KeralaNEWS

ജനങ്ങള്‍ക്ക് ആശ്വാസമായി പകുതി വിലയ്ക്ക് പച്ചക്കറികളും പഴങ്ങളും

തിരുവനന്തപുരം:ജനങ്ങള്‍ക്ക് ആശ്വാസമായി പകുതി വിലയ്ക്ക് പച്ചക്കറികളും പഴങ്ങളും ലഭിക്കുന്നു.തിരുവനന്തപുരം കരമനയിലാണ് സംഭവം.
കരമനയിലെ സര്‍ക്കാര്‍ സ്ഥലം ലീസിനെടുത്താണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ പച്ചക്കറി വില്‍പന ആരംഭിച്ചത്. കേരളത്തില്‍ ഇത്തരത്തിലുള്ള കടകള്‍ എല്ലാ സ്ഥലത്തും തുടങ്ങിയാല്‍ അന്ന് തീരുന്നതാണ് വിലക്കയറ്റമെന്ന് ഇവിടെ എത്തിയാല്‍ മനസ്സിലാകും. ഇവിടെ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പകുതിവരെ വിലക്കുറവാണ്.
തമിഴ്‌നാട്ടില്‍ നിന്നും ബെംഗ്ലൂരുവില്‍ നിന്നും നേരിട്ടാണ് പച്ചക്കറി ഇവര്‍ എത്തിക്കുന്നത്.ചെറിയ ലാഭമെടുത്ത് നല്ലൊന്നാന്തരം ഫ്രഷ് പച്ചക്കറികള്‍ ഇവിടെ കുറഞ്ഞ വിലയ്ക്കാണ് നല്‍കുന്നത്.

പുറത്ത് 25 രൂപയ്ക്ക് വില്‍ക്കുന്ന ഉള്ളിക്ക് ഇവിടെ 20 രൂപയ്ക്കാണ് നല്‍കുന്നത്.140 രൂപ വിലയുള്ള തക്കാളി ഇവിടെ 100 രൂപയ്ക്കാണ് വിൽക്കുന്നത്.

ലാഭത്തേക്കാൾ മിതമായ വിലയില്‍ സാധാരണക്കാര്‍ക്ക് ആവശ്യത്തിന് പച്ചക്കറി നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുവാക്കൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: