Month: July 2023

  • India

    തക്കാളിയെച്ചൊല്ലി വേര്‍പിരിഞ്ഞ ദമ്ബതിമാരെ തക്കാളി കൊണ്ടു തന്നെ ഒരുമിപ്പിച്ച് പൊലീസ്

    ഭോപ്പാൽ:തക്കാളിയെച്ചൊല്ലി വേര്‍പിരിഞ്ഞ ദമ്ബതിമാരെ തക്കാളി കൊണ്ടു തന്നെ ഒരുമിപ്പിച്ച് പൊലീസ്. കറി വച്ചപ്പോള്‍ രണ്ടു തക്കാളി ഉപയോഗിച്ചതിന് വഴക്കിട്ട ദമ്ബതിമാരുടെ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തക്കാളിയെച്ചൊല്ലി വേര്‍പിരിഞ്ഞ ദമ്ബതിമാരെ അതേ തക്കാളി കൊണ്ട് ഒരുമിപ്പിച്ചിരിക്കുകയാണ് പൊലീസ്. മധ്യപ്രദേശിലെ ഷാഹ്‌ഡോല്‍ സ്വദേശികളായ സഞ്ജീവ് വര്‍മയെയും ഭാര്യ ആരതിയെയുമാണ് പൊലീസ് ഒന്നിപ്പിച്ചത്. സന്ദീപ് ബര്‍മൻ എന്ന റെസ്റ്റോറന്റ് ഉടമയാണ് സഞ്ജീവ് വര്‍മ. ഭാര്യ ആരതിയെ കണ്ടെത്താൻ പൊലീസിനെ സമീപിച്ചതോടെയാണ് വിചിത്രമായ ഈ വഴക്ക് പുറം ലോകം അറിഞ്ഞത്. തന്നോട് ചോദിക്കാതെ ഭക്ഷണത്തില്‍ ഒന്നിലധികം തക്കാളി ഇട്ടതിനെ തുടര്‍ന്ന് ഭാര്യ ദേഷ്യപ്പെടുകയായിരുന്നുവെന്നും പിന്നീട് ഇതേച്ചൊല്ലി വഴക്കുണ്ടായെന്നും ഒടുവിൽ കുഞ്ഞിനെയുമെടുത്ത് ഇറങ്ങിപ്പോയെന്നും യുവാവ് പറയുന്നു. ഭക്ഷണമുണ്ടാക്കുന്നതിനിടെ സഞ്ജീവ് കറിയില്‍ രണ്ടു തക്കാളി അധികം ചേര്‍ത്തു. പൊന്നും വിലയുള്ള തക്കാളി അനാവശ്യമായി പാഴാക്കിയതില്‍ ക്ഷുഭിതയായ ആരതി സഞ്ജീവുമായി വഴക്കായി. ഒടുവില്‍ വാക്കേറ്റം കനത്തതിനു പിന്നാലെ മകളേയുമെടുത്ത് സഞ്ജീവിനോട് പറയാതെ ആരതി വീടു വിട്ടിറങ്ങി. ഇരുവരേയും കണ്ടെത്താനാകാതെ…

    Read More »
  • Kerala

    കര്‍ക്കിടക വാവ്; ജൂലൈ 17 തിങ്കളാഴ്ച സംസ്ഥാനത്ത് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു

    തിരുവനന്തപുരം:കര്‍ക്കിടക വാവ് പ്രമാണിച്ച്‌ ജൂലൈ 17 തിങ്കളാഴ്ച സംസ്ഥാനത്ത് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 17ന് അവധിയായിരിക്കും എന്നാല്‍ ബാങ്കുകള്‍ക്ക് അവധി ബാധകമല്ല. കര്‍ക്കിടകമാസം ഒന്നാം തീയതിയായ തിങ്കളാഴ്ചയാണ് കര്‍ക്കിടക വാവ്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ് പ്രമാണിച്ച്‌ പിതൃതര്‍പ്പണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്.ഇതിനാലാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്.

    Read More »
  • Kerala

    വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം മലപ്പുറത്തെ ക്ഷീരകര്‍ഷകന്

    മലപ്പുറം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം മലപ്പുറത്തെ ക്ഷീരകര്‍ഷകന്. പെരിന്തല്‍മണ്ണയ്ക്കടുത്ത് ആനമങ്ങാട് കൃഷ്ണപ്പടി ഒലിയത്ത് അയ്യപ്പനാണ് 75 ലക്ഷത്തിന്റെ സമ്മാനം നേടിയത്. WC 112188 എന്ന ടിക്കറ്റിലൂടെയാണ് സമ്മാനം ലഭിച്ചത്. അയ്യപ്പനും ഭാര്യ അമ്മിണിയും ക്ഷീരകര്‍ഷകരാണ്. മക്കളായ അനിത, അനില, അനിഷ എന്നിവരെ വിവാഹം കഴിപ്പിച്ചയച്ചു. ലോട്ടറിയില്‍ നിന്ന് സമ്മാനത്തുക ലഭിച്ചാല്‍ കടബാധ്യതകള്‍ തീര്‍ക്കണം. സ്ഥിരമായി വരുമാനം കണ്ടെത്താൻ എന്തെങ്കിലും സംരംഭം ആരംഭിക്കണമെന്നുമാണ് അയ്യപ്പന്റെ ആഗ്രഹം.   സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്ന ആളാണ് അയ്യപ്പൻ.. ആനമങ്ങാട്ടെ ശ്രീകൃഷ്ണ ലോട്ടറി ഏജൻസീസില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് കേരള സ്റ്റേറ്റ് കോര്‍പ്പറേഷൻ ബാങ്കിന്റെ അലനല്ലൂര്‍ ശാഖയില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.   എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് വിൻ വിൻ. 40 രൂപയാണ് ടിക്കറ്റ് വില. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

    Read More »
  • India

    രാജ്യത്ത് പച്ചക്കറിവില കുതിച്ചുയരാന്‍ കാരണം മിയ മുസ്ലീങ്ങൾ:അസം മുഖ്യമന്ത്രി

    ഗുവാഹത്തി: രാജ്യത്ത് പച്ചക്കറിവില കുതിച്ചുയരാന്‍ കാരണം ബംഗാളി കുടിയേറ്റക്കാരായ മിയ മുസ്ലീങ്ങളാണെന്ന്  അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ. ഗ്രാമീണ മേഖലയില്‍ പച്ചക്കറിക്കു വില കുറവാണ്. നഗരപ്രദേശങ്ങളിലെത്തുമ്ബോഴാണ് വില കൂടുന്നത്. കച്ചവടക്കാരാണ് വില കൂട്ടുന്നത്. അവരില്‍ ഭൂരിഭാഗവും മിയകളാണ്.അസമുകാരില്‍നിന്ന് മിയ മുസ്ലീങ്ങള്‍ വന്‍ വിലയാണ് ഇവര്‍ ഈടാക്കുന്നത്. ഗുവാഹത്തിയിലെല്ലാം തദ്ദേശീയ പച്ചക്കറി മാര്‍ക്കറ്റുകളുടെ നിയന്ത്രണം മിയകള്‍ പിടിച്ചടക്കിയിരിക്കുകയാണ്. അസം യുവാക്കളാണ് പച്ചക്കറി വില്‍ക്കുന്നതെങ്കില്‍ നാട്ടുകാരില്‍നിന്ന് വില കൂട്ടി വാങ്ങില്ലന്ന വാദവും ഹിമാന്ത ബിശ്വശര്‍മ ഉയര്‍ത്തി.   വിലകുറയാന്‍ അസം യുവാക്കള്‍ മുന്നോട്ടുവന്ന് പച്ചക്കറി വിപണിയുടെ നിയന്ത്രണം പിടിച്ചടക്കണം. ഇങ്ങനെ യുവാക്കള്‍ മുന്നോട്ട് വന്ന് മിയ മുസ്ലീമുകളായ പച്ചക്കറി വ്യാപാരികളെ നഗരത്തില്‍നിന്ന് തുടച്ചു നീക്കണമെന്നും അദേഹം പറഞ്ഞു.   കാബുകള്‍ മുതല്‍ ബസുകളില്‍ വരെ ഭൂരിപക്ഷവും ഇക്കൂട്ടരുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ പെരുന്നാളിന് ഗുവാഹത്തിലെ മിക്ക റോഡുകളും ഒഴിഞ്ഞുകിടന്നത് നമ്മള്‍ കണ്ടു. അവരെല്ലാം പെരുന്നാള്‍ ആഘോഷിക്കുകയായിരുന്നു. അതുകൊണ്ട് ആരും ജോലിക്കെത്തിയില്ലന്നും അദേഹം പറഞ്ഞു.

    Read More »
  • India

    വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആറുവയസുകാരിയെ പുലി കടിച്ചു കൊന്നു

    മംഗളൂരു: ആറുവയസുകാരിയെ പുലി കടിച്ചു കൊന്നു. ചാമരാജനഗര്‍ ഹനുര്‍ കഗ്ഗലഗുഡ്ഡി ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയത്. കരച്ചില്‍ കേട്ടെത്തിയ രക്ഷിതാക്കളും നാട്ടുകാരും പുലിയെ തുരത്തി  ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കാമഗരെ ഹോളിക്രോസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.   രാമു-ലതിക ദമ്ബതികളുടെ മകള്‍ സുശീലക്കാണ് ദാരുണാന്ത്യം. മുറ്റത്ത് നിന്ന് 200 മീറ്ററോളം അകലെ വരെ കുട്ടിയെ കടിച്ചു വലിച്ച്‌ കൊണ്ടുപോയ ശേഷമാണ് നാട്ടുകാരുടെ ബഹളം കേട്ട് പുലി ഓടിപ്പോയത്.   സംഭവത്തില്‍ ദുഃഖം പ്രകടിപ്പിച്ച വനം മന്ത്രി ഈശ്വര്‍ ഖാന്ത്രെ സുശീലയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

    Read More »
  • Kerala

    ‘ഈ പ്രായത്തില്‍ കാരശേരി വലിയ ഖേദവും വ്യസനവും പേറി നടക്കേണ്ട കാര്യമില്ല. അതിനുമാത്രം ഇവിടെന്നും സംഭവിച്ചിട്ടില്ല.’ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് സ്വയം മരണമെന്ന കാരശ്ശേരിയുടെ ഒളിയമ്പിന് രഞ്ജിത്തിന്റെ മറുപടി

          ‘അക്കാദമികള്‍ക്ക് സ്വയംമരണ’മെന്ന ആരോപണം ഉന്നയിക്കുന്നത് എം എന്‍ കാരശേരിയെപ്പോലുള്ള വ്യക്തി യാഥാര്‍ഥ്യം അറിയാതെയാണ്. മണിപ്പുര്‍ കത്തിക്കൊണ്ടിരിക്കെ, കേരള സര്‍ക്കാരിനു കീഴിലുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് സ്വയം മരണമെന്ന് കാരശേരി മാഷ് എഴുതുമ്പോള്‍, എല്ലാ ആദരവോടുംകൂടി പറയട്ടെ ഇവിടെ ഒന്നും മരിക്കുന്നില്ല. എന്നുമാത്രമല്ല, എല്ലാം തഴച്ചുവളരുകയാണ്. അതിന് നിശ്ചയദാര്‍ഢ്യമുള്ള ഒരു മുഖ്യമന്ത്രിയുണ്ട്. ഒരു സര്‍ക്കാരുമുണ്ട്.   ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഞാൻ ചുമതലയേറ്റത് 2022 ജനുവരിയിലാണ്. 19 മാസമായി ആ സ്ഥാനത്ത് തുടരുന്നു. ഇതിനിടയില്‍ രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍, രണ്ട് സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണം, രണ്ട് ജെ സി ഡാനിയേല്‍ പുരസ്‌കാരവിതരണം, ഏഴ് റീജ്യണല്‍ ചലച്ചിത്രമേളകള്‍, ഒരു ഡോക്യുമെന്ററി ഫെസ്റ്റിവല്‍ എന്നിവ നടത്തി. രണ്ടാമത്തെ ഡോക്യുമെന്ററി ഫെസ്റ്റിവലിനുള്ള നടപടി പുരോഗമിക്കുന്നു. വനിതാ ഫിലിം ചലച്ചിത്രമേളയും നടത്തി. അക്കാദമി 12 പുസ്തകം പ്രസിദ്ധീകരിച്ചു. മുഖമാസികയായ ‘ചലച്ചിത്ര സമീക്ഷ’ മുടങ്ങാതെ പ്രസിദ്ധീകരിച്ചുവരുന്നു. മുഖ്യധാരാ സിനിമാ മേഖലയിലേക്ക് സ്ത്രീകളെ കൊണ്ടുവരുന്നതിന് പരിശീലനം ആരംഭിക്കാനിരിക്കുന്നു. മലയാള സിനിമാ…

