KeralaNEWS

ആംബുലൻസിന് മുൻകൂര്‍ പണമടയ്ക്കണമെന്ന നോട്ടീസ്;പറവൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റി

കൊച്ചി : പറവൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റി. ആംബുലൻസിന് മുൻകൂര്‍ പണമടയ്ക്കണമെന്ന നോട്ടീസ് ഇറക്കിയതിനെ തുടർന്നാണ് ഡോക്ടറെ സ്ഥലം മാറ്റിയത്.
രോഗിയുമായി പുറപ്പെടും മുൻപ് തന്നെ ആംബുലൻസിന് മുൻകൂറായി പണമടക്കണമെന്ന ഉത്തരവ് ഇന്നലെയാണ് സൂപ്രണ്ട് പുറത്തിയറിക്കയത്.ആശുപത്രിയുടെ മുന്നില്‍ നോട്ടീസ് പതിക്കുകയും ചെയ്തു.
സൂപ്രണ്ടിന്റെ തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെയിരുന്നു.തുടർന്ന് പെരുമ്ബാവൂര്‍ താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: