Month: July 2023
-
Kerala
ആവശ്യപ്പെട്ടാല്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥിയായിട്ട് മത്സരിക്കാനില്ലെന്ന് നടന്‍ ദേവൻ
തൃശൂർ:ആവശ്യപ്പെട്ടാല്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥിയായിട്ട് മത്സരിക്കാനില്ലെന്ന് നടന്‍ ദേവന്‍.പദവിയില്ലാതെ ഒരു രാഷ്ട്രീയക്കാരന് എങ്ങനെ പ്രവര്‍ത്തിക്കാനാവുമെന്നും സെക്രട്ടറി ലെവലിലുള്ള പദവിയെങ്കിലും തനിക്ക് തരണമെന്നും ദേവന്‍ പറഞ്ഞു. അമിത്ഷായുമായി രണ്ട് തവണ കൂടിക്കാഴ്ച്ച നടത്തി. ‘ഞാന്‍ സ്‌കൂള്‍ കാലം മുതല്‍ ഒരു രാഷ്ട്രീയക്കാരനാണെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്താന്‍ എനിക്ക് കഴിയുമെന്നും ഞാന്‍ അദ്ദേഹത്തെ ധരിപ്പിച്ചു. ആ കൂടിക്കാഴ്ച്ചയില്‍ 2021 ല്‍ കേരളം ബിജെപി ഭരിക്കുമെന്ന് അമിത്ഷാ പറഞ്ഞു. അത് നടക്കാന്‍ പോകുന്ന കാര്യമല്ലെന്ന് ഞാനും പറഞ്ഞു. അദ്ദേഹത്തിന് ഷോക്കായി പോയി.’- ദേവന്‍ പറഞ്ഞു ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിയും ആര്‍എസ്എസും അപകടകാരികളാണെന്ന് കുത്തിവെച്ചിട്ടുണ്ട്. അത് മാറ്റിയെടുക്കാന്‍ ബിജെപിക്കും ആര്‍എസ്എസിനും കഴിഞ്ഞിട്ടില്ല. ആ സാഹചര്യത്തില്‍ ബിജെപിക്ക് കേരളത്തില്‍ വിജയിക്കുകയെന്നത് എളുപ്പമല്ലെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.
Read More » -
Kerala
പത്തനംതിട്ടയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കും തിരിച്ചുള്ള കെഎസ്ആർടിസി ബസ്സ് സമയ വിവരങ്ങൾ
പത്തനംതിട്ട – കോഴിക്കോട് ● 04.10am കോഴിക്കോട് സൂപ്പർ ഫാസ്റ്റ് വൈറ്റില,തൃശൂർ വഴി ● 05.30am സുൽത്താൻ ബത്തേരി സൂപ്പർ ഫാസ്റ്റ് പാലാ,മൂവാറ്റുപുഴ വഴി ● 02.40pm മാനന്തവാടി സൂപ്പർ ഫാസ്റ്റ് കോട്ടയം,മൂവാറ്റുപുഴ വഴി ● 03.00pm കാഞ്ഞങ്ങാട് സൂപ്പർ ഫാസ്റ്റ് പാലാ,മൂവാറ്റുപുഴ വഴി ● 03.30pm ചന്ദനയ്ക്കാംപാറ സൂപ്പർ ഫാസ്റ്റ് എറണാകുളം,ഗുരുവായൂർ വഴി ● 03.50pm ബാംഗ്ലൂർ സൂപ്പർ ഡീലക്സ് തൊടുപുഴ,മൂവാറ്റുപുഴ വഴി ● 04.30pm സുൽത്താൻ ബത്തേരി സൂപ്പർ ഫാസ്റ്റ് പാലാ,മൂവാറ്റുപുഴ വഴി ● 05.00pm മംഗലാപുരം സൂപ്പർ ഡീലക്സ് കോട്ടയം,മൂവാറ്റുപുഴ വഴി ● 05.10pm കോഴിക്കോട് സൂപ്പർ ഫാസ്റ്റ് കോട്ടയം,മൂവാറ്റുപുഴ വഴി ● 05.20pm പാടിച്ചിറ ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പസ്സെഞ്ചർ എറണാകുളം,തൃശൂർ വഴി ● 06.15pm കണ്ണൂർ സൂപ്പർ ഫാസ്റ്റ് പാലാ,മൂവാറ്റുപുഴ വഴി ● 06.20pm കാഞ്ഞങ്ങാട് സൂപ്പർ ഫാസ്റ്റ് എറണാകുളം,തൃശൂർ വഴി കോഴിക്കോട് – പത്തനംതിട്ട ● 01.00am കൊട്ടാരക്കര സൂപ്പർ ഡീലക്സ് മുവാറ്റുപുഴ,തൊടുപുഴ…
Read More » -
Kerala
താംബരം – നാഗർകോവിൽ അന്ത്യോദയ എക്സ്‌പ്രസ് കൊച്ചുവേളി വരെ നീട്ടണമെന്ന് ആവശ്യം
തിരുവനന്തപുരം:താംബരം – നാഗർകോവിൽ അന്ത്യോദയ എക്സ്‌പ്രസ് കൊച്ചുവേളി വരെ നീട്ടണമെന്ന് ആവശ്യം. ഉച്ചയോടെ നാഗർകോവിൽ എത്തുന്ന താംബരം – നാഗർകോവിൽ അന്ത്യോദയ കൊച്ചുവേളി വരെ നീട്ടിയാൽ അത് നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടും.ഇതേ പോലെ രാവിലെ കൊച്ചുവേളിയിൽ എത്തുന്ന മംഗലാപുരം – കൊച്ചുവേളി അന്ത്യോദയ എക്സ്‌പ്രസ് നാഗർകോവിൽ വരെ നീട്ടാവുന്നതേയുള്ളൂ. കാര്യമായ സമയ വ്യത്യാസം ഇല്ലാതെ നടത്താവുന്ന സർവീസുകളാണ് ഇത് രണ്ടും. ഏതാണ്ട് ഒരു പകൽ മുഴുവൻ ഈ രണ്ടു വണ്ടികളും ( മംഗലാപുരം, താംബരം) സ്റ്റേഷനുകളിൽ വെറുതെ കിടക്കുകയാണ്. രാവിലെ കൊച്ചുവേളി ഇറങ്ങി തിരുവനന്തപുരം വരെ പോവാൻ മലബാർ യാത്രക്കാർ ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഇതോടെ ഇല്ലാതാക്കാം.തിരുവനന്തപുരം ഭാഗത്തുള്ളവർക്ക് ചെന്നൈയിലേക്ക് ഒരു ട്രെയിൻ കൂടി ലഭിക്കുകയും ചെയ്യും.
Read More » -
India
തീറ്റ മല്‍സരത്തില്‍ പങ്കെടുത്ത യുവാവിന് ദാരുണാന്ത്യം
പാറ്റ്ന:മൊമൊസ് തീറ്റ മല്‍സരത്തില്‍ പങ്കെടുത്ത യുവാവിന് ദാരുണാന്ത്യം. ബിഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശിയായ ബിപിന്‍ കുമാര്‍ പസ്വാന്‍ (23) ആണ് മരിച്ചത്. മൊബൈല്‍ റിപ്പയര്‍ കടയിൽ ജോലി ചെയ്യുന്ന ബിപിന്‍ കുമാര്‍ പസ്വാന്‍ കൂട്ടുകാരുമായി പന്തയം വച്ചാണ് മൊമൊസ് കഴിച്ചത്. വാശിക്ക് മൊമൊസ് കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പസ്വാന്‍ ബോധരഹിതനായി വീണ് തല്‍ക്ഷണം മരിക്കുകയായിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുവാവിന്റെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
Kerala
നഴ്‌സിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ
പാലക്കാട്:നഴ്‌സിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ.ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് നഴ്‌സിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ പത്തിരിപ്പാല സ്വദേശിയാണ് അറസ്റ്റിലായത്. പത്തിരിപ്പാല നഗരിപ്പുറം നീലാഞ്ചേരി വീട്ടില്‍ ദേവദാസിനെ(55)യാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നഴ്‌സുമാര്‍ ഇരിക്കുന്ന നഴ്‌സിങ് സ്റ്റേഷനില്‍ അലമാരക്ക് മുകളില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ഫോണാണ് നഷ്ടപ്പെട്ടത്. രോഗിക്കൊപ്പം കൂട്ടിരിപ്പുകാരനായി എത്തിയയാളാണ് ദേവദാസനെന്ന് പോലീസ് പറഞ്ഞു. നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എസ്.ഐ. കെ.ജെ. പ്രവീണിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
India
കൊലപാതക കേസില്‍ ജയിലില്‍ എത്തിയ കുറ്റവാളികൾ പരോളില്‍ പുറത്തിറങ്ങി വിവാഹിതരായി
രണ്ടു വിത്യസ്ത കൊലപാതക കേസുകളിലായി ജയിലില്‍ എത്തിയ കുറ്റവാളികള്‍, പരോളില്‍ പുറത്തിറങ്ങി, വിവാഹിതരായി.പശ്ചിമ ബംഗാളിലെ ബര്‍ധമാനില്‍ നിന്നുള്ളതാണ് വേറിട്ട പ്രണയ കഥ. അസം സ്വദേശിയായ അബ്ദുള്‍ ഹസിമും പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ഷഹ്നാര ഖാതൂനും കൊലപാതക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് ബര്‍ധമാനിലെ ജയിലില്‍ എത്തുന്നത്.അബ്ദുള്‍ ഹസിമിന് 8 വര്‍ഷത്തെ ശിക്ഷയും ഷഹ്നാര ഖാതൂന് ആറ് വര്‍ഷത്തെ ശിക്ഷയും ലഭിച്ചാണ് ഇവിടെ എത്തുന്നത്. ജയില്‍ വച്ച് ഇവര്‍ പരിചയപ്പെടുകയും സുഹൃത്തുക്കളാവുകയും ചെയ്തു. സുഹൃത് ബന്ധം പ്രണയത്തിലേക്ക് വഴിമാറിയതോടെ ഇരുവരും പരോളിന് അപേക്ഷിക്കുകയായിരുന്നു.സംഭവം അറിഞ്ഞതോടെ ജയിലധികൃതർ ഇവർക്ക് പരോളും അനുവദിച്ചു. കുടുംബാഗങ്ങളെ വിവരം അറിയിച്ച ശേഷമായിരുന്നു ഇവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചത്. ബുധനാഴ്ചയാണ് ഇരുവരും അഞ്ച് ദിവസത്തെ പരോളിന് പുറത്തിറങ്ങുന്നത്. പിന്നാലെ ഇവര്‍ മുസ്ലിം വിശ്വാസമനുസരിച്ച് ബര്‍ധമാനിലെ കുസുംഗ്രാമില്‍ വച്ച് വിവാഹിതരായി പരോള്‍ കാലാവധി അവസാനിക്കുന്നതോടെ ഇവര്‍ക്ക് തിരികെ ജയിലിലേക്ക് മടങ്ങേണ്ടി വരും.
Read More » -
Health
അസംബന്ധം; കര്‍ക്കിടക മാസത്തില്‍ മുരിങ്ങയില വിഷമാകില്ല
കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പണ്ടുമുതലേ പറയുന്ന കാര്യമാണ്. കർക്കിടകത്തിൽ ഒഴിവാക്കേണ്ട ഇലക്കറികളുടെ കൂട്ടത്തിലാണ് മുരിങ്ങയില കൊണ്ടുള്ള വിഭവങ്ങൾ. എന്നാൽ ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്താണെന്ന് അധികം ആർക്കും അറിയില്ല എന്നതാണ് സത്യം. കർക്കിടകത്തിൽ മുരിങ്ങയിലയെ അകറ്റി നിർത്തുന്നത് എന്തിനാണെന്ന് അറിയണ്ടേ..? പണ്ടുകാലങ്ങളിൽ മുരിങ്ങ നട്ടിരുന്നത് കിണറിന്‍റെ കരയിലായിരുന്നു.കാരണം, ഭൂമിയിലെ വിഷാംശം വലിച്ചെടുക്കാന്‍ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ. വലിച്ചെടുക്കുന്ന വിഷം അതിന്റെ തടിയിൽ സംരക്ഷിക്കുകയും ചെയ്യും. എന്നാല്‍ ശക്തമായി മഴ ഉണ്ടാകുന്ന സമയത്ത് തടിയിലേക്ക് അധികമായി കയറുന്ന വെള്ളം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉൾക്കൊള്ളാന്‍ അതിന് സാധിക്കാതെ വരുന്നു. അങ്ങനെ വരുമ്പോള്‍ വിഷത്തെ ഇലയില്‍ കൂടി പുറത്തേക്ക് കളയാന്‍ മുരിങ്ങ ശ്രമിക്കുന്നു.അങ്ങിനെ ഇല മുഴുവന്‍ വിഷമയമായി മാറുമത്രെ .ഈ വിഷം ഇലയില്‍ ഉള്ളത് കൊണ്ടാണ് കര്‍ക്കടകത്തില്‍ മുരിങ്ങ ഇല വിഭവങ്ങൾ കഴിക്കാൻ പാടില്ലെന്ന് പൂർവ്വികർ പറയുന്നത്. എന്നാൽ ഇതിലെ വാസ്തവം എന്താണ് ? അതായത് കിണറ്റിലെ വെള്ളത്തിന്റെ വിഷാംശം നീക്കി…
Read More » -
India
അടിയന്തിര ഘട്ടങ്ങളില്‍ രക്തമെത്തിക്കാന്‍ ഡ്രോണുകള്‍; വിപ്ലവകരമായ കണ്ടുപിടുത്തവുമായി കശ്മീരി യുവാവ്
ശ്രീനഗര്‍: ആരോഗ്യ പരിചരണ രംഗത്ത് സുപ്രധാന കണ്ടുപിടുത്തവുമായി കശ്മീരി യുവാവ്. അടിയന്തിര ഘട്ടങ്ങളില്‍ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് സുരക്ഷിതമായി രക്തമെത്തിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാമെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് അബാന്‍ ഹബീബ് എന്ന യുവാവ്. രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ് എന്ന് ഹബീബ് പറയുന്നു. വര്‍ഷങ്ങളുടെ ശ്രമഫലമാണ് ഈ കണ്ടുപിടുത്തം. പ്രകൃതി ദുരന്തങ്ങള്‍ മൂലം ഒറ്റപ്പെട്ടു പോകുന്ന പ്രദേശങ്ങളില്‍ ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. 2014ല്‍ കശ്മീരില്‍ മഹാപ്രളയം ഉണ്ടായപ്പോള്‍ ഒറ്റപ്പെട്ടയിടങ്ങളിലെ ആശുപത്രികളില്‍ രക്തം എത്തിക്കാനുള്ള പ്രയാസം നേരിട്ട് കണ്ടിരുന്നു. അന്ന് മനസില്‍ ഉണ്ടായ ചില ചിന്തകളാണ് ഈ കണ്ടുപിടുത്തത്തിലേക്ക് തന്നെ നയിച്ചതെന്ന് ഹബീബ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രക്തമെത്തിക്കാന്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താമെന്ന് ശരിയായ രീതിയില്‍ പരീക്ഷിച്ച് വിജയിച്ചു. ഹിമാചല്‍ പ്രദേശിലായിരുന്നു ആദ്യഘട്ട പരീക്ഷണങ്ങള്‍. അവിടെ പ്രധാന ആശുപത്രിയെ 25 പ്രാദേശിക ആശുപത്രികളുമായി ഉപഗ്രഹ സാങ്കേതിക വിദ്യ മുഖേന ബന്ധിപ്പിച്ചു. 70ല്‍ അധികം കിലോമീറ്ററുകള്‍ താണ്ടി രക്തമെത്തിക്കാന്‍ പരീക്ഷണ…
Read More » -
Kerala
കെ.എസ്.യു. പ്രവര്‍ത്തകരെ ലോക്കപ്പ് തുറന്ന് പുറത്തിറക്കി റോജി ജോണ്‍ എംഎല്‍എ; പോലീസുകാരെ കൈയേറ്റം ചെയ്യാനും ശ്രമം
എറണാകുളം: കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥികളെ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി പുറത്തിറക്കി റോജി എം ജോണ്‍ എംഎല്‍എയും സംഘവും. കാലടി പോലീസ് സ്റ്റേഷനില്‍ ആയിരുന്നു സംഭവം. പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അവരുമായി കയര്‍ക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാവിലെയോടെയായിരുന്നു സംഭവം. കാലടി ശ്രീശങ്കരാചാര്യ കോളേജിലെ കെഎസ് യു പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെയായിരുന്നു പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം ക്യാമ്പസില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ലോക്കപ്പില്‍ ഇടുകയായിരുന്നു. എട്ട് വിദ്യാര്‍ത്ഥികളെയായിരുന്നു കസ്റ്റഡിയില്‍ എടുത്തത് ഇവരെ പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു റോജി എം ജോണും സംഘവും പോലീസ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ ലോക്കപ്പ് തുറന്ന് പുറത്തിറക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പോലീസുകാരോട് പ്രവര്‍ത്തകര്‍ കയര്‍ക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏകപക്ഷീയമായാണ് പോലീസ് പെരുമാറുന്നത് എന്ന് കെഎസ്യു പ്രവര്‍ത്തകര്‍ ആരോപിച്ചു. പോലീസ് സ്റ്റേഷനിലേക്ക് കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.…
Read More » -
NEWS
സൗദിയില്‍ തിരൂര്‍ സ്വദേശിയെ നാല് ദിവസമായി കാണാനില്ല; തിരച്ചില്‍ തുടര്‍ന്ന് സുഹൃത്തുക്കള്‍
റിയാദ്: സൗദിയില്‍ പ്രവാസി മലയാളി യുവാവിനെ നാല് ദിവസമായി കാണാനില്ല. തിരൂര്‍ കാരത്തൂര്‍ സ്വദേശിയായ ആഷിഖിനെയാണ് ജിദ്ദയില്‍ കാണാതായത്. ജിദ്ദയിലെ ബഖാലകളില്‍ സാധനങ്ങള്‍ വിതരണം ചെയ്തുവരികയായിരുന്നു ആഷിഖ്. എന്നാല്‍ കഴിഞ്ഞ നാല് ദിവസമായി യാതൊരു വിധത്തിലുമുള്ള വിവരം ലഭ്യമല്ല എന്നാണ് സുഹൃത്തുക്കള്‍ അറിയിക്കുന്നത്. മൊബൈല്‍ ഫോണ്‍ വഴിയും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. ആഷിഖിന്റെ 0533490943 എന്ന ഫോണ്‍ നമ്പര്‍ പ്രവര്‍ത്തനരഹിതമാണെന്നാണ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് അറിയിച്ചത്. നേരത്തെ യാംബുവിലും യുവാവ് ജോലി ചെയ്തുവന്നിരുന്നു. ആഷിഖിനെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിക്കുന്നവര്‍ 0592720100 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം. നിലവില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് വ്യാപകമായി തിരച്ചില്‍ നടത്തി വരികയാണ്. അതേസമയം, ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥി സൗദിയില്‍ പനി ബാധിച്ച് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുള്‍ ഹയ്യ് പാഷ (16) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. അസുഖബാധിതനായതിന് പിന്നാലെ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയില്‍…
Read More »