    Read More »
  • Crime

    ഫ്രഞ്ച് പ്രസിഡന്റിന്റെ വസതിയില്‍ എത്തിയ പാര്‍സലില്‍ അറുത്തുമാറ്റിയ കൈവിരല്‍

    പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയ പാക്കേജില്‍ അറുത്തുമാറ്റിയ കൈവിരല്‍. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസ് പാലസിലേക്ക് എത്തിയ പാര്‍സലിലാണ് അറുത്തുമാറ്റിയ മനുഷ്യവിരല്‍ കണ്ടത്. വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പാര്‍സല്‍ വിഭാഗത്തിലുള്ള ജീവനക്കാരാണ് വിരല്‍ ആദ്യം കണ്ടെത്തിയത്. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് എതിരായ അതിക്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്താണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍, വിഷയത്തില്‍ പ്രസിഡന്റിന്റെ ഓഫീസില്‍ നിന്ന് പ്രതികരണമൊന്നും ലഭ്യമായിട്ടില്ല. ട്രാഫിക് നിയമം ലംഘിച്ച പതിനേഴുകാരനെ ഫ്രഞ്ച് പോലീസ് ഉദ്യോഗസ്ഥന്‍ വെടിവച്ചു കൊന്നതോടെയാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്. പ്രക്ഷോഭം ശക്തമായതോടെ അക്രമികള്‍ക്ക് അതേനാണയത്തോടെ മറുപടി നല്‍കാന്‍ മക്രോണ്‍ ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് അറുത്തുമാറ്റപ്പെട്ട കൈവിരല്‍ അടങ്ങിയ പാര്‍സല്‍ എത്തിയത്.  

    Read More »
  • Crime

    രാജസ്ഥാനില്‍ തട്ടിക്കൊണ്ടുപോയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍; വെടിയേറ്റ മുറിവുകള്‍

    ജയ്പുര്‍: ദിവസങ്ങള്‍ക്ക് മുന്‍പ് നാലംഗസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കരൗലി സ്വദേശിയായ 19-കാരിയുടെ മൃതദേഹമാണ് വെടിയേറ്റനിലയില്‍ കഴിഞ്ഞദിവസം കിണറ്റില്‍നിന്ന് കണ്ടെടുത്തത്. അതിനിടെ, സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തി. അശോക് ഗെഹ്ലോത് സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്ന് ബി.ജെ.പി.യും ബി.എസ്.പി.യും ആരോപിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിക്ക് മുന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു. ബുധനാഴ്ചയാണ് 19 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ നാലംഗസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടില്‍ അതിക്രമിച്ചുകയറിയ നാലുപേര്‍ വായില്‍ തുണിതിരുകിയ ശേഷം മകളെ തട്ടിക്കൊണ്ടുപോയെന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ലെന്നും സ്റ്റേഷനില്‍നിന്ന് പോകാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അമ്മ പറഞ്ഞു. ഇതോടെ പോലീസിനെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും പ്രതിഷേധം ശക്തമാകുകയായിരുന്നു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായും മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പ്രതികരിച്ചു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായോ എന്നത്…

    Read More »
  • Crime

    അങ്കമാലി ആശുപത്രിക്ക് മുന്നില്‍ യുവതി കുത്തേറ്റ് മരിച്ചു; മുന്‍ കാമുകന്‍ പിടിയില്‍

    കൊച്ചി: ആശുപത്രിയില്‍ യുവതി കുത്തേറ്റു മരിച്ചു. അങ്കമാലി എംഎജിജെ ആശുപത്രിയിലാണ് സംഭവം. രോഗിക്ക് കൂട്ടിരിക്കാനെത്തിയ തുറവൂര്‍ സ്വദേശി ലിജിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ആശുപത്രിയില്‍ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലിജി. ലിജിയും മഹേഷും നേരത്തെ അടുപ്പത്തിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മഹേഷ് ആശുപത്രിയിലെത്തിയത്. അവിടെവച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും പിന്നാലെ കൈയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് ലിജിയെ കുത്തുകയുമായിരുന്നു. ലിജി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അങ്കമാലി പോലീസ് മഹേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.          

    Read More »
  • Kerala

    ഗാന്ധിധാം-തിരുനെല്‍വേലി ഹംസഫര്‍ എക്സ്പ്രസിന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ്

    കൊല്ലം:ഗാന്ധിധാം-തിരുനെല്‍വേലി ഹംസഫര്‍ എക്സ്പ്രസിന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു. ഇതോടെ കടന്നുപോകുന്ന എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പുള്ള ആറാമത്തെ സ്റ്റേഷനായി കൊല്ലം മാറി. തിരുവനന്തപുരം, കോട്ടയം, എറണാകുളം ജങ്ഷൻ, പാലക്കാട്, കോഴിക്കോട് എന്നിവയാണ് മറ്റ് അഞ്ച് സ്റ്റേഷനുകള്‍.   ഹംസഫര്‍ എക്സ്പ്രസ് പ്രതിവാര ട്രെയിനാണ്. 20 മുതലാണ് ട്രെയിൻ കൊല്ലത്ത് നിര്‍ത്തുക.രാവിലെ 10.05ന് കൊല്ലത്ത് എത്തി 10.08ന് പുറപ്പെടും. മൂന്ന് മിനിറ്റാണ് സ്റ്റോപ്പ്.   അതേസമയം കൊല്ലം റെയില്‍വേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.

    Read More »
Back to top button
error: