Month: July 2023

  • Kerala

    രാഖി വ്യാജരേഖയുടെ റാണി;സെക്രട്ടേറിയറ്റ് റാങ്ക് ലിസ്റ്റിലും കൃത്രിമം

    കൊല്ലം: പി.എസ്.സിയുടെ വ്യാജ അഡ്വൈസ് മെമ്മോയും നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ എല്‍.ഡി ക്ളാര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനെത്തി അറസ്റ്റിലായ രാഖി എന്ന യുവതി ഇതിന് മുൻപും ഇത്തരത്തിൽ വ്യാജരേഖ ചമച്ചതായി പോലീസ് കണ്ടെത്തി. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലും കൃത്രിമ രേഖകള്‍ ചമച്ചതായി രേഖയുടെ ഫോണില്‍ നിന്നാണ് പൊലീസ് കണ്ടെടുത്തത്. മൊബൈല്‍ ആപ്പ് വഴിയാണ് വ്യാജരേഖ നിര്‍മ്മിച്ചത്. തുടര്‍ന്ന് സ്വന്തം മേല്‍വിലാസത്തിലേക്ക് അയയ്ക്കുകയായിരുന്നു. ഇതില്‍ മറ്റുള്ളവര്‍ക്ക് പങ്കില്ലെന്നാണ് പ്രാഥമിക വിവരം. വാളത്തുംഗല്‍ ഐശ്വര്യയില്‍ ആര്‍.രാഖിയാണ് (25) സംഭവത്തിൽ ഇന്നലെ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 10ഓടെ രാഖി ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് എത്തിയത്. രേഖകള്‍ പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ തഹസില്‍ദാര്‍ പി.എസ്.സി ഓഫീസില്‍ ബന്ധപ്പെട്ടു. നിയമന ഉത്തരവ് നല്‍കിയിട്ടില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്കും കരുനാഗപ്പള്ളി പൊലീസിലും പരാതി നല്‍കുകയായിരുന്നു. ഉച്ചയോടെ ആണ്ടാമുക്കത്തെ പി.എസ്.സി ഓഫീസിലെത്തിയ രാഖിയും കുടുംബവും മൊബൈല്‍ഫോണിലുള്ള രേഖകളാണ് കാണിച്ചത്. അസല്‍ കാണിക്കാൻ തയ്യാറായില്ല.2022 ആഗസ്റ്റ്…

    Read More »
  • India

    പശുവിനെ കശാപ്പ് ചെയ്തു; യുവാവിനെ വെടിവെച്ചു വീഴ്ത്തി ഉത്തർപ്രദേശ് പോലീസ്

    ലക്നൗ:അനധികൃതമായി പശുക്കളെ കശാപ്പ് ചെയ്തതിന്  ഗൗത്‌സ്‌കര്‍ മൊഹ്‌സിൻ എന്ന യുവാവിനെ യുപി പോലീസ് വെടിവച്ച്‌ വീഴ്‌ത്തി. ഗൗത്‌സ്‌കര്‍ മൊഹ്‌സിന്റെ രണ്ട് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. അംറോഹ പോലീസാണ് യുവാവിനെ വെടിവെച്ചു പിടികൂടിയത്.   ആഡംബര വാഹനത്തില്‍ കശാപ്പിനായി കൊണ്ടുപോകുകയായിരുന്ന പശുവിനെയും പശുക്കിടാവിനെയും ഇവരുടെ പിടിയില്‍ നിന്ന് മോചിപ്പിച്ചതായും അംറോഹ പോലീസ് അറിയിച്ചു. അംറോഹയിലും പരിസരപ്രദേശങ്ങളിലും നിന്ന് പശുക്കളെ പിടികൂടി ആഡംബര വാഹനങ്ങളില്‍ കാട്ടില്‍ എത്തിച്ച്‌ കശാപ്പ് ചെയ്ത ശേഷം  ഡല്‍ഹി-എൻസിആറില്‍ എത്തിച്ച്‌ മാംസം വില്‍പന നടത്തിയിരുന്നവരാണ് ഇവരെന്നാണ് പോലീസ് പറയുന്നത്.

    Read More »
  • Kerala

    വീട്ടമ്മയെ വഴിയിൽ തടഞ്ഞു നിർത്തി റേറ്റ് ചോദിച്ച യുവാവ് അറസ്റ്റിൽ

    രാമപുരം: വീട്ടമ്മയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി റേറ്റ് ചോദിച്ച യുവാവ് അറസ്റ്റില്‍. വെളിയന്നൂര്‍ കൊക്കരണിക്കല്‍ വീട്ടില്‍ സന്ദീപ് എന്ന 33-കാരനെയാണ് വീട്ടമ്മയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം പകല്‍ റോഡിലൂടെ നടന്നുപോയ വീട്ടമ്മയെ തടഞ്ഞുനിര്‍ത്തി റേറ്റ് ചോദിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയുമായിരുന്നു. വീട്ടമ്മ വിവരം അറിയിച്ചതിനെ തുടർന്ന് രാമപുരം എസ്.എച്ച്‌.ഒ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    ഭർത്താവ് ഗൾഫിൽ;ചാകുന്നതുവരെ ലിജിയെ കുത്തിയെന്ന് കാമുകൻ

    കൊച്ചി: എറണാകുളം അങ്കമാലി എം.എ.ജി.ജെ. ആശുപത്രിയില്‍ കുത്തേറ്റ് മരിച്ച തുറവുര്‍ സ്വദേശിനി ലിജിക്കേറ്റത് 12 കുത്തുകള്‍. മൃതദേഹത്തിലെ ഇൻക്വസ്റ്റ് പരിശോധനയിലാണ് ശരീരത്തില്‍ ഇത്രയധികം കുത്തുകള്‍ ഏറ്റത് കണ്ടത്. മരണം ഉറപ്പാക്കുന്നതുവരെ കുത്തിയെന്നാണ് പ്രതി മഹേഷിൻ്റെ മൊഴി. അതേസമയം, ലിജിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.   രോഗിയായ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ ലിജിയെ ഇന്നലെ ഉച്ചയോടെയാണ് കാമുകനായ മഹേഷ് ആശുപത്രിയില്‍ വച്ച്‌ കുത്തി കൊന്നത്. ലിജി പെട്ടെന്ന്  ബന്ധം  അവസാനിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് മഹേഷ് പൊലീസിന് നല്‍കിയിട്ടുള്ള മൊഴി.   ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ക്രൂരകൊലപാതകം. ആശുപത്രിയുടെ നാലാം നിലയിലെ വരാന്തയില്‍ വച്ചാണ് മഹേഷ് ലിജിയെ ആക്രമിച്ചത്. ദേഹമാസകലം കുത്തേറ്റ ലിജി സംഭവസ്ഥലത്തു തന്നെ മരിച്ചു വീണു. രോഗിയായ അമ്മ അല്ലി ഗുരുതരാവസ്ഥയില്‍ ഐ സി യു വില്‍ ചികിത്സയിലായതിനാല്‍ പരിചരണത്തിനാണ് മകള്‍ ലിജി ആശുപത്രിയില്‍ കഴിഞ്ഞത്. ലിജിയുടെ മുറിയിലെത്തിയ മഹേഷ് ഇവരെ സംസാരിക്കാനായി പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. അഞ്ചു മിനിട്ടോളം നീണ്ട സംസാരത്തിനിടയില്‍ വാക്കുതര്‍ക്കമുണ്ടായി.…

    Read More »
  • Kerala

    വര്‍ക്കലയില്‍ 56കാരിയെ ഭര്‍തൃ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തി

    തിരുവനന്തപുരം:വര്‍ക്കലയില്‍ 56കാരിയെ ഭര്‍തൃ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തി.അയിരൂർ കളത്തറ സ്വദേശി ലീനാ മണിയാണ് കൊല്ലപ്പെട്ടത്. ഷാജി, അഹദ്, മുഹ്‌സിൻ എന്നിവരാണ് കൊലപാതകത്തിനു പിന്നിൽ. കൊലയ്ക്ക് ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. രാവിലെ 10 മണിയോട് കൂടിയാണ് സംഭവം നടന്നത്. ഒന്നര  വർഷം മുൻപാണ് ലീനയുടെ ഭർത്താവ് മരണപ്പെട്ടത്. ശേഷം ഭർത്താവിന്റെ സ്വത്തുക്കൾ  തട്ടിയെടുക്കാൻ സഹോദരൻമാർ ശ്രമിക്കുന്നതായി ലീന പൊലീസിലും കോടതിയിലും പരാതി നൽകിയിരുന്നു. കേസ് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് കൊലപാതകം.

    Read More »
  • Food

    പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സിട്രസ് ഫ്രൂട്ട്സ്

    മഴക്കാലം പകർച്ചവ്യാധികളുടേയും കാലമാണ്.അതിനാൽതന്നെ ശരീരത്തിന്റെ പ്രതിരോധ ശേഷി ഈ‌ സമയങ്ങളിൽ വർദ്ധിപ്പിച്ചില്ലെങ്കിൽ നിരവധി രോഗങ്ങൾ പിടിപെട്ടെന്നിരിക്കാം. ‘സിട്രസ് ഫ്രൂട്ട്സ്’ എന്ന ഗണത്തില്‍പ്പെടുന്ന പഴങ്ങളെല്ലാം തന്നെ ഇതിന് ഒന്നാന്തരമാണ്. ഓറഞ്ച്, നാരങ്ങ, മുന്തിരി, കിവി- തുടങ്ങിയവയെല്ലാം ‘സിട്രസ് ഫ്രൂട്ട്സ്’ ഗണത്തില്‍പ്പെടുന്നവയാണ്.ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി ആണ് പ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത്. ഏത് വീട്ടിലും എപ്പോഴും അടുക്കളയില്‍ കാണുന്ന ഒന്നാണ് വെളുത്തുള്ളി. ഭക്ഷണത്തിലേക്കുള്ള ചേരുവ എന്നതില്‍ കവിഞ്ഞ് ഒരു മരുന്നായിത്തന്നെയാണ് നമ്മള്‍ വെളുത്തുള്ളിയെ കണക്കാക്കാറ്. വെളുത്തുള്ളിയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായിക്കും. അണുബാധകളെ ചെറുക്കാനും വെളുത്തുള്ളിക്ക് ഏറെ കഴിവുണ്ട്.   യോഗര്‍ട്ടാണ് ഈ പട്ടികയില്‍ മൂന്നാമതായി വരുന്നത്. നിരവധി ആരോഗ്യഗുണങ്ങള്‍ക്കും രുചിക്കുമൊപ്പം പ്രതിരോധശേഷിയെ ത്വരിതപ്പെടുത്താനും യോഗര്‍ട്ടിന് കഴിവുണ്ട്. ശരീരത്തിന് ‘ഫ്രഷ്നെസ്’ നല്‍കാനും ഇതിന് പ്രത്യേകമായ കഴിവുണ്ട്. ബദാമും ഈ പട്ടികയില്‍ നിന്ന് ഒഴിച്ച്‌ നിര്‍ത്താന്‍ കഴിയാത്ത ഒന്നാണ്. ബദാമിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ -ഇ ആണ് രോഗപ്രതിരോധ ശേഷിയെ ബലപ്പെടുത്താന്‍ സഹായിക്കുന്നത്.   മഞ്ഞളാണ് ഇനി ഈ…

    Read More »
  • India

    കല്ലുരുണ്ടു വീണ് അമര്‍നാഥ് തീര്‍ഥാടക മരിച്ചു

    അനന്ത് നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ അമര്‍നാഥ് തീര്‍ഥാടക അപകടത്തില്‍ മരിച്ചു. മണ്ണിടിച്ചിലില്‍ കല്ല് തെറിച്ച്‌ വീണായിരുന്നു മരണം.53 വയസുള്ള ഊര്‍മിളാ ബെന്നാണ് മരിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. സംഗം ടോപ്പിനും ലോവര്‍ കേവിനും ഇടയില്‍ വെച്ചാണ് കല്ലുകള്‍ അടര്‍ന്നുവീണത്. ഉടൻതന്നെ ഇവര്‍ക്ക് വൈദ്യസഹായം നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • India

    നരേന്ദ്ര മോദിയുടെ കോലംകത്തിച്ച്‌ മിസോറമില്‍ പ്രതിഷേധം

    ഐസ്വാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മണിപ്പുര്‍ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെയും കോലംകത്തിച്ച്‌ മിസോറമില്‍ പ്രതിഷേധം. മണിപ്പുര്‍ കലാപത്തില്‍ ദുരിതത്തിലായ  ഗോത്രവര്‍ഗക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മണിപ്പുരില്‍ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്ന് ഗോത്ര വിഭാഗക്കാരുടെ സംഘടനയായ സോറോ വെളിപ്പെടുത്തി.   കേന്ദ്ര–- സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെയാണ് മണിപ്പുര്‍ കലാപമെന്ന് തുറന്നടിച്ച്‌ മിസോറമിലെ ബിജെപി വൈസ് പ്രസിഡന്റ് ആര് വന്റാംചുവാംഗ കഴിഞ്ഞദിവസം പാർട്ടി സ്ഥാനം രാജിവച്ചിരുന്നു.

    Read More »
  • Kerala

    കടയ്ക്കലിൽ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹപാഠിക്കെതിരെ കേസ്

    കൊല്ലം:കടയ്ക്കലിൽ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹപാഠിക്കെതിരെ കേസ്. വയറുവേദനയെ തുടര്‍ന്ന് കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ ചികില്‍സതേടിയെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് പ്രതിയുടെ പേര് വെളിപ്പെടുത്തിയത്. മാതാപിതാക്കൾ ഇല്ലാത്ത സമയം നോക്കി സഹപാഠിയായ പതിനേഴുകാരന്‍ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് മൊഴി.പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. കേസെടുത്ത പൊലീസ് പതിനേഴുകാരനെതിരെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് അറിയിച്ചു.

    Read More »
  • Kerala

    അർദ്ധരാത്രിയിൽ ഓട്ടോറിക്ഷയിൽ യുവതി പ്രസവിച്ചു; സംഭവം തൃശ്ശൂർ ചേലക്കരയിൽ

    തൃശൂർ:അർദ്ധരാത്രിയിൽ യുവതി ഓട്ടോറിക്ഷയിൽ  പ്രസവിച്ചു.ചേലക്കരയിലാണ് സംഭവം. ചേലക്കര മംഗലംകുന്ന് സ്വദേശി ഷീജ എന്ന 31കാരിയാണ് ഓട്ടോറിക്ഷയിൽ പ്രസവിച്ചത്.തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ചേലക്കര മംഗലംകുന്ന് സ്വദേശി ഷീജയ്ക്ക് പ്രസവവേദന വന്നതിനെ തുടർന്നാണ് അർദ്ധരാത്രി ഓട്ടോ വിളിച്ചത്.ചേലക്കര താലൂക്ക് ആശുപത്രിയിലേയ്ക്കുള്ള യാത്രയിൽ  ഷീജ ഓട്ടോയിൽ വെച്ചുതന്നെ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഉടൻ തന്നെ ഷീജയേയും കുഞ്ഞിനേയും ചേലക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അവിടെനിന്നും ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.

    Read More »
Back to top button
error: