Month: June 2023
-
India
വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ കിട്ടിയില്ല; കർണാടകയിൽ യുവാവ് ജീവനൊടുക്കി
ബംഗളൂരു:വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാത്ത വിഷമത്തില്‍ യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം നടന്നത്. കര്‍ഷകനായ മഞ്ജുനാഥ് നഗനൂര്‍ (36) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.വിവാഹം കഴിക്കാന്‍ എട്ട് വര്‍ഷത്തോളം പെണ്‍കുട്ടിയെ തേടിയലഞ്ഞെങ്കിലും മഞ്ജുനാഥിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.തുടർന്നായിരുന്നു ആത്മഹത്യ. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
Read More » -
NEWS
മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യൻ ടീമില്‍
മുംബൈ:ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യൻ ടീമില്‍ തിരിച്ചെത്തി. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്-ഏകദിന പരമ്ബരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച കൂട്ടത്തിൽ ഏകദിന ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 27 ന് ആരംഭിക്കുന്ന പരമ്ബരയില്‍ റുതുരാജ് ഗെയ്‌ക്‌വാദും മുകേഷ് കുമാറും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസിലൻഡിനെതിരായ ഏകദിനത്തില്‍ കളിച്ചതിന് ശേഷം ഇതാദ്യമായാണ് സഞ്ജു ടീമില്‍ ഇടംപിടിക്കുന്നത്. ഈ മത്സരത്തില്‍ 38 പന്തില്‍ 36 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്ബരയിലും സഞ്ജു കളിച്ചിരുന്നു. ഇഷാന്‍ കിഷാനൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള അവസരം കൂടിയാണിത്.
Read More » -
Local
ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് പത്ത് പവന്‍ സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുത്ത യുവാവ് ബത്തേരിയിൽ അറസ്റ്റിൽ
ആഡംബര റിസോര്‍ട്ടിലെ താമസക്കാരനെന്ന വ്യാജേന ജ്വല്ലറി ജീവനക്കാരെ വിളിച്ചുവരുത്തി കബളിപ്പിച്ച് പത്ത് പവന്‍ സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുത്ത യുവാവിനെ വയനാട് ബത്തേരി സി.ഐ എം.എ സന്തോഷും സംഘവും മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. കോഴിക്കോട് തിക്കോടി സ്വദേശി വടക്കേ പുരയില്‍ റാഹില്‍ (28) ആണ് പിടിയിലായത്. ഇന്നലെയാണ് തട്ടിപ്പിനിടയായ സംഭവം നടന്നത്. ബത്തേരിയിലെ ഹോട്ടലില്‍ താമസിച്ചു കൊണ്ട് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചെന്ന് അവിടുത്തെ താമസക്കാരനായി അഭിനയിച്ചാണ് റാഹില്‍ തട്ടിപ്പ് നടത്തിയത്. പ്രമുഖ വ്യവസായിയുടെ ബന്ധുവാണെന്ന് വ്യാജേന ബത്തേരിയിലെ ഒരു ജ്വല്ലറിയില്‍ വിളിച്ച് 10 സ്വര്‍ണനാണയങ്ങള്‍ ആവശ്യപ്പെടുകയും, സ്വര്‍ണ്ണം ബില്ല് ചെയ്തശേഷം റിസോര്‍ട്ടിലേക്ക് കൊണ്ടുവന്നാല്‍ മതി എന്ന് പറയുകയായിരുന്നു. ഇതുപ്രകാരം ജ്വല്ലറി ജീവനക്കാര്‍ റിസോര്‍ട്ടില്‍ എത്തി റാഹിലിന് സ്വര്‍ണ്ണനാണയങ്ങള്‍ കൈമാറുകയും ചെയ്തു. പിന്നിട് ഇയാള്‍ തന്ത്രപൂര്‍വ്വം മുങ്ങുകയുമായിരുന്നു. മുന്‍പും സമാന തട്ടിപ്പുകള്‍ ചെയ്തയാളാണ് റാഹില്‍. സി സി ടി വി ദൃശ്യ പ്രകാരം മോഷ്ടാവിനെ തിരിച്ചറിഞ്ഞ പോലീസ് പ്രതിയുടെ ഫോട്ടോകള്‍ പ്രചരിപ്പിക്കുകയും, തുടര്‍ന്ന് ഇയാള്‍…
Read More » -
Kerala
കെൽട്രോണിൽ ഡിപ്ലോമ ഇൻ ഫയര്‍ ആൻഡ് സേഫ്റ്റി
കെൽട്രോണിൽ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇൻ ഫയര്‍ ആൻഡ് സേഫ്റ്റി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. അടിസ്ഥാന യോഗ്യത: എസ്.എസ്.എല്‍.സി, +2, ഐടിഐ, ഡിപ്ലോമ. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുൻഗണന. പ്രായപരിധി ഇല്ല. ksg.keltron.in ല്‍ അപേക്ഷഫോം ലഭിക്കും.
Read More » -
Kerala
എലിപ്പനി മരണം കൂടുന്നതിന് പ്രധാന കാരണം ചികിത്സ തേടാൻ വൈകുന്നത്
ചികിത്സ തേടാൻ വൈകുന്നത് സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നതിന് പ്രധാന കാരണമാകുന്നു.രോഗനിര്‍ണയത്തിലും ചികിത്സയിലും കാലതാമസം വരുമ്പോഴാണ് എലിപ്പനി സങ്കീര്‍ണമാകുന്നത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും എലിപ്പനിയുണ്ട്. സാധാരണ വൈറല്‍ പനി പോലെയല്ല എലിപ്പനി.മറ്റു അസുഖങ്ങള്‍ ഉള്ളവരിലും പ്രായമായവരിലും അത് മാരകമായിത്തീരാം.ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണിത്.എന്നാൽ സ്വയംചികിത്സ നടത്തി വഷളാകുമ്ബോള്‍ ആസ്പത്രികളില്‍ എത്തിയാൽ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നു വരാം. എലിപ്പനി സങ്കീര്‍ണമായാല്‍ പല ആന്തരിക അവയവങ്ങളെയും ബാധിക്കും. പ്രവര്‍ത്തനം നിലയ്ക്കും. മള്‍ട്ടി ഓര്‍ഗൻ സിസ്റ്റം ഫെയിലിയര്‍ എന്നാണിത് അറിയപ്പെടുന്നത്. പ്രധാനമായും നാലുതരത്തിലാണ് സങ്കീര്‍ണത വരുന്നത്. കരള്‍: കരളിനെ ബാധിച്ച് മഞ്ഞപ്പിത്തം വരാം. കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കാം. വീല്‍സ് സിൻഡ്രോം എന്ന സങ്കീര്‍ണാവസ്ഥ ഉണ്ടാകുന്നു. ശ്വാസകോശം: അക്യൂട്ട് റസ്പിരേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്ന അവസ്ഥ വരും. കഠിനമായ ശ്വാസംമുട്ട്, ചുമ എന്നിവ ഉണ്ടാകും. വൃക്കകള്‍: അക്യൂട്ട് കിഡ്നി ഇൻജ്വറി എന്ന അവസ്ഥ വന്ന് വൃക്കയ്ക്ക് പരാജയം സംഭവിക്കും. മൂത്രം കുറയും. ക്രിയാറ്റിനിൻ കൂടും. ഹൃദയം: മയോഗാര്‍ഡൈറ്റിസ് എന്ന സങ്കീര്‍ണത വരും. ബി.പി. താഴും. ശ്വാസംമുട്ടും. ഹൃദയസ്തംഭനം…
Read More » -
Kerala
ലാബ് ടെക്‌നീഷ്യൻ ഒഴിവ്
തിരുവനന്തപുരം റീജിയണല്‍ ക്യാൻസര്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യൻസിനെ നിയമിക്കുന്നു ജൂലൈ 5 ന് വാക്-ഇൻ-ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക്: www.rcctvm.gov.in.
Read More » -
Kerala
മാര്‍മല അരുവിയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
ഈരാറ്റുപേട്ട: മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ബെംഗളൂരു പിഇഎസ് കോളജ് വിദ്യാര്‍ഥി അഫലേഷ് (19) ആണ് മരിച്ചത്. ബെംഗളൂരുവില്‍നിന്നും വാഗമണ്ണിലെത്തിയ അഞ്ചംഗ സംഘത്തിലെ യുവാവാണ് അപകടത്തില്‍പെട്ടത്. ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്. വാഗമണ്‍ സന്ദര്‍ശിച്ച് തിരികെ വരുംവഴി മാര്‍മല അരുവിയിൽ കുളിക്കാനിറങ്ങിയതായിരുന്നു.
Read More » -
Movie
ഡാർവിൻ കുര്യാക്കോസിന്റെ ടൊവിനോ തോമസ് നായകനായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ചിത്രീകരണം പൂർത്തിയായി
നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. രണ്ടു ഷെഡ്യൂകളിലായി എൺപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ഈ ചിത്രത്തിനു വേണ്ടി വന്നത്. കോട്ടയം, കട്ടപ്പന, തൊടുപുഴ, ഈരാറ്റുപേട്ട. കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും താരസമ്പന്നവും വൻ ബഡ്ജറ്റിലും ഒരുങ്ങുന്ന ചിത്രമായിരിക്കും ഇത്. തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു .വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ‘കാപ്പ’ക്കു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിൻ്റെ ചിത്രീകരണത്തോടൊപ്പം മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഡിനോഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്കയുടെ’ ചിത്രീകരണവും നടന്നു വരുന്നുണ്ട്. കമൽ- ആസിഫ് അലി ചിത്രം, വൈശാഖ് – ജിനു.വി.ഏബ്രഹാം – പ്രഥ്വിരാജ് ചിത്രം തുടങ്ങിയവയാണ് തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ അടുത്ത പ്രൊജക്റ്റുകൾ അന്വേഷകരുടെ കഥയല്ല അന്വേഷണങ്ങളുടെ…
Read More » -
Kerala
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറസ്റ്റിൽ
കൊച്ചി: മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്‌തു തട്ടിപ്പുകേസിൽ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറസ്റ്റിൽ. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. എംപി ആകുന്നതിനുമുമ്പ് 2018ലും 2019ൽ എംപിയായശേഷവും സുധാകരൻ മോൻസണുമായി നിരന്തരസമ്പർക്കം പുലർത്തിയതിന്റെ ഡിജിറ്റൽ തെളിവുകളും ഫോൺവിളി വിവരങ്ങളും അന്വേഷകസംഘം കണ്ടെത്തിയിരുന്നു. മോൻസൺ അറസ്‌റ്റിലായ 2021 വരെയും സുധാകരൻ അടുത്തബന്ധം തുടർന്നിരുന്നു. മോൻസണിന്റെ ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോൺ എന്നിവയിൽനിന്നടക്കമാണ് ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്. 2018ൽ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ താമസിച്ചപ്പോഴുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.അതേസമയം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാൽ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിൽ കെ സുധാകരനെ ജാമ്യത്തിൽ വിടും.
Read More » -
Kerala
നവജാത ശിശുവിനെ ആശുപത്രിയിലെ ശുചിമുറിയിൽ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി
പാലക്കാട്:നവജാത ശിശുവിനെ ആശുപത്രിയിലെ ശുചിമുറിയിലുള്ള വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിലാണ് നാല് മാസം പ്രായമായ ആണ്‍കുട്ടിയുടെ മൃതദേഹം വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വാണിയംകുളം സ്വദേശിനിയായ യുവതി ബന്ധുവിന് കൂട്ടിരിക്കുന്നതിനായി ആശുപത്രിയില്‍ എത്തിയതായിരുന്നു. ബുധനാഴ്ച രാത്രിയോടെ് യുവതി നാലുമാസം പ്രായമായ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവത്തെ തുടര്‍ന്ന്് പൂര്‍ണ വളര്‍ച്ചയെത്താത്ത കുഞ്ഞ് മരണപ്പെടുകയായിരുന്നു. കുഞ്ഞ് മരണപ്പെട്ടതോടെ യുവതി ശുചിമുറിക്ക് സമീപത്തെ വേസ്റ്റ് ബിന്നില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സംഭവം നടന്ന് തൊട്ടടുത്ത ദിവസം പുലര്‍ച്ചെയാണ് സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പ്രസവിച്ച യുവതി ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ തുടരുകയാണ്.
Read More »