അനന്ത് നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ അമര്‍നാഥ് തീര്‍ഥാടക അപകടത്തില്‍ മരിച്ചു. മണ്ണിടിച്ചിലില്‍ കല്ല് തെറിച്ച് വീണായിരുന്നു മരണം.53 വയസുള്ള ഊര്‍മിളാ ബെന്നാണ് മരിച്ചത്.
ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. സംഗം ടോപ്പിനും ലോവര്‍ കേവിനും ഇടയില്‍ വെച്ചാണ് കല്ലുകള്‍ അടര്‍ന്നുവീണത്. ഉടൻതന്നെ ഇവര്‍ക്ക് വൈദ്യസഹായം നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റി.