KeralaNEWS

യേശുദാസിന്റെ കുടുംബവീട് വാങ്ങി,  മാംഗോ ട്രീ ആരംഭിച്ച് നടൻ ദിലീപ്

രുപാട് വിവാദങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയ കരിയറാണ് നടൻ ദിലീപിന്റേത്. കേസുകളും മറ്റുമായി സിനിമയില്‍ നിന്ന് അകന്നു നിന്നിരുന്ന ദിലീപ് ഇപ്പോള്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
അതിനിടെ നടന്റെ സാമ്ബത്തിക സ്ഥിതിയെ കുറിച്ചുള്ള ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ സജീവമാണ്. മലയാള സിനിമാ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് ദിലീപ്. ഒരു സിനിമയ്ക്ക് കുറഞ്ഞത് മൂന്ന് കോടിയാണ് നടന്റെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയില്‍ നിന്നുള്ള സമ്ബാദ്യത്തിന് പുറമെ ബിസിനസുകളും ഉണ്ട് നടന്. ദിലീപും, പ്രിയസുഹൃത്ത് നാദിര്‍ഷായും ചേര്‍ന്ന് കൊച്ചിയിലാരംഭിച്ച ‘ദേ പുട്ട്’ എന്ന റെസ്റ്റോറന്റ് വലിയ വിജയമായിരുന്നു. ഇന്ന് കൊച്ചിക്ക് പുറമെ കോഴിക്കോട്, ദുബായ്, ഖത്തര്‍ എന്നിവിടങ്ങളിലെല്ലാം ദേ പുട്ടിന് ശാഖകളുണ്ട്. ഇതിനു പുറമെ മലയാളത്തിന്റെ ഗന്ധര്‍വ ഗായകൻ യേശുദാസിന്റെ കുടുംബവീട് വാങ്ങി, അവിടം മാംഗോ ട്രീ എന്നൊരു റെസ്റ്റോറന്റും നടൻ ആരംഭിച്ചിരുന്നു. ഡി സിനിമാസ് എന്ന പേരില്‍ തിയേറ്ററും താരത്തിന് സ്വന്തമായുണ്ട്.

 

Signature-ad

പോഷെ കെയിൻ, പോഷെ പനമേര, ബിഎംഡബ്ല്യു എക്സ്6, ബിഎംഡബ്ല്യു 7, ടൊയോട്ട ലാൻഡ് ക്രൂയ്സര്‍, മകള്‍ മീനാക്ഷിക്കായി വാങ്ങിയ മിനി കൂപ്പര്‍ എന്നിങ്ങനെ ആഡംബര കാറുകളുടെ വലിയൊരു നിര തന്നെ താരത്തിന് സ്വന്തമായുണ്ട്.

 

നടനായും നിര്‍മാതാവായും ബിസിനസുകാരനായുമെല്ലാം തിളങ്ങി നില്‍ക്കുന്ന ദിലീപിന്റെ യഥാര്‍ത്ഥ ആസ്തി റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ അടക്കം 600 കോടി രൂപയുടെ മുകളിലാണ്  എന്നാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുൻപ് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഈ വാര്‍ത്തകളോട് ദിലീപോ നടനുമായി ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

മലയാള സിനിമാ ലോകത്ത് തന്റെതായ ഒരു സാമ്രാജ്യം തന്നെയുണ്ട് ഇന്ന് ദിലീപിന്. മലയാളത്തിലെ മുൻനിര നടനും, നിര്‍മാതാവും, ഡിസ്ട്രിബൂട്ടറും ഒക്കെയാണ് ദിലീപ്. അഭിനയിച്ച സിനിമകളില്‍ പകുതിയിലധികം ചിത്രങ്ങളും സാമ്ബത്തിക വിജയം നേടി എന്നതാണ് ദിലീപിന്റെ കരിയറില്‍ വഴിത്തിരിവായത്. മലയാളത്തില്‍ അധികമാര്‍ക്കും അവകാശപ്പെടാൻ കഴിയാത്ത റെക്കോര്‍ഡാണിത്. മലയാള സിനിമാ വ്യവസായം പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരുന്ന കാലഘട്ടത്തില്‍, കൈപിടിച്ചുയര്‍ത്തിയ നായകൻ കൂടിയാണ് ദിലീപ്.

 

അതേസമയം വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി റിലീസിന് ഒരുങ്ങുന്നത്. റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും റാഫി തന്നെയാണ്. ജൂലൈ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. വോയ്‌സ് ഓഫ് സത്യനാഥന് ശേഷം ബാന്ദ്ര എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

 

തമന്നയാണ് ചിത്രത്തിലെ നായിക. ഇതുകൂടാതെ നിരവധി സിനിമകള്‍ ദിലീപിന്റേതായി അണിയറയിലുണ്ട്. വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം, പറക്കും പപ്പന്‍, ഓണ്‍ എയര്‍ ഈപ്പന്‍, തുടങ്ങിയ ചിത്രങ്ങളാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥന്‍ ആയിരുന്നു അവസാനം പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: