KeralaNEWS

ഏഴ് പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചു വിട്ടു

കോഴിക്കോട്:മണൽ മാഫിയ സംഘത്തിന് വിവരങ്ങൾ ചോർത്തി നൽകിയ ഏഴ് പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചു വിട്ടു.
ഗ്രേഡ് എ എസ് ഐ മാരായ ജോയ് തോമസ് പി (കോഴിക്കോട് റൂറൽ), ഗോകുലൻ സി (കണ്ണൂർ റൂറൽ), സിവിൽ പോലീസ് ഓഫീസർമാരായ നിഷാർ പി എ (കണ്ണൂർ സിറ്റി), ഷിബിൻ എം വൈ (കോഴിക്കോട് റൂറൽ), അബ്ദുൾ റഷീദ് ടി.എം (കാസർഗോഡ്), ഷെജീർ വി എ (കണ്ണൂർ റൂറൽ), ഹരികൃഷ്ണൻ ബി (കാസർഗോഡ്) എന്നിവരെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്തത്.
മണൽ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിർന്ന പോലീസ് ഓഫീസർമാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോർത്തി നൽകിയതിനുമെതിരെയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പോലീസിന്റെ സൽപേരിന് കളങ്കം ചാർത്തൽ എന്നിവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: