Month: July 2023

  • സില്‍വര്‍ ലൈനില്‍ സംസ്ഥാന സര്‍ക്കാര്‍ മലക്കം മറിഞ്ഞു, ശ്രീധരന്റെ ബദൽ പാർട്ടി വിശദമായി ചർച്ച ചെയ്യും: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

    തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ സംസ്ഥാന സര്‍ക്കാര്‍ മലക്കം മറിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വേഗത ഉള്ള ട്രെയിന്‍ വേണമെന്ന് ബിജെപി നേരത്തെ നിലപാട് എടുത്തു. ശ്രീധരന്റെ ബദൽ പാർട്ടി വിശദമായി ചർച്ച ചെയ്യുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. സിപിഎം സെമിനാർ ചീറ്റിപ്പോയെന്നും കെ സുരേന്ദ്രൻ. സംവാദം എന്ന പേരിൽ നടത്തിയത് പാർട്ടി സമ്മേളനമാണ്. സ്ത്രീ ശബ്ദം കേട്ടില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സിൽവർലൈനിൽ ഇ. ശ്രീധരന്റെ ബദൽ നിർദ്ദേശത്തോടുള്ള സമീപനം മാറ്റി ബിജെപി. സംസ്ഥാന സർക്കാർ ആദ്യം തീരുമാനമെടുത്ത ശേഷം പാർട്ടി ചർച്ച ചെയ്ത് നിലപാടെടുക്കുമെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി. ബദൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെ ഒറ്റയടിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച സുരേന്ദ്രന്റെ നടപടി വിവാദമായതിനെ തുടർന്നാണ് പിന്മാറ്റം. ഇ ശ്രീധരൻ കെവി തോമസ് വഴി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയുളള ബിജെപിയുടെ പരസ്യപിന്തുണ വലിയ ചർച്ചയായിരുന്നു. പൊന്നാനിയിലെ ശ്രീധരന്റെ വീട്ടിലെത്തിയായിരുന്നു സുരേന്ദ്രൻെ പിന്തുണ പ്രഖ്യാപിക്കൽ. ചർച്ച കൂടാതെ നയപരമായ വിഷയത്തിലെ…

    Read More »
  • Kerala

    കെഎസ്ആർടിസിയെ സർക്കാർ തകർത്തു തരിപ്പണമാക്കി, കോർപറേഷനെ പൂട്ടിക്കുക എന്നതാണ് സർക്കാർ നിലപാട്; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

    തിരുവനന്തപുരം: കെഎസ്ആർടിസിയെ സർക്കാർ തകർത്തു തരിപ്പണമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോർപറേഷനെ പൂട്ടിക്കുക എന്നതാണ് സർക്കാർ നിലപാടെന്നും സതീശൻ ആരോപിച്ചു. കെഎസ്ആർടിസിയോട് സർക്കാരിന് കടുത്ത അവ​ഗണനയാണുള്ളത്. ഈ സംവിധാനത്തെ തകർത്ത് തരിപ്പണമാക്കി. മനപൂർവം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഇതിനിടെയാണ് സിൽവർലൈനുമായി സർക്കാർ മുന്നോട്ടുപോകുന്നത്. ബദൽ പദ്ധതിയെ പറ്റി സർക്കാർ എന്തുപറയുന്നെന്ന് അറിയാൻ താൽപര്യമുണ്ട്. അതറിഞ്ഞിട്ട് തങ്ങൾ നിലപാട് പറയാം. സിൽവർലൈനിനെ എതിർത്തത് അത് സംസ്ഥാനത്തിന് സാമ്പത്തിക ദുരന്തവും പാരിസ്ഥിതിക ദുരന്തവും ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ്. വിലക്കയറ്റത്തിൽ സർക്കാർ നോക്കുകുത്തിയാകുന്നു. സർക്കാർ സംവിധാനങ്ങൾ ഒന്നും ചെയ്യുന്നില്ല. കെഎസ്ആർട്ടിസി പൂട്ടിക്കുക എന്നതാണ് സർക്കാർ നിപോട്. അതുകൊണ്ടാണ് മറ്റൊരു സ്ഥാപനം തുടങ്ങിയത്. ലാഭമുള്ള റൂട്ടുകൾ പുതിയ കമ്പനിയിലേക്ക് മാറ്റിയെന്നും സതീശൻ ആരോപിച്ചു. ”പിണറായി സർക്കാർ തുടർച്ചയായി കാട്ടുന്ന അവഗണനയെ തുടർന്ന് സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സി അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഷെഡ്യൂളുകളെല്ലാം നിർത്തലാക്കിയിരിക്കുകയാണ്. സാധാരണക്കാരും വീട്ടുജോലിക്കാരും കൂലിപ്പണിക്കാരും ഉൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനത്തെ തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. ഒരു…

    Read More »
  • India

    മണിപ്പൂർ വീണ്ടും സംഘർഷാവസ്ഥയിലേക്ക്. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ അതിർത്തി മേഖലയിൽ വെടിവെയ്പ്

    ഇംഫാൽ: മണിപ്പൂർ വീണ്ടും സംഘർഷാവസ്ഥയിലേക്ക്. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ അതിർത്തി മേഖലയിൽ വെടിവെയ്പ് ഉണ്ടായി. താങ്ബുവിൽ വീടുകൾക്ക് തീ വെച്ചു. മണിപ്പൂരില്‍ ഇംഫാല്‍ ഈസ്റ്റില്‍ സ്ത്രീയെ അക്രമികള്‍ വെടിവെച്ച് കൊന്നു. മാനസിക പ്രശ്നങ്ങളുള്ള നാഗ വിഭാഗക്കാരിയായ സ്ത്രീയെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. കുക്കി വിഭാഗക്കാരിയെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ വധിച്ചതെന്നാണ് സൂചന. ഇതിനിടെ വെസ്റ്റ് ഇംഫാലില്‍ പാചകവാതക ഗ്യാസ് കൊണ്ടുപോകുന്ന മൂന്ന് ട്രക്കുകള്‍ക്ക് കലാപകാരികള്‍ തീവെച്ചു. ഒഴിഞ്ഞ സിലണ്ടറുകളായിരുന്നു വാഹനത്തിനകത്ത് ഉണ്ടായിരുന്നത്. മെയ്ത്തെയ് വിഭാഗം സ്ത്രീകളുടെ സംഘമാണ് വാഹനങ്ങള്‍ക്ക് തീയിട്ടത്. വീണ്ടുമൊരു മെയ്ത്തെയ് വിഭാഗക്കാരന്‍ കൂടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ മണിപ്പൂരില്‍ സംഘർഷ സാഹചര്യം വർധിക്കുകയാണ്. കൊല്ലപ്പെട്ട സായ്കോം ഷുബോലിന്‍റെ മൃതദേഹവുമേന്തി മെയ്ത്തേയ് വിഭാഗക്കാർ ഇംഫാല്‍ നഗരത്തിലൂടെ പ്രതിഷേധ പ്രകടനം നടത്തി. ഈ സാഹചര്യത്തിൽ മേഖലയില്‍ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. കദാംബന്ദ് മേഖലയിലിയിലാണ് ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. വെടിവെപ്പില്‍ ഇരുപത്തിയേഴ് വയസുകരനായ മെയ്ത്തെയ് വിഭാഗക്കാരൻ കൊല്ലപ്പെട്ടു. ഇതോടെ മണിപ്പൂരില്‍ വീണ്ടും സംഘർഷ സാഹചര്യം വർധിക്കുകയാണ്. നഗര മേഖലയിലടക്കം…

    Read More »
  • Crime

    അമിത പലിശ ഈടാക്കി കീശ വീ‍ർപ്പിച്ച ചൈതന്യ ബാങ്കേഴ്സ്; ജീവനക്കാരി അറസ്റ്റിൽ, ഉടമ ഒളിവിൽ; ഒപ്പിട്ട വെള്ള പേപ്പറും ബ്ലാങ്ക് ചെക്കുകളും കണ്ടെടുത്തു

    പാലക്കാട്: അമിത പലിശ ഈടാക്കി സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന ഉടമയ്ക്കെതിരെ കേസ്. പാലക്കാട് ചെർപ്പുളശേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ ചൈതന്യ ബാങ്കേഴ്സ് ഉടമ കുലുക്കല്ലൂർ പന്തലിങ്കൽ വീട്ടിൽ മോഹൻദാസ് (65) എന്നയാൾക്കെതിരെയാണ് കേസ് എടുത്തത്. സ്ഥാപനത്തിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം ജീവനക്കാരി നെല്ലായ പൊമ്പിലായ നെച്ചിപ്പുറത്ത് വീട്ടിൽ ബിന്ദു(42) വിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലൈസൻസ് വ്യവസ്ഥ ലംഘിച്ച് വായ്പക്കാരിൽ നിന്ന് ഒപ്പിട്ട് വാങ്ങി സൂക്ഷിച്ച വെള്ള പേപ്പറും ബ്ലാങ്ക് ചെക്കുകളും ഇവരു‌ടെ ഓഫീസിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അമിത പലിശ ഈടാക്കിയതിന് കേരള മണി ലെൻഡേഴ്സ് ആക്ട് പ്രകാരമാണ് ചെർപ്പുളശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതിയിൽഹാജരാക്കിയ ബിന്ദുവിനെ റിമാൻ‍ഡ് ചെയ്തു. ഉടമ മോഹൻ ദാസ് ഒളിവിലാണ്. വായ്പക്കാരിൽ നിന്ന് ഒപ്പിട്ട് വാങ്ങിയ നിരവധി വെള്ള പേപ്പറുകളും വിവിധ ബാങ്കുകളുടെ ഒപ്പിട്ട അഞ്ച് ചെക്ക് ലീഫുകളും കണ്ടെടുത്തിട്ടുണ്ട്. എസ് എച്ച് ഒ ടി ശശികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്…

    Read More »
  • Crime

    ധനകോടി ചിട്ടി തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്; വയനാട് കണ്ണൂർ ജില്ലകളിലായി 104 കേസുകൾ

    വയനാട്: സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകോടി ചിറ്റ്സ്സ്, ധനനിധി ചിറ്റ്സ് എന്നീ സ്ഥാപനങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. വയനാട് ജില്ലയിൽ രജിസ്റ്റർ ചെയ്ത 42 കേസുകളും, കണ്ണൂരിൽ രജിസ്റ്റർ ചെയ്ത 62 കേസുകളുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. രണ്ട് ജില്ലകളിലുമായുള്ള 104 കേസുകൾ അന്വേഷിക്കാനുള്ള സംഘത്തെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് എഡിജപിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകി. 2007ൽ സുൽത്താൻ ബത്തേരി ആസ്ഥാനമായി തുടങ്ങിയ ധനകോടി ചിറ്റ്സിനും 2018ൽ പ്രവർത്തനം തുടങ്ങിയ ധനകോടി നിധി ലിമിറ്റഡിനും സംസ്ഥാന വ്യാപകമായി 22 ബ്രാഞ്ചുകളാണ് ഉണ്ടായിരുന്നത്. പണം നിക്ഷേപിച്ച നൂറുകണക്കിന് പേർക്ക് കാലാവധി പൂർത്തിയായിട്ടും പണം തിരികെ ലഭിച്ചിരുന്നില്ല. പണം കിട്ടാനുള്ളവർക്ക് സ്ഥാപനം നൽകിയ ചെക്കുകൾ ബാങ്കിൽ പണമില്ലാത്തതിനെ തുടർന്ന് മടങ്ങിയതോടെയാണ് സംഭവം പുറത്തായത്. ഇതോടെ നിക്ഷേപകർ വിവിധ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകുകയായിരുന്നു. ചിട്ടി കമ്പനിയുടെ എം ഡി അടക്കമുള്ളവരെ പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിതിരുന്നു. ഡയറക്ടർ…

    Read More »
  • Kerala

    പാർട്ടി സമ്മേളനം പോലെ മാറിയ സെമിനാർ ചീറ്റിപ്പോയി, ഗ്രഹണി പിടിച്ച കുഞ്ഞുങ്ങൾ ഭക്ഷണത്തിന് ആർത്തി കാണിക്കും പോലെയാണ് സിപിഎം നാല് വോട്ടിന് വേണ്ടി പരക്കംപായുന്നത്: കെ.സുരേന്ദ്രൻ

    തിരുവനന്തപുരം: ഏക സിവിൽ കോഡിന്റെ പേരിൽ സിപിഎം കോഴിക്കോട് നടത്തിയത് ഏകപക്ഷീയമായ സെമിനാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടി സമ്മേളനം പോലെ മാറിയ സെമിനാർ ചീറ്റിപ്പോയെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സംവാദം നടത്തുമെന്ന പറഞ്ഞ സിപിഎം മുസ്ലിം സ്ത്രീകൾക്ക് സംസാരിക്കാൻ അവസരം കൊടുത്തില്ല. പൊതുസിവിൽ കോഡിനെ അനുകൂലിക്കുന്നവരെ വിളിക്കാതെ വോട്ട്ബാങ്കിന് വേണ്ടിയുള്ള വൃഥാശ്രമമാണ് സിപിഎം നടത്തിയത്. ഗ്രഹണി പിടിച്ച കുഞ്ഞുങ്ങൾ ഭക്ഷണത്തിന് ആർത്തി കാണിക്കും പോലെയാണ് സിപിഎം നാല് വോട്ടിന് വേണ്ടി പരക്കംപായുന്നത്. സ്ത്രീ സമത്വവും തുല്യതയും പറഞ്ഞിരുന്ന സിപിഎം അത് ഉപേക്ഷിച്ചു. വോട്ടിന് വേണ്ടി നിലപാടിൽ വെള്ളം ചേർത്ത സിപിഎമ്മിന് മുസ്ലിം വോട്ടുംകിട്ടില്ല കയ്യിലുള്ള ഹിന്ദു വോട്ടും കിട്ടില്ല. കാപട്യത്തിന്റെ അപ്പോസ്തലനായി യെച്ചൂരി മാറിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. മുതലപ്പുഴയിലെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നാണ് ബിജെപിയുടെ നിലപാട്. കേന്ദ്രമന്ത്രി വി മുരളീധരന്റെ ശക്തമായ ഇടപെടൽ കാരണമാണ് കേന്ദ്ര പ്രതിനിധി സംഘം മുതലപ്പുഴയിലെത്തുന്നത്. സിൽവർ ലൈനിന്റെ കാര്യത്തിൽ മലക്കം…

    Read More »
  • NEWS

    ജോലി കഴിഞ്ഞ് സൈക്കിളിൽ താമസസ്ഥലത്തേക്ക് മടങ്ങിയ പ്രവാസി മലയാളി ജിദ്ദയിൽ കാറിടിച്ച് മരിച്ചു

    റിയാദ്: സൈക്കിളിൽ കാറിടിച്ച് മലയാളി മരിച്ചു. മലപ്പുറം കാളികാവ് അഞ്ചച്ചവടി മൂച്ചിക്കൽ സ്വദേശി വെള്ളിലക്കുന്നൻ മുഹമ്മദ് എന്ന കുട്ട്യാപ്പു (57) ജിദ്ദ ഹറാസാത്ത് റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ബൂഫിയ (ലഘു ഭക്ഷണശാല) ജീവനക്കാരനായ ഇദ്ദേഹം ഇന്നലെ (ശനിയാഴ്ച്ച) ഉച്ചക്ക് ഒന്നിന് കട അടച്ച് സൈക്കിളിൽ റൂമിലേക്ക് പോവുമ്പോൾ വാഹനം ഇടിക്കുകയായിരുന്നു. ജിദ്ദ ജാമിഅ അൻഡലൂസിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ തന്നെ മറവ് ചെയ്യുന്നതിനുവേണ്ട നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

    Read More »
  • Kerala

    മാനേജ്മെന്‍റിനെതിരെ നിരന്തരം കള്ള വാർത്തകൾ നൽകുന്നു, മന്ത്രിയും എംഡിയും വില്ലന്മാരാണെന്ന് വരുത്തി തീർക്കുന്നു, ഒരു വിഭാഗം ജീവനക്കാർ കെഎസ്ആർടിസിയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു: ബിജു പ്രഭാകര്‍

    തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധി സംബന്ധിച്ച് സിഎംഡി ബിജു പ്രഭാകർ ഫേസ്ബുക്കിലൂടെ നടത്തുന്ന വിശദീകരണ പരിപാടിയുടെ രണ്ടാംഭാഗം ഇന്ന് പുറത്ത് വിട്ടു.ഒരു വിഭാഗം ജീവനക്കാർ കെഎസ്ആർടിസി അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ഇന്നത്തെ എപ്പിസോഡിലും ആവർത്തിച്ചു.മാനേജ്മെൻറിനെതിരെ നിരന്തരം കള്ള വാർത്തകൾ നൽകുന്നു. മന്ത്രിയും എംഡിയും വില്ലന്മാരാണെന്ന് വരുത്തി തീർക്കുന്നു.ഏത് റിപ്പോർട്ട് വന്നാലും സർവീസ് സംഘടനകൾ അറബിക്കടലിൽ എറിയുന്നു. കെഎസ്ആർടിസി നന്നാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിനെല്ലാം പിന്നിൽ. ചില കുബുദ്ധികൾ ആണ് കെഎസ്ആർടിസി നന്നാവാൻ സമ്മതിക്കാത്തത്. 1243 പേര് മാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല. സ്വിഫ്റ്റ് കെഎസ്ആർടിസിക്ക് ഭീഷണിയാണെന്ന് വ്യാജ പ്രചരണമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കുന്നത് ഒരു വിഭാഗം ജീവനക്കാരാണെന്ന ആരോപണത്തെ യൂണിയനുകൾ അപ്പാടെ തള്ളുന്നു. ഉത്തരവാദിത്ത ബോധത്തോടെയാണ് പ്രവർത്തനമെന്നും മാനേജ്മെൻറ് താത്പര്യങ്ങൾ ഏകപക്ഷീയമായി നടത്താനുളള നീക്കങ്ങളെയാണ് എതിർത്തതെന്നും നേതാക്കൾ പറയുന്നു. കെഎസ്ആർടിസിയിൽ ഒരു സമാന്തരപ്രവർത്തനവും നടക്കുന്നില്ല.ബിജു പ്രഭാകർ മാറുന്നത് ഗുണംചെയ്യുമെന്ന് അഭിപ്രായമില്ലെന്ന് സിഐടിയു വ്യക്തമാക്കുന്നു. എന്നാൽ യൂണിയൻ അംഗങ്ങളിൽനിന്ന് മാസവരിസംഖ്യ പിരിക്കുന്നതിനെ സിഎംഡി…

    Read More »
  • India

    മധ്യപ്രദേശിൽ 19 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ബി.ജെ.പി നേതാവിന്റെ മകന്‍ അറസ്റ്റില്‍

    ഭോപ്പാൽ:മധ്യപ്രദേശിൽ 19 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ബി.ജെ.പി നേതാവിന്റെ മകന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ദാത്തിയ ജില്ലയില്‍ കോളേജ് വിട്ട് വീട്ടിലേക്ക് വരികയായിരുന്ന 19 കാരിയാണ് ആക്രമണത്തിനിരയായത്.പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സഹോദരിക്കെതിരെയും ലൈംഗിക ആക്രമണം ഉണ്ടായിട്ടുണ്ട്. ബി.ജെ.പിയുടെ ഉന്നാവോ മണ്ഡലം പ്രസിഡന്റ് കിഷന്‍ റായിയുടെ മകനായ ധ്രുവ് റായിയാണ് പൊലീസ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം.കോളജ് വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയും സഹോദരിയെയും കാറിലെത്തിയ സംഘം ബലം പ്രയോഗിച്ച്‌ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് കേസിലെ മറ്റൊരു പ്രതിയും ബി.ജെ.പി നേതാവുമായ രാം കിഷോര്‍ യാദവിന്റെ വീട്ടിലേക്ക് എത്തിച്ചതിന് ശേഷം ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.   സംഭവം പുറത്ത് പറഞ്ഞാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് പെണ്‍കുട്ടികളെ പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. വീട്ടുകാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ കുട്ടിയുടെ…

    Read More »
  • Kerala

    ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; കാമുകന്റെ കുത്തേറ്റ് യുവതിക്കും അമ്മയ്ക്കും ദാരുണാന്ത്യം

    ഇടുക്കി: പള്ളിവാസലിൽ അമ്മയും മകളും കുത്തേറ്റ് മരിച്ച സംഭവത്തിന് കാരണമായതെന്ന് വഴിവിട്ട ബന്ധങ്ങളെന്ന് പോലീസ്. പള്ളിവാസൽ രണ്ടാംമൈലിൽ താമസിക്കുന്ന ഏലത്തോട്ടം തൊഴിലാളി രാജമ്മ(60),മകൾ ഗീത(36) എന്നിവരാണ് കഴിഞ്ഞദിവസം കുത്തേറ്റ് മരിച്ചത്. ഇരുവരെയും കൊലപ്പെടുത്തിയ ആറ്റുകാട് പന്ത്രണ്ട് മുറി ലയത്തിൽ താമസിക്കുന്ന പ്രഭു(34) കൃത്യം നടത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. മരിച്ച ഗീതയും പ്രഭുവും തമ്മിലുണ്ടായിരുന്ന അവിഹിത ബന്ധത്തിലുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. വിവാഹിതയായിരുന്ന ഗീത ഭർത്താവുമായി പിണങ്ങി കുറച്ചു കാലം രാജമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെയാണ് കൂടെ ജോലി ചെയ്തിരുന്ന പ്രഭുവുമായി ഗീത അടുപ്പത്തിലാകുന്നത്. അടുപ്പം പ്രണയമായി വളർന്നതോടെ ഗീത ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പ്രഭുവിനൊപ്പം പോയി. മൂന്നാറിൽ നിന്നും നാടുവിട്ട ഇരുവരും തമിഴ്നാട്ടിൽ മാസങ്ങളോളം ഒരുമിച്ച് താമസിച്ചിരുന്നു. ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടെ പ്രഭു മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി. പിന്നീട് ഈ സ്ത്രീയെ വിവാഹം കഴിച്ച പ്രഭു ഗീതയെ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റി. ഇതോടെ ഗീത തിരികെ…

    Read More »
Back to top button
error: