KeralaNEWS

ഹോര്‍ട്ടികോര്‍പ്പിന്റെ ഇടപെടൽ; സംസ്ഥാനത്ത് പച്ചക്കറി വില കുറയുന്നു

തൃശൂർ: പൊതു മാര്‍ക്കറ്റിലെ പച്ചക്കറി വില വര്‍ദ്ധന പിടിച്ചു നിറുത്താൻ ഹോര്‍ട്ടികോര്‍പ്പ് നടപടി ആരംഭിച്ചതോടെ സംസ്ഥാനത്ത് ചിലയിടങ്ങളിലെങ്കിലും പച്ചക്കറിക്ക് വില കുറഞ്ഞു.
തിങ്കളാഴ്ച കിലോവിന് 120 രൂപയായിരുന്ന തക്കാളിയുടെ വില 70 രൂപയായി. 220 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് 20 രൂപ കുറഞ്ഞു. 120 രൂപയ്ക്ക് തിങ്കളാഴ്ച വിറ്റ പച്ചമുളകിന്റെ വില 85 ആയി കുറഞ്ഞു. കാബേജിന് കിലോഗ്രാം 36 രൂപയും കാരറ്റിന് 65 രൂപയുമായിരുന്നു. വെണ്ട കിലോഗ്രാമിന് 30 രൂപയും പയര്‍ 28 രൂപയുമായിരുന്നു ചില്ലറ വില. ഉള്ളിക്ക് 90 രൂപയും സവാളയ്ക്ക്  20 രൂപയും ആയിരുന്നു വില.
അതേസമയം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ ഇന്നലെ പച്ചക്കറി വിലയില്‍ നേരിയ കുറവുണ്ടായെങ്കിലും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന രീതിയിലല്ല നിലവിലെ വില. അടുക്കളയില്‍ ഏറെ പ്രാധാന്യമുള്ള തക്കാളി, ഉള്ളി എന്നിവയുടെ വിലയിലുണ്ടായ മാറ്റമാണ് വിഷമം സൃഷ്ടിക്കുന്നത്. പച്ചമുളക്, ഇഞ്ചി എന്നിവയുടെ വിലയും സാധാരണക്കാരെ വലയ്ക്കുന്നുണ്ട്. പച്ചക്കറി വില പിടിച്ചുനിര്‍ത്താൻ സര്‍ക്കാര്‍തലത്തില്‍ കൂടുതല്‍ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനം.

Back to top button
error: