തൃശൂർ:അർദ്ധരാത്രിയിൽ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു.ചേലക്കരയിലാണ് സംഭവം.
ചേലക്കര മംഗലംകുന്ന് സ്വദേശി ഷീജ എന്ന 31കാരിയാണ് ഓട്ടോറിക്ഷയിൽ പ്രസവിച്ചത്.തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ചേലക്കര മംഗലംകുന്ന് സ്വദേശി ഷീജയ്ക്ക് പ്രസവവേദന വന്നതിനെ തുടർന്നാണ് അർദ്ധരാത്രി ഓട്ടോ വിളിച്ചത്.ചേലക്കര താലൂക്ക് ആശുപത്രിയിലേയ്ക്കുള്ള യാത്രയിൽ ഷീജ ഓട്ടോയിൽ വെച്ചുതന്നെ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഉടൻ തന്നെ ഷീജയേയും കുഞ്ഞിനേയും ചേലക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അവിടെനിന്നും ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.