Month: June 2023
-
Kerala
സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തില്‍; ഇ പോസ് മെഷീന്‍ വീണ്ടും പണിമുടക്കി
തിരുവനന്തുപുരം: സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം അവതാളത്തിലായി. വിവിധ ജില്ലകളില്‍ ഇ പോസ് മെഷീന്‍ പണിമുടക്കിയതിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം മുടങ്ങിയത്. എന്‍ഐസി സോഫ്റ്റ് വെയറിന്റെ പ്രശ്നമാണ് വിതരണം മുടങ്ങാന്‍ കാരണമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മണിക്കൂറുകളായി അരിവാങ്ങാനായി പലയിടത്തും ആളുകള്‍ റേഷന്‍ കടയില്‍ ക്യൂവില്‍ നില്‍ക്കുകയാണ്. ഇതോടെ മാസാവസാനം റേഷന്‍ വാങ്ങാനുള്ളവര്‍ പ്രതിസന്ധിയിലായി. ഇടയ്ക്ക് ഇടയ്ക്ക് സെര്‍വര്‍ തകരാറാവുന്നതാണ് വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നതെന്നാണ് റേഷന്‍ കട ഉടമകള്‍ പറയുന്നത്. രാവിലെ മുതല്‍ റേഷന്‍ നല്‍കാനാവുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ എട്ടുമാസത്തോളമായി സമാനമായ പ്രശ്നം നേരിടുന്നുണ്ട്. റേഷന്‍ വിതരണം കൃത്യമായി നടത്താന്‍ കഴിയുന്നില്ലെന്ന് റേഷന്‍ വിതരണക്കാരും നിരന്തരം പരാതി ഉന്നയിച്ചിരുന്നു. എന്‍ഐസി സോഫ്റ്റ് വെയറിന്റെ തകരറാണ് ഇന്നത്തെ പ്രശ്നത്തിന് കാരണം. 2017 മുതലാണ് സംസ്ഥാനത്ത് ഇ പോസ് സംവിധാനം വഴി റേഷന്‍ വിതരണം ആരംഭിച്ചത്.
Read More » -
India
മണിപ്പുര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവച്ചേക്കും; ഉച്ചയ്ക്ക് ഗവര്‍ണറുമായി കൂടിക്കാഴ്ച
ഇംഫാല്‍: മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ് രാജിവച്ചേക്കുമെന്ന് സൂചന. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ രാജിക്കത്ത് കൈമാറിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. രാജിക്കായി സമ്മര്‍ദം ശക്തമായ പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍, തീരുമാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും നിലവില്‍ ലഭ്യമല്ല. 2017 മുതല്‍ മണിപ്പുര്‍ മുഖ്യമന്ത്രിയാണ് എന്‍. ബീരേന്‍ സിങ്. കലാപം പടരാന്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ കാരണമായെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളായി മണിപ്പുരില്‍ കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. വ്യാഴാഴ്ച മണിപ്പുരിലെ കാങ്പോക്പി ജില്ലയിലെ ഹരോഥേല്‍ ഗ്രാമത്തില്‍ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹവുമായി ആയിരത്തിലധികം വരുന്ന പ്രതിഷേധക്കാര്‍ ഇംഫാലില്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചും വലിയ സംഘര്‍ഷത്തിന് വഴിവച്ചിരുന്നു.
