KeralaNEWS

അമ്മയുടെ അഞ്ചാംചരമവാര്‍ഷിക ദിനത്തിൽ തൂങ്ങിമരിച്ച് മകൻ

നീലേശ്വരം: മാതാവിൻ്റെ ആണ്ട് ചടങ്ങില്‍ പങ്കെടുത്ത മകനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തെക്കന്‍ബങ്കളം രാംകണ്ടം അംഗണവാടിക്ക് സമീപത്തെ പുള്ളുവന്‍വീട്ടില്‍ വിജയന്റെ മകന്‍ വിഗ്നേഷ്(18) ആണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.
വിഗ്നേഷിന്റെ അമ്മ കാര്‍ത്യായനിയുടെ അഞ്ചാംചരമവാര്‍ഷികമായിരുന്നു ഇന്നലെ. ബന്ധുക്കളെയെല്ലാം വിളിച്ചുകൂട്ടി വിഗ്നേഷ് തന്നെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിന് ശേഷം വിഗ്നേഷിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: