KeralaNEWS

നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോറിക്ഷയിൽ സ്‌കൂട്ടർ ഇടിച്ചു കയറി രണ്ടു മരണം

മാവേലിക്കര: നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോറിക്ഷയിൽ പിന്നാലെ വന്ന സ്‌കൂട്ടർ ഇടിച്ചു കയറി ഓട്ടോ ഡ്രൈവറും സ്‌കൂട്ടർ യാത്രികയും മരിച്ചു.
ചെന്നിത്തല ഒരിപ്രം കുറ്റിയിൽ കിഴക്കതിൽ ഹരീന്ദ്രൻ (45), വിമുക്തഭടൻ തെക്കേക്കര പള്ളിക്കൽ ഈസ്റ്റ് പാലാഴിയിൽ അജയകുമാറിന്റെയും പ്രീതയുടെയും ഏക മകൾ ആതിര അജയൻ (23) എന്നിവരാണ് മരിച്ചത്.

ശനി വൈകിട്ട് 3.15 ന് പ്രായിക്കര പാലത്തിലായിരുന്നു അപകടം. പുതിയകാവ് ഭാഗത്തേക്ക് വന്ന ഓട്ടോ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരീന്ദ്രൻ സംഭവ സ്ഥലത്തു വെച്ചു മരിച്ചു. ഗുരുതര പരിക്കേറ്റ ആതിരയെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുട്ടംപേരൂരിലുള്ള സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരിയായി ജോലി ചെയ്തു വന്ന ആതിര ബാങ്കിൽ നിന്ന് മടങ്ങും വഴിയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: