Month: July 2023
-
Kerala
പോലീസിന്റെ വെള്ളം കുടി മുട്ടി! കുടിശ്ശിക അടച്ചില്ല, പൊലീസ് സ്റ്റേഷനിലേക്കുള്ള കണക്ഷൻ വിച്ഛേദിച്ച് വാട്ടർ അതോറിറ്റി
കുട്ടനാട്: വെള്ളക്കരം കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് എടത്വ പൊലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷൻ ജല അതോറിറ്റി അധികൃതർ വിച്ഛേദിച്ചു. വനിത പോലീസ് ഉൾപ്പടെ 33 പൊലീസ് ഉദ്യോഗസ്ഥരുള്ള എടത്വാ പൊലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷനാണ് ഇന്ന് ഉച്ചക്ക് ഒരുമണിയോടെ ജല അതോററ്റി വകുപ്പ് ഉദ്യോഗസ്ഥരെത്തി വിച്ഛേദിച്ചത്. വെള്ളക്കരം കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജല അതോററ്റി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read More » -
Kerala
പരസ്യത്തിന് കമ്മീഷൻ; കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പിടിയില്‍
തിരുവനന്തപുരം: ബസുകളിലെ പരസ്യത്തിന് കമ്മീഷന്‍ വാങ്ങിയ കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി ഉദയകുമാര്‍ പിടിയില്‍. ഇടനിലക്കാരില്‍ നിന്ന് 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ സൗത്ത് സോൺ സംഘമാണ് പരസ്യഏജന്‍സിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിൽ ഉദയകുമാറിനെ പിടികൂടിയത്.ഇടനിലക്കാരൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
Read More » -
LIFE
കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകർഷിക്കുന്ന റൊമാൻറിക് കോമഡി എന്റർടെയ്‍നർ ക്വീൻ എലിസബത്ത് വരുന്നു; വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീര ജാസ്മിനും നരെയ്നും ഒന്നിക്കുന്നു
ചില ശ്രദ്ധേയ ചിത്രങ്ങളിൽ ഒരുമിച്ചെത്തിയ പ്രേക്ഷകപ്രിയം നേടിയ ജോഡിയാണ് മീര ജാസ്മിൻ- നരെയ്ൻ. അച്ചുവിൻറെ അമ്മയും ഒരേ കടലും മിന്നാമിന്നിക്കൂട്ടവുമൊക്കെ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഈ കോമ്പോ വീണ്ടും ഒരുമിച്ച് സ്ക്രീനിൽ എത്തുകയാണ്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ക്വീൻ എലിസബത്ത് എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിനും നരെയ്നും ഒന്നിക്കുന്നത്. കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകർഷിക്കുന്ന റൊമാൻറിക് കോമഡി എന്റർടെയ്‍നർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്ന് അണിയറക്കാർ പറയുന്നു. താൻ ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ജോണറിൽ എം. പത്മകുമാർ ഒരുക്കുന്ന ചിത്രമാണിത്. മീര ജാസ്മിൻറെ അഭിനയജീവിതത്തിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഇതെന്നും അണിയറക്കാർ അറിയിക്കുന്നു. സൗമ്യനും നിഷ്കളങ്കനുമായ മുപ്പത്തഞ്ചുകാരൻ അലക്സ് എന്ന കഥാപാത്രമായാണ് നരെയ്ൻ എത്തുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത, ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ 2018 എന്ന ചിത്രത്തിലെ മൽസ്യബന്ധന തൊഴിലാളിയുടെ വേഷത്തിനു ശേഷം നരെയ്ൻ അവതരിപ്പിക്കുന്ന മികച്ച കഥാപാത്രമായിരിക്കും…
Read More » -
India
സഞ്ജു സാംസണെ തഴഞ്ഞു;ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീമിനെ റിതുരാജ് ഗെയ്കവാദ് നയിക്കും
മുംബൈ:19ാമത് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് റിതുരാജ് ഗെയ്കവാദ് നയിക്കും. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജിതേഷ് ശര്‍മയാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. ചൈനയിലെ ഹാങ്ഝൗവില്‍ സെപ്റ്റംബര്‍ അവസാനമാണ് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുന്നത്. ഇന്ത്യന്‍ ടീം: റിതുരാജ് ഗെയ്കവാദ്, യഷസ്വി ജയ്‌സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, റിങ്കു സിംഗ്, ജിതേശ് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്‌സിമ്രാന്‍ സിംഗ്.
Read More » -
Kerala
മലപ്പുറത്ത് രാത്രിയുടെ മറവിൽ സ്‌കൂളിലെ അരി മറിച്ച് വിൽപ്പന! പ്രധാനാധ്യാപകൻ അടക്കം മൂന്ന് പേരെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പിടികൂടി
മലപ്പുറം: രാത്രിയുടെ മറവിൽ സ്‌കൂളിലെ അരി മറിച്ച് വിൽപ്പന നടത്താൻ ശ്രമം നടത്തിയവരെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പിടികൂടി. പ്രധാനാധ്യാപകൻ അടക്കം മൂന്ന് പേരെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്‌കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന് സർക്കാർ നൽകിയ അരി മറിച്ചുവിൽക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രധാനാധ്യാപകൻ വേങ്ങശ്ശേരി മഹബൂബ്, ഭക്ഷണച്ചുമതലയുള്ള അധ്യാപകൻ അഷറഫ് മുല്ലപള്ളി, വാഹന ഡ്രൈവർ കാച്ചിനിക്കാട് സ്വദേശി കരുവള്ളി സക്കീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറുവ എ യു പി സ്‌കൂളിൽ നിന്നാണ് അരി കടത്തുന്നതിനിടെ ഇവരെ പിടികൂടിയത്. ഗുഡ്സ് ഓട്ടോറിക്ഷയിലെത്തിച്ച അരി മക്കരപ്പറമ്പിൽ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മൊത്തവ്യാപാര സ്ഥാപനത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് 10 ചാക്കോളം അരി പിന്തുടർന്നെത്തിയവർ പിടികൂടിയത്. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത പൊലീസ് വെള്ളിയാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം വി രമേശൻ, എ ഇ ഒ. മിനി ജയൻ, ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള ഓഫീസർമാരായ ജയരാജൻ, സംഗീത…
Read More » -
LIFE
370 ദിവസം കൊണ്ട് 8600 കിലോമീറ്റർ താണ്ടി മക്കയുടെ മണ്ണിൽ; കാൽനടയായി ഹജ്ജ് കർമ്മത്തിന് പോയി ഹജ്ജ് ചെയ്തു മടങ്ങിവന്ന ശിഹാബ് ചോറ്റൂരിന് സ്വീകരണമൊരുക്കി ജന്മനാട്
മലപ്പുറം: കാൽനടയായി ഹജ്ജ് കർമ്മത്തിന് പോയി ഹജ്ജ് ചെയ്തു മടങ്ങിവന്ന ശിഹാബ് ചോറ്റൂരിന് സ്വീകരണമൊരുക്കി ജന്മനാട്. ശിഹാബ് തങ്ങൾ സ്നേഹാലയത്തിന്റെ കീഴിലാണ് സ്വീകരണ സമ്മേളനം സഘടിപ്പിച്ചത്. കഴിഞ്ഞവർഷം കഞ്ഞിപ്പുര ചോറ്റൂരിൽനിന്നു യാത്ര തുടങ്ങിയ ശിഹാബ് ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലൂടെയാണ് സൗദി അറേബ്യയിൽ എത്തിയത്. തന്റെ വലിയ ഒരു സ്വപ്നം പൂവണിഞ്ഞാണ് ശിഹാബ് മടങ്ങിവന്നത്. 370 ദിവസം കൊണ്ട് 8600 കിലോമീറ്റർ താണ്ടിയാണ് ശിഹാബ് മക്കയുടെ മണ്ണിൽ ശിഹാബ് കാലുകുത്തിയത്. കഴിഞ്ഞ വർഷം ജൂൺ ആദ്യവാരത്തിലാണ് മലപ്പുറം വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടൻ തറവാട്ടിൽ നിന്ന് ശിഹാബ് കാൽനട ഹജ്ജ് യാത്ര ആരംഭിച്ചത്. അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയ ശിഹാബിന്റെ ആദ്യ ലക്ഷ്യം, 74 ദിവസം കൊണ്ട് വിവിധ സംസ്ഥാനങ്ങളിലൂടെ നടന്ന് പഞ്ചാബിലെത്തി വാഗാ അതിർത്തിയിലൂടെ പാകിസ്ഥാനിൽ എത്തുകയായിരുന്നു. എന്നാൽ, നാല് മാസത്തോളം ഇന്ത്യയിലെ പഞ്ചാബിൽ തങ്ങിയ ശിഹാബ് ട്രാൻസിറ്റ് വിസ ലഭിച്ചതോടെയാണ് ഫെബ്രുവരി ആറിന് പാകിസ്ഥാനിലേക്ക് കടന്നത്. പാകിസ്ഥാൻ വിസയുമായി…
Read More » -
Kerala
പി എസ് സി വ്യാജനിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍
കൊല്ലം:പി എസ് സി വ്യാജനിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. കൊല്ലം വാളത്തുങ്കല്‍ സ്വദേശി രാഖിയാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ എല്‍ ഡി ക്ലര്‍ക്ക് ആയി പ്രവേശിക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. വ്യാജ റാങ്ക് ലിസ്റ്റ്, അഡൈ്വസ് മെമൊ, നിയമന ഉത്തരവ് എന്നിവ സ്വന്തമായി ഉണ്ടാക്കിയാണ് രാഖി ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ചത്.സംശയം തോന്നിയ തഹസില്‍ദാര്‍ ജില്ലാ പി എസ് സി ഓഫീസിലേക്ക് വിട്ടു. രേഖകള്‍ വ്യാജമാണെന്ന് പി എസ് സി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
Read More » -
Business
ഇന്ത്യൻ വാഹന വിപണിയിൽ ‘ഫ്രഞ്ച് വിപ്ലവം’ തീർക്കാൻ റെനോ! ഒഴുകുക 5,300 കോടി രൂപ
ഉയർന്ന മത്സരമുള്ള ഇന്ത്യൻ വാഹന വിപണിയിൽ നിലവിൽ വെല്ലുവിളികൾ നേരിട്ടകൊണ്ടിരിക്കുകയാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. ഇപ്പോഴിതാ തങ്ങളുടെ ബിസിനസ് നവീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. നിസാനുമായി സഹകരിച്ച് 600 മില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 5,300 കോടി രൂപ) നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു. 2045-ഓടെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും ഗവേഷണ വികസന പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ) അവതരിപ്പിക്കുന്നതിനും കാർബൺ-ന്യൂട്രൽ നിർമ്മാണത്തിലേക്ക് മാറുന്നതിനും ഈ ഫണ്ട് കമ്പനി വിനിയോഗിക്കും എന്നാണ് റിപ്പോർട്ടുകൾ. 2024 മുതൽ വിൽപ്പനയിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് റെനോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ വെങ്കട്‌റാം മാമില്ലപ്പള്ളി പറഞ്ഞു. ജനപ്രിയ മോഡലുകളായ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ഹോണ്ടയുടെ വരാനിരിക്കുന്ന എലിവേറ്റ് എന്നിവയോട് മത്സരിക്കാൻ മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്ക് റെനോ വീണ്ടും പ്രവേശിക്കും. ഉൽപ്പന്നത്തെക്കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് പുതിയ തലമുറ ഡസ്റ്റർ ആയിരിക്കുമെന്ന് ഊഹിക്കപ്പെടുന്നു. എന്നിരുന്നാലും, ഈ വാഹനത്തിന്റെ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 5 പനിമരണം; ചികിത്സക്കെത്തിയത് 11,241 പേർ
തിരുവനന്തപുരം: വീണ്ടും പനിപ്പേടിയിൽ വിറച്ച് കേരളം. ഇന്ന് 5 പനിമരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 1മരണം ഡെങ്കിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. എച്ച്1എൻ1 ബാധിച്ച് ഒരാൾ, എലിപ്പനി ബാധിച്ച് ഒരാൾ എന്നിങ്ങനെയാണ് മരണം. ഒരാൾ മരിച്ചത് ജപ്പാൻ ജ്വരം ബാധിച്ചാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. പേ വിഷബാധയെ തുടർന്ന് ഒരാൾ മരിച്ചു. ഇന്നലെ കളമശ്ശേരിയിൽ മരിച്ച 27 വയസുള്ള യുവാവിൻ്റെ മരണമാണ് പേവിഷ മരണം എന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പോത്തൻകോട് 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ജപ്പാൻ ജ്വരം ബാധിച്ച് എന്ന് സംശയം. കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കലിൽ ഏഴ് വയസുകാരിക്ക് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. രോഗത്തിൻറെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ലെന്നതാണ് വെല്ലുവിളി. മൂന്നാഴ്ചയിലേറെയായി തുടരുന്ന പനിയുമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ജന്തുക്കളിൽ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ്…
Read More »
