

  • Kerala

    ആലപ്പുഴ- നിലമ്പൂർ കെഎസ്ആർടിസി സർവീസ്

    ആലപ്പുഴ:വേമ്പനാട് കായലിനും കനാലുകൾക്കും കൈത്തോടുകൾക്കും പേരുകേട്ട കിഴക്കിന്റെ വെനീസായ ആലപ്പുഴയും ഏകദിന യാത്രകൾക്ക് പറ്റിയ നിലമ്പൂരും എന്നും സഞ്ചാരികളെ ആകർഷിക്കുന്ന രണ്ട് സ്ഥലങ്ങളാണ്. ഇപ്പോഴിതാ ഈ രണ്ടിടങ്ങളെയും ബന്ധിപ്പിച്ച് കെഎസ്ആർടിസി ഒരു സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ചിരിക്കുകയാണ്. നിലമ്പൂർ- ആലപ്പുഴ കെഎസ്ആർടിസി ബസ് സമയം നിലമ്പൂർ – 04.35 am വണ്ടൂർ – 04.55 am പെരിന്തൽമണ്ണ – 05.35 am പട്ടാമ്പി – 06.30 am ഷൊർണൂർ – 06.50 am തൃശ്ശൂർ – 07.35 am ചാലക്കുടി – 08.35 am അങ്കമാലി – 08.55 am ആലുവ – 09.15 am വൈറ്റില ഹബ്ബ് – 10:00 am ചേർത്തല – 11.00 am ആലപ്പുഴ – 11.30 am. ആലപ്പുഴ – നിലമ്പൂർ കെഎസ്ആർടിസി ബസ് സമയം ആലപ്പുഴ – 3.20 pm ചേർത്തല – 03.50 pm വൈറ്റില ഹബ്ബ് – 05:00 pm…

    Read More »
  • Food

    പാവയ്‌ക്കയുടെ ഔഷധ ഗുണങ്ങൾ

    രുചികൊണ്ടും രൂപം കൊണ്ടും ആകര്‍ഷകമല്ലാതിരുന്നിട്ടും വിഭവങ്ങളില്‍ പ്രധാനിയാവാന്‍ ഭാഗ്യമുള്ള പച്ചക്കറിയാണ്‌ പാവയ്‌ക്ക. വ്യത്യസ്‌തമായ നിരവധി വിഭവങ്ങളാണ്‌ പാവയ്‌ക്കകൊണ്ട്‌ ഉണ്ടാക്കുന്നത്‌. പാവയ്‌ക്ക തോരൻ, തീയല്‍,മെഴുക്കുപുരട്ടി, കൊണ്ടാട്ടം തുടങ്ങി നാവില്‍ രുചിയൂറുന്ന വിഭവങ്ങളായി പാവയ്‌ക്ക മലയാളിയുടെ തീന്‍ മേശയിലെത്തുന്നു. പാവയ്‌ക്ക ചെറു കഷണങ്ങളാക്കി മുറിച്ച്‌ വേവിച്ച്‌ ഉണക്കി തയാറാക്കുന്ന കൊണ്ടാട്ടം ഏതവസരത്തിലും ഉപയോഗിക്കാവുന്ന വിഭവമാണ്‌. കയ്‌പുരസമുണ്ടെങ്കിലും വിഭവമായി എത്തുമ്പോള്‍ അതു രുചികരമാകുന്നു. പാവയ്‌ക്ക അച്ചാര്‍ മലയാളിക്ക്‌ എന്നും പ്രിയങ്കരമാണ്‌. പാവയ്‌ക്ക, നാളികേരം, ഉള്ളി, വെളുത്തുള്ളി, മുളക്‌, പുളി, ഉപ്പ്‌ ഇവപാകത്തിനു ചേര്‍ത്ത്‌ തയാറാക്കുന്ന ചമ്മന്തി ദഹനത്തെ സഹായിക്കുന്നു. രുചിയിലും ബഹുകേമം തന്നെ. പാവയ്‌ക്ക രോഗ ശമനത്തിനും‌ മുന്നിലാണ്‌. പാവയ്‌ക്കയുടെ കയ്‌പുരുചിതന്നെ മരുന്നാണ്‌. പാവല്‍ ഇല, പാവയ്‌ക്കാ കുരു ഇവ ഔഷധമായി ഉപയോഗിക്കുന്നു. അമിത വണ്ണത്തിനും പ്രമേഹത്തിനും പാവയ്‌ക്കയുടെ ഉപയോഗം ഫലപ്രദമാണ്‌. പാവലിന്റെ ഇല ഉണക്കിപ്പൊടിച്ച്‌ ഒരു ടീസ്‌പൂണ്‍ വിതം 2 നേരം സേവിച്ചാല്‍ ദുര്‍മേദസ്‌ കുറയുന്നു. പ്രമേഹമുള്ളവര്‍  2 ഔണ്‍സ്‌ പാവയ്‌ക്കാ നീര്‌ തേന്‍…

    Read More »
  • Kerala

    അമ്മയുടെ അഞ്ചാംചരമവാര്‍ഷിക ദിനത്തിൽ തൂങ്ങിമരിച്ച് മകൻ

    നീലേശ്വരം: മാതാവിൻ്റെ ആണ്ട് ചടങ്ങില്‍ പങ്കെടുത്ത മകനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെക്കന്‍ബങ്കളം രാംകണ്ടം അംഗണവാടിക്ക് സമീപത്തെ പുള്ളുവന്‍വീട്ടില്‍ വിജയന്റെ മകന്‍ വിഗ്നേഷ്(18) ആണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. വിഗ്നേഷിന്റെ അമ്മ കാര്‍ത്യായനിയുടെ അഞ്ചാംചരമവാര്‍ഷികമായിരുന്നു ഇന്നലെ. ബന്ധുക്കളെയെല്ലാം വിളിച്ചുകൂട്ടി വിഗ്നേഷ് തന്നെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിന് ശേഷം വിഗ്നേഷിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • Kerala

    ഏഴ് പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചു വിട്ടു

    കോഴിക്കോട്:മണൽ മാഫിയ സംഘത്തിന് വിവരങ്ങൾ ചോർത്തി നൽകിയ ഏഴ് പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. ഗ്രേഡ് എ എസ് ഐ മാരായ ജോയ് തോമസ് പി (കോഴിക്കോട് റൂറൽ), ഗോകുലൻ സി (കണ്ണൂർ റൂറൽ), സിവിൽ പോലീസ് ഓഫീസർമാരായ നിഷാർ പി എ (കണ്ണൂർ സിറ്റി), ഷിബിൻ എം വൈ (കോഴിക്കോട് റൂറൽ), അബ്ദുൾ റഷീദ് ടി.എം (കാസർഗോഡ്), ഷെജീർ വി എ (കണ്ണൂർ റൂറൽ), ഹരികൃഷ്ണൻ ബി (കാസർഗോഡ്) എന്നിവരെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്തത്. മണൽ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിർന്ന പോലീസ് ഓഫീസർമാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോർത്തി നൽകിയതിനുമെതിരെയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പോലീസിന്റെ സൽപേരിന് കളങ്കം ചാർത്തൽ എന്നിവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    Read More »
  • Kerala

    നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോറിക്ഷയിൽ സ്‌കൂട്ടർ ഇടിച്ചു കയറി രണ്ടു മരണം

    മാവേലിക്കര: നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോറിക്ഷയിൽ പിന്നാലെ വന്ന സ്‌കൂട്ടർ ഇടിച്ചു കയറി ഓട്ടോ ഡ്രൈവറും സ്‌കൂട്ടർ യാത്രികയും മരിച്ചു. ചെന്നിത്തല ഒരിപ്രം കുറ്റിയിൽ കിഴക്കതിൽ ഹരീന്ദ്രൻ (45), വിമുക്തഭടൻ തെക്കേക്കര പള്ളിക്കൽ ഈസ്റ്റ് പാലാഴിയിൽ അജയകുമാറിന്റെയും പ്രീതയുടെയും ഏക മകൾ ആതിര അജയൻ (23) എന്നിവരാണ് മരിച്ചത്. ശനി വൈകിട്ട് 3.15 ന് പ്രായിക്കര പാലത്തിലായിരുന്നു അപകടം. പുതിയകാവ് ഭാഗത്തേക്ക് വന്ന ഓട്ടോ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരീന്ദ്രൻ സംഭവ സ്ഥലത്തു വെച്ചു മരിച്ചു. ഗുരുതര പരിക്കേറ്റ ആതിരയെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടംപേരൂരിലുള്ള സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരിയായി ജോലി ചെയ്തു വന്ന ആതിര ബാങ്കിൽ നിന്ന് മടങ്ങും വഴിയാണ് അപകടം.

    Read More »
  • NEWS

    കര്‍ക്കടകത്തില്‍ മരുന്നു സേവിച്ചാല്‍ കല്‍പ്പാന്തം സസുഖം; അറിയാം കർക്കടകമാസത്തിന്റെ പ്രത്യേകതകൾ

    കൊല്ലവർഷത്തിലെ 12-മത്തെ മാസമാണ് കര്‍ക്കടകം.സൂര്യന്‍ കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടകമാസം.ജൂലൈ – ഓഗസ്റ്റ് മാസങ്ങള്‍ക്ക് ഇടക്കായി ആണ് കര്‍ക്കടക മാസം വരുന്നത്. കേരളത്തില്‍ കനത്ത മഴ ലഭിക്കുന്ന മാസമാണ് കര്‍ക്കടകം. തുള്ളി തോരാതെ മഴ പെയ്യുന്നു എന്നതിനാല്‍ ‘കള്ളക്കര്‍ക്കടകം’ എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. അതിനാല്‍ ‘മഴക്കാല രോഗങ്ങള്‍’ ഈ കാലഘട്ടത്തില്‍ കൂടുതലായി ഉണ്ടാകുന്നു. കാര്‍ഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ ‘പഞ്ഞമാസം’ എന്നും വിളിക്കപ്പെടുന്നു. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണം വായന ഈ മാസമാണ് നടത്താറുള്ളത്. കര്‍ക്കടകം ഒന്നു മുതല്‍ രാമാ‍യണം വായന തുടങ്ങി അവസാനിക്കുമ്പോഴേക്കും തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. പഴയകാലത്ത് കര്‍ക്കടകത്തിലെ ആദ്യത്തെ ആഴ്ച കൊണ്ടുതന്നെ രാമായണം പൂര്‍ണ്ണമായും പാരായണം ചെയ്തിരുന്നു. ഇതിന് സാധിക്കാത്തവര്‍ ഒരു മാസം കൊണ്ടു തന്നെ പാരായണം പൂര്‍ത്തിയാക്കിയിരിക്കണം. ജലരാശിയായ കര്‍ക്കടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാ‍ലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന്…

    Read More »
  • Kerala

    യേശുദാസിന്റെ കുടുംബവീട് വാങ്ങി,  മാംഗോ ട്രീ ആരംഭിച്ച് നടൻ ദിലീപ്

    ഒരുപാട് വിവാദങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയ കരിയറാണ് നടൻ ദിലീപിന്റേത്. കേസുകളും മറ്റുമായി സിനിമയില്‍ നിന്ന് അകന്നു നിന്നിരുന്ന ദിലീപ് ഇപ്പോള്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അതിനിടെ നടന്റെ സാമ്ബത്തിക സ്ഥിതിയെ കുറിച്ചുള്ള ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ സജീവമാണ്. മലയാള സിനിമാ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് ദിലീപ്. ഒരു സിനിമയ്ക്ക് കുറഞ്ഞത് മൂന്ന് കോടിയാണ് നടന്റെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ നിന്നുള്ള സമ്ബാദ്യത്തിന് പുറമെ ബിസിനസുകളും ഉണ്ട് നടന്. ദിലീപും, പ്രിയസുഹൃത്ത് നാദിര്‍ഷായും ചേര്‍ന്ന് കൊച്ചിയിലാരംഭിച്ച ‘ദേ പുട്ട്’ എന്ന റെസ്റ്റോറന്റ് വലിയ വിജയമായിരുന്നു. ഇന്ന് കൊച്ചിക്ക് പുറമെ കോഴിക്കോട്, ദുബായ്, ഖത്തര്‍ എന്നിവിടങ്ങളിലെല്ലാം ദേ പുട്ടിന് ശാഖകളുണ്ട്. ഇതിനു പുറമെ മലയാളത്തിന്റെ ഗന്ധര്‍വ ഗായകൻ യേശുദാസിന്റെ കുടുംബവീട് വാങ്ങി, അവിടം മാംഗോ ട്രീ എന്നൊരു റെസ്റ്റോറന്റും നടൻ ആരംഭിച്ചിരുന്നു. ഡി സിനിമാസ് എന്ന പേരില്‍ തിയേറ്ററും താരത്തിന് സ്വന്തമായുണ്ട്.   പോഷെ കെയിൻ, പോഷെ പനമേര, ബിഎംഡബ്ല്യു…

    Read More »
  • Kerala

    ആംബുലൻസിന് മുൻകൂര്‍ പണമടയ്ക്കണമെന്ന നോട്ടീസ്;പറവൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റി

    കൊച്ചി : പറവൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റി. ആംബുലൻസിന് മുൻകൂര്‍ പണമടയ്ക്കണമെന്ന നോട്ടീസ് ഇറക്കിയതിനെ തുടർന്നാണ് ഡോക്ടറെ സ്ഥലം മാറ്റിയത്. രോഗിയുമായി പുറപ്പെടും മുൻപ് തന്നെ ആംബുലൻസിന് മുൻകൂറായി പണമടക്കണമെന്ന ഉത്തരവ് ഇന്നലെയാണ് സൂപ്രണ്ട് പുറത്തിയറിക്കയത്.ആശുപത്രിയുടെ മുന്നില്‍ നോട്ടീസ് പതിക്കുകയും ചെയ്തു. സൂപ്രണ്ടിന്റെ തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെയിരുന്നു.തുടർന്ന് പെരുമ്ബാവൂര്‍ താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്.

    Read More »
  • Health

    സോറിയാസിസ് പകരില്ല; അറിയാം ചികിത്സാ രീതി

    രോഗപ്രതിരോധ വ്യവസ്ഥയുടെ തകരാറുമൂലം ശിരോചര്‍മം, കാല്‍മുട്ടുകള്‍, കൈമുട്ടുകള്‍, നഖങ്ങള്‍, കൈപ്പത്തികള്‍, കാലുകള്‍ എന്നിവയെ സാധാരണയായി ബാധിക്കുന്ന വെള്ളി നിറമുള്ള ചെതുമ്ബല്‍ നിറഞ്ഞതും ചുവന്ന പാടുകള്‍ ഉണ്ടാക്കുന്നതുമായ വിട്ടുമാറാത്ത ഒരു അവസ്ഥ ആണ് സോറിയാസിസ്. സാധാരണയായി ശിരോചര്‍മ്മത്തിലും മറ്റും ഇവ താരന് സമമായാണ് കാണപ്പെടുക. കൂടാതെ സമ്മര്‍ദ്ദം, തണുത്തതും വരണ്ടതുമായ കാലാവസ്ഥ, മദ്യം, പുകവലി, മുറിവുകള്‍, അണുബാധ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ഇതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ സോറിയാസിസ് എന്ന രോഗം ഒരു പകര്‍ച്ചവ്യാധിയല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. ഇത് ഒരു സ്വയം രോഗപ്രതിരോധ പ്രതികരണമാണ്. പലപ്പോഴും ഈ രോഗാവസ്ഥ രോഗികളില്‍ കടുത്ത വൈകാരികവും ശാരീരികവുമായ സമ്മര്‍ദ്ദത്തിന് വഴിവയ്ക്കാറുണ്ട്. നല്ല ജീവിതശൈലി, ചിട്ടയായ വ്യായാമം, എന്നിവയിലൂടെയും ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിലൂടെയും , നല്ല ഭക്ഷണശീലങ്ങള്‍ ശീലമാക്കുന്നതിലൂടെയും സോറിയാസിസ് ഒരു പരിധി വരെ നിയന്ത്രിക്കാനും തടയാനും കഴിയും. സോറിയാസിസിന് മികച്ച ചികിത്സാ മാര്‍ഗ്ഗങ്ങളും ഇപ്പോള്‍ ലഭ്യമാണ്. സോറിയാസിസിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഒരി ഡെര്‍മറ്റോളജിസ്റ്റിനെ…

    Read More »
  • Kerala

    ജനങ്ങള്‍ക്ക് ആശ്വാസമായി പകുതി വിലയ്ക്ക് പച്ചക്കറികളും പഴങ്ങളും

    തിരുവനന്തപുരം:ജനങ്ങള്‍ക്ക് ആശ്വാസമായി പകുതി വിലയ്ക്ക് പച്ചക്കറികളും പഴങ്ങളും ലഭിക്കുന്നു.തിരുവനന്തപുരം കരമനയിലാണ് സംഭവം. കരമനയിലെ സര്‍ക്കാര്‍ സ്ഥലം ലീസിനെടുത്താണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ പച്ചക്കറി വില്‍പന ആരംഭിച്ചത്. കേരളത്തില്‍ ഇത്തരത്തിലുള്ള കടകള്‍ എല്ലാ സ്ഥലത്തും തുടങ്ങിയാല്‍ അന്ന് തീരുന്നതാണ് വിലക്കയറ്റമെന്ന് ഇവിടെ എത്തിയാല്‍ മനസ്സിലാകും. ഇവിടെ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പകുതിവരെ വിലക്കുറവാണ്. തമിഴ്‌നാട്ടില്‍ നിന്നും ബെംഗ്ലൂരുവില്‍ നിന്നും നേരിട്ടാണ് പച്ചക്കറി ഇവര്‍ എത്തിക്കുന്നത്.ചെറിയ ലാഭമെടുത്ത് നല്ലൊന്നാന്തരം ഫ്രഷ് പച്ചക്കറികള്‍ ഇവിടെ കുറഞ്ഞ വിലയ്ക്കാണ് നല്‍കുന്നത്. പുറത്ത് 25 രൂപയ്ക്ക് വില്‍ക്കുന്ന ഉള്ളിക്ക് ഇവിടെ 20 രൂപയ്ക്കാണ് നല്‍കുന്നത്.140 രൂപ വിലയുള്ള തക്കാളി ഇവിടെ 100 രൂപയ്ക്കാണ് വിൽക്കുന്നത്. ലാഭത്തേക്കാൾ മിതമായ വിലയില്‍ സാധാരണക്കാര്‍ക്ക് ആവശ്യത്തിന് പച്ചക്കറി നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുവാക്കൾ പറയുന്നു.

    Read More »
Back to top button
error: