കൊല്ലം:കടയ്ക്കലിൽ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹപാഠിക്കെതിരെ കേസ്.
വയറുവേദനയെ തുടര്‍ന്ന് കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ ചികില്സതേടിയെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് പ്രതിയുടെ പേര് വെളിപ്പെടുത്തിയത്.
മാതാപിതാക്കൾ ഇല്ലാത്ത സമയം നോക്കി സഹപാഠിയായ പതിനേഴുകാരന് വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് മൊഴി.പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. കേസെടുത്ത പൊലീസ് പതിനേഴുകാരനെതിരെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് അറിയിച്ചു.