Read More » -
India
നോട്ടുകെട്ടുകള്‍ക്കിടയില്‍നിന്ന് കുടുംബ സെല്‍ഫി; പോലീസുകാരന് കിട്ടയത് ‘എട്ടിന്റെ പണി’
ലഖ്‌നൗ: കുടുംബത്തോടൊപ്പമുള്ള ഒരു സെല്‍ഫി കാരണം വെട്ടിലായി പോലീസുകാരന്‍. സെല്‍ഫിക്കു പിന്നാലെ സ്ഥലംമാറ്റവും അന്വേഷണ ഉത്തരവും വന്നതോടെ പണിപോകുമെന്ന നിലയിലാണ് കാര്യങ്ങള്‍. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം. രമേശ്ചന്ദ്ര സഹാനി എന്ന പോലീസുകാരനാണ് കുടുംബസമേതം തന്റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 500 രൂപയുടെ കെട്ടുകള്‍ക്ക് നടുവിലിരുന്നായിരുന്നു ഈ സെല്‍ഫി. ഇതോടെ പോലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍. ഇയാളെ നിലവില്‍ സ്ഥലം മാറ്റിയിരിക്കുകയാണ്. 14 ലക്ഷം രൂപയുടെ നോട്ടുകള്‍ക്കു നടുവിലിരുന്നാണ് ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പം രമേശ് സെല്‍ഫി എടുത്തത്. 2021 നവംബര്‍ പതിനാലിന് എടുത്ത ചിത്രമാണിതെന്നും തന്റെ കുടുംബസ്വത്ത് വിറ്റപ്പോള്‍ കിട്ടിയ പണമാണ് ചിത്രത്തിലുള്ളതെന്നുമാണ് പോലീസുകാരന്‍ നല്‍കിയിരിക്കുന്ന വിശദീകരണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read More » -
Kerala
സീതത്തോട്ടില്‍ പുലിക്കുട്ടിയെ കണ്ടെത്തി; പരിക്കെന്ന് സംശയം
പത്തനംതിട്ട: സീതത്തോട് കൊച്ചുകോയിക്കലില്‍നിന്നു പുലിക്കുട്ടിയെ കണ്ടെത്തി. ആറു മാസം പ്രായം വരുന്ന പുലിക്കുട്ടി ഇപ്പോള്‍ വനംവകുപ്പിന്റെ സംരക്ഷണത്തിലാണ്. വെള്ളിയാഴ്ച രാവിലെ 8.45-ഓടെയാണ് നാട്ടുകാര്‍ പുലിക്കുട്ടിയെ കണ്ടത്. വനാതിര്‍ത്തി പങ്കിടുന്ന ഗ്രാമപ്രദേശമാണ് കൊച്ചുകോയിക്കല്‍. ഇവിടെനിന്ന് റോഡ് മുറിച്ചു കിടക്കുന്നതിനിടെയാണ് പ്രദേശവാസികള്‍ പുലിക്കുട്ടിയെ കണ്ടത്. തുടര്‍ന്ന് റോഡ് മുറിച്ച് കടന്നതിന് ശേഷം പുലിക്കുട്ടി ഒരു അരുവിയില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. പ്രദേശവാസികള്‍ സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാരെ അക്രമിക്കാനോ അവിടെ നിന്ന് രക്ഷപ്പെടാനോ ഉള്ള ശ്രമങ്ങള്‍ ഉണ്ടായില്ല. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരാണ് പുലിക്കുട്ടിയെ പിടികൂടുന്നത്. വല ഉപയോഗിച്ചുള്ള കൂട്ടിലാണ് പുലിക്കുഞ്ഞിനെ അകപ്പെടുത്തിയത്. പുലിക്കുട്ടിക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന സംശയം നിലവിലുണ്ട്. അതിനാല്‍ വിശദമായ പരിശോധന നടത്തുന്നതിനായി കോന്നി ഫോറസ്റ്റ് സ്റ്റേഷനില്‍നിന്നു വനംവകുപ്പിന്റെ മൃഗഡോക്ടര്‍ പ്രദേശത്തെത്തി പരിശോധിക്കും. ആവശ്യമായ ചികിത്സ നല്‍കിയതിന് ശേഷമായിരിക്കും പുലിക്കുഞ്ഞിനെ വനത്തില്‍ തുറന്നുവിടുകയെന്ന് അധികൃതര്‍ അറിയിച്ചു.
Read More » -
Kerala
ഏക സിവില്‍ കോഡിനെതിരേ മുസ്ലിം സംഘടനകള്‍ ഒന്നിക്കണം; കാന്തപുരത്തിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലീം ലീഗ്
മലപ്പുറം: മുസ്ലീം ലീഗുമായി ഒന്നിച്ചുപോകാന്‍ ആഗ്രഹമെന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന സ്വഗതം ചെയ്യുന്നതായി മുസ്ലീം ലീഗ്. ന്യൂനപക്ഷ സംഘടനകള്‍ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലീം ലീഗ് എന്നും ന്യനപക്ഷ വിഭാഗങ്ങളുടെ പ്ലാറ്റ്ഫോമാണെന്നും കാന്തപുരത്തിന്റെ സഹകരണം ലീഗ് ആഗ്രഹിക്കുന്നതായും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു സാദിഖലി പറഞ്ഞു. ”ഏകസിവില്‍ കോഡ് തലയ്ക്കുമുകളില്‍ ഡെമോക്ലിസിന്റെ വാള്‍ പോലെ ചുഴറ്റിക്കൊണ്ടിരിക്കുമ്പോള്‍ മുസ്ലീം സംഘടനകളുടെ ഐക്യം കാലത്തിന്റെ അനിവാര്യമാണ്. എല്ലാവരും സൗഹൃദത്തോടെയും കൂട്ടായ്മയോടെയും മുന്നോട്ടുപോകേണ്ട ഒരു സന്ദര്‍ഭമാണിത്. ആ ഒരു സാഹചര്യത്തിലാണ് കാന്തപുരവും ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. എല്ലാം മുസ്ലീം സംഘടനകളെയും ഒരുമിച്ച് നിര്‍ത്താനുള്ള പ്ലാറ്റ്ഫോമാണ് മുസ്ലീം ലീഗ്. ഇത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ല”- സാദിഖലി പറഞ്ഞു. നേരത്തെ കാന്തപുരത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നേതാവ് പികെ അബ്ദുറബ് രംഗത്തുവന്നിരുന്നു. സമുദായത്തിനകത്തും, സമുദായങ്ങള്‍ തമ്മിലും വിള്ളലുകള്‍ വീഴാതെ കാത്തു സൂക്ഷിക്കേണ്ട…
Read More » -
Kerala
പത്തനംതിട്ട പെരുനാട് ബഥനിമലയില്‍ വീണ്ടും കടുവയിറങ്ങി
പത്തനംതിട്ട പെരുനാട് ബഥനിമലയില്‍ വീണ്ടും കടുവയിറങ്ങി. പെരുനാട് സ്വദേശി രാജന്റെ രണ്ട് ആടുകളെയാണ് കടുവ ഇന്നലെ രാത്രി കടിച്ചു കൊന്നത്.രാജന്റെ രണ്ടു പശുക്കളെ നേരത്തെ കടുവ പിടികൂടിയിരുന്നു. ഒരു മാസത്തിനുശേഷമാണ് മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം ഉണ്ടായത്.ഇതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.നേരത്തെ ഈ മേഖലയില്‍ കടുവയിറങ്ങിയതോടെ ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമുയരുകയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വനംവകുപ്പ് കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും പിടികൂടാനായില്ല. ഇപ്പോള്‍ വീണ്ടും കടുവയിറങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ജനങ്ങള്‍.
Read More » -
India
കല്യാണപ്പിറ്റേന്ന് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി യുവതി
നോയിഡ:കല്യാണപ്പിറ്റേന്ന് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി യുവതി.വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധുവാണ് കല്യാണപ്പിറ്റേന്ന് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണു സംഭവം. സെക്കന്ദരാബാദ് സ്വദേശിയായ യുവതിയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.വിവാഹ രാത്രിയില്‍ കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.പിറ്റേന്ന് പുലര്‍ച്ചയോടെ പ്രസവിക്കുകയായിരുന്നു. വയറ്റില്‍നിന്നു കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയതിനാലാണു വയര്‍ വീര്‍ത്തിരിക്കുന്നതെന്നായിരുന്നു വരന്റെ വീട്ടുകാരോടു പറഞ്ഞിരുന്നത്.തുടര്‍ന്ന് വധുവിന്റെ കുടുംബം തെലങ്കാനയില്‍നിന്നെത്തി കുഞ്ഞിനെയും അമ്മയെയും കൂട്ടിക്കൊണ്ടുപോയി. ഇരുകുടുംബങ്ങളും തമ്മില്‍ ധാരണയിലെത്തിയതിനാല്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു പൊലീസ് അറിയിച്ചു. ജൂണ്‍ 26നായിരുന്നു വിവാഹം. യുവതിയുമായി ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് വരനും വീട്ടുകാരും വ്യക്തമാക്കി.
Read More » -
India
രാജ്യത്തെ 23 ജോഡി വന്ദേഭാരത് ട്രെയിനുകളില്‍ ഏറ്റവും കൂടുതൽ വരുമാനം കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനിന്
ന്യൂഡൽഹി:രാജ്യത്തെ 23 ജോഡി വന്ദേഭാരത് ട്രെയിനുകളില്‍ ഏറ്റവും കൂടുതൽ വരുമാനം കാസര്‍കോട് – തിരുവനന്തപുരം എകസ്പ്രസിനാണെന്ന് റെയില്‍വേ. ആകെയുളള 46 വന്ദേഭാരത് ട്രെയിനുകളില്‍ ശരാശരി റിസര്‍വ് ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 176 ശതമാനമാണ്. ഇതില്‍ ഒന്നാമതാണ് കേരളം. രണ്ടാം സ്ഥാനത്ത് ഗാന്ധിനഗര്‍ – മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസാണ്. റിസര്‍വ് ചെയ്യുന്നവരുടെ എണ്ണം 134 ശതമാനമാണ്. 2019 ഫെബ്രുവരിയിലാണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ശരാശരി ഒരു മണിക്കൂര്‍ നേരത്തെ എത്താന്‍ കഴിയുമെന്നതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ട്. ന്യൂഡല്‍ഹി-ശ്രീ മാതാ വൈഷ്‌ണോ ദേവി കത്രയാണ് ഏറ്റവും വേഗമേറിയ ട്രെയിന്‍. 665 കിലോമീറ്റര്‍ ദൂരം ഈ ട്രെയിന്‍ പിന്നിടുന്നത് എട്ട് മണിക്കൂര്‍ സമയംകൊണ്ടാണ്. ഈ ട്രെയിന്റെ ശരാശരി വേഗത മണിക്കൂറില്‍ 95 കിലോമീറ്ററാണ്.
Read More » -
Local
മുണ്ടക്കയത്ത്, മദ്യലഹരിയിൽ ജേഷ്ഠൻ പിടിച്ചു തള്ളിയ അനുജൻ മരിച്ചു, ഒളിവിൽ പോയ ജേഷ്ഠനായി പോലീസ് അന്വേഷണം ഊർജിതം
മുണ്ടക്കയം വരിക്കാനി മൈക്കോളജി ഭാഗത്ത് താമസക്കാരായ തോട്ടക്കര വീട്ടിൽ രാജപ്പന്റെ മകൻ രഞ്ജിത്ത് (29) ആണ് മരിച്ചത്. ഇയാളുടെ സഹോദരൻ അജിത്തിനായി മുണ്ടക്കയം പോലീസ് അന്വേഷണം ഊർജിതമാക്കി. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അവിവാഹിതരായ സഹോദരങ്ങൾ മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. മദ്യലഹരിയിൽ എത്തുന്ന അജിത്ത് മാതാവുമായി വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞ രാത്രിയിലും മാതാവുമായുള്ള വഴിക്കിനിടയിൽ ഇരുവരും തമ്മിൽ വാഗ്വാദത്തിലായി. ഇതിനിടെ അജിത് അനുജനെ പിടിച്ചു തള്ളിയ ശേഷം വീട്ടിൽ നിന്നും ഇറങ്ങി പോയി. നിലത്തു വീണ്ടു പിടഞ്ഞ രഞ്ജിത്തിനെ മാതാവ് ഉടൻതന്നെ പാറത്തോട്ടിലെയും തുടർന്ന് ഇരുപത്തി ആറാം മൈലിലെ സ്വകാര്യാശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുവെന്ന് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനാണ് മുണ്ടക്കയം പൊലീസ് കേസെടുത്തിരിക്കുന്നത്. .
Read More » -
Kerala
ഗൂഗിളിന്റെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി; മലയാളി യുവാവിന് ഒരു കോടി രൂപ സമ്മാനം
തിരുവനന്തപുരം:ഗൂഗിളിന്റെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയ മലയാളി യുവാവിന് ഒരു കോടി രൂപ സമ്മാനം.തിരുവനന്തപുരം സ്വദേശിയായ ശ്രീറാമിനാണ് 1.11 കോടി രൂപ സമ്മാനമായി ലഭിച്ചത്. ഗൂഗിള്‍ സേവനങ്ങളിലെ പിഴവുകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം- 2022 ല്‍ 2,3,4 സ്ഥാനങ്ങളാണു തിരുവനന്തപുരം സ്വദേശിയായ ശ്രീറാമിന് ലഭിച്ചത്.സ്‌ക്വാഡ്രന്‍ ലാബ്‌സ് എന്ന സ്റ്റാര്‍ട്ടപ് നടത്തുകയാണ് ശ്രീറാം. ഇതിന് മുന്‍പും യുവാവ് ഗൂഗിളിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ശ്രദ്ധ നേടിയിട്ടുണ്ട്. ഗൂഗിളിന്റെ വീഴ്ചകള്‍ കണ്ടെത്തി കമ്ബനിയെ ഇതിനു മുന്‍പും നിരവധി പേര്‍ അറിയിച്ചിട്ടുണ്ട്. കമ്ബനി ഇത് പരിശോധിച്ച് തിരുത്ത് വരുത്താറാണ് പതിവ്. കണ്ടെത്തിയ വീഴ്ചകള്‍ റിപ്പോര്‍ട്ടാക്കി നല്‍കുന്നതായിരുന്നു ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം.
Read More »