KeralaNEWS

നിങ്ങള്‍ ആധുനിക വൈദ്യശാസ്ത്രമാണ് പഠിക്കുന്നത്, അതാണ് പ്രാക്ടീസ് ചെയ്യാൻ പോകുന്നതും; ഓര്‍ത്താല്‍ നന്ന് !

പ്പറേഷൻ തിയേറ്ററില്‍ മതം ആനുശാസിക്കുന്നതരത്തില്‍, തലയും കൈയും മൂടുന്ന വസ്ത്രം ധരിക്കാൻ അനുമതി നല്‍കണമെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യം സൈബറിടത്തില്‍ ചര്‍ച്ചയായി കഴിഞ്ഞു.

ഈ ആവശ്യത്തെ എതിര്‍ത്ത് ഐ.എം.എ. സംസ്ഥാന ഘടകം രംഗത്തുവരികയും ചെയ്തു. ഇതോടെ ഇക്കാര്യത്തില്‍ ഇനി സര്‍ക്കാരെടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാണ്. രണ്ടു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം വരും.

 

Signature-ad

അതിനിടെ ആ ആവശ്യത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനവും ഉയരുന്നുണ്ട്. മുസ്ലിമിനെ അപരവല്‍ക്കിരിക്കുന്നതിനു രാജ്യം ഭരിക്കുന്നവര്‍ തന്നെ മുൻകൈ എടുത്ത്, ഏക സിവില്‍ നിയമം എന്നൊക്കെ പറയുന്ന ഘട്ടത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 7 മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ മതാടിസ്ഥാനത്തില്‍ ഓപ്പറേഷൻ തിയേറ്ററില്‍ വസ്ത്രം ധരിക്കുവാൻ അനുവാദം നല്‍കണമെന്നു ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയിരിക്കുന്നത്.

 

മതം തിരിച്ചു എന്നെ ചികിത്സിച്ചാല്‍ മതിയെന്നും എന്റെ മതക്കാരല്ലാത്തവര്‍ എന്നെ പരിശോധിക്കേണ്ട എന്നും രോഗിയോ കൂട്ടിരിപ്പു കാരോ കട്ടായം പറഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങിനെ പഠനം സാധ്യമാകും?

 

1951 ല്‍ പ്രഥമ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തിന് സമര്‍പ്പിച്ചതാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. 1951 മുതല്‍ 2023 വരെ ആയിരകണക്കിനു മുസ്ലിം പെണ്‍കുട്ടികള്‍ അവിടെ നിന്നും മെഡിക്കല്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ ഡോക്ടര്‍മാരായി സേവനം ചെയ്യുന്നുമുണ്ട്.അവരില്‍ മഹാ ഭൂരിപക്ഷവും മത വിശ്വാസികളും ആയിരിക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഓപ്പറേഷൻ തീയേറ്ററില്‍ കയറുമ്ബോള്‍ അവരുടെ മതവും വിശ്വാസവും പ്രത്യക്ഷമാകുന്ന വേഷങ്ങള്‍ ധരിക്കണമെന്ന വാദം വര്‍ത്തമാന ഇന്ത്യയില്‍ ആര്‍ക്കാണ് ഗുണം ചെയ്യുക ?

 

നിങ്ങള്‍ ആധുനിക വൈദ്യശാസ്ത്രമാണ് പഠിക്കുന്നതെന്നും, അതാണ് പ്രാക്ടീസ് ചെയ്യാൻ പോകുന്നതെന്നും ഓര്‍ത്താല്‍ നന്ന്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: