KeralaNEWS

സൂപ്പർവൈസറെ കുത്തിപ്പരിക്കേൽപ്പിച്ച സുരക്ഷാ ജീവനക്കാരൻ പിടിയിൽ

എറണാകുളം:മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത സൂപ്പര്‍വൈസറുടെ കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച സുരക്ഷാ ജീവനക്കാരൻ പിടിയിലായി.

കോട്ടയം എരുമേലി വള്ളിയനാട്ടു വീട്ടില്‍ സാം വി. ജോണ്‍ (50) എന്നയാളാണ് പിടിയിലായത്.ബുധനാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

 

Signature-ad

എറണാകുളം മരടിലുള്ള ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി സൂപ്പര്‍വൈസറെയാണ് സാം ആക്രമിച്ചത്. മദ്യപിച്ച്‌ ജോലിക്ക് എത്തിയത് സൂപ്പര്‍വൈസര്‍ ചോദ്യം ചെയ്തതിൽ  പ്രകോപിതനായ സാം കൈയില്‍ കരുതിയ കത്തി എടുത്ത് സൂപ്പര്‍വൈസറുടെ കഴുത്തില്‍ കുത്തുകയായിരുന്നു.

 

ഇയാളുടെ ‍ കഴുത്തിൽ 13 സ്റ്റിച്ചുകളുണ്ട്. സൂപ്പര്‍വൈസര്‍ പിന്നീട് മരട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇൻസ്പെക്ടര്‍ സാജു ജോര്‍ജ് നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: